ഉപയോക്താവിന്റെ സംവാദം:Sarath US

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Sarath US !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:05, 21 ഏപ്രിൽ 2017 (UTC)[മറുപടി]

റിലയൻസ് ജിയോ[തിരുത്തുക]

ജിയോ അതെ ഇന്ത്യക്കാരെ ഇന്റർനെറ്റ് എന്താണെന്ന് കാണിച്ചുതന്ന ഇന്ത്യയുടെ സ്വന്തം റിലയൻസ് ജിയോ . പണ്ട് ലോകം മൊബൈൽ യുഗത്തിലേക്ക് കാലെടുത്ത് വെച്ചപ്പോൾ ഇന്ത്യൻ ജനതക്ക് മൊബൈൽ ഫോൺ എന്നത് ഒരു കിട്ടാകനി തന്നെ ആയിരുന്നു. ലോകോത്തര ബ്രാന്ഡുകളായ മോട്ടറോള നോക്കിയാ തുടങ്ങിയ മൊബൈൽ ഫോണുകളും ഇന്ത്യയിലെ ആദ്യ സ്വകാര്യ ടെലികോം കമ്പനിയായ ഏർട്ടലും പണക്കാരുടെ കൈയിലൊതുങ്ങും ഫോണുകളായി. ആ അവരത്തിലാണ് സാധാരണക്കാരന് മൊബൈൽ ഫോൺ എന്ന കോൺസെപ്റ്റുമായി റിലയൻസ് കോമ്മ്യൂണിക്കേഷന്റെ റീലയൻസ് മൊബൈൽ കേവലം 501 രൂപക്ക് ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചത്. അതെ ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മൊബൈൽ വിപ്ലവം. ഇന്ത്യ മാറി മൊബൈൽ ഇന്ന് വിദ്യാർഥികൾ മുതൽ റിട്ടയർലൈഫ് ആസ്വതിക്കുന്നവരുടെ വരെ കയ്യിലായി . പിന്നെയും മൊബൈൽ രംഗത്ത് മാറ്റങ്ങൾ വന്നു കീപാഡ് ഫോൺ മാറി ടച്ച്ഫോൺ വന്നു പലതരം സിം കമ്പനികളും വിവരസാങ്കേതിക വിദ്യ കൈവിരൽ തുമ്പിലായി . ലോകം മാറി ഒപ്പം ഇന്ത്യയും . എങ്കിലും ഇന്റർനെറ്റിന്റെ വില കടുപ്പം തന്നെ ആയിരുന്നു 1ജിബി ഇന്റെർനെറ്റിന് 250 രൂപ ആയിരുന്നു ഒരു മാസത്തെ വില . വിളിക്കുന്നതിനും താരിഫ് കട്ടറിനും ഇന്റർനെറ്റിനും പണം ഒരുപാടു ചിലവാക്കി ഇന്ത്യൻ യുവത . ഇതിൽ കൂടുതലും 29 രൂപയുടെ 150 എംബി റീചാർജ് ആയിരുന്നു പലരും ചെയ്തിരുന്നത് . അവിടേക്കായിരുന്നു പിന്നെയും റിലയൻസ് വിപ്ലവവുമായി വന്നത് . ഇത്തവണ മുകേഷ് അംബാനിയുടെ റീലയൻസ് ഇൻഡസ്ട്രീസ് ആയിരുന്നു. അതെ റിലയൻസ് ഇൻഫോകോം ലിമിറ്റഡ് റിലയൻസ് ജിയോ എന്ന നാമത്തിൽ . 2016 സെപ്റ്റമ്പറിൽ പ്രതിദിനം 4ജിബി ഇന്റർനെറ്റ് സൗജന്യമയി കൊടുത്തുകൊണ്ട് ഇന്ത്യൻ ടെലികോം മേഖലയെ അത്ഭുദ പെടുത്തിക്കൊണ്ട് ഇന്ത്യയിലെ ആദ്യ 4ജി വോൾട്ടി നേടുർക്കുമായി രംഗ പ്രവേശം ചെയ്തു.

ചരിത്രം[തിരുത്തുക]

2010ലാണ് മുകേഷ് അംബാനി ജിയോ എന്ന പുതിയ ആശയത്തെ പറ്റി ചിന്തിക്കുന്നത് . പിന്നീടങ്ങോട്ട് അദ്ദേഹവും വിശ്വസ്തരായ അനുയായികളും ഈ ആശയം സാധ്യമാക്കുവാനുള്ള പരിശ്രമത്തിലായിരുന്നു . അങ്ങനെ 2010ൽ തന്നെ ജിയോ ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസൻസ് കരസ്ഥമാക്കി.


വിപ്ലവം[തിരുത്തുക]

പിന്നീടങ്ങോട്ടുള്ള 4 വർഷം ജിയോ എന്ന സ്വപ്നത്തിലേക്കുള്ള പരിശ്രമങ്ങൾ ആയിരുന്നു അങ്ങനെ 2015 ൽ ജിയോ സർവീസ് ആരംഭിച്ചു ആദ്യ പടിയായി ഉദ്യോഗസ്ഥർ ആയിരുന്നു ഉപയോഗിച്ചത്. പിന്നെയും ഒരു വര്ഷമെടുത്തു ജിയോ 2 ലക്ഷം ഒപ്റ്റിക്കൽ ഫൈബർ കേബിളിലും 2 ലക്ഷം ടവറും 1500 ഓഫീസുകളുമായി 2016 സെപ്റ്റമ്പർ 5ന് ജിയോ ജനങ്ങളിലേക്ക് എത്തി. നാളിതുവരെ കണ്ടിരുന്ന വിലപിടിപ്പുള്ളഇന്റർനെറ്റ് കേവലം സൗജനമായി ജനങ്ങളിലേക്ക്..

~~ ശരത്.യുസ്~~

എഴുത്തുകളരി ഉപയോഗിക്കുക[തിരുത്തുക]

ഇത് താങ്കളുടെ സംവാദം താളാണ്. താങ്കൾക്ക് മറ്റുള്ളവരുടെ സന്ദേശങ്ങൾ ലഭിക്കുന്നതിനുവേണ്ടിയാണ് ഈ താൾ സൃഷ്ടിച്ചിരിക്കുന്നത്. ഈ താൾ പരീക്ഷണങ്ങൾക്കു വേണ്ടിയുള്ളതല്ല. സംവാദം താളിനു പകരം എഴുത്തുകളരി എന്ന താളിൽ താങ്കൾക്കു പരീക്ഷണങ്ങൾ നടത്താവുന്നതാണ്. ആശംസകൾ--അരുൺ സുനിൽ കൊല്ലം (സംവാദം) 11:25, 28 ജനുവരി 2018 (UTC)[മറുപടി]

സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ കൂടി വായിച്ചുനോക്കാവുന്നതാണ്--അരുൺ സുനിൽ കൊല്ലം (സംവാദം) 11:29, 28 ജനുവരി 2018 (UTC)[മറുപടി]