ഉപയോക്താവിന്റെ സംവാദം:Seju Peringala

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ! Seju Peringala,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സം‌വാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- ടക്സ്‌ എന്ന പെന്‌ഗ്വിൻ 16:25, 3 ഏപ്രിൽ 2007 (UTC)[മറുപടി]

--ചള്ളിയാൻ 06:47, 13 മാർച്ച് 2007 (UTC)[മറുപടി]

തന്ന വാരിത്തീനിയെ അറിയുമോ? --ചള്ളിയാൻ 06:57, 13 മാർച്ച് 2007 (UTC)[മറുപടി]

ഹിജ്‌ റ വർഷ എന്ന താൾ മലയാളം വിക്കിപീഡിയയിൽ നിന്ന് നേരത്തേ നീക്കം ചെയ്തതായിരുന്നു. അക്ഷരപിശകല്ലേ അത്--പ്രവീൺ:സംവാദം 07:14, 13 മാർച്ച് 2007 (UTC)[മറുപടി]
പ്രിയ സെജൂ,

ഇസ്ലാമിക ലേഖനങ്ങള് എഴുതുമ്പോള് ഏറ്റവും അവസാനമായി [[category:ഇസ്ലാം]] എന്നുകൂടി ചേര്ക്കുക. ലേഖനങ്ങളെ തരം തിരിയ്ക്കാനുള്ള സൂചികയാണത്. തുടര്ന്നും എഴുതുക, ആശംസകള് - ടക്സ്‌ എന്ന പെന്‌ഗ്വിൻ 16:25, 3 ഏപ്രിൽ 2007 (UTC)[മറുപടി]

തെളിവ് ആവശ്യപ്പെട്ടാൽ അത് നൽകുക[തിരുത്തുക]

പ്രിയ സാജു, ഞാൻ ആവശ്യപ്പെട്ട തെളിവ് ചേർക്കുക എന്ന ഫലകം അതിന് വ്യക്തമായ ഉത്തരം നൽകാതെ മാറ്റിയതു കണ്ടു. മറ്റുള്ളവർക്ക് സംശയം തോന്നുന്ന വാക്കുകൾക്ക് തീർച്ചയായും തെളിവ് നലകണം. ആംഗലേയ വിക്കിയിൽ ആദ്യത്തെ ഒരു പാരഗ്രാഫിൻ എത്ര റഫറൻസ് ആൺ നൽകിയിരിക്കുന്നത് എന്ന് നോക്കൂ. ഒരു പുസ്തകം മാത്രം ആൺ ആധാരമാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അവലംബം എന്ന് ആൺ നൽകേണ്ടത്ത്. അതു പോലെ പുസ്തകത്തിന്റ്റ് പേരുമാത്രം പോര. പ്രസാധകർ, പ്രസിദ്ധീകരിച്ച വർഷം എന്നിവ കോടുക്കണം --ചള്ളിയാൻ 17:00, 3 ഏപ്രിൽ 2007 (UTC)[മറുപടി]

അല്ലാഹു ഇറക്കിയ പുസ്തകം എന്നത് ഒരു നാട്ടു ഭാഷയല്ലേ. അദ്ദേഹം പ്രസിദ്ധീകരിപ്പിച്ച, പ്രസിദ്ധീകരിച്ച എന്നൊക്കെയാണ് കൂടുതല് പരിഷ്കൃതം. (നോട്ടീസ് ഇറക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്) --ചള്ളിയാൻ 17:04, 3 ഏപ്രിൽ 2007 (UTC)[മറുപടി]

ഫൈറ്റിങ്ങ് സ്പിരിറ്റ്[തിരുത്തുക]

എനിക്കിഷ്ടമായി. ചിലർ ഇങ്ങനെ പറഞ്ഞാൽ തല്ലാൻ വരും അല്ലെങ്കിൽ ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തും. താങ്കൾ അത്തരക്കാരനല്ല എന്ന് കരുതട്ടേ. നന്ദി. ഞാനും ശ്രമിക്കാം ആ ലേഖനം വിപുലീകരിക്കാൻ. പക്ഷേ എനിക്ക് ചരിത്രം മാത്രമേ വശമുള്ളൂ. --ചള്ളിയാൻ 17:19, 3 ഏപ്രിൽ 2007 (UTC)[മറുപടി]


ഇസ്‌ലാമിന്റെ വിശ്വാസപ്രമാണങ്ങളുടെ ക്രമം ഇപ്രകാരമാണ്.[തിരുത്തുക]

1. ദൈവം ഏകനാണെന്ന വിശ്വാസം. (തൗഹീദ്) 2. ദൈവത്തിന്റെ മലക്കുകളിൽ (മാലാഖമാർ) വിശ്വസിക്കുക. (മലക്കുകൾ) 3. ദൈവത്തിന്റെ സകല ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. (കുതുബ്)[3] 4. ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം. 5. അന്ത്യദിനത്തിൽ വിശ്വസിക്കുക. (ഖിയാമ) 6. ദൈവീക വിധിയിലുള്ള വിശ്വാസം അഥവാ നന്മയും തിന്മയും അല്ലാഹുവിന്റെ മുൻ അറിവോട് കൂടിയാണ് എന്ന്‌ വിശ്വസിക്കുക.

ഇതിന് തെളിവായി 1. ഖുർ‌ആൻ രണ്ടാം അധ്യായം ഇരുന്നൂറ്റി എൺപത്തി അഞ്ചാം സൂക്തം താങ്കൾക്ക് പരിശോധിക്കാം. 2. "أن تؤمن بالله وملائكته وكتبه ورسله واليوم الآخر, وتؤمن بالقدر خيره وشره" (رواه مسلم).

(ഇത് മുസ്ലിം എന്ന ഹദീസ് (പ്രവാചക വചനങ്ങൾ) ഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണി.) 3. http://ar.wikipedia.org/wiki/%D8%A3%D8%B1%D9%83%D8%A7%D9%86_%D8%A7%D9%84%D8%A5%D9%8A%D9%85%D8%A7%D9%86 ഇത് അറബിക് വിക്കി ലിങ്ക്... ഇതിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇത്രയും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തിരുത്തിയത്. Rasheedchalil 03:09, 10 ജൂൺ 2007 (UTC)[മറുപടി]

ഹൃദയം നിറച്ചും നന്ദി[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് Simynazareth 12:15, 30 ജൂൺ 2007 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Seju Peringala,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:22, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Seju Peringala

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:05, 16 നവംബർ 2013 (UTC)[മറുപടി]