ഉപയോക്താവിന്റെ സംവാദം:Not4u

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിന്തഡോട്ട് കോം[തിരുത്തുക]

ഒരു സം വാദം ഇത്രയധികം നീണ്ടുപോകുന്നതിന് എന്താണുകാരണം?? താങ്കളോ അതോ ഞാനോ? അതോ മറ്റുള്ളവരോ? മേല്പറഞ്ഞ ലേഖനത്തിലെ ചിലകാര്യങ്ങൾ ഒഴിവാക്കിയാൽ അത് നിലനിർത്താവുന്നതാണ്. തീർത്തും ഒഴിവാക്കേണ്ട കാര്യങ്ങൾ ഒഴിവാക്കിയാൽ മതി! എന്തിനും ഒരു പോരായ്മ എല്ലാവർക്കും കാണാൻ സാധിക്കും. ചിന്താ ഡോട്ട് കോം വിക്കി പീഡിയയുടെ അവിഭാജ്യ ഘടകമാണെന്ന് എനിക്ക് അഭിപ്രായം ഇല്ല. ഒരുപാട് ഭിന്ന/അനുകൂല അഭിപ്രായങ്ങൾ ഒരു ലേഖനത്തെ കുറിച്ച് ഉണ്ടാകുമ്പോൾ അതിന് ഒരു തീരുമാനമാക്കുന്നതിന് വേണ്ടിയാണ് വോട്ട് ഇടുന്നത്. അല്ലാതെ പുതിയ ഒരു ഡെമൊക്രസി ഉണ്ടാക്കാനുള്ള പുറപ്പാടല്ല. അങ്ങിനെ ഒരു ആഗ്രഹവുമില്ല!! -- ജിഗേഷ് സന്ദേശങ്ങൾ  07:55, 14 മാർച്ച് 2009 (UTC)[മറുപടി]

ബ്ലേക്ക്[തിരുത്തുക]

അദ്ദേഹത്തിന്റെ പ്രവാചകത്വം നിറഞ്ഞ കവിതകൾ "നിലവാരത്തിന്റെ അനുപാതത്തിൽ നോക്കിയാൽ ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും കുറച്ചു വായിക്കപ്പെട്ടിട്ടുള്ള കവിതാസമുച്ചയം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്. ഇതു മലയാളം വാക്യമേയല്ല. ;)) Not4u 16:34, 17 മാർച്ച് 2009 (UTC)


ബ്ലേക്കിനെക്കുറിച്ചുള്ള ഇംഗ്ലീഷ് ലേഖനത്തിന്റെ മൊഴിമാറ്റമാണ്. താങ്കൾ ചൂണ്ടിക്കാട്ടിയ വാക്യം വിലക്ഷണമാണെന്ന് എഴുതിയപ്പോഴേ തോന്നിയിരുന്നു. ഇംഗ്ലീഷിൽ ഇങ്ങനെയാണ്: His prophetic poetry has been said to form "what is in proportion to its merits the least read body of poetry in the English language". അതിനെ വൃത്തിയുള്ള മലയാളത്തിലാക്കുന്നത് എളുപ്പമല്ല. ആ വാക്യം വിട്ടുകളഞ്ഞെങ്കിലോ എന്നും ആലോചിച്ചതാണ്. എന്നാൽ ബ്ലേക്കിന്റെ കവിതകൾക്ക് അർഹിക്കുന്ന വായന കിട്ടിയിട്ടില്ല എന്ന ആശയം പ്രസക്തമാണെന്നു തോന്നിയതുകൊണ്ട് ഇരിക്കട്ടെയെന്നുവച്ചു. ശ്രദ്ധിച്ചുവായിച്ച താങ്കൾ ആ വാക്യം തിരുത്താൻ ശ്രമിക്കുമോ?Georgekutty 21:05, 17 മാർച്ച് 2009 (UTC)[മറുപടി]

ലിസ്റ്റിൽ അംഗമല്ലെങ്കിൽ[തിരുത്തുക]

ഇതൊന്ന് നോക്കണേ --സാദിക്ക്‌ ഖാലിദ്‌ 16:49, 21 മാർച്ച് 2009 (UTC)[മറുപടി]

'നിർമ്മമമായ' എന്നു തന്നെ. തിരുത്തിയിട്ടുണ്ട്.Georgekutty 19:30, 22 മാർച്ച് 2009 (UTC)[മറുപടി]

ബ്ലോക്ക്[തിരുത്തുക]

അതൊരു ഡൈനാമിക് ഐ.പി ആണെങ്കിൽ നല്ല എഡിറ്റുകൾ നൽകിയതും ഈ വാൻഡലിസം കാണിച്ചതും ഒരാളാണെന്ന് എങ്ങനെ ഉറപ്പു വരുത്തും? ഏതായാലും ഇതൊരു 1 DAY BLOCK-നു പറ്റിയ തരം ആണെന്നു ഞാൻ കരുതുന്നു. അതിനു വോണിങ് റ്റെമ്പുകളുണ്ട്. വിവിധ ഡിഗ്രികളിലുള്ളവ. അല്ലായിരന്നെങ്കിൽ ഈ റ്റെമ്പുകളുടെ ആവശ്യമേയില്ലായിരുന്നു. ഇതൊന്ന് കാണിച്ചു തന്നാൽ നന്നായിരുന്നു --Anoopan| അനൂപൻ 15:48, 25 മാർച്ച് 2009 (UTC)[മറുപടി]

ഷെർലക്ക് ഹോംസ്?[തിരുത്തുക]

താങ്കൾ ആരാൺ? എന്തിനാണ്‌ അഴിയാക്കുരുക്കുകൾ ഉണ്ടാക്കൻ ശ്രമിക്കുന്നത്? താങ്കളെ ഈ ജോലി ചെയ്യാൻ (എന്റെ സമ്വാദ താളിൽ ഡക്ക്ലിങ്ങിനെക്കുറിച്ചുള്ള വിഷയം) വിക്കിപീഡിയയോ മറ്റാരെങ്കിലുമോ ചുമതലപ്പെടുത്തിയിട്ടുണ്ടോ? അതോ മറ്റുള്ളവരുടെ മുന്നിൽ തിളങ്ങാനുള്ള ഒരവസരവും കളയില്ല എന്നു വാശിയോ? --ശ്രീകല 16:22, 28 മാർച്ച് 2009 (UTC)[മറുപടി]

കുട്ടൻ[തിരുത്തുക]

കേരളത്തിൽ വളരെ പ്രചാരമുള്ള പേരാണല്ലോ കുട്ടൻ. ഈ പദോല്പത്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ തരാൻ സാധിക്കുമോ? --ചള്ളിയാൻ ♫ ♫ 07:06, 29 മാർച്ച് 2009 (UTC)[മറുപടി]

കുമ്പസാരം[തിരുത്തുക]

ഉരുവെടുക്കുന്ന എന്നാണുദ്ദേശിച്ചത്. തിരുത്തിയിട്ടുണ്ട്.Georgekutty

പിഴമൂളൽ[തിരുത്തുക]

പിഴമൂളുക എന്നായിരുന്നു പറങ്കികൾ വന്നു നിരപ്പാക്കുന്നതുനുമുമ്പ് നസ്രാണികൾ confession നു പറഞ്ഞിരുന്നത് എന്നു കേട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം?Not4u 18:03, 29 മാർച്ച് 2009 (UTC)[മറുപടി]


ലത്തീൻസഭയുടെ സ്വാധീനത്തിൽ വരുന്നതിനുമുൻപ് 'നസ്രാണികൾ' കുമ്പസാരത്തിന് പിഴമൂളുക എന്നായിരുന്നു പറഞ്ഞിരുന്നതെന്ന് സ്കറിയ സക്കറിയ ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾക്കെഴുതിയ ദീർഘമായ Introduction-ൽ എഴുതിയിട്ടുണ്ട്. പക്ഷേ അപ്പോഴത്തെ അവരുടെ കുമ്പസാരം 'ചെവിക്കുമ്പസാരം' (auricular confession) അല്ലായിരുന്നു. സാമൂഹ്യമായ ഒരുതരം പൊറുതിചോദിക്കലായിരുന്നു അവരുടെ കുമ്പസാരം. സാധാരണവിശ്വാസികളുടെമേൽ പിടിമുറുക്കാൻ പൗരോഹിത്യത്തെ സഹായിക്കുന്ന ചെവിക്കുമ്പസാരം കേരളത്തിൽ ഒരു പാശ്ചാത്യ ഇറക്കുമതിയാണ്. "പൗരോഹിത്യഭീകരവാഴ്ചയുടെ ഏറ്റവും സമർത്ഥമായ ഉപകരണമായ ചെവിക്കുമ്പസാരം" St.Thomas Christans-ന്റെമേൽ അടിച്ചേല്പ്പിച്ചത് ഉദയമ്പേരൂർ സൂനഹദോസാണെന്ന് Edward Gibbon, Decline and Fall of the Roman Empire-ലും പറയുന്നുണ്ട്.Georgekutty
കൊറ്റൻ/കുട്ടൻ (കൊറ്റവൻ/കുട്ടുവൻ) എന്ന ദ്രാവിഡ ദേവനിൽ നിന്നാണോ എന്നാൺ എൻറെ സംശയം. കുട്ടനാട് എന്ന പേരും അങ്ങനെയ്യുണ്ടായതാവണം. കൊറ്റവൻ/കുട്ടൻറെ എതിർ ലിംഗമായിരിക്കണം കൊറ്റവൈ ??--ചള്ളിയാൻ ♫ ♫ 04:42, 30 മാർച്ച് 2009 (UTC)[മറുപടി]

തോമാശ്ലീഹ എന്നത് ഒന്നായി തന്നെയല്ലേ എഴുതുന്നതും പറയുന്നതും? ഉറപ്പിക്കാമോ

തോമാശ്ലീഹ[തിരുത്തുക]

പറയുന്നത് എപ്പോഴും ഒന്നായി തന്നെയാണ്. എഴുതേണ്ടതും അങ്ങനെ തന്നെയാണ്. എന്റെ കയ്യിലുള്ള രണ്ടു പുസ്തകങ്ങളിൽ നോക്കി. ഡോ.ബെനഡിക്റ്റ് വടക്കേക്കര എഴുതിയ "മാർത്തോമ്മക്രിസ്ത്യാനികളുടെ ഉത്ഭവം" എന്ന പുസ്തകത്തിൽ 'തോമ്മാശ്‌ളീഹ' എന്നും പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ "വർത്തമാനപ്പുസ്തക" ത്തിന് പ്രൊഫ. മാത്യു ഉലകംതറ നടത്തിയ ഭാഷാന്തരത്തിൽ 'തോമാശ്ലീഹ' എന്നുമാണ്. രണ്ടിലും ഒന്നായിത്തന്നെ. തൊമാശ്ലീഹ തന്നെയാവണം ശരി.Georgekutty 16:30, 14 ഏപ്രിൽ 2009 (UTC)[മറുപടി]

ചള്ളിയാനും ശ്രീകലയും തമ്മിലുള്ള പൊരുത്തം ചൂണ്ടിക്കാട്ടി താങ്കൾ ഉദ്ദേശിക്കുന്നതെന്താൺ? ശ്രീകല ചള്ളിയാന്റെ സോക്കാണെന്നോ. പണ്ട് അരയിൽ പി.ദാസും, അരുണയും ചള്ളിയാന്റെ സോക്കാണെന്ന് താങ്കൾ ആരോപിച്ചിരുന്നു. ഇതും അതേ പോലെയാകുമോ. ഇനി ശ്രീകല ചള്ളിയാന്റെ സോക്കാണെന്ന് വയ്ക്കുക. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?അ അതോ വിക്കി നയങ്ങള് വല്ലതും? --Chalski Talkies ♫♫ 05:25, 16 ഏപ്രിൽ 2009 (UTC)[മറുപടി]

വിക്കി നയങ്ങൾ ഒക്കെ അരച്ചു കലക്കി കുടിച്ച ആളല്ലേ, എഡിറ്റ് സമ്മറിയിൽ എന്തൊക്കെ എഴുതണം എന്നുള്ള വിക്കി നയങ്ങൾ കൂടി നോക്കി വക്കണം. താങ്കൾ എഴുതുന്ന സമ്മറി മുഴുവനും സഹ വിക്കിപീഡിയരെ കൊച്ചാക്കുന്ന തരത്തിലാൺ എന്ന് എനിക്ക് തോന്നുന്നുണ്ട്. എന്റെ മാത്രം തോന്നലായിരിക്കാം. അല്ലെങ്കിൽ മറ്റുള്ളവർക്ക് താങ്കളോട് സം‌വദിക്കാൻ ഭയമായിരിക്കാം. ഏറ്റവും അവസാനത്തേത് "ഫ്രം ഷിറ്റ് റ്റു സെൻസ്" ഉദാഹരണം. --Chalski Talkies ♫♫ 05:34, 16 ഏപ്രിൽ 2009 (UTC)[മറുപടി]

കുപിതനാകാതെ ചള്ളിയാരേ. ശ്രീകലയെ ചള്ളിയാനറിയാമല്ലോ. പിന്നെ രഹസ്യമായി പറയുകയാണെങ്കിൽ നമ്മുടെ കമ്പ്യൂട്ടറും ശൈലിയുമൊന്നുമെടുത്തു പെരുമാറാൻ വല്ലപെണ്ണുങ്ങളെയൊന്നും അനുവദിക്കരുത്.

പിന്നെ എഡിറ്റ് സമ്മറി- from shit to sense, literally. that's comment on content for you!--Not4u 16:54, 16 ഏപ്രിൽ 2009 (UTC)[മറുപടി]

എന്റെ ശൈലി മറ്റുള്ളവർ അനുകരിക്കുന്നുണ്ടെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ. പിന്നെ എന്റെ കമ്പ്യൂട്ടർ അത് എന്റെ മകളും ഭാര്യയും ഉൾപ്പടെ മൂന്ന് നാൽ പെണ്ണുങ്ങൾ പെരുമാറുന്നുണ്ട്. അനുവദിക്കില്ലെന്ന് പറയാനാകില്ല. എഡിറ്റ് സമ്മറിയിൽ മറ്റുള്ളവർക്കുള്ള സം‌വാദം ചേർക്കണമെന്നില്ല. അത് ചങ്ങാത്തപ്പണിക്ക് എതിരുമല്ലേ. ഇനി ഇത്തരം പരിപാടികള് അല്പം തറവാടിത്തം ഉണ്ടെന്ന് തോന്നുന്ന നിങ്ങൾടെ ഭാഗത്തുനിന്നും ഉണ്ടായാൽ അവഗണിക്കുകയേ ഉള്ളൂ. നന്ദി. --Chalski Talkies ♫♫ 06:18, 24 ഏപ്രിൽ 2009 (UTC)[മറുപടി]

പാലൊളി[തിരുത്തുക]

നന്ദി സഹോദരാ.പാലൊളി മുഹമ്മദ് കുട്ടിയുടെ മിന്നാരം, തേന്മാവിൻ കൊമ്പത്ത് ഞാൻ കണ്ടിട്ടുണ്ട്--BlueMango ☪ 09:52, 19 ഏപ്രിൽ 2009 (UTC)[മറുപടി]

സമാജവാദം[തിരുത്തുക]

നിനക്കല്ല(Not4u): "സോഷ്യലിസം പച്ചമലയാളമാണ്. സമാജവാദം മലയാളമേയല്ല."

നവീൻ: '*'മൗനം'*'

--Naveen Sankar 08:24, 22 ഏപ്രിൽ 2009 (UTC)[മറുപടി]

ഇഷ്ടൻ വല്ലാതെ സാക്ഷരനാണ്. too literal.Not4u 17:12, 22 ഏപ്രിൽ 2009 (UTC)[മറുപടി]

നിനക്കല്ല (Not4u): "ചങ്ങാതീ തീട്ടം എന്നോ പച്ചത്തീട്ടം എന്നോ പറയുന്നത് പച്ചമലയാളമാണെന്നു പറഞ്ഞാൽ മനസ്സിലാവുമോ? അമേദ്ധ്യമെന്നോ മലമെന്നോ പറഞ്ഞാൽ അല്ലെന്നും? അതുതന്നെ സോഷ്യലിസത്തിൻറെയും കാര്യം. ഏതിരപ്പനും ദാഹകനും അറിയാം അതുമലയാളമാണെന്ന്. ചില നവീനവിദ്വാന്മാർക്ക് അറിയാത്തതു കഷ്ടം തന്നെ."

നവീൻ: "മുകളിൽ എഴുതിയിരിന്നുന്നതും കണ്ടു. ഞാനെന്തു മറുപടി പറയാൻ. എന്നോടു ക്ഷമിക്കുക."--Naveen Sankar 05:17, 24 ഏപ്രിൽ 2009 (UTC)[മറുപടി]

നവീൻ: "existentialism = അസ്തിത്വവാദം. ഇതും എതിർക്കുമോ?"

പ്രിയ നോട്ട്4യൂ. നവീനവിദ്വാന്മാരോടും ദാഹകന്മാരോടുമുള്ള താങ്കൾടെ പച്ചത്തീട്ടപ്പരാമർശങ്ങൾ അതിരുകടക്കുന്നില്ലേ എന്നൊരു സംശയം --Chalski Talkies ♫♫ 06:08, 24 ഏപ്രിൽ 2009 (UTC)[മറുപടി]

അല്പംകൂടി സഭ്യമായ ഉദാഹരണങ്ങൾ ഉപയോഗിച്ചാൽ നന്നായിരുന്നു.--അഭി 06:11, 24 ഏപ്രിൽ 2009 (UTC)[മറുപടി]

ഒരു അതിരും കടക്കുന്നില്ല. വിജ്ഞാനകോശം എന്നാൽ എന്തെന്ന് ഇഷ്ടന്മാർ പഠിച്ചിട്ടില്ല, അത്രതന്നെ. ശബ്ദതാരാവലിയിൽനിന്നു മൈരും പൂറും എടുത്തുകളയണമെന്ന് ഇവർ ആവശ്യപ്പെടാനിടിയുണ്ട്. നവീനൻറെ പേജിൽ ആ പദങ്ങൾ പ്രയോഗിച്ചത് ചില്ലറ impact ഉണ്ടാക്കാൻ പോന്ന മലയാളം പദങ്ങളെന്ന നിലയ്ക്കാണ്. obscenity ആണ് മാതൃഭാഷയുമായി ഒരാളെ ബന്ധപ്പെടുത്തുന്ന ഏറ്റവും ശക്തമായ കെട്ട് എന്നു മിലൻ കുണ്ടറ വിളംബരം ചെയ്തിട്ടുണ്ട്. വിക്കിപീഡിയ സെൻസേർഡല്ല എന്നത് അറിയാമല്ലോ. ഇതിലേതെങ്കിലും പദങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും പരാമർശിച്ചിട്ടുണ്ടെങ്കിൽ അതു ഗുരുതരമായ തെറ്റാണ്. അതുണ്ടായിട്ടില്ല, ഉദ്ദേശിച്ചിട്ടുമില്ല. --☻ചെമ്പോത്ത് 17:16, 24 ഏപ്രിൽ 2009 (UTC)


ശരി. ചെമ്പോത്ത് പറയുന്നത് സമ്മതിക്കുന്നു. എങ്കിലും സഹവിക്കിപീഡിയരെ ഇത്തരം വാക്കുകൾ കൊണ്ട് സംബോദന ചെയ്യണമെന്ന് വിക്കി ആഹ്വാനം ചെയ്യുന്നുണ്ടോ? മാത്രവുമല്ല തനിക്കിഷ്ടമില്ലെങ്കിൽ ഏത് തരത്തിലും മറ്റുള്ളവരെ കൊച്ചാക്കി സംസാരിക്കുന്നതിൽ മിടുക്ക് കാട്ടണമെന്നും പറയുന്നുവോ. ശബ്ദതാരാവലിയിൽ ഇതിനപ്പുറത്തും വാക്കുകൾ ഉണ്ട്. അത് മറ്റുള്ളവരുടെ സം‌വാദതാളില് ഇമ്പാക്ട് ഉണ്ടാക്കാൻ വേണ്ടിയും അല്ലെങ്കിലും കൂട്ടി ചേർക്കുന്നത് സഭ്യമല്ലെന്ന് ഞാൻ കരുതുന്നു. വിക്കി നയങ്ങൾ പലതും പഠിച്ച് മറ്റുള്ളവരെ പാതിരാവോളം ഉപദേശിക്കുന്ന കാലിക്കൂട്ടർ/നോട്ട്4യൂ/ചെമ്പോത്ത് വിദ്വാൻ താൻ ചെയ്യുന്നത് മാത്രം ശരി എന്നു കരുതുന്ന മൂഢ സ്വർഗ്ഗത്തിലായിരിക്കണം. ഇത്തരം ‌സം‌വാദത്തിൽ ഏർപ്പെടാൻ പാടില്ല എന്നറിയാം. എങ്കിലും ഇതെല്ലാം കേട്ടിട്ടും അനങ്ങാതിരിക്കുന്ന കാര്യനിർവാഹകരോട് സഹതാപം ഉള്ളത് കൊണ്ട്, ഈ സം‌വാദം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. ചെമ്പോത്തിന്റെ ചെവിയിൽ വേദമോതിയിട്ട് കാര്യമില്ല എന്നറിയാം. എങ്കിലും ഒരബദ്ധം ഒരു പോലീസുകാരനു പറ്റി. ക്ഷമി. --Chalski Talkies ♫♫ 04:34, 25 ഏപ്രിൽ 2009 (UTC)[മറുപടി]

ഞാൻ പറയുന്നതൊക്കെ ശരിയാവുന്ന സുവർക്കത്തിൽ കുറച്ചിരിക്കട്ടെ ചള്ളിയാനേ. ചള്ളിയാനും അങ്ങനെ ഇരുന്നു പരിചയമുണ്ടല്ലോ. മുള്ളൻപന്നി മുട്ടിയിടില്ലെന്നു ചള്ളിയാൻ ഇതുവരെ സമ്മതിച്ചതു ഞാൻ കണ്ടിട്ടില്ല. ഞാനാരെയും "അഭിസംബോദന" ചെയ്തില്ല. സഭ്യമാവട്ടെ സഭ്യമാവാതിരിക്കട്ടെ വിജ്ഞാനകോശത്തിൻറെ ഉള്ളടക്കം സംബന്ധിക്കുന്ന ചർച്ച സെൻസർ ചെയ്യാൻ ശ്രമിക്കേണ്ടതില്ല. --☻ചെമ്പോത്ത് 17:19, 25 ഏപ്രിൽ 2009 (UTC)

നവീൻ: ഇവിടെ ഞാൻ ചിലത് എഴുതിച്ചേർത്തു. ഒന്ന് കണ്ടേക്കുക. വിക്കിപ്പീഡിയയിലെ "തീട്ടം" താൾ മലം താളിലേക്ക് റീഡയറക്ടിയിരിക്കുന്നതും (റീഡയറക്ടിയിരിക്കുന്നത് ഞാനല്ല) കാണുക. പച്ചമലയാളം ഇഷ്ടപ്പെടാത്ത മറ്റ് പലരും ഇവിടെയുണ്ടെന്നുള്ളത് എനിക്ക് ആശ്വാസം തന്നെ. പിന്നെ നവീന ശങ്കരനെപ്പറ്റി. ശങ്കരൻ എന്നാൽ "നല്ലത് ചെയ്യുന്നവൻ " എന്ന് വായിക്കുക(വിദ്വാൻ എന്നല്ല). (ശം = നല്ലത്, ശംഭു എന്നതിലും അതേ അർഥം തന്നെ. കുരു എന്നാൽ ചെയ്യുക എന്ന് സംസ്കൃതം; കർനാ എന്നാൽ ചെയ്യുക എന്ന് ഹിന്ദി. കർമത്തിന് സഹായിക്കുന്ന കൈ കരം; ശം കർനേ വാലാ - ശംകർ.) അപ്പോൾ എല്ലാം ശരി. ഇതൊന്നും നിനക്കല്ല (Not4u) --Naveen Sankar 06:22, 24 ഏപ്രിൽ 2009 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Not4u,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:27, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Not4u

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:31, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]