ഉപയോക്താവിന്റെ സംവാദം:Sumanbabud

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ! Sumanbabud,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സം‌വാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Simynazareth 06:04, 24 ഫെബ്രുവരി 2007 (UTC)[മറുപടി]


തലക്കെട്ട്[തിരുത്തുക]

സുമൻ ബാബു ലേഖനത്തിനു മലയാളം തലക്കെട്ട് മാത്രം മതി. താങ്കൾ ഉണ്ടാക്കുന്ന ലേഖനങ്ങ്ങളിൽ മലയാളവും ഇംഗ്ലീഷും ചേർത്ത് ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. അതിന്റെ ആവശ്യമില്ല. ഇംഗ്ലീഷ് പേരുകൾ റീഡറ്യറക്ക്ട് പേജ് ആയി കൊടുത്താൽ മതി--Shiju Alex 13:39, 24 ഫെബ്രുവരി 2007 (UTC)[മറുപടി]


സുമൻ ബാബു താങ്കൾ ചെറിയനാട് എന്ന ലേഖനത്തിൽ താങ്കളുടെ ഒപ്പ് രണ്ട് മൂനു പ്രാവശ്യം പതിപ്പിച്ചിരിക്കുന്നത് കണ്ടു. വിക്കിയിൽ താങ്കൾ എഴുതുന്ന ലേഖനങ്ങൾ താങ്കളുടെ സ്വന്തമല്ല. ഒട്ടനവധി പേരുടെ പ്രയത്നഫൽമായാണ് വിക്കിയിലെ ഓരോ ലേഖനവും പിറക്കുന്നത്. അതിനാൽ താങ്കൾ എഴുതുന്ന ഒരോ ലേഖനങ്ങളുടെ താഴെയും താങ്കളുടെ ഒപ്പ് പതിപ്പിക്കേണ്ട ആവശ്യമില്ല. പക്ഷെ സംവാദം താളുകളിൽ ഒപ്പ് പതിപ്പിക്കുകയും വേണം. --Shiju Alex 08:19, 26 ഫെബ്രുവരി 2007 (UTC)[മറുപടി]

പ്രിയ സുമൻ, ലേഖനങ്ങൾ എഴുതാനുള്ള താങ്കളുടെ തീരുമാനത്തെ അഭിനന്ദിക്കട്ടെ. ഒന്നു രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനാവശ്യമായ ഇത്തരം സം‌വാദങ്ങൾ ഒഴിവാക്കാം. സഹായി എന്ന താൾ പരിശോധിക്കുക അതിൽ ഒട്ടു മിക്ക സംശയങ്ങൾക്കും മറുപടി ലഭിക്കും, അല്ലെങ്കിൽ മറ്റ് യുസേർസിനോട് സംശയം ചോദിക്കാം. പുതിയമാറ്റങ്ങൾ എന്ന താളിൽ പോയി ആരാണ് എറ്റവും അടുത്ത് ലോഗ് ഇൻ ചെയ്തത് എന്ന് അശ്രദ്ധിച്ച് അവരുടേ സം‌വാദം താളിൽ പോയി ചോദിച്ചാൽ മതി.

താങ്കൾ എഴുതിയ ലേഖനത്തിൽ നിന്നുമുള്ള ചില പ്രശ്നങ്ങൾ പറയട്ടേ

  1. എഴുതുന്ന ലേഖനങ്ങളിൽ ഒപ്പു വയ്ക്കേണ്ട. കാരണം എല്ലാവരും ഒപ്പു വച്ചാൽ പിന്നെ ഒപ്പേ വായിക്കാനുണ്ടാവൂ. അതിനു പകരം പഴയ രൂപം(Hisotry) എന്ന താളിൽ താങ്കൾ നടത്തിയ തിരുത്തൽ കാണാം. അങ്ങനെ ആരാണത് എഴുതിയത് എന്ന് മനസ്സിലാക്കാം. എന്നാൽ സം‌വാദം താളുകളിൽ ഒപ്പു വയ്ക്കുകയും വേണം.
  2. പുറമേയ്ക്കുള്ള ലിങ്കുകൾ കൊടുക്കുന്നത് പ്രത്യേകം തലക്കെട്ട് ഉണ്ടാക്കിയ ശേഷം അതിനടിയിൽ ഒന്നൊന്നായായിരിക്കണം.
  3. ഇൻറർ വിക്കി ലിങ്കുകൾ കൊടുക്കാൻ ലേഖനത്തിൻറെ അവസാനം [[en:Cheriyanad]] എന്ന് കൊടുക്കുകയാണ് വേണ്ടത്.
  4. തലക്കെട്ടുകൾക്കടിയിൽ Under construction എന്ന് എഴുതണം എന്നില്ല.--ചള്ളിയാൻ 11:57, 26 ഫെബ്രുവരി 2007 (UTC)[മറുപടി]

ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാ‍മി ക്ഷേത്രം[തിരുത്തുക]

12:10 (സമയം) മുതല് താങ്കളുടെ ലേഖനം ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാ‍മി ക്ഷേത്രം മുഴുവന് വട്ടങ്ങളാണല്ലോ ഇത് എങ്ങിനെ സംഭവിച്ചു? --സാദിക്ക്‌ ഖാലിദ്‌ 13:54, 15 മേയ് 2007 (UTC)[മറുപടി]

സാരമില്ല, ചള്ളിയാന് ശരിയാക്കിയിട്ടുണ്ട്. ശരിക്കും ഇതിനെ കുറിച്ചറിയണമെങ്കില് ലേഖനത്തിന്റെ ചരിത്രത്തില് (പൂര്വരൂപം) 12:06, 15 മേയ് 2007, 12:10, 15 മേയ് 2007 എന്നീ സമയങ്ങളിലുള്ള മാറ്റങ്ങള് നോക്കിയാല് മതി. (ദയവായി സംവാദത്തില് ഒപ്പുവെയ്ക്കന് ശ്രദ്ധിക്കുക) --സാദിക്ക്‌ ഖാലിദ്‌ 07:37, 16 മേയ് 2007 (UTC)[മറുപടി]


വോട്ടെടുപ്പ്[തിരുത്തുക]

കാര്യ നിര്വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കൾ അറിയുന്നില്ലേ? --ചള്ളിയാൻ 02:17, 19 മേയ് 2007 (UTC)[മറുപടി]

Namespace switch[തിരുത്തുക]

Dear Sumanbabud,

User pages and user's talk pages in wikipedia are denoted by "User" and "User_talk" namespaces by default. This is the standard way how mediawiki software identifies a user page and a users talk page. If u switch it to soething else it can cause technical problems for you.

Eg : Your Userpage's extralinks will not be displayed. Youll not get notification for messages etc. So I'm just reverting the change.

If we need to change the namespace it's not that easy, we need to report it as a bug and mediawiki developers will fix it up later. We're planning to switch all namespaces to malayalam till then please use the default namespaces for user and talk pages.

We're sorry but this is due to technical restrictions.

Thanks --ടക്സ്‌ എന്ന പെന്‌ഗ്വിൻ 11:38, 26 മേയ് 2007 (UTC)[മറുപടി]

സുമൻബാബു, തൽക്കാലം തങ്കൾക്ക് പരമവധി ചെയ്യാവുന്നത് User:സുമൻബാബു User_talk:സുമൻബാബു എന്നും മലയാളീകരിക്കുകയാണ്. നമുക്ക് നേംസ്പേസ് മലയാളത്തിലാക്കി കിട്ടുന്നതു വരെ തൽക്കാലം നേംസ്പേസസിനെ മലയാളീകരിക്കരുത്. --Shiju Alex 11:47, 26 മേയ് 2007 (UTC)[മറുപടി]

छण्टा ऊन्चा रहे हमारा![തിരുത്തുക]

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

ചെറിയനാടൻ[തിരുത്തുക]

ചെറിയനാടൻ എന്ന പേരിലേക്ക് റീഡയരറ്റ് ചെയ്യുന്നത് പേരുമാറ്റാ‍നുള്ള ശരിയായ രീതിയല്ല. അതിന് ആദ്യം ഇവിടെ പരസ്യം കൊടുക്കണം :-) --സാദിക്ക്‌ ഖാലിദ്‌ 09:46, 24 സെപ്റ്റംബർ 2008 (UTC)[മറുപടി]

ചെറിയനാടൻ റീഡയറക്റ്റ്[തിരുത്തുക]

റീഡയറക്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല. ചെറിയനാടൻ എന്ന വിളിപ്പേര് ചേർത്തു എന്നു മാത്രം.

പ്രിയപ്പെട്ട് സുമൻ ബാബു,

താങ്കളുടെ യൂസർ പേജിൽ നിന്നും ചെറിയനാടൻ എന്ന താളിലേക്കുള്ള തിരിച്ചുവിടൽ ഒഴിവാക്കിയിട്ടുണ്ട്. [ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ച ഇവിടെ] കാണുക. --Vssun 09:46, 24 സെപ്റ്റംബർ 2008 (UTC)[മറുപടി]

പുതുമുഖം[തിരുത്തുക]

വിക്കിപീഡിയ:പുതുമുഖം താൾ സന്ദർശിച്ചതിനു നന്ദി. സഹായം ആവശ്യമായി വന്നാൽ ഈ താളിൽ {{Helpme}} എന്ന് ചേർക്കുകയോ, എന്റെ സംവാദത്താളിൽ ഒരു കുറിപ്പ് ചേർക്കുകയോ, മറ്റു വിക്കിപീഡിയരെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്. --സാദിക്ക്‌ ഖാലിദ്‌ 07:41, 9 ഒക്ടോബർ 2008 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sumanbabud,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:17, 29 മാർച്ച് 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Sumanbabud. താങ്കൾക്ക് സംവാദം:ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sumanbabud

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:16, 17 നവംബർ 2013 (UTC)[മറുപടി]