ഉപയോക്താവിന്റെ സംവാദം:Sindhumol

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Sindhumol !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- mml@beeb 15:22, 2 സെപ്റ്റംബർ 2007 (UTC)

മലയാളത്തിൽ എഴുതാൻ (To write in Malayalam)[തിരുത്തുക]

താങ്കൾ സൃഷ്ടിച്ച VaLam swayam sr^shTikkunna viLakaL എന്ന താളിലെ ഉള്ളടക്കം ഇംഗ്ലീഷിലായതുകൊണ്ട് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരിക്കുകയാ‍ണ്. മലയാളത്തിൽ എഴുതാൻ സഹായം ആവശ്യമുണ്ടെങ്കിൽ ദയവായി ഈ ലിങ്ക് നോക്കുക. In case you cannot read this page, written in Malayalam, please click here first. Please feel free to ask for help. --ജേക്കബ് 17:44, 2 സെപ്റ്റംബർ 2007 (UTC)

താങ്കളുടെ പ്രയത്നത്തിന് ഒരു കൈ സഹായം[തിരുത്തുക]

താങ്കൾ ഈ താളിൽ നടത്തിയ പ്രയത്നം അംഗീകരിക്കുന്നു. അതോടൊപ്പം വിജ്ഞാനകോശസ്വഭാവമില്ലാത്തിനാൽ ഈ താൾ നീക്കം ചെയ്യാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. താങ്കളുടെ പ്രയത്നം കൂടുതൽ ഫലവത്താകുന്നതിന് ദയാവായി ഇംഗ്ലീഷ് വിക്കിയിലുള്ള ഈ താൾ ശ്രദ്ധിക്കുക. താങ്കൾ പറഞ്ഞിരിക്കുന്ന വിഷയത്തെ സംബന്ധിച്ച് വിവരിക്കുന്ന ഒരു താൾ എങ്ങനെ നിക്ഷ്പക്ഷമായ ഒരു രീതിയിൽ കാര്യങ്ങൾ വിവരിച്ചുകൊണ്ട് സൃഷ്ടിക്കാം എന്ന് പ്രസ്തുത താൾ ശ്രദ്ധിച്ചാൾ കൂടുതൽ വ്യക്തമാവും. --ജേക്കബ് 18:19, 2 സെപ്റ്റംബർ 2007 (UTC)

പരീക്ഷണം[തിരുത്തുക]

കറ്റാർ വാഴ എന്ന താളിൽ / താളുകളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകൾ അല്ലെങ്കിൽ ലേഖനങ്ങൾ പെട്ടെന്ന് വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യുന്നതിനാൽ‍, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --സാദിക്ക്‌ ഖാലിദ്‌ 09:42, 3 സെപ്റ്റംബർ 2007 (UTC)

തത്സമയ സം‌വാദം (ചാറ്റ്)[തിരുത്തുക]

വിക്കിപീഡിയന്മാരുമായി നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും. ഇംഗീഷിലോ മലയാളത്തിലോ ചാറ്റ് ചെയാവുന്നതാണ്.

നന്ദി[തിരുത്തുക]

  1. താങ്കളുടെ സംഭാവനങ്ങൾ അനുദിനം ഗുണമേന്മയേറിയവ ആയി വരുന്നു. അഭിനന്ദനങ്ങൾ. കൂടുതൽ മെച്ചപ്പെടുത്താൻ താങ്കൾ സൃഷ്ടിച്ച ഈ പേജ് എങ്ങനെ വിക്കിവൽക്കരിച്ചു എന്നു കാണുന്നത് സഹായകരമായിരിക്കും.
  2. താങ്കൾ തിരുത്തിയ നീലേശ്വരം എന്ന താളിൽ “കലാ സാംസ്കാരിക രംഗങ്ങളിൽ ഏറെ മുൻപന്തിയിലാണ് ഈ സ്ഥലം.” എന്ന വാക്യത്തിന് തെളിവ് ആവശ്യമുണ്ട്. ദയവായി പുറത്തുനിന്നുള്ള ഒരു ആധികാരികമായ reference (ആധാരസൂചി, അവലംബസൂചി) ചേർക്കുമല്ലോ. ഇത് ഒരു പുസ്തകമോ, പ്രസിദ്ധീകരണമോ (online/print media), അങ്ങനെ ഏതു തരം എന്നാൽ ആധികാരികവുമായ referenceഉം ആവാം. --ജേക്കബ് 12:07, 3 സെപ്റ്റംബർ 2007 (UTC)

കേരള കാർഷിക സർവ്വകലാശാല[തിരുത്തുക]

താങ്കൾ തുടങ്ങിവച്ച ഈ ലേഖനം ഒരു തലക്കെട്ട് ലേഖനമായി കിടക്കാതെ വിപുലീകരിക്കുവാൻ താത്പര്യപ്പെടുന്നു. --ജേക്കബ് 19:18, 3 സെപ്റ്റംബർ 2007 (UTC)

ലേഖനം വിപുലീകരിച്ചതിന് വളരെ നന്ദി. --ജേക്കബ് 03:18, 6 സെപ്റ്റംബർ 2007 (UTC)

നന്ദി[തിരുത്തുക]

സസ്യപ്രജനനശാസ്ത്രം‎ എന്ന ലേഖനം നന്നായിരിക്കുന്നു. താങ്കളുടെ സേവനങ്ങൾ ഗുണമേന്മ പുലർത്തുന്നതിൽ വളരെ സന്തോഷമുണ്ട്. കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഇവിടെ ചോദിക്കാം, ഒട്ടും മടിക്കല്ലേ.. --ജേക്കബ് 03:18, 6 സെപ്റ്റംബർ 2007 (UTC)

ഇംഗ്ലീഷ് ഉള്ളടക്കം[തിരുത്തുക]

യോഗ എന്ന താളിൽ ഇംഗ്ലീഷ് ഉള്ളടക്കം ഉൾക്കൊള്ളിച്ചിരിക്കുന്നതായിക്കണ്ടു. മലയാളം വിക്കിപീഡിയയിൽ ഇംഗ്ലീഷ് ഉള്ളടക്കം കിടക്കുന്നത് നന്നല്ലല്ലൊ.. അതു കൊണ്ട് അത് നീക്കം ചെയ്തിട്ടുണ്ട്. മൊഴിമാറ്റം നടത്താനാണ്‌ അത് ചെയ്തതെന്ന് മനസിലായി. എങ്കിലും ഇങ്ങനെ ചെയ്യുമ്പോൾ <!-- english content --> എന്ന ടാഗിനുള്ളിൽ ഇംഗ്ലിഷ് കണ്ടന്റ് നൽകുക. താൾ വായിക്കുന്നവർക്ക് അത് കാണാൻ സാധിക്കുകയില്ല. നമുക്ക് എഡിറ്റു ചെയ്യുമ്പോൾ നോക്കി ചെയ്യാനും സാധിക്കും

ആശംസകളോടെ --Vssun 04:29, 12 സെപ്റ്റംബർ 2007 (UTC)

കീഴാർനെല്ലി[തിരുത്തുക]

ദയവായി സംവാദം:കീഴാർ നെല്ലി എന്ന താൾ ശ്രദ്ധിക്കുക. കീഴാർനെല്ലി സമസ്തപദമായതുകൊണ്ടാണ് റീഡയറക്ട് ചെയ്തത്. ഇങ്ങനെ രണ്ടുവട്ടം ഒരു കാര്യം ചെയ്യുന്നതിനുമുമ്പ് സംവാദം താളിൽ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം മാറ്റം വരുത്തുക. ഇല്ലെങ്കിൽ പ്രസ്തുത മാറ്റം vandalism ആയി പരിഗണിക്കപ്പെടും. --ജേക്കബ് 15:24, 26 സെപ്റ്റംബർ 2007 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Sindhumol,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:49, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Sindhumol

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:02, 16 നവംബർ 2013 (UTC)