ഉപയോക്താവിന്റെ സംവാദം:Vaishnav

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയയിലേക്കു സ്വാഗതം,

താങ്കൾ ഇന്നുൾക്കൊള്ളിച്ച ഭജഗോവിന്ദം പോലെയുള്ള കൃതികൾ പ്രസിദ്ധീകരിക്കാൻ വിക്കിവായനശാല എന്ന പേരിൽ വിക്കിപീഡിയയുടെ സഹോദര സംരംഭം നമുക്കുണ്ട്. ദയവായി പകർപ്പവകാശ കാലാവധികഴിഞ്ഞ കൃതികൾ അവിടെ ഉൾപ്പെടുത്തുക. ഇവിടെ വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനങ്ങൾക്കുള്ള വേദിയാണ്. അത്തരത്തിലുള്ള ലേഖനങ്ങൾ താങ്കൾ ഇനിയും നൽ‌കുമെന്നു പ്രതീക്ഷിക്കട്ടെ. ആശംസകൾ.Manjithkaini 15:58, 12 ഒക്ടോബർ 2006 (UTC)[മറുപടി]

അതു കുഴപ്പമില്ല, ഞാൻ ഒഴിവാക്കിക്കൊള്ളാം. എല്ലാവർക്കും പറ്റുന്ന പിഴവുകളാണിതൊക്കെ. എനിക്കും പറ്റിയിരുന്നു. പിഴവുകളിൽ നിന്നാണല്ലോ നമ്മളൊക്കെ പഠിക്കുന്നത്. പുതുമുഖമാണെന്നറിയാം. അതുകൊണ്ടാണ് അത്തരമൊരു നിർദ്ദേശം തന്നത്. പൂർണ്ണമല്ലെങ്കിലും ഏതാനും ഹെൽ‌പ് പേജുകളും കീഴ്വഴക്കങ്ങൾ പേജും നമുക്കുണ്ട്. അവകൂടി ഒന്നു വായിച്ചശേഷം ലേഖനങ്ങളെഴുതൂ. കൂടുതൽ കൂടുതൽ. പ്രത്യേകിച്ച് താങ്കളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ ലേഖനങ്ങൾ എഴുതുവാൻ സാധ്യതയുണ്ടല്ലോ. വിക്കിപീഡിയയോടു കാട്ടുന്ന താല്പര്യത്തിന് ഒരിക്കൽക്കൂടി നന്ദി. Manjithkaini 16:50, 12 ഒക്ടോബർ 2006 (UTC)[മറുപടി]

പ്രിയ വൈഷ്ണവ്, താങ്കൾ ഇതിനെ വൈകാരികമായി സമീപിക്കരുത്‍. ഇത്തരം പ്രശ്നം ഒഴിവാക്കാനുള്ള ഏക പോംവഴി വിക്കിയിൽ എഡിറ്റിങ്ങ് നടത്തുമ്പോൾ എപ്പോഴും ലോഗിൻ ചെയ്തിട്ടു ചെയ്യുക എന്നതാണ്. ഞാൻ പിന്നെ ആ ലിങ്ക് അവിടെ ഇട്ടത് അവിടുത്തെ സംവാദം കാടുകയറുന്നു എന്നു കണ്ടപ്പോഴാണ്. ഞാൻ അതു നീക്കം ചെയ്യാം. ഇങ്ങ്ങനെ ഒരു പ്രശ്നം ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു.. ഇതിന്റെ പേരിൽ താങ്കൾക്ക് എന്തെങ്കിലും അസൌകര്യമോ മാനക്കേടോ സംഭവിച്ചിട്ടുണ്ട് എങ്കിൽ ഞാൻ ആത്മാർഥമായി ക്ഷമചോദിക്കുന്നു.താങ്കൾ എഴുതിയ‍ ലേഖനങ്ങൾ താങ്കളുടെ യൂസർ നെയിമിലേക്ക് മാറ്റാമോ എന്നതിനെ കുറിച്ച് വിക്കിയിലെ അഡ്മിനിമാർ ഉത്തരം തരും. മലയാളം വിക്കിക്കു താങ്കൾനൽകുന്ന സംഭാവനകൾക്ക് വളരെ നന്ദീ.--Shiju 10:33, 18 ഒക്ടോബർ 2006 (UTC)[മറുപടി]


പ്രിയ വൈഷ്ണവ്,

താങ്കൾ എഡിറ്റ് ചെയ്ത അല്ലെങ്കിൽ തുടക്കമിട്ട ലേഖനങ്ങൾ 59.93.0.214 എന്ന ഐ.പി ഇൽ നിന്നുള്ള ഉപയോക്താവ് എഡിറ്റ് ചെയ്തതാണ് ഇതിനു കാരണം. http://ml.wikipedia.org/w/index.php?title=Special:Contributions&limit=500&target=59.93.0.214 ഈ ലിങ്കു(സംവാദം പേജിൽ ഷിജു കൊടുത്ത ലിങ്ക്) സൂചിപ്പിക്കുന്നത് 59.93.0.214 എന്ന ഐ.പി അഡ്രസ്സിൽ നിന്നുള്ള ഉപയോക്താവിന്റെ സംഭാവനകളാണ് അല്ലാതെ താങ്കളുടെ സംഭാവനകളല്ല. താങ്കൾ വിക്കിപ്പീഡിയക്ക് ചെയ്ത സംഭാവനകൾ ഇവിടെ കാണാം http://ml.wikipedia.org/w/index.php?title=Special:Contributions&limit=500&target=Vaishnav. ഓരോ ലേഖനത്തിന്റേയും മുകളിൽ ‘പഴയ രൂപം’ എന്ന ഒരു ലിങ്ക് ഉണ്ട് അതിൽ ക്ലിക്ക് ചെയ്താൽ ആ ലേഖനം ആരൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ടെന്നു മനസ്സിലാക്കാം. കാര്യം താങ്കൾക്ക് മനസ്സിലായെന്നു കരുതുന്നു.

ദീപു [Deepu] 18:13, 18 ഒക്ടോബർ 2006 (UTC)[മറുപടി]

പ്രമാണം:Chidanandapuri.jpg[തിരുത്തുക]

പ്രമാണം:Chidanandapuri.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 02:50, 20 നവംബർ 2010 (UTC)[മറുപടി]

ദയവുചെയ്ത് പകർപ്പവകാശം സംരക്ഷിക്കപ്പെട്ട ഇതു പോലെയുള്ള സൈറ്റുകളിൽ നിന്ന് ചിത്രങ്ങൾ വിക്കിയിൽ അപ്ലോഡ് ചെയ്യാതിരിക്കുക. --കിരൺ ഗോപി 04:42, 21 നവംബർ 2010 (UTC)[മറുപടി]

ചിദാനന്ദപുരി[തിരുത്തുക]

ചിദാനന്ദപുരി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 04:12, 28 നവംബർ 2010 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Vaishnav,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:03, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Vaishnav

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:50, 17 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]