ഉപയോക്താവിന്റെ സംവാദം:Rajmohankumar

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Rajmohankumar !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 06:35, 7 ഫെബ്രുവരി 2018 (UTC)[മറുപടി]

താഴിക കുടം[തിരുത്തുക]

താഴിക കുടം എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, മറ്റു വെബ്സൈറ്റുകളിൽ നിന്ന് പകർത്തിയവ വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --അരുൺ സുനിൽ കൊല്ലം (സംവാദം) 15:07, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]

വിവിധ ക്ഷേത്രലേഖനങ്ങൾ[തിരുത്തുക]

കേരളത്തിലുള്ള വിവിധ ക്ഷേത്രങ്ങളെപ്പറ്റി വിക്കിപീഡിയയിൽ ലേഖനനമെഴുതുന്നതിന് നന്ദി. എന്നാൽ താങ്കൾ എഴുതുന്ന ലേഖനങ്ങൾ ഒരു വിജ്ഞാനകോശ ശൈലിക്കുപകരം അമ്പലത്തിന്റെ പട്ടിക പോലെയാണ് എഴുതുന്നത്. പലതിലും മുഴുവൻ വാചകങ്ങൾ പോലുമില്ല. അതുപോലെ എല്ലാ ലേഖനങ്ങളിലും എഴുതിയിട്ടുള്ള വസ്തുതകൾക്ക് അവലംബങ്ങളും ചേർത്തിട്ടില്ല. വിക്കിപീഡിയ ഒരു സ്വതന്ത്ര സർവ്വവിജ്ഞാനകോശമാണ്. അതുകൊണ്ട് വിക്കിപീഡിയയുടെ ഭാഷ ഒരു വിജ്ഞാനകോശ ലേഖനത്തിന്റേതാണ്. ഉദാ: വാഴപ്പള്ളി മഹാശിവക്ഷേത്രം കാണുക. ഇതുപോലെയാണ് ക്ഷേത്രങ്ങളുടെ ലേഖനം വരേണ്ടത്. അവലംബമില്ലാത്ത ലേഖനങ്ങൾ ഭാവിയിൽ ചോദ്യം ചെയ്യപ്പെടുകയും നീക്കം ചെയ്യപ്പെടുകയും ചെയ്തേക്കാം. അതുകൊണ്ട് താങ്കളുടെ ലേഖനങ്ങൾ മെച്ചപ്പെടുത്തുകയും മതിയായ അവലംബം ചേർക്കുകയും ചെയ്യുമല്ലോ. ലേഖനങ്ങൾ:- ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രം, വാസുദേവപുരം ക്ഷേത്രം തവനൂർ, എടക്കുന്നി ദുർഗ്ഗാക്ഷേത്രം, എടത്തൂട്ടു ശിവക്ഷേത്രം, എറണാകരനല്ലൂർ ഗണപതിയാൻ കാവ്, തൃപ്പാക്കട ശ്രീകൃഷ്ണക്ഷേത്രം, പോണേകാവ് എറണാകുളം ജില്ല, പോത്തന്നൂർ ദുർഗ്ഗാ ക്ഷേത്രം, കോട്ടപുറം തിരുവിളയാനാട്ടുകാവ്, ചെങ്കുള്ളൂർ മഹാദേവക്ഷേത്രം, തത്തപ്പള്ളി ദുർഗ്ഗാക്ഷേത്രം, തറയ്ക്കൽ ഭഗവതിക്ഷേത്രം തൃശൂർ. ഈ ലേഖനങ്ങളെല്ലാം വൃത്തിയാക്കുമെന്നും ഭാവിയിൽ ഇത്തരം മോശം ലേഖനങ്ങൾ തുടങ്ങുകയുമില്ല എന്ന പ്രതീക്ഷയോടെ. --രൺജിത്ത് സിജി {Ranjithsiji} 11:45, 7 ജനുവരി 2019 (UTC)[മറുപടി]

അയല് ദുർഗ്ഗാപരമേശ്വരി ക്ഷേത്രം താങ്കൾ ഇത്തരം മോശം ലേഖനങ്ങളെഴുതുന്നത് അവസാനിപ്പിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 03:49, 8 ജനുവരി 2019 (UTC)[മറുപടി]

കൊല്ലപ്പുഴ ദേവി ക്ഷേത്രം[തിരുത്തുക]

കൊല്ലപ്പുഴ ദേവിക്ഷേത്രം ,ഇടുക്കി ജില്ല

ഇടുക്കി ജില്ലയിൽ .ഉടുമ്പന്നൂർ പഞ്ചായത്തിൽ .തൊടുപുഴയിൽ നിന്നും തട്ടക്കുഴ വഴിയുള്ള ചെപ്പുകുളം റൂട്ടിൽ കൊല്ലപുഴ ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാനമൂർത്തി ഭദ്രകാളി പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി കടിയക്കോൽ .ഉപദേവത ഗണപതി, ഭുവനേശ്വരി ഘണ്ഠാകർണൻ , മറുത ,യക്ഷി,ചാമുണ്ഡി നാഗരാജാവ് രണ്ടു രക്ഷസ്സുകൾ .മീനത്തിലെ പൂരവും ഉത്രവും ആഘോഷം ഗരുഡൻ തൂക്കമുണ്ട് മലയരയന്മാരുടെ താലവുമുണ്ട് .പഴയകാലത്ത് വരിയ്ക്കപ്ലാവിന്റെ വിഗ്രഹമായിരുന്നു കോഴിവെട്ടുണ്ടായിരുന്നു കുമാരമംഗലം കോയിക്കൽ കാരണവരുടെ കൂടെ വന്ന ദേവി എന്ന് ഐതിഹ്യം പന്നൂർ കുറുപ്പന്മാരുടെ കൈവശമായിരുന്നു ഈ ക്ഷേത്രം ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ നെല്ലിക്കാവ് ഭഗവതി ,വരിയ്ക്കത്താനം ഭഗവതി -ശാസ്താവ്,ഞാഴുകോവിൽ ശിവൻ ,ആമ്പക്കുടി ശാസ്താവ് ,ഏഴുമുട്ടം മഹാദേവൻ ,കിഴക്കേ കാവ് ഭഗവതി ,ചിലവിൽ കാഞ്ഞിരക്കോട്ട് കലൂർ ശിവൻ ,ശാന്തുക്കാട് ഭഗവതി, വള്ളിയാനിക്കാട്‌ ഭഗവതി ,ചന്ദനപ്പള്ളിക്കാവ് .