ഉപയോക്താവിന്റെ സംവാദം:Sreedevi.raja

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Sreedevi.raja !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 01:17, 9 സെപ്റ്റംബർ 2015 (UTC)[മറുപടി]

ഡിസ്കവറി പഠനരീതി[തിരുത്തുക]

ഡിസ്കവറി പഠനരീതി ഒരു അന്വേഷണ-അധിഷ്ഠിതമായ പഠനരീതിയാണ്. ഇതിനെ ഒരു കൺസ്ട്രക്റ്റിവിസ്റ്റ് സമീപന രീതി ആയി കണക്കാക്കപ്പെടുന്നു. ഈ പഠനരീതി ജീൻ പിയാജെ, ജെറോം ബ്രൂണ്ണർ, സയ്മർ പാപ്പർ എന്നീ സൈദ്ധാന്തികരുടേയും മനശാസ്ത്രജ്ഞരുടെയും പ്രവൃത്തിയെ പിന്തുണയ്ക്കുന്നു. ഈ പഠനരീതിയ്ക്കു വലിയ പ്രശസ്തി ഉണ്ടെങ്കിലും ഇതിൻറെ ഫലസിദ്ധിയെക്കുറിച്ച് ചില തർക്കങ്ങൾ നിലനിൽക്കുന്നു.(മേയർ,2004).

1960കളിൽ ഉത്ഭവിച്ച ഡിസ്കവറി പഠനരീതിയുടെ ഉപദേഷ്ടാവ് ജെറോം ബ്രൂണ്ണറാണെങ്കിലും, ആദേഹത്തിന്റെ ആശയങ്ങൾ മുൻപുണ്ടായിരുന്ന എഴുത്തുകാരുടേതിന് സമാനമായിരുന്നു.(ഉദാഹരണത്തിന് ജോൺ ടുവെ) ബ്രൂണരുടെ വാദം ഇപ്രകാരമാണ്, “വിവരങ്ങൾ സ്വയം കണ്ടെത്തുന്നതിലൂടെ അത്പ്രശ്നപരിഹാരത്തിന് ഉതകുന്ന രീതിയിൽ ഉപയോഗിക്കുവാനും സമാഹരിക്കുവാനും സാധിയ്ക്കുന്നു .( ബ്രൂണ്ണർ,1961,പേ.26) .ഈ സിദ്ധാന്തം പിന്നീട് 1960കളിലെ ഡിസ്കവറി പഠന പ്രസ്ഥാനം ആയി മാറി.

ഈ ദാർശനിക പ്രസ്ഥാനത്തിന്റെ മന്ത്രം നാം 'പ്രവൃത്തിയിലൂടെ വേണം പഠിക്കാൻ’എന്നാണ്. 1991ൽ “ദ ഗ്രൌഎർ സ്കൂൾ” എന്ന പേരിൽ കാലിഫോർണിയയിലെ എങ്കിണിയറ്റസ് എന്ന സ്ഥലത്തു “സ്വയം കണ്ടെത്തുന്നതിലൂടെ പഠനം” എന്ന മുദ്രാവാക്യത്തോടെ ഒരു സ്വകാര്യ സെക്കൻഡറി സ്കൂൾ സ്ഥാപിക്കുകയും ഹൈസ്കൂൾ ബിരുദ പാദ്യപദ്ധതിക്കായി ലോകവ്യാപകമായ പര്യവേഷണങ്ങളുടെ ഒരു പരമ്പര സംയോജിപ്പിക്കുകയും ചെയ്തു.(പരവേഷ്ടിത പഠനരീതി).


ഡിസ്കവറി പഠനം എന്ന മുദ്ര വൈവിധ്യമാർന്ന പ്രബോധന വിദ്യകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.അൽഫിഏരി, ബ്രൂക്ക്സ്,അൽട്രിച്ച്, ടെനെൻബൌം,(2011) എന്നിവർ നടത്തിയ മെറ്റാ അനല്യ്റ്റിക് റിവ്യു പ്രകാരം, ഡിസ്കവറി പഠന രീതിയുടെ ഒരു ഉദ്യമം ഇംപ്ലിസിറ്റ് പാറ്റേൺകണ്ടെത്തലിനും, വിശദീകരണങ്ങൾ പ്രത്യക്ഷപ്പെടുത്തുന്നതിനും സഹായഗ്രന്ഥങ്ങളിലൂടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനും അനുകരണങ്ങൾ നടത്താനും വ്യാപിപ്പിക്കാം. ശരിയായ ഉത്തരം നാൽകാതെ വിദ്യാർഥിക്ക് പഠനോപകാരങ്ങൾ നല്കി വിദ്യാർഥി സ്വയം ഉത്തരം കണ്ടെത്തുമ്പോൾ ആണ് സ്വയം കണ്ടെത്തൽ പഠനം സംഭവിക്കുന്നത്.

പ്രശ്ന പരിഹാര സന്ദർഭങ്ങളിൽ വിദ്യാർഥി തൻറെ അനുഭവങ്ങളിൽ നിന്നും മുൻ അറിവിൻറെ സഹായത്തോടെയും സ്വയം അറിവുനേടുന്നതിനെ ആണ് ഡിസ്കവറി പഠനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പര്യവേക്ഷണം നടത്തിയും വസ്തുക്കൾ കൈകാര്യം ചെയ്തും ചോദ്യങ്ങളും വിവാദങ്ങളും കൊണ്ട് പോരാട്ടം ചെയ്തും വിദ്യാർഥികൾ പരിസ്ഥിതിയുമായി സംവദിക്കുന്ന പഠന രീടിയാണ് സ്വയം കണ്ടെത്തൽ പഠന രീതി കൊണ്ട് ഉദേശിക്കുന്നത് .

ഡിസ്കവറി പഠനരീതി -സംവാദം[തിരുത്തുക]

  1. ഈ ലേഖനത്തിലേക്ക് ഇതുവരെ അവലംബം ചേർത്താതായി കാണുന്നില്ല.ലേഖനത്തിലേക്ക് അവലംബം ചേർക്കാനുള്ള നടപടികളെ കുറിച്ച് വായിക്കുമല്ലോ

വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ

  1. മേയർ 2004 എന്നത്കൊണ്ട് എന്താണ് ഉദ്ദേശിച്ചത്.? ---ഉപയോക്താവ്:Akbarali (സംവാദം) 18:49, 13 സെപ്റ്റംബർ 2015 (UTC)[മറുപടി]