ഉപയോക്താവിന്റെ സംവാദം:Netha Hussain/archive1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Netha Hussain !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- കിരൺ ഗോപി 11:27, 30 ജൂലൈ 2010 (UTC)

സ്വാഗതം[തിരുത്തുക]

ഇവിടേം എത്തിയോ? എന്റെ വക ഒരു പെഴ്സണൽ സ്വാഗതം കൂടി Smiley.svg --റസിമാൻ ടി വി 10:28, 31 ജൂലൈ 2010 (UTC)

ചമ്മന്തി[തിരുത്തുക]

ചമ്മന്തി.JPGദോശയും ചമ്മന്തിയും.JPG രണ്ട് ചമ്മന്തിഫോട്ടോകൾ ഇതാ. സുനിലിന്റെ വകയാണ്‌. ഇനി എഴുതാൻ മുട്ടീട്ട് ഇതില്ലാഞ്ഞിട്ടാന്ന് മാത്രം പറഞ്ഞേക്കരുത് --റസിമാൻ ടി വി 12:14, 1 ഓഗസ്റ്റ് 2010 (UTC)

ചമ്മന്തിലേഖനത്തിൽ അവലംബങ്ങൾ ചേർക്കാൻ ശ്രമിക്കുക --റസിമാൻ ടി വി 05:36, 2 ഓഗസ്റ്റ് 2010 (UTC)

നത തിരുത്തുന്നുണ്ടെന്നറിഞ്ഞിരുന്നില്ല. ഞാൻ കുറച്ച് ചെറിയ മാറ്റങ്ങൾ വരുത്തുകയായിരുന്നു. ഒന്നുകൂടി ശ്രമിച്ചുനോക്കൂ --റസിമാൻ ടി വി 05:45, 2 ഓഗസ്റ്റ് 2010 (UTC)

സംവാദം[തിരുത്തുക]

[1] ഒരു ചരടിൽ സംവാദം അവസാനം ചേർക്കുന്നതാണ്‌ ശൈലി. ആശംസകളോടെ --ജുനൈദ് | Junaid (സം‌വാദം) 05:32, 3 ഓഗസ്റ്റ് 2010 (UTC)

ജീവശാസ്ത്ര കവാടം[തിരുത്തുക]

You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് കവാടത്തിന്റെ സംവാദം:ജീവശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 09:11, 1 സെപ്റ്റംബർ 2010 (UTC)

കവാടം പദ്ധതി[തിരുത്തുക]

നിലവിലെ കവാടങ്ങളെ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒരു വിക്കിപദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. --കിരൺ ഗോപി 18:37, 4 സെപ്റ്റംബർ 2010 (UTC)

സ്ക്രോൾ വച്ച ഒരു ബോക്സ് ഇവിടെ ഉണ്ട്. കളർ മാറ്റണമെങ്കിൽ പറഞ്ഞാൽ മതി.--കിരൺ ഗോപി 18:40, 5 സെപ്റ്റംബർ 2010 (UTC)
മാറ്റങ്ങൾ വരുത്തിയ ബോക്സ് ഇവിടെ ഉണ്ട്. രണ്ട് ബോക്സിനു പകരം ഒരു ബോക്സാക്കി, കളറും മാറ്റിയിട്ടുണ്ട്. ഇനി എന്താ ചെയ്യേണ്ടത് എന്നറിയാമല്ലോ? --കിരൺ ഗോപി 02:18, 6 സെപ്റ്റംബർ 2010 (UTC)

കവാടപരിപാലനം[തിരുത്തുക]

ഇത് കണ്ടല്ലോ അല്ലേ. ഇനി കവാടം മുടങ്ങാതെ പരിപാലിച്ചോണം. ഭാവിയിൽ കവാടങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് മാതൃകയാകുന്ന തരത്തിൽ കവാടം മുന്നോട്ടുകൊണ്ടുപോവുക. ആശംസകൾ --റസിമാൻ ടി വി 08:13, 14 സെപ്റ്റംബർ 2010 (UTC)

Histology[തിരുത്തുക]

Histology => പേ​ശീശാസ്ത്രം, ശരീരമൂലകലാശാസ്ത്രം. ഇതൊക്കെ എനിക്ക് ഒരു ഡിക്ഷണറിയിൽ നിന്നും കിട്ടിയതാ, വൈദ്യശാസ്ത്ര രംഗത്ത് ഈ പദങ്ങളാണ്‌ ഉപ്യോഗിക്കുന്നത് എന്ന് ഉറപ്പില്ല. --കിരൺ ഗോപി 10:13, 17 സെപ്റ്റംബർ 2010 (UTC)

നന്ദി. (Netha Hussain 02:46, 23 സെപ്റ്റംബർ 2010 (UTC))

ദേവഗിരി കോളേജിലേക്ക് എത്താൻ[തിരുത്തുക]

വിക്കിപ്പീഡിയ പഠനശിബിരത്തിന്റെ താളിൽ ദേവഗിരികോളേജിലേക്ക് എത്താനുള്ള വഴികൾ ഒന്ന് ചേർക്കാമോ? പാലക്കാട് ശിബിരത്തിന്റെ താളിൽ കൊടുത്തിരിക്കുന്നതുപോലെ കൊടുത്താൽ മതി നന്ദി

Hrishi 16:43, 19 സെപ്റ്റംബർ 2010 (UTC)

വിശദമായി തന്നെ ചേർത്തിട്ടുണ്ടല്ലോ.. :) :) ഇനി എന്തെങ്കിലും ചേർക്കാനുണ്ടെങ്കിൽ ചേർത്തോളൂ :) : -- Hrishi 17:39, 20 സെപ്റ്റംബർ 2010 (UTC)

അഭിപ്രായം പറയുക[തിരുത്തുക]

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 20:09, 12 ഒക്ടോബർ 2010 (UTC)

അഘ്രാണത[തിരുത്തുക]

പ്രസ്തുത ലേഖനം നിലവിലുള്ളതാണെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ഒരു സംശയം. നിലവിലുള്ള ലേഖനമാണങ്കിൽ അതു സർവ്വവിജ്ഞാനകോശം വാല്യം - 1 പദ്ധതിയിൽ ചുവപ്പിൽ വന്നത് എന്തുകൊണ്ടാണ്. ഞാൻ അവിടെനിന്നാണ് തുടങ്ങുന്നത്. സസ്നേഹം. --Babug** 05:09, 19 ഒക്ടോബർ 2010 (UTC)

അക്ഷരശ്ലോകം[തിരുത്തുക]

അക്ഷരശ്ലോകത്തിൽ അക്ഷരശ്ലോകമാതാവിനെക്കുറിച്ചുള്ള ഒരു ശ്ലോകമാൺ എഴുതിയത്. ശ്രദ്ധിച്ചില്ലെ. --Susaparya 09:29, 20 ഒക്ടോബർ 2010 (UTC)

കൊച്ചി (ജപ്പാൻ)[തിരുത്തുക]

You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് സംവാദം:കൊച്ചി (ജപ്പാൻ) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Anoopan| അനൂപൻ 08:11, 23 ഒക്ടോബർ 2010 (UTC)

ആദ്യത്തെ തിരുത്ത്[തിരുത്തുക]

ആദ്യത്തെ തിരുത്താണു ദയവായി സഹകരിക്കണം എന്നപേക്ഷിക്കുന്നു.ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു.--Madrid 14:49, 26 ഒക്ടോബർ 2010 (UTC)

നത ഇത് ശ്രദ്ധിക്കുമല്ലോ? --ജ്യോതിസ് 15:46, 26 ഒക്ടോബർ 2010 (UTC)

നന്ദി.തിരുത്തിയിട്ടുണ്ട്. --Netha Hussain 15:49, 26 ഒക്ടോബർ 2010 (UTC)

ഖത്തർ[തിരുത്തുക]

എന്ന പേജിൽ ഏതനും തലക്കെട്ടുകൾ തുടങ്ങി വെച്ചിട്ടുണ്ടു.പൂർത്തീകരിക്കാൻ സഹകരിക്കുമല്ലോ.--Nijusby 20:51, 28 ഒക്ടോബർ 2010 (UTC)

സിക്കിൾ സെൽ അനീമിയ[തിരുത്തുക]

അരിവാൾ രോഗം എന്ന പുതിയ താൾ സൃഷ്ടിച്ചിരിക്കുന്നു.മെഡിക്കൽ സംബന്ധമായ വിഷയമായതിനാൽ നതയുടെ കൈയ്യൊപ്പ് തീർച്ചയായും വേണം.ലിങ്കിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭിക്കും.സസ്നേഹം--Nijusby 19:05, 30 ഒക്ടോബർ 2010 (UTC)
നന്ദി ഞാൻ ഇത് ആരോടെങ്കിലും ചോദിക്കാനിരിക്കുകയായിരുന്നു.--Nijusby 11:03, 31 ഒക്ടോബർ 2010 (UTC)

താരകം[തിരുത്തുക]

പ്രചോദനതനത്തിനു നന്ദി.--സ്നേഹശലഭം:സം‌വാദം 21:02, 4 നവംബർ 2010 (UTC)

അഭിവാദ്യങ്ങൾ ![തിരുത്തുക]

നേതാ, മറ്റൊരു medico-യുടെ അഭിവാദ്യങ്ങൾ ! വൈദ്യ വിദ്യാർത്ഥിയല്ലേ ? അപ്പോൾ തകർപ്പുകൾ ഇനീം തകർക്കാനുണ്ട്...മലയാളം വിക്കി വൈദ്യശാസ്ത്രം ഫീൽഡ് മൊത്തം ഓടിനടന്ന് കൈ വയ്ക്കണം. ഇപ്പോ അനാട്ടമി-ഫിസിയോ-ബയോക്കെം അല്ലേ ? അപ്പോ പഠിച്ചതു പഠിച്ചത്, മലയാളത്തിൽ പറ്റുന്ന പോലൊക്കെ ഇങ്ങോട്ടും കൂടി ഇട്ടേക്കൂ, അത് നേതായ്ക്കും തീർച്ചയായും ഗുണം ചെയ്യും. ഭാഷാ സ്പെഷ്യലിസ്റ്റുകൾ ഇവിടെ ഇഷ്ടം പോലെ ഉണ്ട്. പിഴവുകളൊക്കെ അവരു തൂത്തുവാരിക്കോളും, ധാരാളം എഴുതൂ. മെഡിസിനിലെ ബേസിക് സയൻസസ് ലേഖനങ്ങൾ കുറവാണ് മല്ലു വിക്കിയിൽ. ശ്വാസകോശം, ഹൃദയം, ആമാശയം, ഇതിന്റെയൊക്കെ അനാട്ടമി പേജുകളും ഫിസിയോളജി പേജുകളും എടുത്ത് ഒന്ന് വിപുലീകരിക്കൂ. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. നന്മകളും നേരുന്നു. പഠിച്ച് പുലിയാകൂ. ഒപ്പം ആ പഠിത്തത്തിൽ കുറച്ച് ഇവിടെയും വിതറൂ. --സൂരജ് | suraj 17:38, 10 നവംബർ 2010 (UTC)

നന്ദി[തിരുത്തുക]

ആശംസകൾക്ക് വളരെ നന്ദി നത. --Vssun (സുനിൽ) 13:14, 19 ജനുവരി 2011 (UTC)

ടീച്ചർ[തിരുത്തുക]

ഈ ടീച്ചറെക്കുറിച്ച് കൂടുതൽ വിവരങ്ങളെഴുതാനും, ചിത്രം ചേർക്കാനും നതയ്ക്ക് സാധിച്ചേക്കും. :) --Anoopan| അനൂപൻ 07:26, 3 ഫെബ്രുവരി 2011 (UTC)

ടീച്ചർ എന്നെ ഈ വർഷം പഠിപ്പിക്കുന്നില്ല. എന്നാലും പോയി ഒന്നു ചോദിച്ചു നോക്കാം. പറ്റുമെങ്കിൽ ഒരു ഫോട്ടോയും സംഘടിപ്പിക്കാം.--Netha Hussain 12:04, 3 ഫെബ്രുവരി 2011 (UTC)

ചിത്രശലഭം[തിരുത്തുക]

ഞാൻ ലേഖനം കുറേ നശിപ്പിച്ചെടുത്തിട്ടുണ്ട്. ഇനി നശിപ്പിക്കുന്നത് പരീക്ഷയ്ക്ക് ശേഷം തുടരുന്നതായിരിക്കും. ‌ജെറിൻ ഫിലിപ്പ് 03:07, 14 മാർച്ച് 2011 (UTC)

ചെവിക്കായം[തിരുത്തുക]

നമസ്ക്കാരം നെത. ചെവിക്കായത്തിനുള്ളിലേക്കൊന്ന് എത്തിനോക്കാൻ പറ്റുമോ? അഭിപ്രായങ്ങൾ അറിയിക്കുക --Fuadaj 17:21, 16 മാർച്ച് 2011 (UTC)

വിഷു ആശംസകൾ[തിരുത്തുക]

ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ-- Raghith 07:03, 14 ഏപ്രിൽ 2011 (UTC)

തെരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

നത നമ്മുടെ ജീവശാസ്ത്രകവാടത്തിൽ തെരഞ്ഞെടുത്ത ചിത്രം കാണുനില്ല ... ഏതാ വല്ല പിടിയും ഉണ്ടോ ? -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:19, 22 മേയ് 2011 (UTC)


റോന്തുചുറ്റാൻ സ്വാഗതം[തിരുത്തുക]

Wikipedia Patroller4.svg

നമസ്കാരം Netha Hussain, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.കിരൺ ഗോപി 12:20, 28 ജൂലൈ 2011 (UTC)

മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

Wikipedia Rollback.svg

നമസ്കാരം Netha Hussain, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 12:20, 28 ജൂലൈ 2011 (UTC)

Invite to WikiConference India 2011[തിരുത്തുക]

WCI banner.png

Hi Netha Hussain,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

Hi Netha,
Can you please talk about Indian Female wikipedians in WCI 2011 ? --നവീൻ ഫ്രാൻസിസ് 04:13, 12 ഓഗസ്റ്റ് 2011 (UTC)
Call for participation is now open, please submit your entries here. (last date for submission is 30 August 2011)---നവീൻ ഫ്രാൻസിസ് 04:15, 12 ഓഗസ്റ്റ് 2011 (UTC)
Thanks for the response. --നവീൻ ഫ്രാൻസിസ് 05:04, 15 ഓഗസ്റ്റ് 2011 (UTC)


സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Netha Hussain, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 13:42, 20 ഓഗസ്റ്റ് 2011 (UTC)

കൊച്ചി കോഴി = ചൈന[തിരുത്തുക]

ഇത് കേരളത്തിലെ കൊച്ചിയിലെ കോഴി അല്ല. കൊച്ചി എന്ന് പേര് ഉള്ള ചൈനയിലെ കോഴി ആണ്. വലിയ കോഴിയെ അല്ലെങ്കിൽ കോഴി കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം എന്നിവയെ എല്ലാം കൊച്ചി എന്ന് ചൈനയിൽ വിളിക്കാറുണ്ട്. വർഗം ഞാൻ തിരുത്തി ..... ....Irvin Calicut.......ഇർവിനോട് പറയു... 15:41, 20 ഓഗസ്റ്റ് 2011 (UTC)

WikiThanks.png ആശംസകൾക്ക്, പിന്നെ ഒപ്പ് നൽകിയതിൽ സന്തോഷം ....Irvin Calicut.......ഇർവിനോട് പറയു... 15:47, 21 ഓഗസ്റ്റ് 2011 (UTC)

A kitten for you![തിരുത്തുക]

Cute grey kitten.jpg

നതയ്ക്ക് ഒരു പൂച്ചക്കുട്ടിയെ സമ്മാനിക്കുന്നു. :)

മനോജ്‌ .കെ 13:28, 22 ഓഗസ്റ്റ് 2011 (UTC)

പൂച്ചക്കുട്ടി[തിരുത്തുക]

Cute grey kitten.jpg

പ്രിയ ചങ്ങാതിക്ക് സമ്മാനമായി ഒരു പൂച്ചക്കുട്ടിയെ നൽകുന്നു.....

....Irvin Calicut.......ഇർവിനോട് പറയു... 06:57, 30 ഓഗസ്റ്റ് 2011 (UTC)

താങ്കൾക്കൊരു കപ്പ് ചായ![തിരുത്തുക]

Meissen-teacup pinkrose01.jpg :):) ഓലപ്പടക്കം 10:37, 12 സെപ്റ്റംബർ 2011 (UTC)

കൂടുതൽ തിരുത്തലുകൾ നടത്താൻ ഒരു പൂച്ചക്കുട്ടി[തിരുത്തുക]

Young cats.jpg

കൂടുതൽ കൂടുതൽ തിരുത്തലുകൾ നടത്താൻ ഈ പൂച്ചക്കുട്ടി പ്രചോദനമാകട്ടെ

Sivahari 18:32, 13 നവംബർ 2011 (UTC)

നന്ദി[തിരുത്തുക]

തിരിയുന്ന നക്ഷത്രം നൽകിയതിന് നന്ദി--ഷാജി (സംവാദം) 17:49, 9 ഫെബ്രുവരി 2012 (UTC)

സംഗമോത്സവം - അപേക്ഷകൾ - പാനൽ[തിരുത്തുക]

നത, ഇതെല്ലാം ചോദിക്കാനുണ്ടോ? ഇവിടെ പേര് ചേർക്കൂ. കൂടാതെ മറ്റൊരു കാര്യം ഞാൻ പറയണം എന്ന് കരുതിയിരുന്നത്, നതയുടെ വക കുറഞ്ഞത് ഒരു രണ്ട് അവതരണമെങ്കിലും കാണണം, ഇത്തവണ. പാനലിൽ ഉള്ളവർക്കും സമർപ്പിക്കാം. --RameshngTalk to me 18:01, 16 ഫെബ്രുവരി 2012 (UTC)

ഹൈപ്പോഗ്ലൈസീമിയ[തിരുത്തുക]

ഹൈപ്പോഗ്ലൈസീമിയ എന്ന ലേഖനം വികസിപ്പിക്കാൻ സഹായിക്കുമല്ലോ! --അനൂപ് | Anoop (സംവാദം) 08:37, 23 ഫെബ്രുവരി 2012 (UTC)

ഒരു കൈ നോക്കാൻ റെഡി :) --അനൂപ് | Anoop (സംവാദം) 12:55, 24 ഫെബ്രുവരി 2012 (UTC)

വിക്കിസംഗമോത്സവം[തിരുത്തുക]

You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നന്ദി[തിരുത്തുക]

ഈ സഹായത്തിനു നന്ദി. എല്ലാവരെയും ഓർമ്മപ്പെടുത്തുന്നതിനു നന്ദി. --RameshngTalk to me 13:04, 27 ഫെബ്രുവരി 2012 (UTC)

നന്ദി[തിരുത്തുക]

തീർച്ചയായും പരിഗണിക്കാം. പക്ഷേ, മറ്റുള്ളവർ എന്തൊക്കെ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ മുന്നിട്ടുവരുന്നു എന്നു നോക്കിക്കൊണ്ടു കാത്തിരിക്കുകയാണു് ഞാൻ. ആരെങ്കിലുമൊക്കെ അവതരിപ്പിക്കേണ്ടതായി, പ്രയോജനപ്രദമായ പല വിഷയങ്ങളുമുണ്ടു്:

1. പൊതുജനങ്ങളുടെ ആരോഗ്യക്ഷേമബോധം വളർത്തുന്നതിൽ വിക്കിപീഡിയയുടെ പങ്ക് (രോഗലക്ഷണങ്ങൾ, രോഗസംക്രമണം തടയുന്നതിനുള്ള മുൻ‌കരുതലുകളെപ്പറ്റിയുള്ള വിവരങ്ങൾ, മരുന്നുകൾ) 2. കേരളത്തിലെ ചികിത്സാസൌകര്യങ്ങൾ വിക്കിപീഡിയയിൽ - ഇന്നും നാളെയും (സ്ഥാനീയവിവരങ്ങളും ലഭ്യമായ ചികിത്സാസൌകര്യങ്ങളും) 3. സാങ്കേതിക പദാവലി - ഒരു കൂട്ടായ ഉത്തരവാദിത്തം (പ്രത്യേക വിഷയങ്ങൾ മലയാളത്തിൽ വിവരിക്കാൻ നമുക്കിപ്പോൾ അനുഭവപ്പെടുന്ന ക്ലേശം - ആരാണു് നിശ്ചിതമായ വാക്കുകൾ രൂപീകരിക്കേണ്ടതും അംഗീകരിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും? - Need of unique and consistent terminology) 4. എന്തുകൊണ്ടു് മലയാളം വിക്കി? (സാധാരണ ജനങ്ങൾക്ക് വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാനും, നാട്ടറിവുകൾ പരത്താനും) 5. വിക്കിപീഡിയയും വിദ്യാർത്ഥികളും (പഠിച്ചെടുക്കാനും പഠിച്ചതു പങ്കു വെക്കാനും) 6. വിക്കിനിഘണ്ടു - നാനാത്വത്തിലെ ഏകത്വം (എല്ലാ ഭാരതീയഭാഷകളിലേയും എല്ലാ വാക്കുകളും പരസ്പരം ബന്ധപ്പെടുത്തുന്നതു് ഭാരതീയരെ എങ്ങനെ സഹായിക്കും) 7. വിക്കിപീഡിയയും ഇന്ത്യൻ നിയമസംഹിതയും

അങ്ങനെയങ്ങനെ.....

ഇതിൽ ഏതൊക്കെയാണു് നെത തെരഞ്ഞെടുക്കുന്നതു്? :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:20, 27 ഫെബ്രുവരി 2012 (UTC)

വിക്കിസംഗമോത്സവം[തിരുത്തുക]

പ്രിയ നത, വ്യക്തിപരമായ ചിലകാരണങ്ങളാൽ വളരെയധികം തിരക്കിലാണ്, സംഗമോത്സവത്തിനു പങ്കെടുക്കുവാൻ തന്നെ പറ്റുമോ എന്നറിയില്ല :(, എങ്കിൽ കൂടിയും വളരെ ചെറിയ ഒരു ടോപിക് ആയതിനാൽ തീർച്ചയായും പരിഗണിക്കുന്നതാണ്. ക്ഷണിച്ചതിനു വളരെയധികം നന്ദി. സ്നേഹപൂർവ്വം. --കിരൺ ഗോപി 03:49, 28 ഫെബ്രുവരി 2012 (UTC)

വിക്കിസംഗമോത്സവം പ്രബന്ധം[തിരുത്തുക]

പ്രിയ നെത, ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു അവതരണം തീർച്ചയായും വേണ്ടതാണ്. അതിന് പറ്റിയ കക്ഷി സന്തോഷ് തോട്ടിങ്ങലോ, അനിൽകുമാറോ ആണ്. ഇവർ രണ്ടു പേരും വിഷയം അവതരിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. പിന്നെ ഒരു പ്രബന്ധം അവതരിപ്പിക്കണം എന്ന കരുതിയിരുന്നു സമയം കിട്ടാത്തത് കൊണ്ടാണ് സമർപ്പിക്കാത്തത്. ഈ വിക്കിസംഗമോത്സവത്തിൽ അവതരണങ്ങൾക്കൊപ്പം തന്നെ ചർച്ചകൾക്കും പ്രാധാന്യം നൽകണം. --Sivahari (സംവാദം) 04:32, 29 ഫെബ്രുവരി 2012 (UTC)


ഏപ്രിലിൽ പരീക്ഷ തകർക്കുകയായിരിക്കും. വിക്കിസംഗമോത്സവത്തിന്റെ സമയത്ത് പരീക്ഷ കാണുമോ എന്ന് പറയാനൊക്കില്ല.. എന്തായാലും ഞാനൊരു അപേക്ഷ ഇടാം. എടുക്കാൻ പറ്റിയില്ലെങ്കിൽ എന്തു ചെയ്യും ?? - Hrishi (സംവാദം) 08:21, 1 മാർച്ച് 2012 (UTC)

നത, പ്രബന്ധാവതരണത്തിന് ക്ഷണിച്ചതിന് നന്ദി. ഹൃഷിയുടെ തന്നെ അവസ്ഥയായിരിക്കും എനിക്കും ഏപ്രിൽ മാസത്തിൽ, പരീക്ഷ തകർത്ത് പെയ്യുകയാവും. എന്നിരുന്നാലും ഒരെണ്ണത്തിനുള്ള അപേക്ഷ ഇതിനകം ഞാൻ ഇട്ടത് കണ്ടുകാണുമല്ലോ. ജീവശാസ്ത്രം കവാടം കുറച്ചുനാൾ ഒറ്റയ്ക്ക് തോളിലേറ്റിയ നത തന്നെയാവും കവാടത്തെക്കുറിച്ചും അവയുടെ ക്രോഡീകരണത്തെപ്പരിയും ഒരു ക്ലാസ് എടുക്കാൻ പറ്റിയ ആൾ. ശിവഹരിയോട് നത പറഞ്ഞ കാര്യം തന്നെ ഞാൻ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു - സംഘാടകസമിതിയിൽ ഉൾപ്പെട്ടുകൊണ്ടു തന്നെ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് വിലക്കൊന്നുമില്ല. ട്ടോ Smiley.svg --അഖിലൻ 11:30, 1 മാർച്ച് 2012 (UTC)
നെത, വിക്കിസദസ്സിനെ കുറിച്ചു് ഒർമ്മിപ്പിച്ചതിനു് നന്ദി. വവവ (വിശ്വ വ്യാപക വല) സ്വാതന്ത്ര്യത്തെ കുറിച്ചു് ഒരു പ്രബന്ധാവതരണത്തിലുപരി വലിയ പങ്കാളിത്തമുള്ള ഒരു ചർച്ചയാണാവശ്യമെന്നു് തോന്നുന്നു. വിക്കിസദസ്സിൽ അത്തരമൊരു ചർച്ചയൊരുക്കാമെങ്കിൽ ഞാൻ തീർച്ചയായും പങ്കാളിയാകാം. പ്രബന്ധാവതരണത്തിനു് പുതുമുഖങ്ങൾക്കാണു് പ്രചോദനം നൽകേണ്ടതെന്നാണു് എനിക്കു് തോന്നുന്നതു്. അവതരിപ്പിച്ച പ്രബന്ധങ്ങൾ നന്നായി ചർച്ചചെയ്യപ്പെടണം, എങ്കിൽ മാത്രമെ, അതിന്റെ പ്രതിഫലനം വിക്കിപ്രവർത്തനത്തിലുണ്ടാവുകയുള്ളു. അക്കാര്യത്തിൽ നമ്മുടെ മുംബൈ സദസ്സു് ഫലപ്രദമായിട്ടില്ലെന്നു് വേണം കരുതാൻ. കൊല്ലത്തു് നമ്മൾ ആ ന്യൂനത പരിഹരിക്കണം.
അല്പം ജോലിത്തിരക്കള്ളതിനാൽ. ഇപ്പോൾ വിക്കി പ്രവർത്തനത്തിൽ അത്ര സജീവമല്ല. മാർച്ചു് 21 വരെ സമയമുണ്ടല്ലോ, അതിനിടയിൽ വേണ്ടത്ര പ്രബദ്ധങ്ങളെത്തിയില്ലെങ്കിൽ, ഞാനതിൽ പങ്കാളിയാകാം. -അനിലൻ (സംവാദം) 19:09, 1 മാർച്ച് 2012 (UTC)

നതക്ക് ഒരു കപ്പ് ചൂട് കാപ്പി![തിരുത്തുക]

A small cup of coffee.JPG ഉറക്കമൊഴിച്ച് സംഗമോത്സവത്താളുകൾ തർജ്ജമചെയ്യുകയല്ലേ. ഒരു കാപ്പി കുടിച്ചിട്ട് ശ്രമം തുടർന്നോളൂ. :) മനോജ്‌ .കെ 20:32, 19 മാർച്ച് 2012 (UTC)

കൊല്ലത്തേക്കുള്ള വണ്ടി[തിരുത്തുക]

Ich kann dir nicht folgen.gif സംഗമോത്സവം ഇംഗ്ലീഷ് താളുകൾ ശരിയാക്കിയതിന്
സംഗമോത്സവം ഇംഗ്ലീഷ് താളുകൾ ശരിയാക്കാൻ ഉറക്കമിളച്ച നതയ്ക്ക് കൊല്ലത്തേക്ക് എത്തുവാൻ സംഘാടക സമിതി ഏർപ്പാടാക്കുന്ന വണ്ടി ! താങ്കളെ കൊല്ലം കാത്തിരിക്കുന്നു ! Adv.tksujith (സംവാദം) 06:14, 20 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Netha Hussain,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:12, 29 മാർച്ച് 2012 (UTC)

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം[തിരുത്തുക]

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:16, 3 ഏപ്രിൽ 2012 (UTC)

നന്ദി[തിരുത്തുക]

ശലഭത്തിലെ ഒപ്പിന് നന്ദി ..പെൻസി ദേവസ്സി (സംവാദം) 20:05, 4 ജൂലൈ 2012 (UTC)

ഇംഗ്ലിഷ്??[തിരുത്തുക]

ഇതെന്തിനാണു് ഇംഗ്ലീഷ് എന്നുള്ളിടത്തൊക്കെ ഇംഗ്ലിഷ് എന്നാക്കിയിരിക്കുന്നതു്? സംവാദം:ഇംഗ്ലിഷ്_(ഭാഷ) കാണുക!!! വിശ്വപ്രഭ ViswaPrabha Talk 21:02, 4 ഓഗസ്റ്റ് 2012 (UTC)

esr & ivf[തിരുത്തുക]

നത,
Erythrocyte sedimentation rate,In vitro fertilisation എന്നിവയെ കുറിച്ച് ലേഖനങ്ങൾ വിക്കി മലയാളത്തിൽ കാണുന്നില്ല. എഴുതാമോ ?--വിചാരം (സംവാദം) 14:48, 23 ഓഗസ്റ്റ് 2012 (UTC)

ക്ഷമിക്കണം. ivf നെകുറിച്ച് ലേഖനമുണ്ട്. ESR ഇല്ല.--വിചാരം (സംവാദം) 19:05, 24 ഓഗസ്റ്റ് 2012 (UTC)

സന്തോഷം[തിരുത്തുക]

FrodeBergum.png സന്തോഷം
പൂക്കളം തന്നതിൽ അതിയായ സന്തോഷം നത - Irvin Calicut....ഇർവിനോട് പറയു 07:53, 1 സെപ്റ്റംബർ 2012 (UTC)

അറുപത്തിനാലും മലയാളവും[തിരുത്തുക]

ജുനൈദിന്റെ സംവാദം താൾ ഞാൻ ശ്രദ്ധിക്കുന്നതുകൊണ്ട്, നതയുടെ ചോദ്യം കണ്ടിരുന്നു. തൽക്കാലം, 64 ബിറ്റ് വിൻഡോസില്ലാത്തതുകൊണ്ട് പരീക്ഷിക്കാനുള്ള സൗകര്യമില്ല. നാളെ ശ്രമിക്കാം --Vssun (സംവാദം) 14:58, 4 സെപ്റ്റംബർ 2012 (UTC)

അഭിപ്രായം[തിരുത്തുക]

ഇത് ഒന്നു കാണൂ.. --ഹിരുമോൻ (സംവാദം) 15:57, 6 സെപ്റ്റംബർ 2012 (UTC)

float --നത (സംവാദം) 16:02, 6 സെപ്റ്റംബർ 2012 (UTC)
പുരസ്ക്കാരത്തിനു നന്ദി. --Babug** (സംവാദം) 16:51, 6 സെപ്റ്റംബർ 2012 (UTC)


ഒരു വരി ഇട നൽകാൻ[തിരുത്തുക]

സംവാദം:സിറ്റാക്കോസിസ് കാണുക. ഒപ്പം താളിൽ ഒരു വരി അകലം നൽകാൻ ഇതു പോലെ <br/> എന്നു നൽകേണ്ടതില്ല. പകരം ഒരു വരി ഇടവിട്ടാൽ മതിയാകും--റോജി പാലാ (സംവാദം) 14:43, 7 സെപ്റ്റംബർ 2012 (UTC)

You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സ്വാഗതത്തിന് നന്ദി[തിരുത്തുക]

നത എന്റെ ഇംഗ്ലീഷ് വിക്കിപ്പീഡിയ താളിൽ എഴുതിയ സ്വാഗതം കണ്ടത് വളരെ വൈകിയാണ്. നന്ദി. ഇംഗ്ലീഷ് വിക്കിയിലെ അംഗത്വമെടുത്തത് വളരെപ്പണ്ടാണെങ്കിലും കുറച്ചുകാലം ഉപയോഗിക്കാതായപ്പോൾ പാസ്വേഡും ലിങ്ക് ചെയ്ത ഇ മെയിൽ ഐ.ഡി.യും മറ്റും നഷ്ടപ്പെട്ടുപോയി. പിന്നീട് ആ യൂസർനെയിം അസർപ്പ് ചെയ്ത് സ്വന്തമാക്കേണ്ടിവന്നു. ആ പേജിൽ പ്രവേശിക്കാൻ സാധിക്കാത്തതുകൊണ്ട് അവിടെ എഴുതിയത് കണ്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 10:32, 14 സെപ്റ്റംബർ 2012 (UTC)

വർഗ്ഗത്തിന്റെ സംവാദം[തിരുത്തുക]

സംവാദം കാണുക--റോജി പാലാ (സംവാദം) 08:08, 17 സെപ്റ്റംബർ 2012 (UTC)

You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് സംവാദം:പ്രതിജനകം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് Razimantv എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .