ഉപയോക്താവിന്റെ സംവാദം:Pathaayan

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Pathaayan !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ഷാജി 01:55, 24 ജനുവരി 2008 (UTC)[മറുപടി]

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ജോൺസൺ (സംഗീത സംവിധായകൻ) എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- ജ്യോതിസ് 03:05, 24 ജനുവരി 2008 (UTC)[മറുപടി]

പരീക്ഷണം[തിരുത്തുക]

പ്രിയപ്പെട്ട Pathaayan,

താങ്കൾ പരീക്ഷണങ്ങൾക്കായി തുടങ്ങിയ വെറുതേ എന്ന താൾ നീക്കം ചെയ്തിട്ടുണ്ട്. പരീക്ഷണങ്ങൾക്കായി വിക്കിപീഡിയ:എഴുത്തുകളരി എന്ന താൾ ഉപയോഗിക്കുക. ആശംസകളോടെ --Vssun 04:36, 31 ജനുവരി 2008 (UTC)[മറുപടി]

പ്രമാണം:Bharath Gopi.jpg[തിരുത്തുക]

പ്രമാണം:Bharath Gopi.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 18:07, 30 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കൊളുത്തുകൾ[തിരുത്തുക]

ലേഖനങ്ങളിൽ കൊളുത്തുകൾ കൊടുക്കുമ്പോൽ താളിന്റേയും കൊളുത്തിന്റേയും പേര് ഒന്നാണെങ്കിൽ അവ രണ്ടു തവണ കൊടുക്കണമെന്നില്ല. ഉദാഹരണത്തിന് മോഹൻലാൽ എന്ന താളിനു കൊളുത്ത് കൊടുക്കാൻ [[മോഹൻലാൽ]] എന്ന് മാത്രം കൊടുത്താൽ മതിയാകും, രണ്ട് തവണ [[മോഹൻലാൽ|മോഹൻലാൽ]] എന്ന് കൊടുക്കണമെന്നില്ല. എന്നാൽ കൊളുത്തിന്റെ നാമം വേറെ ആണെങ്കിൽ രണ്ടും കൊടുക്കണം. ഉദാ: [[മോഹൻലാൽ|മോഹൻലാലിന്]]

ഉദാഹരണം മനസ്സിലായെന്ന് കരുതുന്നു. സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ --ശ്രീജിത്ത് കെ 16:18, 10 ജനുവരി 2010 (UTC)[മറുപടി]

രേഖയുടെ താളിൽ മാത്രമേ മലയാള ചലച്ചിത്രനടി എന്ന് കൊടുത്തിട്ടുള്ളൂ. രേഖ എന്ന പേരിൽ ഹിന്ദിയിലും ഒരു നടി ഉള്ളതുകൊണ്ടാണ് അത്. മറ്റ് പേരുകളിൽ സമവായം ഉണ്ട്. വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ എന്ന താൾ നോക്കൂ. ഒരു ലേഖനം എഴുതിക്കഴിയുമ്പോൾ എല്ലാ കൊളുത്തുകളും ശരിയായ താളിലേയ്ക്കാണോ പോകുന്നത് എന്നൊന്ന് നോക്കുന്നത് നല്ലതാണ്.
മറ്റൊന്ന് കൂടി. സം‌വാദം താളിൽ എന്തെങ്കിലും എഴുതിക്കഴിഞ്ഞാൽ അവിടെ ഒപ്പ് വയ്ക്കാൻ മറക്കണ്ട. --~~~~ എന്ന് തിരുത്തലിന്റെ അവസാനം എഴുതിയാൽ മതിയാകും.( എന്ന ബട്ടണിൽ അമർത്തിയാലും മതി) അപ്പോൾ ആരാണ് ഈ തിരുത്തൽ നടത്തിയതെന്ന് നാൾവഴി താളിൽ പോകാതെ തന്നെ മനസ്സിലാക്കാൻ സാധിക്കും. മറുപടി അയക്കാനും എളുപ്പമാകും. --ശ്രീജിത്ത് കെ 02:15, 13 ജനുവരി 2010 (UTC)[മറുപടി]

ഇൻഫോബോക്സ്[തിരുത്തുക]

നമസ്കാരം സുഹൃത്തേ, സാധാരണ ഇൻഫോബോക്സിനെക്കുറിച്ചുള്ള സഹായതാളും അതിനൊപ്പം തന്നെ കാണും. അതിൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരിക്കും. അതിൽ ഉപയോഗിച്ചിരിക്കുന്ന ഫീൽഡുകളെക്കുറിച്ചെല്ലാം ഉണ്ടാവും. ഭൂരിഭാഗം ഇൻഫോബോക്സ് ടെമ്പ്ലേറ്റുകളുടെ കോപ്പി ഇംഗ്ലീഷ് വിക്കിയിലും കാണാൻ സാധിക്കും. ഇംഗ്ലീഷ് വിക്കിയിലെ Help:Infobox എന്ന താൾ താങ്കൾക്ക് ഉപയോഗപ്പെടും എന്ന് കരുതുന്നു. --Rameshng:::Buzz me :) 13:27, 17 ജനുവരി 2010 (UTC)[മറുപടി]

ഏതെങ്കിലും താളിൽ താങ്കൾക്ക് ഇൻഫോബോക്സ് കൊടുക്കണമെന്നുണ്ടെങ്കിൽ ആ താളിനു സമമായ മറ്റു താളുകൾ മലയാളം വിക്കിയിൽ നോക്കുകയോ ആ താളിന്റെ തതുല്യമായ ഇംഗ്ലീഷ് വിക്കി താൾ നോക്കുകയോ ആകാം. കൂടാതെ ഫലകം ഉപയോഗിച്ചിരിക്കുന്ന താൾ തിരുത്തുമ്പോൾ എഡിറ്റ് ബോക്സിന്റെ താഴെ ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങൾ: എന്ന ശീർഷകത്തിനു കീഴിലായി ആ ഫലകത്തിന്റെ കൊളുത്ത് കാണാനാകും. അങ്ങിനെ ആ ഫലകത്തിന്റെ താളിൽ പോയി അതിന്റെ വിവരണം നോക്കിയാൽ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. --ശ്രീജിത്ത് കെ 16:08, 17 ജനുവരി 2010 (UTC)[മറുപടി]

മേലെ വാര്യത്തെ മാലാഖകുട്ടികൾ[തിരുത്തുക]

താങ്കൾ തുടക്കമിട്ട മേലെ വാര്യത്തെ മാലാഖകുട്ടികൾ എന്ന ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ താത്പര്യപ്പെടുന്നു. ഈ സിനിമയെക്കുറിച്ച് ഇംഗ്ലീഷ് വിക്കിയിലോ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിലോ പരാമർശം കാണുന്നില്ല.

ഈ സിനിമ അത്ര നല്ല സിനിമയാണോ? ഇങ്ങനെ ഒരു സിനിമയെക്കുറിച്ച് എനിക്ക് ഓർത്തെടുക്കാനേ കഴിയുന്നില്ല :) --ശ്രീജിത്ത് കെ (സം‌വാദം) 17:06, 24 ജനുവരി 2010 (UTC)[മറുപടി]

അക്ഷരത്തെറ്റുകൾ[തിരുത്തുക]

താങ്കൾ തുടക്കമിടുന്ന എല്ലാ ലേഖനത്തിലും ചിത്രസം‌യോജനം എന്നതിന് ചിത്രസം‌യോചനം എന്നാണ് എഴുതിക്കാണുന്നത്. കൂടാതെ ഗാനങ്ങൾ എന്നതിന് ഗാനങൾ എന്നുമാണ് താങ്കൾ എഴുതുന്നത്. അക്ഷരത്തെറ്റ് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ. --ശ്രീജിത്ത് കെ (സം‌വാദം) 02:16, 26 ജനുവരി 2010 (UTC)[മറുപടി]

രസംകൊല്ലി[തിരുത്തുക]

രസംകൊല്ലി ഫലകമിടുന്നത് ലേഖനം മോശമായതുകൊണ്ടല്ല. ലേഖനം വായിക്കുന്നത് ചലച്ചിത്രത്തിന്റെ പ്ലോട്ട് പറഞ്ഞുതരുന്നത് spoiler ആണെന്ന അർത്ഥത്തിലാണ്‌. ചലച്ചിത്രത്തെക്കുറിച്ചുള്ള വിജ്ഞാനകോശലേഖനത്തിൽ കഥാസംഗ്രഹമുണ്ടാകുമെന്നും അവിടെ രസംകൊല്ലി ചേർക്കേണ്ടതില്ല എന്നുമാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. പൊതുവായ ഒരു നയം രൂപീകരിക്കാൻ പഞ്ചായത്തിൽ ഒരു നിർദ്ദേശമിട്ടുനോക്കൂ. -- റസിമാൻ ടി വി 05:14, 7 ഫെബ്രുവരി 2010 (UTC)[മറുപടി]

ചിത്രത്തിന്റെ ക്ലൈമാക്സിനെ പറ്റി പറയുന്നില്ലെങ്കിൽ രസംകൊല്ലി ഫലകം ആവശ്യമില്ല. പൊതുവേ പുതിയ സിനിമകൾക്കും (കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനിടയ്ക്ക് ഇറങ്ങിയവ) സിനിമയുടെ സസ്പെൻസ് ഇല്ലാതെയാക്കുന്നതുമായ കഥാസംഗ്രഹം ഉള്ളതിനും മാത്രമേ രസംകൊല്ലി ചേർക്കേണ്ടതുള്ളൂ --ശ്രീജിത്ത് കെ (സം‌വാദം) 14:53, 7 ഫെബ്രുവരി 2010 (UTC)[മറുപടി]

വാമനപുരം ബസ്‌റൂട്ട് (മലയാളചലച്ചിത്രം)[തിരുത്തുക]

വാമനപുരം ബസ്‌റൂട്ട് (മലയാളചലച്ചിത്രം) എന്ന ചിത്രം മോഹൻലാൽ ഹിജഡ വേഷത്തിലാണെത്തിയിരിക്കുന്നതെന്നു കണ്ടു. മോഹൻലാൽ കൺ‌മഷി ഉപയോഗിക്കുന്നുണ്ടെന്നതല്ലാതെ ഹിജഡ ആണെന്നതിനു എന്തെങ്കിലും സൂചനകൾ ഈ ചലച്ചിത്രത്തിൽ നൽകുന്നുണ്ടോ? --Anoopan| അനൂപൻ 17:53, 25 ഫെബ്രുവരി 2010 (UTC)[മറുപടി]

പരിണാമ ഗുപ്തി[തിരുത്തുക]

പ്രിയപ്പെട്ട പത്തായൻ,

സാധാരണ ഗതിയിൽ ഒരു ചലത്ചിത്രത്തേക്കുറിച്ചുള്ള വിക്കി ലേഖനം, ആ ചിത്രം അന്നേ വരെ കണ്ടിട്ടില്ലാത്ത ഒരാൾ വായിക്കാനിട വന്നാൽ, അയാളുടെ ആസ്വാദനത്തെ ഒരു തരത്തിലും ബാധിക്കാതിരിക്കാനുള്ള മുന്നറിയിപ്പായാണ് ഈ ഫലകം കൊടുക്കുന്നത്. കഥയുടെ ഏതെങ്കിലും ഭാഗം, കഥയുടെ ആകെ തുക, പരിണാമഗുപ്തി എന്നിവയിലേതെങ്കിലുമോ അല്ലെങ്കിൽ എല്ലാം കൂടിയോ വിവരിക്കുമ്പോൾ പൊതുവായി കൊടുക്കുന്ന ഫലകമാണിത്. റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം), ഉദയനാണ് താരം (മലയാളചലച്ചിത്രം) മുതലായ ലേഖനങ്ങൾ നോക്കുക. ഇവയിൽ ഒന്നും പരിണാമഗുപ്തി വിവരിച്ചിട്ടില്ലോ.

സ്നേഹപൂർ‌വ്വം, --AneeshJose 04:55, 19 മാർച്ച് 2010 (UTC)[മറുപടി]

ചലച്ചിത്രത്തിന്റെ കഥ കേട്ടതിനു ശേഷം, ചിത്രം കാണാൻ പോകുന്നത് ആസ്വാദനത്തെ ബാധിക്കും എന്നുള്ളത് ഉറപ്പാണ്. മണിച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തിൽ ശോഭനയാണ് മാനസികരോഗി എന്നറിഞ്ഞതിനു ശേഷവും അല്ലാതെയും കാണാൻ പോകുന്നതിനെക്കുറിച്ചുള്ള കാര്യം ആലോചിച്ചുനോക്കിയാൽത്തന്നെ ഇത് മനസിലാക്കാം. ചലച്ചിത്രങ്ങൾ, നോവലുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ലേഖനങ്ങളിൽ കഥ വിശദീകരിക്കുന്ന ഭാഗത്ത്, അത് വായിക്കുന്നവർക്കുള്ള മുന്നറിയിപ്പെന്ന രീതിയിലാണ് {{tl|രസംകൊല്ലി}} എന്ന ഫലകം ചേർത്തുവരുന്നത്. അത് വേണ്ട എന്ന അഭിപ്രായമാണ് താങ്കൾക്കുള്ളതെങ്കിൽ, വിക്കി:പഞ്ചായത്ത് (നയരൂപീകരണം) എന്ന താളിൽ ചർച്ച തുടങ്ങാവുന്നതാണ്. ആശംസകളോടെ --Vssun 08:10, 20 മാർച്ച് 2010 (UTC)[മറുപടി]

പത്താം നിലയിലെ തീവണ്ടി[തിരുത്തുക]

ഈ ചിത്രത്തെക്കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ ലേഖനം വികസിപ്പിക്കാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 10:26, 20 മാർച്ച് 2010 (UTC)[മറുപടി]

ചലച്ചിത്രത്തിന്റെ കഥാസംഗ്രഹം നൽകുമ്പോൾ പൂർണ്ണമാക്കാതെ പരസ്യരീതിയിൽ നിർത്തേണ്ട എന്നെന്റെ അഭിപ്രായം. ആശംസകൾ--പ്രവീൺ:സംവാദം 05:56, 21 മാർച്ച് 2010 (UTC)[മറുപടി]

രസംകൊല്ലി കിടന്നോട്ടെ, അത് നല്ല കൈകഴുകലാണ് ;-) എന്നെന്റെ അഭിപ്രായം. വാക്യത്തിലും ഘടനയിലും മാറ്റം വരുത്തി ലളിതമാക്കിയാൽ പോരെ?--പ്രവീൺ:സംവാദം 06:17, 21 മാർച്ച് 2010 (UTC)[മറുപടി]
പ്രിയപ്പെട്ട പത്തായൻ, കഥാസംഗ്രഹം കൊടുക്കുമ്പോൾ അപൂർണ്ണമാക്കാതെ മൃഗയയിൽ ചെയ്തപോലെ പൂർണ്ണമാക്കി വയ്ക്കുന്നതാണ്‌ നല്ലത്. രസംകൊല്ലി ഫലകം ഉപയോഗിക്കുന്നതിനോട് എനിക്ക് എതിർപ്പുണ്ട്. എങ്കിലും ഫലകത്തോടെ പൂർണ്ണമായ കഥ കിടക്കുന്നതാണ്‌ അപൂർണ്ണമാക്കി വയ്ക്കുന്നതിനെക്കാൾ നല്ലത്. രസംകൊല്ലി ഫലകം അപൂർണ്ണം, ആധികാരികത മുതലായവയെപ്പോലെ ഒരു problem template അല്ല. വായിക്കുന്നവർക്കുള്ള ഒരറിയിപ്പായി കരുതിയാൽ മതി -- റസിമാൻ ടി വി 07:55, 21 മാർച്ച് 2010 (UTC)[മറുപടി]
തുടർക്കഥകളിലെന്നപോലെ വായനക്കാരനെ ആംകാക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതി വിക്കിപീഡിയയിൽ വേണ്ടെന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. ഒരു വിജ്ഞാനകോശം, വിവരം മറച്ചുവക്കുന്നത് ശരിയല്ലല്ലോ. :) --Vssun 10:14, 21 മാർച്ച് 2010 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Pathaayan. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
Message added 08:09, 21 മാർച്ച് 2010 (UTC). താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

റസിമാൻ ടി വി 08:09, 21 മാർച്ച് 2010 (UTC)[മറുപടി]

യന്ത്രം[തിരുത്തുക]

വീണ്ടും വീണ്ടും ചെയ്യാൻ വിഷമമുള്ള ജോലികൾ ചെയ്യാൻ സൃഷ്ടിക്കുന്ന പ്രോഗ്രാമാണ്‌ യന്ത്രം. യന്ത്രമുണ്ടാക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം. ഞാനിതുവരെ യന്ത്രമൊന്നുമുണ്ടാക്കിയിട്ടില്ല. ജുനൈദിന്‌ കൂടുതൽ സഹായിക്കാനായേക്കും. -- റസിമാൻ ടി വി 15:21, 22 മാർച്ച് 2010 (UTC)[മറുപടി]

കഥാതന്തു[തിരുത്തുക]

പത്തായൻ, ഏതായാലും ഇതിനേക്കുറിച്ച് പഞ്ചായത്തിൽ ഇപ്പോൾ സം‌‌വാദം നടക്കുന്നുണ്ടല്ലോ. അവിടെ നമുക്ക് ഒരു അഭിപ്രായ സമന്വയത്തിൽ എത്താം എന്നു വിചാരിക്കുന്നു. ആശംസകളോടെ, --AneeshJose 04:05, 23 മാർച്ച് 2010 (UTC)[മറുപടി]

ആധികാരികത[തിരുത്തുക]

ലേഖനത്തിന് ആവശ്യമായ അവലംബം ചേർക്കാത്ത പക്ഷമാണ് ആധികാരികത ഫലകം ചേർക്കുന്നത്. ക്രൈം ഫയൽ, ഞങ്ങൾ സന്തുഷ്ടരാണ്, എന്നീ രണ്ട് താളുകളിലും അവലംബം ചേർത്തതായി കാണുന്നില്ല. പുറത്തേക്കുള്ള കണ്ണികൾ എന്നത് അവലംബമായി കണക്കാക്കുകയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. IMDB-യിലേക്കുള്ള കണ്ണിയും അവലംബമായി കണക്കാക്കുമോ? എന്നും ഒരു ചെറിയ സംശയമുണ്ട്. :)--Subeesh Talk‍ 04:15, 14 ഏപ്രിൽ 2010 (UTC)[മറുപടി]

ഐ എം ഡി ബി ലേഖനവും ഇംഗ്ലീഷ് വിക്കി ലേഖനവും മലയാളം വിക്കിപീഡിയ പോലെത്തന്നെ ആർക്കും തിരുത്താവുന്ന വകയാണ്‌. അതുകൊണ്ട് ഇവയെ Reliable Secondary Source ആയി കണക്കാക്കാനാകില്ല. പത്രവാർത്തകളും മറ്റുമാണ്‌ ഈ ഇനത്തിൽ വരുന്നത്. അതുകൊണ്ട് ആധികാരികത ചോദ്യം ചെയ്യുന്നത് ന്യായമാണ്‌ -- റസിമാൻ ടി വി 08:11, 14 ഏപ്രിൽ 2010 (UTC)[മറുപടി]

ആകെപ്പാടെ സിനിമയാണല്ലോ പത്തായൻ. ഇക്കണക്കിന്‌ പോയാൽ കുറച്ചുകാലം കൊണ്ട് എല്ലാ മലയാളസിനിമകളെക്കുറിച്ചും ഇവിടെ ലേഖനമെത്തും :-). ഏതായാലും നന്നാവുന്നുണ്ട്. ചലച്ചിത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെഴുതുമ്പോൾ അവയ്ക്ക് ലഭിച്ച പുരസ്കാരങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും (ആരുടെയെങ്കിലും ആദ്യത്തെ/അവസാനത്തെ ചിത്രം മുതലായവ) എഴുതാൻ ശ്രമിക്കാമോ? പിന്നെ രസംകൊല്ലിപ്രശ്നം കൊണ്ടാണോ സംഗ്രഹിക്കുന്നത് നിർത്തിക്കളഞ്ഞത്? ആശംസകളോടെ -- റസിമാൻ ടി വി 05:55, 17 ഏപ്രിൽ 2010 (UTC)[മറുപടി]

ഒരു റിക്വസ്റ്റ്[തിരുത്തുക]

പത്തായൻ അവാർഡുപടങ്ങൾ കാണാറുണ്ടോ? സംസ്ഥാന, ദേശീയ പുരസ്കാരങ്ങളെക്കുറിച്ചുള്ള വർഗ്ഗങ്ങൾ ശരിയാക്കുന്ന പണിയിലാണ്‌ ഞാനിപ്പോൾ. ഈ പുരസ്കാരങ്ങൾ നേടിയിട്ടുള്ള മലയാളചിത്രങ്ങളെക്കുറിച്ച് ലേഖനങ്ങളൊന്നും വിക്കിപീഡിയയിലില്ല. കുറച്ചെണ്ണം ഉണ്ടാക്കാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 08:06, 9 മേയ് 2010 (UTC)[മറുപടി]

1969 മുതൽ 2008 വരെയുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ഈ താളുകളിലുണ്ട് : [1] [2] [3] [4]. ദേശീയ അവാർഡുകളെക്കുറിച്ച് നല്ല ആർക്കൈവൊന്നും നെറ്റിൽ പരതിയിട്ട് കിട്ടുന്നില്ല. എന്റെ കൈയിൽ മലയാളത്തിന്‌ ലഭിച്ച ദേശീയ അവാർഡുകളുടെ 1998 വരെയുള്ള പൂർണ്ണവിവരങ്ങളുള്ള ഒരു പുസ്തകമുണ്ട്. ദേശീയ അവാർഡുകളെക്കുറിച്ചുള്ള ഇംഗ്ലീഷ് വിക്കി ലേഖനങ്ങളും സാമാന്യം കുഴപ്പമില്ലാത്തതാണ്‌ -- റസിമാൻ ടി വി 02:47, 10 മേയ് 2010 (UTC)[മറുപടി]

ബോട്ട്[തിരുത്തുക]

തുടർച്ചയായി ചെയ്യേണ്ട ചില പ്രവർത്തികൾ ചെയ്തുതീർക്കുന്നതിനാണ് ബോട്ടുകൾ ഉപയോഗിക്കുന്നതെന്നറിയാമല്ലോ. ബോട്ടെന്നാൽ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമായിരിക്കും. കൂടുതൽ പേരും പൈത്തൺ പ്രോഗ്രാമിങ്ങ് ഭാഷയിലെഴുതിയ പൈവിക്കിപീഡിയ ഫ്രെയിംവർക്കാണ് ഉപയോഗിക്കുന്നത്, ഞാനും കൂടുതലായുപയോഗിക്കുന്നത് അതുതന്നെയാണ്. വിക്കിപീഡിയയിൽ ബോട്ടോടിക്കാൻ ആദ്യം വേണ്ടത് ഒരു ബോട്ട് അംഗത്വമാണ്, അതിനായി ആദ്യം സാധാരണ നിലയിൽ ഒരു അംഗത്വം സൃഷ്ടിക്കുക (ഈ അംഗത്വമുപയോഗിച്ച് ബ്രൗസർ വഴി തിരുത്തലുകൾ നടത്തരുത്, സാധാരണ രീതിയിലുള്ള എല്ലാ തിരുത്തലുകൾക്കും താങ്കളുടെ നിലവിലെ അംഗത്വം തന്നെ ഉപയോഗിക്കുക). ശേഷം ഇവിടെ യന്ത്രപദവിക്കായി അപേക്ഷിക്കുക, യന്ത്രപദവിയില്ലാതെ ബോട്ടോടിച്ചാൽ തടയപ്പെടും. ഏതുതരം പ്രോഗ്രാമാണ് ഉപയോഗിക്കുക, എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. പൈവിക്കിപീഡിയയാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അത് ഉപയോഗിക്കേണ്ട വിധം, എന്തൊക്കെ കാര്യങ്ങൾ അതിനാവശ്യമാണ് തുടങ്ങിയവയ്ക്ക് പൈവിക്കിപീഡിയ താൾ സന്ദർശിക്കുക. അന്തർഭാഷാകണ്ണി വിളക്കൽ, അക്ഷരത്തെറ്റ് ശരിയാക്കൽ തുടങ്ങിയ സാധാരണ പ്രവർത്തികൾ ചെയ്യാനുള്ള ബൊട്ട് പ്രോഗ്രാമുകൾ പൈവിക്കിപീഡിയയിൽ നിർമിച്ചുവച്ചിട്ടുണ്ട്, അതുപയോഗിക്കുന്ന രീതി അറിയുകയേ വേണ്ടതുള്ളൂ. പൈത്തൺ പ്രോഗ്രാമിങ്ങ് ഭാഷ നന്നായി വശമുണ്ടെങ്കിൽ സ്വന്തമായി മറ്റ് പലകാര്യങ്ങാൾക്കുമുള്ള ബോട്ടുകളും നിർമ്മിക്കാവുന്നതാണ്. ബോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളറിയുന്നതിന് en:Wikipedia:Creating a bot താൾ സന്ദർശിക്കുക, വിവിധ പ്രോഗ്രാമിങ്ങ് ഭാഷകളിലെഴുതിയ ഫ്രെയിംവർക്കുകളെപ്പറ്റിയും ആ താളിൽ വിവരണമുണ്ട്. കൂടുതൽ സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട --ജുനൈദ് | Junaid (സം‌വാദം) 10:41, 21 മേയ് 2010 (UTC)[മറുപടി]

ഇന്റർവിക്കി[തിരുത്തുക]

ഇന്റർവിക്കി കണ്ണി ചേർക്കുമ്പോൾ ശ്രദ്ധയോടെ ചേർക്കുക. തെറ്റായി ചേർക്കുന്ന ഇന്റർവിക്കികണ്ണികൾ, ബോട്ടുകൾ മുഖേന എല്ലാ ഭാഷയിലെ വിക്കികളിലേക്കും എത്തപ്പെടും. ഇത്തരം തെറ്റുകൾ തിരുത്തണമെങ്കിൽ അത് ചെന്നുചേർന്ന എല്ലാ ഭാഷകളിലുള്ള വിക്കിപീഡിയകളിലും എഡിറ്റ് ചെയ്യേണ്ടി വരും. ലാൽ‌സലാം (ചലച്ചിത്രം), ഡിറ്റക്റ്റീവ് (ചലച്ചിത്രം) എന്നീ താളുകളിൽ താങ്കൾ ചേർന്ന ഇന്റർവിക്കി കണ്ണികൾ തെറ്റായിരുന്നു എന്നതുകൊണ്ടാണ് ഇതു പറഞ്ഞത്. ആശംസകളോടെ --Vssun 10:29, 24 മേയ് 2010 (UTC)[മറുപടി]

റിസബാവ[തിരുത്തുക]

സംവാദം:ഡോക്ടർ പശുപതി (മലയാളചലച്ചിത്രം) ശ്രദ്ധിച്ച് അഭിപ്രായം പറയുക. ആശംസകളോടെ --Vssun 11:11, 14 ജൂൺ 2010 (UTC)[മറുപടി]

മീശമാധവൻ[തിരുത്തുക]

മീശമാധവൻ ഉണ്ടായിരുന്നു. അത് വിവരങ്ങൾ എല്ലം ഉണ്ടായിരുന്ന താളിലേക്ക് മാറ്റി ലയിപ്പിച്ചിട്ടുണ്ട്. --Rameshng:::Buzz me :) 03:34, 16 ജൂൺ 2010 (UTC)[മറുപടി]

വലയങ്ങളില്ലാതെതന്നെ തിരിച്ചറിയാൻ പറ്റുന്ന ലേഖനങ്ങളിൽ അത് ഒഴിവാക്കുന്നതാണ് അഭികാമ്യം. പലയിടത്തായി ഇത് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വലയങ്ങൾ‌സാധ്യമെങ്കിൽ ഒഴിവാക്കാം എന്നാണ്‌പൊതു അഭിപ്രായം. റീഡയറക്റ്റ് നിലനിൽക്കുന്നതിനാൽ സെർച്ച് ചെയ്യുന്നതിനും ലിങ്ക് ചെയ്യുന്നതിലും പ്രശ്നമുണ്ടാകില്ലല്ലോ.--Vssun (സുനിൽ) 03:00, 22 ജൂൺ 2010 (UTC)[മറുപടി]

കുറച്ചു ദിവസം പുറത്തായിരുന്നു. സുനിൽ നൽകിയ മറുപടി ശ്രദ്ധിച്ചു കാണുമല്ലോ? --സിദ്ധാർത്ഥൻ 12:54, 24 ജൂൺ 2010 (UTC)[മറുപടി]

അഭിനേതാക്കൾ, അണിയറപ്രവർത്തകർ[തിരുത്തുക]

ചലച്ചിത്രങ്ങളുടെ പരിചയപ്പെടുത്തുന്ന താങ്കളുടെ നിശബ്ദമായ പ്രവർത്തനം അഭിനന്ദനീയർഹമെന്ന് ആദ്യമേ പറയട്ടെ. ഒരു ചെറിയ അഭിപ്രായം - അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവ എഴുതുമ്പോൾ അതൊരു ടേബിളീനകത്തിട്ടാൽ ഭംഗിയാവിലേ? ഇപ്പോഴത്തെ പുതിയ ടൂൾ ബാറിൽ ടേബിൾ ഇൻസേർട്ട് ചെയ്യാനുള്ള ഒരു ബട്ടണും ഉണ്ട്. --Rameshng:::Buzz me :) 03:33, 15 ജൂലൈ 2010 (UTC)[മറുപടി]

ചന്ദ്രനുദിക്കുന്ന ദിക്കിൽ (മലയാളചലച്ചിത്രം)[തിരുത്തുക]

ചന്ദ്രനുദിക്കുന്ന ദിക്കിൽ (മലയാളചലച്ചിത്രം) എന്ന താൾ നിലവിലുണ്ടായിരുന്നു. താങ്കൾ തുടങ്ങി വച്ച ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന താളിലെ വിവരങ്ങൾ ആ താളിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ താൾ സൃഷ്ടിക്കുമ്പോൾ അത് ഉണ്ടോ എന്ന് ഒരു പ്രാവശ്യം തിരഞ്ഞുനോക്കുന്നത് ഇങ്ങിനെയുള്ള ഡൂപ്ലിക്കേറ്റ് താളുകൾ ഉണ്ടാവുന്നതിൽ നിന്നും നമ്മുടെ അധ്വാനം കുറക്കുന്നതിനും സഹായകരമായിരിക്കും. --Rameshng:::Buzz me :) 12:14, 26 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:MTVASUDEVANNAIR.jpg[തിരുത്തുക]

പ്രമാണം:MTVASUDEVANNAIR.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 16:08, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അഭിപ്രായം പറയുക[തിരുത്തുക]

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 20:03, 12 ഒക്ടോബർ 2010 (UTC)[മറുപടി]


മാന്നാർ മത്തായി സ്പീക്കിംഗ്[തിരുത്തുക]

മാന്നാർ മത്തായി സ്പീക്കിംഗ് ഈ താൾ നിലവിലുണ്ടായിരുന്നല്ലോ? Rojypala 05:55, 12 നവംബർ 2010 (UTC)[മറുപടി]

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:DURGA2.JPG എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 09:13, 12 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:DURGA2.JPG[തിരുത്തുക]

പ്രമാണം:DURGA2.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 13:30, 22 ഡിസംബർ 2010 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Pathaayan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:41, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Pathaayan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:59, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]