ഉപയോക്താവിന്റെ സംവാദം:Roshan Zameer

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Roshan Zameer !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.


-- New user message (സംവാദം) 06:42, 13 ജൂലൈ 2012 (UTC)

സംവാദം:ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ[തിരുത്തുക]

സംവാദം:ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ കാണുക. --Vssun (സംവാദം) 02:54, 14 ഓഗസ്റ്റ് 2012 (UTC)

ഒപ്പ്[തിരുത്തുക]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ (Signature button.png) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ധൈര്യമായി ചോദിച്ചുകൊള്ളുക ആശംസകളോടെ,--റോജി പാലാ (സംവാദം) 06:25, 14 ഓഗസ്റ്റ് 2012 (UTC)

You have new messages
നമസ്കാരം, Roshan Zameer. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇരുഭാഷകളും തമ്മിലുള്ള അന്തരം മുഖ്യമായും ലിപിയിലും പദതലത്തിലും മാത്രം[തിരുത്തുക]

കേരളത്തിലെ അറബ്-മലയാളം പോലെ വികസിച്ചുവന്ന ഭാഷയാണ് ഉർദു.ഉർദുവിൽ ധാരാളം പേർസ്യൻ-അറബ് പദങ്ങൾ ഉപയോഗിക്കുന്നുണ്ട്,സംസ്കൃതപദങ്ങൾ കുറവാണു താനും, ലിപിയും അറബിൽ നിന്ന് കടം കൊണ്ടതാണ്.ഇതൊക്കെയാണെങ്കിലും ഉർദുവിന് ഹിന്ദിയുടെ ഒരു ഭാഷാഭേദം എന്ന നിലയെ ഉള്ളൂ.മഹാത്മാവ് രണ്ടുഭാഷയേയും ചേർത്ത് ഹിന്ദുസ്ഥാനി എന്നണ് പറഞ്ഞിരുന്നത് എന്നും ഓർക്കുക. സിനിമാഗാനങ്ങളിൽ നിന്നുള്ള തെളിവുകൾ ഇത്തരം കാര്യങ്ങളിൽ തെറ്റായ നിഗമനങ്ങളിൽ എത്തിക്കും.ഒരു ചലച്ചിത്രത്തിലെ മാപ്പിളപ്പാട്ടിൽ അറബ് പദങ്ങൾ ഏറെയുള്ളതു കൊണ്ട് ആ ചലച്ചിത്രം മലയാള ചലച്ചിത്രമല്ലെന്നു പറയാനൊക്കുമോ ? ബിനു (സംവാദം) 06:48, 17 ഓഗസ്റ്റ് 2012 (UTC)

ഉർദു ഭാഷയെ കുറിച്ചുള്ള താങ്കളുടെ ധാരണ അത്യന്തം തെറ്റിദ്ധാരണാപരമാണ്. അറബ് മലയാളം പോലൊരു ഭാഷാ വകഭേദമോ പ്രഭാഷയോ അല്ല ഉർദു. മലയാളം പോലെ ഒരു സ്വതന്ത്ര ഭാഷയാണ് ഉർദു. അറബിക് ലിപിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഉർദു ലിപി. മിക്ക ഭാഷകളുടെയും ലിപി അവയുടെ സ്വന്തമല്ല. ഉദാഹരണം: ഇംഗ്ലീഷിൻറെ ലിപി റോമൻ ലിപിയാണ്. യൂറോപ്പിലെ ഭൂരിഭാഗം ഭാഷകളുടെയും ലിപി ഇതാണ്. ഹിന്ദി ഭാഷയുടെ ലിപി ദേവനാഗരി ലിപായാണ്. മറാഠി, നേപ്പാളി, സംസ്കൃതം തുടങ്ങി ഒട്ടനേകം ഭാഷകൾക്ക് ഈ ലിപി ഉപയോഗിക്കുന്നുണ്ട്. ഹിന്ദിയുടെ വകഭേദമല്ല ഉർദു. ഉർദുവിന് വളരെ വ്യക്തമായ ഭാഷാ-സാഹിത്യ ചരിത്രമുണ്ട്. --Roshan Zameer (സംവാദം) 07:17, 17 ഓഗസ്റ്റ് 2012 (UTC)

വിഭാഷാ![തിരുത്തുക]

തെറ്റിദ്ധാരണ

  1. ഉർദു എന്താണെന്ന്ഈ വാക്യം ഒന്നു വായിച്ചു നോക്കൂ

Urdu is a register of Hindi-Urdu, identified with Muslims in South Asia. Urdu is the national language and lingua franca of Pakistan.

  1. മിക്ക ഭാഷകളുടെയും ലിപി അവയുടെ സ്വന്തമല്ല!
  2. ഇംഗ്ലീഷിൻറെ ലിപി റോമൻ ലിപിയാണ്!
  3. ഹിന്ദി ഭാഷയുടെ ലിപി ദേവനാഗരി ലിപായാണ്. മറാഠി, നേപ്പാളി, സംസ്കൃതം
  1. ഞാൻ പറഞ്ഞതെന്ത് താങ്കൾ കേട്ടതെന്ത്

ബിനു (സംവാദം) 11:20, 17 ഓഗസ്റ്റ് 2012 (UTC)

താങ്കൾ കൊടുത്തിരിക്കുന്ന അനുബന്ധം ഇംഗ്ലീഷ് വിക്കീപീഡിയയിൽ എന്നെയൊ താങ്കളെ പോലെയോ ഉള്ള ഒരാളോ ആളുകളോ രേഖപ്പെടുത്തിയിട്ടുള്ളതാണ്. വ്യകതമായതും ശക്തമായതുമായ ആധികാരികതയോ രേഖയോ തെളിവോ ഇല്ലാത്താതായിരിക്കാം. ഏതെങ്കിലും ഒരു വിഷയം പ്രതിപാദിക്കുമ്പോൾ അവയെക്കുറിച്ച് ആധികാരികമായും ഗഹനമായും പഠനം നടത്തുന്നത് , യാഥാർത്ഥ്യം യാഥാർത്ഥ്യമായി അവതരിപ്പിക്കാൻ സഹായകമായിരിക്കും. പ്രത്യേകിച്ച് വിക്കിപീഡിയ പോലെ ഉള്ള വിജ്ഞാന കോശങ്ങളിൽ. ലിപിയെപ്പറ്റി പ്രതിപാദിച്ചത്, താങ്കൾ ഉർദുവിനെ അറബി-മലയാളം പോലൊരു ഭാഷാവകഭേദമായും ലിപിയിലുള്ള വ്യത്യാസമാണെന്നും അറബിയിൽ നിന്ന് കടം കൊണ്ട ലിപിയാണെന്നുമൊക്കെ സംവദിച്ചതിനാലാണ്.--Roshan Zameer (സംവാദം) 12:50, 17 ഓഗസ്റ്റ് 2012 (UTC)

പറഞ്ഞതും കേട്ടതും[തിരുത്തുക]

  1. ഞാൻ പറഞ്ഞത്

കേരളത്തിലെ അറബ്-മലയാളം പോലെ വികസിച്ചുവന്ന ഭാഷയാണ് ഉർദു.

താങ്കളുടെ മറുപടി- അറബ് മലയാളം പോലൊരു ഭാഷാ വകഭേദമോ പ്രഭാഷയോ അല്ല ഉർദു. ഞാൻ പറഞ്ഞത് വികസിച്ചു വന്നത് എന്നാണ്.അറബ് മലയാളം പോലെ എന്നല്ല

  1. ഞാൻ പറഞ്ഞത്

.ഉർദുവിൽ ധാരാളം പേർസ്യൻ-അറബ് പദങ്ങൾ ഉപയോഗിക്കുന്നുണ്ട്,സംസ്കൃതപദങ്ങൾ കുറവാണു താനും, ലിപിയും അറബിൽ നിന്ന് കടം കൊണ്ടതാണ്

ഇതാ തങ്കളുടെ ആവേശം നിറഞ്ഞമറുപടി

അറബിക് ലിപിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഉർദു ലിപി. മിക്ക ഭാഷകളുടെയും ലിപി അവയുടെ സ്വന്തമല്ല. ഉദാഹരണം: ഇംഗ്ലീഷിൻറെ ലിപി റോമൻ ലിപിയാണ്. യൂറോപ്പിലെ ഭൂരിഭാഗം ഭാഷകളുടെയും ലിപി ഇതാണ്. ഹിന്ദി ഭാഷയുടെ ലിപി ദേവനാഗരി ലിപായാണ്. മറാഠി, നേപ്പാളി, സംസ്കൃതം തുടങ്ങി ഒട്ടനേകം ഭാഷകൾക്ക് ഈ ലിപി ഉപയോഗിക്കുന്നുണ്ട്. ഹിന്ദിയുടെ വകഭേദമല്ല ഉർദു. ഉർദുവിന് വളരെ വ്യക്തമായ ഭാഷാ-സാഹിത്യ ചരിത്രമുണ്ട്.

ഞാൻ പറഞ്ഞത് ഇവയുടെ വ്യതിരിക്തതയുടെ ഭാഷാശാസ്ത്രപരമായ ഹേതുക്കളാണ്. ലിപി കടം കൊണ്ടവരുടെ പട്ടിക അവതരിപ്പിച്ചത് എന്തിന് എന്നറിയില്ല.ഉർദുവിന് ചരിത്രമുണ്ട് സ്വതന്ത്ര അസ്തിത്വമുണ്ട് എന്നൊക്കെ ആരെയെങ്കിലും പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ടോ?

പിൻ കുറിപ്പ്

  1. ഏതെങ്കിലും ഒരു വിഷയം പ്രതിപാദിക്കുമ്പോൾ അവയെക്കുറിച്ച് ആധികാരികമായും ഗഹനമായും പഠനം നടത്തുന്നത് , യാഥാർത്ഥ്യം യാഥാർത്ഥ്യമായി അവതരിപ്പിക്കാൻ സഹായകമായിരിക്കും.

മൗലിക ഗവേഷണഫലങ്ങൾ അവതരിപ്പിക്കാനുള്ള ഇടമല്ല വിജ്ഞാനകോശം(വിക്കിപീഡിയ), ഇവിടെ അവലംബങ്ങളിൽ നിന്നുള്ള വിവരങ്ങളേ ചേർക്കാം പാടുള്ളൂ എന്നതാണ് നയം.

  1. ഭാഷാശാസ്ത്രദൃഷ്ട്യാ മുകളിൽ നൽകിയ ഇംഗ്ലീഷ് വിക്കിയിലെ വാക്യത്തിലെ ആശയം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.

നിങ്ങൾക്ക് ചോദ്യംചെയ്യാനുള്ള എല്ലാ അവകാശവുമുണ്ട്- ഇതു സ്ഥാപിക്കാൻ കഴിഞ്ഞാൽ വലിയൊരു നേട്ടവുമായിരിക്കും. എല്ലാ ഭാവുകങ്ങളും

ബിനു (സംവാദം) 13:39, 17 ഓഗസ്റ്റ് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Roshan Zameer

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 20:46, 16 നവംബർ 2013 (UTC)