ഉപയോക്താവിന്റെ സംവാദം:Simon Cheakkanal~mlwiki

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Simon Cheakkanal !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ്‍ ഉപയോഗികാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- സാദിക്ക്‌ ഖാലിദ്‌ 08:43, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

അപൂർവ്വത[തിരുത്തുക]

കേരള സര്വ്വകലാശാല ഒരു വൈദികന്റെ ലേഖനം പാഠപുസ്തകത്തിലേക്ക് തിരഞ്ഞെടുത്തത് ഒരു അപൂര്വ്വതയായി താങ്കൾ തോമസ് കുഴിനാപ്പുറം എന്ന താളിന്റെ സം‌വാദത്തിൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിച്ചു. ഏതു നിലയ്ക്കാണ്‌ അത് അപൂര്വ്വതയാകുന്നത്? ഇതിനു മുൻപ് ഒരു വൈദികന്റെയും സൃഷ്ടികൾ സര്വ്വകലാശാല പാഠപുസ്തകത്തിലേക്കു തിരഞ്ഞെടുത്തിട്ടില്ലേ? അറിയാൻ ആഗ്രഹമുണ്ട്. മൻ‌ജിത് കൈനി 06:31, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]


അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അദ്ദേഹത്തെപ്പറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങളും വാർത്തകളും മറ്റും തെളിവാക്കിയാൽ ലേഖനം നമുക്ക് തിരികെ കൊണ്ടുവരാം. അറിയപ്പെടുന്ന വ്യക്തികളെക്കുറിച്ച് ലേഖനം വരുന്നതു കൊണ്ട് വിക്കിയിൽ ദോഷമൊന്നുമില്ല. അറിയപ്പെടലിന്റെ അളവുകോൽ നിശ്ചയിക്കുകയാന്‌ പ്രധാനം. അതാണ്‌ ബുദ്ധിമുട്ടും.. നിരാശനാകാതെ, എന്ത് കൊണ്ട് ആ ലേഖനം വേണം എന്നതിലേക്ക് തെളിവുകൾ സംഘടിപ്പിക്കൂ. ഒരു പത്രപ്രവർത്തകന്‌ അത് ബുദ്ധിമുട്ടാകാൻ വഴിയില്ലല്ലോ. --ചള്ളിയാൻ ♫ ♫ 08:22, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

മറുപടി[തിരുത്തുക]

കുഴിനാപ്പുറമച്ചന്റെ ലേഖനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതും അദ്ദേഹം വൈദികനാണെന്നതും തമ്മിൽ ബന്ധമൊന്നും കാണില്ല ചങ്ങാതി. പിന്നെ അപൂര്വ്വത എന്നൊക്കെ പറയുന്നതിനു മുൻപ് കേരള സര്വ്വകലാശല ഇതിനു മുൻപ് വൈദികരുടെ കൃതികൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയുട്ടുണ്ടോ എന്നൊന്നു പരിശോധിക്കുന്നതു നന്നായിരിക്കും. താങ്കൾ ജേണലിസ്റ്റാണെന്നു കൂടെക്കൂടെ പറയുന്നതു ശ്രദ്ധിച്ചു. ഏതായാലും വിക്കിപീഡിയകളിൽ താങ്കൾ നടത്തുന്നതു ജേണലിസമല്ല ക്രോണിയിസമാണെന്നും വിനീതമായി സൂചിപ്പിച്ചുകൊള്ളട്ടെ. പിന്നെ 'മണത്തിന്റെ' കാര്യം. ആ മണം പിടിച്ചെടുത്ത യൂസറുടെ സം‌വാദ താളിൽ മറ്റൊരു യൂസർ മറുപടി നൽകിയിട്ടുണ്ട്. അതുതന്നെ എനിക്കും പറയാനുള്ളൂ. മൻ‌ജിത് കൈനി 15:08, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

മുന്നറിയിപ്പ്[തിരുത്തുക]

തോമസ് കുഴിനാപ്പുറത്ത്‎ എന്ന ലേഖനം വിക്കിസമൂഹത്തിൽനിന്നുള്ള വ്യക്തമായ ഏറെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്തതാണ്‌. ആ ലേഖനം നിലനിർത്താൻ ഒരു സമവായത്തിലെത്താതെ ദയവായി ആ താൾ വീണ്ടും തുടങ്ങരുത്. അത് നശീകരണപ്രവർത്തനമായി കണക്കാക്കും. സംവാദം:തോമസ് കുഴിനാപ്പുറത്ത്‎ എന്ന താളിൽ താങ്കളുടെ അഭിപ്രായം അറിയിച്ച് സമന്വയം രൂപീകരിക്കാൻ ശ്രമിക്കാവുന്നതാണ്‌. --ജേക്കബ് 17:54, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ദൈവത്തിന്റെ വികൃതികൾ[തിരുത്തുക]

"ഞാനും കുഴിനപ്പുറത്തു കുടുംബതിൽ പ്പെട്ട ആൾ തന്നെയാണ്. എൻറെ ആദ്യ ഐഡി കുഴിനാപ്പുറ്ത്തെന്നയിരുന്നു. അതുപയോഗിച്ച് ഫാ. തോമസിനെ ക്കുറിച്ച് ലേഖനമെഴുതിയാണ് ഞാൻ ഇംഗ്ലീഷ് വീക്കിയിൽ പ്രവേശിചത്. അപ്പോൾ രചയിതാവും വിഷയവും തമ്മിലുള്ള സാമ്യം സംശയതതിനിടയക്കിയതിനൽ പിന്നീട് എൻറെ പേരിൽ ഐഡി ക്രിയേറ്റ് ചെയ്യുകയായിരുന്നു." എന്നു താങ്കൾ എന്റേയും ചള്ളിയാന്റേയും സം‌വാദത്തിൽ എഴുതിയല്ലോ. ഞാൻ അത് വിശ്വസിക്കുന്നു. ഇംഗ്ലീഷ് വിക്കിയിൽ കുഴിനപ്പുറമെന്ന പേരിലുള്ളതും താങ്കളുടേതെന്നു ഇപ്പോൾ പറയുന്നതുമായ യൂസർ താൾ നോക്കൂ: http://en.wikipedia.org/wiki/User:Kuzhinapurath ഇംഗ്ലീഷ്-മലയാളം വിക്കികളിൽ ലേഖനം എഴുതിയ താങ്കൾക്കും താങ്കളുടെ ലേഖനത്തിനുവിഷയമായ ആൾക്കും തമ്മിൽ ഒട്ടേറെ സമാനതകളുണ്ട്. നിങ്ങൾ രണ്ടുപേരും കുഴിനാപ്പുറം കുടുംബത്തിൽ പെട്ടവരാണ്. രണ്ടുപേരുടേയും പേര് തോമസ് എന്നാണ്. രണ്ടുപേരും സീറോ മലങ്കര കത്തോലിക്കാ സഭയിലെ പുരോഹിതന്മാരാണ്. രണ്ടുവ്യക്തികൾ തമ്മിൽ ഇത്രയേറെ സമാനതകൾ ഞാൻ ആദ്യമായി കാണുകയാണ്. നിങ്ങൾ രണ്ടുപേരുടേയും മുഖരൂപങ്ങളും ഒന്നായിരിക്കാൻ മതി. ദൈവത്തിന്റെ വികൃതികൾ അത്ഭുതകരം തന്നെGeorgekutty 18:16, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഞാൻ പിന്നീട് ആ ഐഡിയും പാസ്സ് വേഡും ഫാ. തോമസിനു കൈമാറുകയായിരുന്നു എന്ന വസ്തുത അന്നേ സാക്ഷ്യപ്പെടുത്തിയിരുന്നു.Simon Cheakkanal 18:30, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഐ.ഡി.യും പസ്സ്‌വേഡും കൈമാറിയെന്നോ? എന്തിനിങ്ങനെ കഥകൾ കൊണ്ട് സ്വയം വരിഞ്ഞുകെട്ടുന്നു? നോക്കൂ, ഈ സം‌വാദം ആവശ്യമില്ലാത്താണ്. അതവസാനിപ്പിക്കേണ്ടത് താങ്കാളാണ്. താങ്കൾ ബഹുമാനപ്പെട്ട ഫാദർ കുഴിനാപ്പുറം തന്നെയാണെങ്കിൽ എനിക്കുപറയാനുള്ളത് ഇതാണ്: പ്രശസ്തി ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അതുതേടിയുള്ള പോക്ക് നമ്മെ പരിഹാസ്യരാക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. വിക്കിയിൽ ഒരു ലേഖനം വരുക എന്നത് അത്ര സായൂജ്യമായി കരുതേണ്ടതുമില്ല. അതല്ല, താങ്കൾ ഫാദർ കുഴിനാപ്പുറത്തെ ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ബന്ധുവും ആരാധകനും അഭ്യുദയകാക്ഷിയും ഒക്കെ ആണെങ്കിൽ, താങ്കൾ അദ്ദേഹത്തോട് ചെയ്തുകൊണ്ടിരിക്കുന്നത് വലിയ തെറ്റാണ്. അത് ഇപ്പോഴെങ്കിലും നിർത്തണം. താങ്കൾ ആരായാലും ദൈവം സൽബുദ്ധി നൽകട്ടെ എന്ന് പ്രാർഥിക്കുന്നു.Georgekutty 18:50, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഓമല്ലൂർ[തിരുത്തുക]

സൈമൺ, ഓമല്ലൂർ എന്ന ലേഖനത്തിൽ താങ്കൾ നടത്തിയ തിരുത്തുകളും മറ്റുള്ളവരോടുള്ള പെരുമാറ്റവും വാൻഡലിസമായി കണക്കാക്കുന്നതാണ്‌. ദയവയി ശ്രദ്ധിക്കൂ. ഇല്ലെങ്കിൽ നടപടി എടുക്കേണ്ടി വരും. സഹകരിക്കുക. --ജ്യോതിസ് 13:16, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഓമല്ലൂർ[തിരുത്തുക]

ഓമല്ലൂർ എന്ന താളിൽ താങ്കൾ നടത്തിയ തിരുത്തലുകൾ ഈ നയപ്രകാരം അനുവദനീയമല്ല. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടരരുതെന്ന് അഭ്യർത്ഥിക്കുന്നു--Anoopan| അനൂപൻ 13:16, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഓമല്ലൂർ എന്ന താളിൽ പ്രമുഖ വ്യക്തികളുടെ പേരുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഗോപി കോട്ടൂരേത്ത്,മധു ഓമല്ലൂർ എന്നിവർ ആരാണെന്ന് ഞാൻ സം‌വാദം താളിൽ ചോദിച്ചിരുന്നു. അതിനു മറുപടി നൽകാതെ കമന്റ് ചെയ്താ ഭാഗം മാറ്റുന്നത് വാൻഡലിസം ആണ്‌. ഇനിയും മറുപടി നൽകാതെ ആ ഭാഗം മാറ്റിയാൽ താങ്കളെ വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്നതിൽ നിന്ന് തടയുവാൻ ഞങ്ങൾ നിർബന്ധിതരാകും. ശ്രദ്ധിക്കുമല്ലോ?--Anoopan| അനൂപൻ 16:57, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

സൈമൺ, ദയവായി സം‌വാദങ്ങൾ സമചിത്തതയോടെ നടത്തുവാൻ താല്പ്പര്യപ്പെടുന്നു. വ്യക്തിപരമായി ആക്രമണം അരുത്. ദയവായി ശ്രദ്ധിക്കുക--ജ്യോതിസ് 04:47, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഈ തിരുത്തൽ വാൻഡലിസം ആണ്‌. ഇനിയും തുടർന്നാൽ താങ്കളെ വിക്കിപീഡിയയിൽ നിന്നു തിരുത്തലുകൾ നടത്തുന്നതിൽ നിന്നു തടയപ്പെടുന്നതായിരിക്കും.--Anoopan| അനൂപൻ 08:27, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

തൃതീയൻ/ത്രിതീയൻ[തിരുത്തുക]

വിദഗ്ധാഭിപ്രായത്തിനഅയി ഇവിടെ സമർപ്പിച്ചിട്ടുണ്ട്. സമവായമെത്തുന്നതു വരെ ദയവായി കാത്തിരിക്കുക. നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 05:43, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

നാട്ടറിവുകളും പ്രധാന വ്യക്തികളും[തിരുത്തുക]

ഗ്രാമത്തിന്റേതായ നാട്ടറിവുകൾ വിക്കിയിൽ പങ്കുവെക്കുന്നത് നല്ലതു തന്നെ. എങ്കിലും ഗ്രാമത്തിൽ മാത്രം പ്രശസ്തരായ വ്യക്തികളും വിക്കിയിൽ വരണമെന്ന് ശഠിക്കുന്നത് കഷ്ടമാണ്‌.--Anoopan| അനൂപൻ 06:56, 17 സെപ്റ്റംബർ 2008 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Simon Cheakkanal~mlwiki,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:48, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Simon Cheakkanal~mlwiki

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:01, 16 നവംബർ 2013 (UTC)[മറുപടി]

താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്[തിരുത്തുക]

03:53, 18 മാർച്ച് 2015 (UTC)

09:38, 19 ഏപ്രിൽ 2015 (UTC)