ഉപയോക്താവിന്റെ സംവാദം:Sunny Samuel

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവിന്റെ സംവാദം:Sunny~mlwiki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രിയ സണ്ണി, വിക്കിപീഡിയയിലേക്കു സ്വാഗതം. ഒന്നു രണ്ട് നിർദ്ദേശങ്ങൾ

  1. കുമാരനാശാനേപ്പറ്റി താങ്കൾ നൽകിയ ലേഖനം വെബ്‌ലോകം എന്ന പോർട്ടലിൽ നിന്നുള്ള പദനുപദ ആവർത്തനമാണെന്നു കാണുന്നു. ഇത് ചിലപ്പോ പ്രശ്നമുണ്ടാക്കിയേക്കും. ആശയം ഉൾക്കൊള്ളാമെങ്കിലും ലേഖനം അപ്പാടെ പകർത്തുന്നത് നിയമ വിരുദ്ധമാണ്. അതൊന്നു താങ്കളുടേതാക്കി മാറ്റിയെഴുതുമോ
  2. കുമാരനാശാന്റെ ചരമ വാർഷികത്തിന് ഇവിടെ പ്രസക്തിയില്ല. 2006ൽ മാത്രമല്ല, ലോകമുള്ളിടത്തോളം ഈ ലേഖനം ഇവിടെ കാണണമല്ലോ. വിജ്ഞാ‍ന കോശ സ്വഭാവത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏതെങ്കിലും ലേഖനം വായിച്ച് ആ ശൈലി പിന്തുടർന്നാൽ പ്രശ്നമില്ല. കുമാരനാശാൻ ആര്? അദ്ദേഹത്തിന്റെ ജീവിതം കൃതികൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ വസ്തുനിഷ്ടമായി ഉൾക്കൊള്ളിക്കുക.
  3. കോട്ടയം എന്നു മാത്രമുള്ളപ്പോൾ കോട്ടയം പട്ടണത്തെപ്പറ്റിയായിരിക്കണം ആ ലേഖനം. താങ്കളിന്നു തുടങ്ങിയ ലേഖനത്തിലെ വിവരണങ്ങൾ കോട്ടയം ജില്ല എന്ന തലക്കെട്ടിനു ചേർന്നതാണ്. അപ്രകാരം ഒരു പേജ് നിലവിലുള്ളത് ശ്രദ്ധിക്കുമല്ലോ

വിക്കിപീഡിയയിൽ തുടർന്നും മികച്ച ലേഖനങ്ങളെഴുതുവാൻ ഈ നിർദ്ദേശങ്ങൾ സഹായകമാകും എന്നു കരുതട്ടെ. Manjithkaini 20:31, 19 ജനുവരി 2006 (UTC)[മറുപടി]

Greetings, could you help me create a stub for this article - which is based on the English article. 3-5 lines would be sufficient enough. Please. Your help would be gratefully appreciated. (I do not know what the correct title should be -- Jason, 2 March 2006

Hello Sunny, I saw Your request for Logo change on meta for Image:Wiki ml.png ([1]) and wanted to let You know that You don't have to ask for a logo switch on meta anymore because the logo here has already been switched.

If You want the logo on ml.Wiki to be changed now You have to upload it as Wiki.png it will replace the old one. The image Image:Wiki.png should be protected, so You need sysop access or ask an admin. Also the community should be in favor of the change.

Greetings --Spacebirdy 17:29, 5 ജൂൺ 2006 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sunny Samuel,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:20, 29 മാർച്ച് 2012 (UTC)[മറുപടി]

സ്ലീപ്പ് അപ്നിയ[തിരുത്തുക]

പ്രിയ സണ്ണി, താങ്കൾ ഇപ്പോൾ സൃഷ്ടിച്ച സ്ലീപ്പ് അപ്നിയ എന്ന ലേഖനം മാതൃഭൂമിയിലെ ഈ ലേഖനത്തിന്റെ പകർപ്പാണെന്നു കാണുന്നു. മറ്റു വെബ്സൈറ്റുകൾ നമുക്ക് അവലംബമായി മാത്രമേ നൽകുവാൻ അനുവദിക്കപ്പെട്ടിട്ടുള്ളൂ.അവയിൽ നിന്നും പകർപ്പെടുക്കുന്നത് പകർപ്പവകാശ ലംഘനമായതിനാൽ അതിവേഗം നീക്കം ചെയ്യപ്പെടാം. എന്നാൽ അവയിലെ ഉള്ളടക്കം താങ്കൾക്ക് വായിച്ച് താങ്കളുടേതായ വാചകത്തിൽ ഇവിടെ എഴുതാവുന്നതാണ്. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ.--റോജി പാലാ (സംവാദം) 07:00, 31 ഡിസംബർ 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sunny Samuel

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:23, 17 നവംബർ 2013 (UTC)[മറുപടി]

താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്[തിരുത്തുക]

03:46, 18 മാർച്ച് 2015 (UTC)

09:38, 19 ഏപ്രിൽ 2015 (UTC)