ഉപയോക്താവിന്റെ സംവാദം:RajeshUnuppally/Workshop

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാഴപ്പള്ളി[തിരുത്തുക]

ഓം ഹരി ശ്രീ ഗണപതയെ നമഃ ഓം നമഃശിവായ ഓം തിരുവാഴപ്പള്ളിലപ്പായ നമഃ ഓം വാഴപ്പള്ളി ശ്രീ മഹാഗണപതയെ നമഃ ഓം വാഴപ്പള്ളി ശ്രീ ഭഗവതി നമഃ

ഐതിഹ്യം[തിരുത്തുക]

കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ കാലപ്പഴക്കവും, ചരിത്ര പ്രസിദ്ധിയും, വിസ്താരഭംഗിയും സമ്മേളിക്കുന്ന മഹാക്ഷേത്രമാണ് ചങ്ങനാശ്ശേരിയിലെ തിരുവാഴപ്പള്ളി മഹാശിവക്ഷേത്രം. വാഴപ്പള്ളിയുടെ ഈ ഗ്രാമക്ഷേത്രം ചങ്ങനാശ്ശേരി നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ന് കേരളത്തിൽ നിലവിലുള്ളതിലെ രണ്ടാമത്തെ പുരാതന ക്ഷേത്രം വാഴപ്പള്ളിയാണ്. കേരളത്തിൽനിന്നും കണ്ടുകിട്ടിയിരിക്കുന്നതിൽ വെച്ച് ഏറ്റവും പുരാതനലിഖിതരേഖയായ വാഴപ്പള്ളി ശാസനത്തിൽ പ്രതിപാദിക്കുന്നത് ഈ മഹാക്ഷേത്രത്തിലെ അലംഘനീയ നിയമമാണ്. രണ്ടായിരത്തിലധികം

മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു[1] [4]. അതിനുമുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും, പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു. എ.ഡി. 820-844 കളിലെ ചേര-കുലശേഖര ചക്രവർത്തി ചേരമാൻ പെരുമാൾ നായനാർ എന്ന രാജാധിരാജ രാമ രാജശേഖരന്റെ കാലത്തെ ചെപ്പേട് (ശാസനം) ഈ ക്ഷേത്രത്തെ കുറിച്ചാണ്[4] [2]. വാഴപ്പള്ളി ശാസനം എന്നറിയപ്പെടുന്ന ഈ ലിഖിതം, കേരളത്തിൽനിന്നും കിട്ടിയിരിക്കുന്നതിൽ വെച്ച് ഏറ്റവും പുരാതനലിഖിത രേഖയാണ് (എ.ഡി. 832)[5]. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രത്തിൽ നിത്യവും പരശുരാമപൂജ നാലമ്പലത്തിൽ അഗ്നികോണിൽ നടത്തുന്നുണ്ട്[2]. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ[4] പ്രാധാന്യമേറിയ[6] വാഴപ്പള്ളി ക്ഷേത്രത്തിലെ മൂർത്തി തിരുവാഴപ്പള്ളിലപ്പൻ (തിരുവാഴപ്പള്ളി ശിവപ്പെരുമാൾ) എന്നപേരിലാണ്‌ അറിയപ്പെടുന്നത്[7][5]. ക്ഷേത്രത്തിൽ പരമശിവനോടൊപ്പം ഗണപതിയ്ക്കും കൊടിമരത്തോടുകൂടിയ പ്രത്യേക ക്ഷേത്രമുണ്ട്. ശിവന്റെ ശ്രീകോവിലിന്റെ പുറകിൽ പാർവ്വതീദേവിയ്ക്കും പ്രഥമ സ്ഥാനമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശ്രീലകത്ത് ഗണപതി, ദക്ഷിണാമൂർത്തി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ (അദൃശ്യസങ്കല്പം), പരശുരാമൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും കൂടാതെ മതിലിനു പുറത്ത് പ്രത്യേകം ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണനും, നന്ദികേശ്വരനും വാഴുന്നു. മീനമാസത്തിൽ തിരുവാതിരനാളിൽ ആറാട്ടോടുകൂടിയ പത്തുദിവസത്തെ ഉത്സവം, കുംഭമാസത്തിൽ ശിവരാത്രി, ചിങ്ങമാസത്തിൽ വിനായക ചതുർഥി, കന്നിമാസത്തിൽ നവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. ശ്രീ നാരായണന്റെ ആറാമത്തെ അവതാരമായ പരശുരാമനാൽ പ്രതിഷ്ഠിച്ച മഹാശിവലിംഗ പ്രതിഷ്ഠയാണ് തിരുവാഴപ്പള്ളി മഹാശിവക്ഷേത്രത്തിലുള്ളത്. പരശുരാമഭൂമിയെന്ന് കേൾവികേട്ട കേരളത്തിലെ എട്ടു മഹാ ശിവക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിൽ സ്ഥിതിചെയ്യുന്ന വാഴപ്പള്ളി മഹാ ശിവക്ഷേത്രം. ശ്രീ ശിവപ്പെരുമാൾ ആണു പ്രധാന പ്രതിഷ്ഠ.

കേരളഭൂമിയുടെ ഉത്ഭവവും അതിനെ സംബന്ധിച്ചുള്ള ചരിത്രവും ഏതു വിധമെങ്കിലും ആയിരുന്നു കൊള്ളട്ടെ. അതിനെക്കുറിച്ചു ചിന്തിക്കുകയോ തീർച്ചപ്പെടുത്തുകയോ ചെയ്യണമെന്നു് ഇവിടെ വിചാരിക്കുന്നില്ല. മേൽപ്പറഞ്ഞിരിക്കുന്ന ക്ഷേത്രത്തെ സംബന്ധിച്ചു പഴമ പരിചയമുള്ള വയോവൃദ്ധന്മാരിൽനിന്നു കേട്ടിട്ടുള്ള ഐതിഹ്യങ്ങൾ മാത്രം ചുരുക്കത്തിൽ വിവരിക്കണമെന്നേ ഇപ്പോൾ ഉദ്ദേശിക്കുന്നുള്ളു.

ശ്രീപരശുരാമൻ പരദേശങ്ങളിൽനിന്നു ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തിൽ താമസിപ്പിച്ച കാലത്തു് ഇവിടെ സർവത്ര സർപ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നു എന്നുമാത്രമല്ല, ഓരില്ലാത്ത നല്ല വെള്ളം കേരളഭൂമിയിൽ ഒരിടത്തും കിട്ടുകയുമില്ലായിരുന്നു. അതിനാൽ ഇവിടെ താമസിക്കുന്ന കാര്യം പ്രയാസമാണെന്നു തോന്നുകയാൽ ബ്രാഹ്മണരെല്ലാവരും വന്ന വഴിയേ പരദേശങ്ങളിലേയ്ക്കുതന്നെ മടങ്ങിപ്പോയി. അപ്പോൾ പരശുരാമൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. പിന്നെ അദ്ദേഹം കൈലാസത്തിൽച്ചെന്നു സർവ്വജ്ഞനും സർപ്പഭൂ‌ഷണനും തന്റെ ഗുരുനാഥ

കേരളത്തിന്റെ ഉത്ഭവവും അതിന്റെ ചരിത്രവും എന്തുതന്നെയായാലും. നമ്മൾ ഇതിനെക്കുറിച്ച് ചിന്തിക്കുകയോ തീരുമാനിക്കുകയോ ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല

തരണല്ലൂർ[തിരുത്തുക]

താന്ത്രിക പാരമ്പര്യ പെരുമയുമായി നെടുമ്പിള്ളി തരണനെല്ലൂർ മന

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട എന്ന മനോഹരമായ ക്ഷേത്രനഗരിയിലാണ്‌ കേരളത്തിലെ അതിപ്രശസ്തമായ തന്ത്രി പരമ്പരയായ നെടുമ്പിള്ളി തരണനെല്ലൂർ മന സ്ഥിതി ചെയ്യുന്നത്‌. . സാക്ഷാൽ പരശുരാമനാൽ താന്ത്രിക വൃത്തിക്ക്‌ കൈവട്ട ലഭിച്ച , തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര തന്ത്രി പരമ്പരയായ ചരിത്രപ്രസിദ്ധമായ ഈ പരമ്പരയെ കുറിച്ച്‌ നമുക്ക്‌ ഇവിടെ വായിക്കാം .

കേരളത്തിലെ താന്ത്രിക പാരമ്പര്യത്തിന്‌ തുടക്കം കുറിച്ച തരണനെല്ലൂർ മന പരമ്പരയുടെ ഒരു ശാഖയാണ്‌ നെടുമ്പിള്ളി തരണനെല്ലൂർ മന.നെടുമ്പിള്ളി തരണനെല്ലൂർ ,കിടങ്ങശ്ശേരി തരണനെല്ലൂർ ,തെക്കിനിയേടത്ത്‌ തരണ നെല്ലൂർ , വെളുത്തേടത്ത്‌ തരണനെല്ലൂർ ( പടിഞ്ഞാറേത്ത്‌ മന എന്ന് കൂടി അറിയപ്പെടുന്ന)എന്നിങ്ങനെ നാല്‌ ശാഖകൾ ആയിയാണ്‌ തരണനെല്ലൂർ മന പരമ്പര നില നിൽക്കുന്നത്‌ .ഐതിഹ്യപ്രകാരം പരശുരാമൻ മലയാളക്കരയുടെ സൃഷ്ടിക്ക്‌ ശേഷം കേരളത്തിൽ 32 നമ്പൂതിരി ഗ്രാമങ്ങൾ സ്ഥാപിക്കുകയും,അതിനോട്‌ അനുബന്ധിച്ച്‌ ക്ഷേത്ര പ്രതിഷ്ഠകൾ നടത്താനും , കേരളത്തിന്റെതായ ഒരു താന്ത്രിക സമ്പ്രദായം സൃഷ്ടിച്ച്‌ , അത്‌ പിന്തുടർന്ന് പോകുവാനും വേണ്ടി ആന്ധ്രയിലെ നെല്ലൂർ എന്ന ഗ്രാമത്തിൽ ഇന്ന് ഒരു ബ്രാഹ്മണനെയും അദ്ദേഹത്തിന്റെ 12 ശിഷ്യന്മാരെയും കേരളക്കരയിലേക്ക്‌ കൊണ്ടു വന്നു . പരശുരാമനാൽ കേരളത്തിലെ വടക്ക്‌ ഭാഗം മുതൽ തെക്ക്‌ ഭാഗം വരെയുള്ള 32 ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിലെയും താന്ത്രികാവകാശവും ഇവർക്ക്‌ ലഭിച്ചു. പരശുരാമൻ താൻ എഴുതിയ പരശുരാമപദ്ധതി എന്ന ഗ്രന്ഥം നൽകി അവരെ അനുഗ്രഹിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു ...അതിനാൽ നെല്ലൂരിൽ നിന്ന് വന്ന ഇവരുടെ പൂർവ്വികർക്ക്‌ അസാമാന്യമായ കഴിവുകൾ ഉണ്ടെന്ന് വേണം അനുമാനിക്കാൻ.ആന്ധ്രയിലെ നെല്ലൂർ എന്ന സ്ഥലം തരണം ചെയ്ത്‌ വന്നത്‌ കൊണ്ടാണ്‌ ഇവർക്ക്‌ തരണനെല്ലൂർ എന്ന് പേര്‌ ‌ കൈവന്നത്‌.

മലയാളക്കരയിലെ 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നാണ് സംഗമ ഗ്രാമം എന്ന് അറിയപ്പെടുന്ന ഇരിഞ്ഞാലക്കുട(പഴയ നാമം ഇരുങ്ങാടിക്കൂടൽ )ഗ്രാമം. ചരിത്ര പ്രസിദ്ധമായ കൂടൽ മാണിക്യം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച ഒൻപതാം നൂറ്റാണ്ടിലെ രേഖകളിൽ ഇരിഞ്ഞാലക്കുട നമ്പൂതിരി ഗ്രാമത്തെ കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌ എന്നാണ്‌ പ്രസിദ്ധ ചരിത്രകാരൻ ശ്രീ വെളുത്താട്ട്‌ കേശവൻ സാറിൽ നിന്ന് എനിക്ക്‌ മനസിലാക്കാൻ കഴിഞ്ഞത്‌. അപ്പോൾ തന്നെ മനസിലാക്കാലോ ആ ഗ്രാമത്തിന്റെ പഴക്കം. ഈ ഗ്രാമത്തിലെ വെള്ളിത്തിരുത്തി എന്ന സ്ഥലത്ത്‌ വന്നാണ് ‌ ആദ്യം നെല്ലൂരിൽ നിന്ന് വന്ന ഈ ബ്രാഹ്മണ കുടുംബം താമസമാക്കിയത്. . കുറച്ച് കാലങ്ങൾക്ക്‌ ശേഷം മലയാള ദേശത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള ക്ഷേത്രങ്ങളിലെ താന്ത്രിക വൃത്തിയുടെ ആവശ്യങ്ങൾക്ക്‌ ആയി നെടുമ്പിള്ളി,കിടങ്ങശ്ശേരി , തെക്കിനിയേടത്ത്‌ എന്നിങ്ങനെ മൂന്ന് ശാഖയായി മാറുകയും, പിന്നീട്‌ തെക്കിനിയേടത്ത്‌ നിന്ന് പടിഞ്ഞാറേത്ത്‌ മന എന്ന പേരിൽ കൂടി അറിയപ്പെടുന്ന വെളുത്തേടത്ത്‌ തരണനെല്ലൂർ മന ശാഖ കൂടി ഉണ്ടാവുകയും ചെയ്തു. ഇത്രയും ശാഖകൾ ഉണ്ടാവാൻ പ്രധാന കാരണം എന്താന്ന് വച്ചാൽ പയ്യന്നൂർ മുതൽ തെക്ക്‌ നീർമണ്ണ വരെ 32 നമ്പൂതിരി ഗ്രാമങ്ങളിലും തന്ത്രം ഉള്ള ക്ഷേത്രങ്ങൾ ഇവർക്ക്‌ ഉണ്ടായിരുന്നു . അതിനാൽ ഒരു ഭാഗത്ത്‌ നിന്ന് എല്ലായിടത്തിലേക്കും എത്തിപ്പെടുക എന്നത്‌ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. അതിനാലാണ്‌ നാല്‌ ശാഖകളായി മാറിയത്‌. ഇന്നും ഈ 32 ഗ്രാമങ്ങളിലും ഇവർക്ക്‌ തന്ത്രം ഉണ്ട്‌.

മലയാള ദേശത്തിലെ ആദ്യ തന്ത്രി പരമ്പരയായ ഇവരിൽ നിന്നും, ഇവരുടെ ശിഷ്യരിലൂടെയും ആണ്‌ മറ്റ്‌ തന്ത്രി പരമ്പരകൾ ഉണ്ടായതെന്ന് കരുതപ്പെടുന്നു . ആദ്യകാലത്തിന്‌ ശേഷം കേരളത്തിലങ്ങോളം ഇങ്ങോളം അനവധി ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടു .അവിടെ എല്ലാം ഒരു കൂട്ടർ തന്നെ തന്ത്രത്തിന്‌‌ എത്തിപ്പെടുക എന്ന് പറഞ്ഞാൽ തന്നെ സാധ്യമായ കാര്യമല്ലല്ലോ . അത്‌ കൊണ്ടാകാം മറ്റ്‌ പരമ്പരകൾക്ക്‌ തന്ത്രം കൈമാറ്റം ചെയ്യപ്പെട്ടത്‌.ഇന്ന് തരണനെല്ലൂർ പരമ്പരകൾക്ക്‌ ഏകദേശം എഴുനൂറിലധികം ക്ഷേത്രങ്ങളിൽ തന്ത്രം ഉണ്ട്‌ . അതിൽ നെടുമ്പിള്ളി തരണനെല്ലൂർ മനക്കാർക്ക്‌ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ,നെയ്യാറ്റിൻ കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം , തിക്കുറുച്ചി മഹാദേവ ക്ഷേത്രം ,കണ്ടിയൂർ മഹാദേവ ക്ഷേത്രം ,കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം ,ശാർക്കര ദേവി ക്ഷേത്രം ,ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,ചേർത്തല തിരുവിഴ മഹാദേവ ക്ഷേത്രം ,ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം ,മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം , ചേലാമിറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,കൊടിക്കാട്ട്‌ ഭഗവതി ക്ഷേത്രം, തുടങ്ങീ നൂറ്റമ്പതോളം ക്ഷേത്രങ്ങളിൽ തന്ത്രം ഉണ്ട്‌.പരശുരാമ പദ്ധതി പിന്തുടരുന്ന കേരളത്തിലെ പത്തുക്ഷേത്രങ്ങളിലെയും തന്ത്രം തരണനെല്ലൂർ മനക്കാർക്ക്‌ ആണ്‌.ഇത്രയധികം മഹാക്ഷേത്രങ്ങളിൽ തന്ത്രം ഉള്ള മറ്റൊരു തന്ത്രി പരമ്പരയുണ്ടാകില്ലാ വേറെ.

പുരാതനമായ അനവധി രേഖകളിൽ തരണനെല്ലൂർ മനക്കാരെ കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌..AD 1238 ലെ രവി കേരള വർമ്മയുടെ ശുചീന്ദ്രം ലിഖിതത്തിൽ ശുചീന്ദ്രം ക്ഷേത്രത്തിൽ ആദ്യമായി മലയാള നമ്പൂതിരിമാരെ തന്ത്രിയായി അവരോധിച്ചു എന്നും , അവർ തരണനെല്ലൂർ മനക്കാർ ആയിരുന്നു എഴുതിയിട്ടുണ്ട്‌ . അപ്പോൾ ഒന്നു ഉറപ്പിക്കാം ആ ലിഖിതം എഴുതുന്നതിനും മുന്നെ തന്നെ കാലങ്ങളായി തരണനെല്ലൂർ മനക്കാർ താന്ത്രിക വൃത്തി ചെയ്യുന്നതിൽ പ്രസിദ്ധരായിരുന്നു എന്ന്.AD 1568ലെ മതിലകം രേഖകളിൽ വീരമാർത്താണ്ഡവ വർമ്മ രാജാവ്‌ തരണനെല്ലൂർ നമ്പൂതിരിപ്പാടിന്‌ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പാരമ്പര്യ തന്ത്രിയായി നിയമിച്ചതായി കാണുന്നുണ്ട്‌. AD 1620 June 1ന്‌ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ തന്ത്രി ശ്രീ തരണനെല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ

കലശം നടന്നു എന്നും പഴയ രേഖകളിൽ കാണാൻ ഉണ്ട്‌. ഇത്രയ്ക്കും പഴയ രേഖകൾ മറ്റൊരു തന്ത്രി പരമ്പരയെ കുറിച്ച്‌ കേരളത്തിൽ നിന്ന് ലഭിച്ചിട്ടുണ്ടോ എന്ന് എനിക്ക്‌ അറിവില്ലാ .എന്തായാലും കേരളത്തിലെ ആദ്യ തന്ത്രി പരമ്പര തരണനെല്ലൂർ ആണെന്ന് നമുക്ക് ഈ‌ ചരിത്ര തെളിവുകളിലൂടെ നിസംശയം പറയാം .

ഗർഗ്ഗ മുനിയും യുധിഷ്ഠിരനും തമ്മിൽ സംവാദ രൂപത്തിൽ ഉള്ള എന്ന കേരള മാഹാത്മ്യം എന്ന പുരാതന സംസ്കൃത ഗ്രന്ഥത്തിൽ തരണനെല്ലൂർ മനക്കാരെ കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌ . അത്‌ കൂടെ ഇവിടെ ചേർക്കാം ഞാൻ . 32 കേരള ഗ്രാമങ്ങളുടെ സ്ഥാപിച്ച ശേഷം പരശുരാമൻ കേരളത്തിലെ താന്ത്രിക വൃത്തിക്ക്‌ യോജിച്ച ആളെ തേടി നടക്കുന്ന സമയം.കാഞ്ചീപുരം എന്ന മഹാഗ്രാമത്തിൽ യോഗിയും വിഷ്ണു ഭക്തനും , ഏത്‌ നേരവും വിഷ്ണുഭഗവാനെ കുറിച്ചുള്ള സത്സംഗത്തിൽ മുഴുകി ഇരിക്കുന്നവനുമായ വേദപണ്ഡിതനായ ഒരു ബ്രാഹ്മണനെ പരശുരാമൻ കണ്ടു എന്നും , അദ്ദേഹത്തിൽ ആകൃഷ്ടനായ പരശുരാമൻ കേരളദേശത്തിലേക്ക്‌ തന്ത്ര വൃത്തിയ്ക്കായി ക്ഷണിക്കുകയും ചെയ്തു. സമ്മതം മൂളിയ ആ ബ്രാഹ്മണനെയും കൂട്ടി അവിടെ നിന്ന് പരശുരാമൻ കേരളദേശത്തിലേക്ക്‌ പുറപ്പെട്ടു .വരുന്ന വഴി പരശുരാമൻ ആ ബ്രാഹ്മണന്റെ കഴിവ്‌ അറിയാൻ വേണ്ടി അദ്ദേഹത്തെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു.കാവേരി തീരം കടന്ന് വേണം അക്കരെ കടക്കാൻ. പരശുരാമൻ അദ്ദേഹത്തോട്‌ ഒപ്പം നിറഞ്ഞ്‌ കവിഞ്ഞ്‌ ഒഴുകുന്ന കാവേരിയുടെ ഉത്തര തീരത്ത്‌ എത്തുകയും, തന്റെ ശക്തിയാൽ ബ്രാഹ്മണനെ അവിടെ ആക്കി പരശുരാമൻ നദിയുടെ തെക്ക്‌ ഭാഗത്തേക്ക്‌ കടക്കുകയും ചെയ്തു. എന്നിട്ട്‌ അവിടെ ആ ബ്രാഹ്മണനോട്‌ നദി മുറിച്ച്‌ കടന്ന് വരാൻ ആവശ്യപ്പെട്ടു. വിഷ്ണു ഭഗവാനെ മനസ്സിൽ ധ്യാനിച്ച്‌ ആ ബ്രാഹ്മണൻ നദിയുടെ മുകളിലൂടെ തരണം ചെയ്തു പരശുരാമന്റെ അരികിൽ എത്തി.

സാധു സാധു മഹാഭാഗ കാവേരിതരണം തവ

തേനത്വം തരണോനാമ്‌നാ ഭവിഷ്യസി ന സംശയ:

ബ്രാഹ്മണന്റെ തപശക്തിയിൽ സന്തുഷ്ടനായ പരശുരാമൻ ,ഊരിൽ നിന്ന് നദിയുടെ മുകളിലൂടെ തരണം ചെയ്ത്‌ വന്നതിനാൽ ബ്രാഹ്മണനും, പരമ്പരയ്ക്കും തരണനെല്ലൂർ ( തരണൻ) എന്ന നാമകരണം നൽകുകയും,

കേരളീയ ദ്വിജാതീനാം ശ്രേഷ്ഠശ്ചാപി ഭവിഷ്യതി

സംഗമേശപുരേ തസ്മൈ ഗൃഹഞ്ച പ്രദദൗ പ്രഭു:

കേരള ബ്രാഹ്മണരിൽ ഏറ്റവും ശ്രേഷ്ഠരായി ഭവിക്കുകയും ചെയ്യട്ടെ എന്ന് പറഞ്ഞ്‌ അദ്ദേഹത്തിന്‌ പരശുരാമ പദ്ധതി എന്ന താന്ത്രിക ഗ്രന്ഥം നൽകി കേരള ദേശത്തെ ക്ഷേത്രങ്ങളുടെ തന്ത്രം അങ്ങേയ്ക്ക് ആയിരിക്കട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു പരശുരാമൻ . ഇന്നും പരശുരാമ പദ്ധതി പ്രകാരം ആണ്‌ തരണനെല്ലൂർ തന്ത്രം നിർവ്വഹിച്ച്‌ വരുന്നത്‌. സംഗമേശപുരിയിൽ ( ഇരിഞ്ഞാലക്കുട) അവർക്ക്‌ വസിക്കാനുള്ള ഗൃഹവും മറ്റും പരശുരാമനാൽ നൽകപ്പെട്ടു എന്നും കേരളമാഹാത്മ്യത്തിന്റെ തന്ത്ര പ്രധാനം എന്ന ഇരുപതാം അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്‌. എന്തായാലും പരശുരാമനാൽ അനുഗ്രഹിക്കപ്പെട്ട ഇവർ ഇന്നും താന്ത്രിക ലോകത്തെ അവസാന വാക്കായി തന്നെ തലയുയർത്തി നിൽക്കുന്നു.

ആന്ധ്രയിൽ നിന്ന് കാഞ്ചീപുരം , മധുര വഴിയാണ്‌ ഇവർ കേരളക്കരയിലേക്ക്‌ വന്നത്‌. കാഞ്ചീപുരത്ത്‌ ഇവർ കുറച്ച്‌ കാലം നിന്നിരുന്നു എന്ന് കരുതപ്പെടുന്നു. മധുര മീനാക്ഷി ക്ഷേത്രത്തിൽ ഇവർക്ക്‌ നൂറ്റാണ്ടുകൾക്ക്‌ മുന്നെ തന്ത്രമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ആ തന്ത്രം അവിടെയുള്ള ബ്രാഹ്മണർക്ക്‌ കൈമാറിയതിന്‌ പിന്നിൽ ഒരു കഥയുണ്ട്‌ . ഒരു അന്യദേശക്കാരൻ തങ്ങളുടെ ദേശത്തിലെ ക്ഷേത്രത്തിൽ താന്ത്രിക വൃത്തി ചെയ്യുന്നതിൽ അവിടെയുള്ള ബ്രാഹ്മണർക്ക്‌ ഇത്തിരി നീരസം ഉണ്ടായിരുന്നു . അത്‌ കാരണം അവർ അവിടെ ഭരിക്കുന്ന രാജാവിന്റെ അടുത്ത്‌ ചെന്ന് തരണനെല്ലൂർ ചെയ്യുന്ന പൂജ ശരിയല്ല എന്നും മറ്റും പരാതി പറഞ്ഞു. അന്ന് തിരുമല നായ്ക്കരുടെ ഭരണകാലഘട്ടം ആണെന്ന് കരുതുന്നു

. പരാതിയിന്മേൽ തീർപ്പ്‌ കൽപ്പിക്കാൻ വേണ്ടി രാജാവ്‌ ക്ഷേത്രത്തിലേക്ക്‌ ചെന്ന്, തന്ത്രിയോട്‌ തനിക്ക്‌ കിട്ടിയ പരാതിയെ കുറിച്ചു പറഞ്ഞു. സാത്വിക പരബ്രഹ്മമായ , മധുര മീനാക്ഷിയുടെ ഉപാസകനായ തന്ത്രി വര്യൻ താൻ അമ്മയ്ക്ക്‌ മനസ്സറിഞ്ഞ്‌ തന്നെയാണ്‌ പൂജ ചെയ്യുന്നതെന്നും ദേവി അതിൽ തൃപ്തയാണെന്നും രാജാവിനെ അറിയിച്ചു . എന്നാൽ ഒരു കാര്യം ചെയ്യാം ,ദേവി അങ്ങയുടെ പൂജയിൽ തൃപ്തയാണെങ്കിൽ അങ്ങയുടെ വിളി ദേവി കേട്ട്‌ മറുപടി തരട്ടെ എന്നായി രാജാവ്‌ . മനസ്സുരുകി അമ്മയെ പ്രാർത്ഥിച്ച്‌, തന്ത്രി വര്യൻ നടയ്ക്കൽ നിന്ന് അമ്മെ അമ്മെ എന്ന് വിളിച്ചു . അഖിലലോക മാതാവായ, മധുര മീനാക്ഷി എന്താ മകനെ എന്ന് വിളിച്ചാണ്‌ ഉള്ളിൽ നിന്ന് മറുപടി കൊടുത്തത്‌. എത്ര വലിയൊരു ഭാഗ്യമാണ്‌ ആ മഹാനുഭാവന്‌ സിദ്ധിച്ചതെന്ന് നോക്കൂ. തന്ത്രി വര്യൻ നടയ്ക്കൽ സാഷ്ട്രാംഗം നമിച്ചു തൊഴുതു. രാജാവിന്‌ സന്തോഷമായി . അനവധി ഉപഹാരങ്ങൾ അദ്ദേഹം തന്ത്രി വര്യന്‌ നൽകി. പക്ഷെ ആ സമയത്ത്‌ തന്നെ തന്ത്രിവര്യൻ രാജാവിനോട്‌ പറഞ്ഞു ഞാൻ ഇവിടുത്തെ തന്ത്രം നിർത്തുകയാണ്‌ എന്ന് . ഇത്‌ കേട്ട രാജാവ്‌ ഞെട്ടിത്തരിച്ചു കൊണ്ടു ചോദിച്ചു, അങ്ങെന്താണ്‌ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന്. അതിന്‌ തന്ത്രി വര്യൻ ഇങ്ങനെ ഒരു മറുപടിയാണ്‌ കൊടുത്തത്‌. ഇന്ന് എനിക്ക്‌ അങ്ങയുടെ ഈ പരീക്ഷണം ഏറ്റെടുത്ത്‌ അമ്മയുടെ അനുഗ്രഹത്താൽ വിജയിക്കാൻ ആയി . പക്ഷെ ഇനി അടുത്ത ഊഴത്തിൽ വരുന്ന തലമുറയിലെ അംഗങ്ങൾക്ക്‌ അത്തരം പരീക്ഷണത്തിൽ വിജയിക്കാൻ ആയില്ലാ എങ്കിൽ അവരുടെ ജീവൻ തന്നെ ആപത്തിലാകും. അത്‌ കൊണ്ടാണ്‌ ഞാൻ തന്ത്രം ഒഴിയുന്നതെന്ന് പറഞ്ഞ്‌ ആ യോഗീശ്വരൻ അമ്മയെ തൊഴുതു വണങ്ങി അവിടെ നിന്ന് വിട പറഞ്ഞിറങ്ങി. അടുത്തിടെ ഇന്നത്തെ തലമുറയിലെ അംഗങ്ങൾ ദൈവജ്ഞരുടെ ഉപദേശ പ്രകാരം മധുര മീനാക്ഷിയെ പോയി തൊഴുതു വന്നു. നിങ്ങളുടെ വിളികേട്ട അമ്മ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നുണ്ട്‌ എന്നായിരുന്നു ജ്യോതിഷവാക്യം. അപ്പോൾ ആലോചിച്ച്‌ നോക്കൂ മധുര മീനാക്ഷിയും തരണനെല്ലൂരും തമ്മിൽ ഉള്ള ബന്ധം .

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും നെടുമ്പിള്ളി തരണനെല്ലൂരും

തരണനെല്ലൂർ മനക്കാർക്കായിരുന്നു പണ്ട്‌ മുതലെ ശ്രീപദമ്നാഭസ്വാമി ക്ഷേത്രത്തിൽ തന്ത്രം. ഉമയമ്മ മഹാറാണിയുടെ ഭരണ കാലത്തായിരുന്നു( 1677-84) നെടുമ്പിള്ളി തരണനെല്ലൂർ പരമ്പരയ്ക്ക്‌ മാത്രമായി ശ്രീ പദമ്നാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രം കൈവന്നത്‌. തരണനെല്ലൂർ മനയിലെ പ്രഥമ നാമം / അതായത്‌ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന നാമം തന്നെ പദ്മനാഭൻ എന്നാണ്‌. അപ്പോൾ തന്നെ മനസിലാക്കാലോ ശ്രീ പദ്മനാഭസ്വാമിയുമായിയുള്ള ഇവരുടെ ബന്ധം. കേരളത്തിലെ മറ്റേത്‌ ക്ഷേത്രങ്ങളും തന്ത്രിയും ആയുള്ള ബന്ധത്തെക്കാൾ കൂടുതൽ ആഴമേറിയ ബന്ധം ആണ്‌ ശ്രീ പദ്മനാഭസ്വാമിയും നെടുമ്പിള്ളി തരണനെല്ലൂരും തമ്മിൽ ഉള്ളത്‌ . ക്ഷേത്രത്തിലെ പൂജാരിമാരായ നമ്പിമാർക്ക്‌ , പുലയോ മറ്റ്‌ വാലായ്മകളോ വന്നാൽ ഇരിഞ്ഞാലക്കുടയിൽ നിന്ന് നെടുമ്പിള്ളി തരണനെല്ലൂരിലെ അംഗങ്ങൾ പോയി തന്നെ വേണം നടതുറന്ന് വിളക്ക്‌ വയ്ക്കാൻ . ഉത്സവ കാലഘട്ടത്ത്‌ തന്ത്രിക്ക്‌ പുല വന്നാൽ ഉത്സവം തന്നെ ഇവിടെ മാറ്റി വയ്ക്കും. അടുത്തിടെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള കേസിൽ സുപ്രീം കോടതിയിൽ നിന്ന് രാജ കുടുംബത്തിന്‌ അനുകൂലമായ വിധി വരുന്നതിൽ നിർണായക പങ്കു വഹിച്ചത്‌ ക്ഷേത്ര തന്ത്രിയായ ശ്രീ നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ വാദം കൂടിയാണ്‌ .കേരളത്തിൽ ഒരു തന്ത്രിയ്ക്ക്‌ ഇത്രയും പ്രാധാന്യം കൽപ്പിക്കുന്ന മറ്റൊരു ക്ഷേത്രം ഉണ്ടോ എന്ന് സംശയമാണ്‌ . നെടുമ്പിള്ളി തരണനെല്ലൂർക്കാർക്കു തിരിച്ചും അങ്ങനെ തന്നെയാണ്‌ ..എല്ലാം ശ്രീ പദ്മനാഭൻ തന്നെ ..

നെടുമ്പിള്ളി തരണനെല്ലൂർ മനക്കാർ ഇരിഞ്ഞാലക്കുട ഗ്രാമക്കാരാണ്‌ . ഇവരുടെ ഗ്രാമദേവത കൂടൽമാണിക്യ സ്വാമിയാണ്‌ . യജുർവ്വേദികളായ ഇവർ വാതൂലക ഗോത്രക്കാരാണ്‌ ( വീതഹവ്യ പ്രവരം). വാതൂലക ഗോത്രം തന്നെ വളരെ വിരളമായതിനാൽ അവർക്ക്‌ ഉള്ള വൈദികരും ഓതിക്കന്മാരും ആയുള്ള പണ്ട്‌ ഉണ്ടായിരുന്ന പല പരമ്പരകളും ഇന്നില്ലാ. അതിനാൽ ഇവരുടെ വൈദികനും , ഓതിക്കനും തരണനെല്ലൂർ മന പരമ്പരകൾ തന്നെയാണ്‌ .നെടുമ്പിള്ളി എന്ന് പേരുള്ള മറ്റൊരു നമ്പൂതിരി പരമ്പര തരണനെല്ലൂരിൽ ലയിച്ചാണ്‌ നെടുമ്പിള്ളി തരണനെല്ലൂർ ആയി മാറിയത്‌. പാരമ്പര്യമായി യാഗാധികാരവും തന്ത്രവും ഉള്ള ഒരേ ഒരു നമ്പൂതിരി പരമ്പരയാണ്‌ തരണനെല്ലൂർ പരമ്പര.

പെരുംചെല്ലൂർ[തിരുത്തുക]

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ് തൃച്ചംബരത്ത് ഉത്സവം. കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ ആവാസ കേന്ദ്രമായ പെരുംചെല്ലൂർ ഗ്രാമത്തിലെ (ഇന്നത്തെ തളിപ്പറമ്പ്) പുരാതന സംസ്‌കൃതിയുടെ പ്രതീകം കൂടിയാണിത്. ഇത്രമേൽ ചിട്ടപ്പെടുത്തിയ എറ്റവും ആദ്യത്തെ ഉത്സവാഘോഷം എന്ന പ്രശസ്തി തൃച്ചംബരം ഉത്സവത്തിനു സ്വന്തമാകും. ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽക്കുള്ള രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രമാണ് പെരുംചെല്ലൂർ എന്ന ഇന്നത്തെ തളിപ്പറമ്പ് ദേശത്തിനു ഉള്ളത്. സംഘകാല സാഹിത്യങ്ങളിൽ പരാമർശമുള്ള കേരളത്തിലെ ഏക ബ്രാഹ്മണ അധിവാസമേഖല കൂടിയാണ് പെരുംചെല്ലൂര്.. സംഘകാല സാഹിത്യമായ അകനാനൂർ എന്ന തമിഴ് കാവ്യത്തിൽ പെരുംചെല്ലൂരിൽ വസന്തകാലത്ത് നടക്കുന്ന ഒരു പ്രസിദ്ധമായ ഉത്സവത്തെ ക്കുറിച്ച് പരാമർശം ഉണ്ട്. അതി ഗംഭീരമായ ഈ ഉത്സവം കാണാൻ നായകൻ നായികയെ ക്ഷണിക്കുന്നതാണ് ഈ പരാമർശം. അതായത് ക്രിസ്തു വർഷാരംഭത്തിനു മുമ്പേ തമിഴ് മേഖലകളിലും പ്രസിദ്ധിയാർജ്ജിച്ച മഹോത്സവം. സംഘകാലത്തിനു ശേഷം തമിഴ് സാഹിത്യ രംഗത്ത് ശക്തി പ്രാപിച്ച മറ്റൊരു ഒരു സാഹിത്യ ശാഖയാണ് അന്താദി പ്രസ്ഥാന കാലം. എ.ഡി. അഞ്ചാം നൂറ്റാണ്ടിനോട് അടുപ്പിച്ച് അന്താദി പ്രസ്ഥാനത്തിന്റെ ആരംഭം. ഒരു ശ്ലോകത്തിന്റെ അവസാന പദം അടുത്ത ശ്ലോകത്തിന്റെ ആദ്യം ആകുന്ന തരത്തിൽ ആണ് ഈ സാഹിത്യ പ്രസ്ഥാനത്തിലെ കൃതികൾ കാണുന്നത്. ഈ ശൈലിയിൽ ഭക്തിരസത്ത്തിനു പ്രാധാന്യം കൊടുത്ത് കൊണ്ട് രചിക്കപ്പെട്ട കൃതിയാണ് തൃച്ചംബരത്ത് അന്താദി. കേരളത്തിലെ ഏതെങ്കിലും ഒരു ഉത്സവത്തെക്കുറിച്ച് വർണ്ണിക്കുന്ന ആദ്യത്തെ കൃതിയായി ഇതിനെ വിശേഷിപ്പിക്കാം. കൊടും തമിഴിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തെക്കുറിച്ചും ഇവിടത്തെ പ്രസിദ്ധമായ ഉത്സവത്തെക്കുറിച്ചും എല്ലാം ആണ് വർണ്ണിച്ചിരിക്കുന്നത്. ബലഭദ്ര സ്വാമിക്ക് ഒപ്പം കൃഷ്ണനും ഗോപാലകരും നടത്തി വന്ന ബാല ലീലകൾ കുഭമാസത്തില് ഇവിടെ അവതരിപ്പിക്കുന്നതിന്റെ സമ്പൂർണ്ണ വർണ്ണനകൾ കാവ്യ ഭംഗിയോടെ ഈ കൃതിയിൽ പ്രസ്താവിച്ചിരിക്കുന്നു. ശങ്കര കവി രചിച്ച സംസ്‌കൃത കാവ്യമായ തൃച്ചംബരേശ സ്തുതി, 12 ാം നൂറ്റാണ്ടിൽ മലയാളത്തിൽ രചിച്ച കനക കിരീടം പാട്ട് എന്നിവയിലും തൃച്ചംബരത്തെ ഉത്സവ വർണ്ണന കാണാം. ഉത്സവ സമ്പ്രദായങ്ങൾ കംസവധം കഴിഞ്ഞ ഭാവത്തിൽ ആണ് ഇവിടത്തെ ശ്രീകൃഷ്ണ സങ്കല്പ്പം. കൃഷ്ണനെയും ബലരാമനെയും വധിക്കാൻ കംസൻ നിയോഗിച്ച കുവലയാ പീഠം എന്ന മദയാനയെ കൊന്ന് അതിന്റെ ഊരിയെടുത്ത കൊമ്പുമായി കംസനിഗ്രഹം നടത്തിയ കൃഷ്ണനെയാണ് ഇവിടെ ആരാധിച്ച് വരുന്നത്. അതിനാൽ അൽപ്പം രൗദ്ര ഭാവത്തിൽ ആണ് ഇവിടത്തെ പ്രതിഷ്ഠാ ഐതിഹ്യം. ആനയെഴുന്നള്ളത്ത് ഇവിടെ നിഷിദ്ധം. എന്നാൽ, കുട്ടിക്കളിയുടെ ഭാവത്തിൽ ഓട്ടവും ബഹളവുമൊക്കെ ഈ ഉത്സവത്തിനു ഉണ്ട്. കുംഭം ഒന്നിനു തുടങ്ങുന്ന പടഹാദി എഴുന്നള്ളിപ്പ് ഉത്സവത്തിനു ശേഷം കുംഭം 22ന് കൊടിയേറ്റോടെ ഉത്സവം വലിയ ആഘോഷങ്ങളിലേക്ക് കടക്കും. അർദ്ധരാത്രിയോടെ മഴൂർ ബലഭദ്രസസ്വാമി അനുജന്നടുത്തേക്ക് എഴുന്നള്ളും. എട്ടു കിലോമീറ്റർ ബലരാമന്റെ തിടമ്പ് തലയിലേന്തി ക്ഷേത്ര മേൽശാന്തി ഓടി എഴുന്നള്ളുന്നതാണ് ഉത്സവത്തിന്റെ ഏറ്റവും ആകർഷണീയഭാഗം. പിന്നീടങ്ങോട്ടുള്ള 14നാളുകൾ തൃച്ചംബരം വൃന്ദാവന സദൃശം. ക്ഷേത്രത്തിന് ഒരുകിലോമീറ്റർ അകലെ പൂക്കോത്ത് നടയിലാണു ഉത്സവ ഘോഷങ്ങൾ. തിടമ്പ് നൃത്തത്തിേെപ്പാലെ ദേവന്റെ തിടമ്പ് തലയിലേന്തിയുള്ള ഉത്സവ സമ്പ്രദായമാണ് എങ്കിലും ആ ചിട്ടവട്ടങ്ങളോ സമ്പ്രദായങ്ങളോ ഇവിടെ നടപ്പില്ല. തൃച്ചംബരത്തപ്പനെ (ശ്രീകൃഷ്ണബിബം) എഴുന്നള്ളിക്കുന്ന ക്ഷേത്രം മേൽശാന്തിയുടെ (പാക്കം) മനോധർമ്മംപോലിരിക്കും. ഓടാൻ തോന്നിയാൽ ഓടാം, താളത്തിനൊപ്പം നൃത്തം ചവിട്ടാൻ തോന്നിയാൽ അതാവാം, ഇനി എല്ലാം അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങാൻ തോന്നിയാൽ അതുമാകാം; എല്ലാം കുട്ടിക്കളിയുടെ ഭാഗം മാത്രം. ഇതൊക്കെ തന്നെയാണ് ഇവിടത്തെ ആകർഷണിയതയും. ഗോവിന്ദം വിളിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടി ഈ കുട്ടിക്കളികൾക്ക് മാറ്റു കൂട്ടും. മീനം അഞ്ചിനാണ് ആറാട്ട്. എന്നാൽ ഇവിടെ ആറാട്ടും കഴിഞ്ഞ് അടുത്ത ദിവസം മീനം 6 നു കൂടിപ്പിരിയൽ ചടങ്ങോടെയാണ് ഉത്സവം തീരുക. കളിയിൽ ഹരം കയറിയ ജ്യേഷ്ഠാനുജന്മാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലെക്കൊന്നും എത്താതായപ്പോൾ ലോകത്ത് ആകമാനം അരാജകത്വം തുടങ്ങി എന്നും ഇത് അവസാനിപ്പിക്കാൻ ഇരുവരുടെയും ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. ക്ഷേത്രത്തിലേക്കുള്ള പാൽപായസത്തിനു പാൽ എത്തിക്കുന്ന പാലമൃതന്റെ ശിരസ്സിൽ ഒരു കുടം പാലുമായി ഇവരുടെ കളിസ്ഥലത്തേക്കു പറഞ്ഞുവിട്ടു. നിറഞ്ഞു തുളുമ്പുന്ന പാൽക്കുടവുമായി വരുന്ന പാലമൃതനെ കണ്ടു കളി മറന്നു, ഏട്ടനെ മറന്നു, പാലിന് പിന്നാലെ കുഞ്ഞികൃഷ്ണൻ ഓടി എന്നാണു ഐതിഹ്യം. ഇതിന്റെ പുനാവിഷ്‌ക്കാരമാണ് കൂടിപ്പിരിയാൽ ചടങ്ങ്. ശിരസിൽ പാൽക്കുടവുമായി കളിക്കിടയിൽ വരുന്ന പാലമൃതനെ കണ്ട് ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും ഈ ഉത്സവത്തിന്റെ പരിസമാപ്തിയാണ് കുറിക്കുന്നത്. കണ്ടു നിൽക്കുന്നവരുടെ പോലും മനസ്സിൽ വിഷമം ജനിപ്പിച്ച് കൊണ്ടുള്ള ബലഭദ്രസ്വാമിയുടെ മടക്കയാത്ര അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പിനു കൂടി തുടക്കമിടുകയാണ്. തളിപ്പറമ്പ് ദേശക്കാരുടെ ഒരു വർഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും തൃച്ചംബരം ഉത്സവത്തെ അടിസ്ഥാനമാക്കി ആണെന്ന ചൊല്ല് അന്വർത്ഥമാക്കുന്നത് കൂടിയാണ് ആ കാത്തിരിപ്പ്.