ഉപയോക്താവിന്റെ സംവാദം:MadPrav

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവിന്റെ സംവാദം:MadPrav/user-fixes.py എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉചിതമായിരിക്കുന്നു. അഭിനന്ദിക്കുന്നു. ഇദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നു തോന്നുന്നു. അവിടെ കുറേ പദങ്ങളുണ്ടല്ലോ.

അസ്തമനവും അസ്തമയവും ശരിയാണ്.

നിരസ്സിക്കുക തെറ്റാണ്.

അനിശ്ചിതത്ത്വമല്ല, അനിശ്ചിതത്വമാണ്.

വിക്കിയിൽ തെറ്റിക്കണ്ട ചില പദങ്ങൾ കൂടി (ശരി വലയത്തിൽ): സാങ്കേതികപരം (സാങ്കേതികം), സൈനീകം(സൈനികം), വൃതം (വ്രതം - സംവൃതം തുടങ്ങിയവയ്ക്ക് കോട്ടമുണ്ടാകാതെ നോക്കണം, പ്രസ്ഥാവന (പ്രസ്താവന), പ്രഥാനം (പ്രധാന), വ്യജ്ഞനം (വ്യഞ്ജനം), അടിയന്തിരം (അടിയന്തരം), അധവാ (അഥവാ), രാഞ്ജി (രാജ്ഞി), വിഞ്ജാനം (വിഞ്ജാനം). കൂടുതൽ തരാൻ ശ്രമിക്കാം. പൂർണ്ണവിരാമം, അല്പവിരാമം ഇവയ്ക്കു ശേഷം ഇട വിടുക തുടങ്ങിയ കാര്യങ്ങളും മാടപ്രാവ് ഏറ്റെടുക്കാമോ?(പേരുകൾ തുടങ്ങിയവയ്ക്ക് മാറ്റം വരാതെ ശ്രദ്ധിക്കണം). --തച്ചന്റെ മകൻ 19:04, 22 നവംബർ 2009 (UTC)[മറുപടി]

തെറ്റായി എഴുതാറുള്ള ഒരു വാക്കുകൂടി[തിരുത്തുക]

  1. തിരഞ്ഞെടുപ്പ് - (തെറ്റ്). തെരഞ്ഞെടുപ്പ് - (ശരി)--— ഈ തിരുത്തൽ നടത്തിയത് Rajeshodayanchal (സംവാദംസംഭാവനകൾ)

തെറ്റും ശരിയും, പന്മന രാമചന്ദ്രൻ നായർ, കറന്റ് ബുക്സ്. അത് തെറ്റാണെന്നു തോന്നുന്നില്ല--പ്രവീൺ:സംവാദം 10:17, 24 നവംബർ 2009 (UTC)[മറുപടി]

പുള്ളി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ കുഴപ്പമില്ലായിരിക്കും. എന്നാലും 'എല' എന്ന് ആരെങ്കിലും എഴുതിക്കണ്ടതായിട്ടോർക്കുന്നില്ല. ഉച്ചാരണത്തിൽ മത്രമല്ലേ ഇല, എല ആകാറുള്ളൂ. അതുപോലെയാണോ തിരഞ്ഞെടുപ്പ്? --Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 12:02, 24 നവംബർ 2009 (UTC)[മറുപടി]

തെരഞ്ഞെടുപ്പ് തെറ്റാണെന്ന വാദത്തിനു മറുപടിയെന്നപോലെയാണ് വായിച്ചപ്പോൾ തോന്നിയത് ;-)--പ്രവീൺ:സംവാദം 12:10, 24 നവംബർ 2009 (UTC)[മറുപടി]

മനസ്സിലായില്ലാട്ടോ. തെരഞ്ഞെടുപ്പ് തന്നെയാണു ശരി, പിന്നെ തിരഞ്ഞെടുപ്പും അതിനുപകരമായി ഉപയോഗിക്കാമെന്ന് ശ്രീ. പന്മന രാമചന്ദ്രൻ നായർ പറഞ്ഞിട്ടുണ്ടെങ്കിൽ ഉപയോഗിക്കാമെന്നാണു പറഞ്ഞത്. പത്രങ്ങളിലും മറ്റും തെരഞ്ഞെടുപ്പു തന്നെയാണുപയോഗിക്കുന്നത്. --Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 12:38, 24 നവംബർ 2009 (UTC)[മറുപടി]

പത്രങ്ങൾ തരംപോലെ മാറി മാറി ഉപയോഗിക്കുന്നുണ്ട് മാതൃഭൂമി തിര, മാതൃ, തെര, മനോരമ തിര, മനോ, തെര, മംഗളം തിര, മംഗ തെര--പ്രവീൺ:സംവാദം 12:56, 24 നവംബർ 2009 (UTC)[മറുപടി]

യൂണീകോഡ്‌ 5.1[തിരുത്തുക]

പൂതിയ യൂണീകോഡ്‌ ഉപയോഗികാൻ അപേക്‌ഷികൂന്നൂ — ഈ തിരുത്തൽ നടത്തിയത് Dpkpm007 (സംവാദംസംഭാവനകൾ)

ഇക്കാര്യത്തിൽ ഒരു സമവായമില്ലാത്തതിനാൽ മാടപ്രാവ് തത്കാലം പുതിയ യൂണീകോഡിലുള്ളത് പുതിയവയായും പഴയ യൂണീകോഡിലുള്ളത് പഴയവയായും തന്നെയാണ്‌ തിരുത്തുന്നത്. വാത്മീകി എന്നത് വാൽമീകി എന്നു മാറ്റുമ്പോൾ പുതിയ ചില്ലിലോട്ടാണ്‌ മാറ്റുന്നത്--പ്രവീൺ:സംവാദം 00:42, 2 ഡിസംബർ 2009 (UTC)[മറുപടി]

തർജ്ജിമ, തർജ്ജമ - തർജ്ജുമ

സ്ത്രോത്രം - സ്തോത്രം

സ്തോത്രം ഉൾപ്പെടുത്തി, തർജ്ജുമ ബന്ധപ്പെട്ട എഴുത്തുകൾ കണ്ടെത്താൻ കഴിയാഞ്ഞതു കൊണ്ടും, തർജ്ജമ എന്നു പരക്കെ ഉപയോഗിക്കുന്നതുകൊണ്ടും ഉൾപ്പെടുത്തിയില്ല--പ്രവീൺ:സംവാദം 00:15, 5 ഡിസംബർ 2009 (UTC)[മറുപടി]
തർജ്ജുമയാണ്‌ ശരി. വിവർത്തനവുമായി ബന്ധപ്പെട്ട പഠനങ്ങളിലെല്ലാം അങ്ങനെ ഉപയോഗിച്ചിരിക്കുന്നു. അറബിയിൽ ഇങ്ങനെയാണ് എഴുതുന്നത്:

ترجمة

م - ഇത് 'ഉ' വിന്റെ ചിഹ്നമാണ്‌. തർജ്ജുമതന്നെ ശരി എന്ന് എന്റെ സുഹൃത്തായ അറബിയദ്ധ്യാപകനും പറയുന്നു --തച്ചന്റെ മകൻ 05:26, 5 ഡിസംബർ 2009 (UTC)[മറുപടി]

അത് ഉ വിന്റെ ചിഹ്നമല്ല - മ യുടെ ചിഹ്നമാണ്‌ :-). ഏതായാലും ഖുർആൻ പരിഭാഷ എന്നുള്ളതിന്‌ "തർജ്ജുമാനുൽ ഖുർആൻ" എന്നാണ്‌ പറയുക. അറബിയിൽ തർജുമ എന്നാണ്‌ രൂപം -- റസിമാൻ ടി വി 06:23, 5 ഡിസംബർ 2009 (UTC)[മറുപടി]

തർജ്ജുമ മാത്രമാണ്‌ ശരിയെന്നതിൽ വ്യക്തിപരമായി എനിക്കത്ര ഉറപ്പില്ല, മാതൃഭൂമിയുടെ ചൊവ്വാദോഷത്തിൽ തന്നെ തർജ്ജമ എന്നുപയോഗിച്ചിട്ടുണ്ട് [1]. മാതൃഭൂമിയിലോ മനോരമയിലോ തർജ്ജുമ എന്നൊരു പ്രാവശ്യം പോലും ഉപയോഗിച്ചിട്ടില്ല[2][3]. തർജ്ജമ തെറ്റായിരുന്നെങ്കിൽ തന്നെ ദശാബ്ദങ്ങളുടെ ഉപയോഗത്തിൽ ശരിയായി കാണണം--പ്രവീൺ:സംവാദം 09:18, 5 ഡിസംബർ 2009 (UTC)[മറുപടി]

പ്രിയ പ്രവീൺ,
മാടപ്രാവിന്റെ തിരുത്തൽ അഭിനന്ദനമർ‍ഹിക്കുന്നു. ഒരപേക്ഷ. ഇസ്ലാം എന്ന് വിക്കിയിൽ ധാരാളം സ്ഥലങ്ങളിൽ ഉണ്ട് .പക്ഷേ ശരിയായത് ഇസ്‌ലാം എന്നതാണ്‌. അതുകൂടി മാറ്റാൻ താങ്കളുടെ മാടപ്രാവിനെ ഏല്പിക്കുമോ.--വിചാരം 14:37, 10 ഡിസംബർ 2009 (UTC)[മറുപടി]

ഇതു ചേർക്കാവുന്നതേയുള്ളു. പക്ഷേ ഇക്കാര്യത്തിൽ എനിക്കുറപ്പില്ല. ആരെങ്കിലും ഇതൊന്നു സ്ഥിരീകരിക്കുകയോ, ബന്ധപ്പെട്ട കണ്ണികൾ തരികയോ ചെയ്യാമോ--പ്രവീൺ:സംവാദം 14:43, 10 ഡിസംബർ 2009 (UTC)[മറുപടി]

വിദ്യാർഥി/വിദ്യാർത്ഥി[തിരുത്തുക]

ഉപനയനം എന്ന താളിൽ നടത്തിയിരിക്കുന്ന തിരുത്തലുകൾ കണ്ടു. എന്നാൽ ഇപ്പോൾ പ്രമുഖ വാർത്താപത്രങ്ങളെല്ലാം വിദ്യാർഥി, സ്ഥാനാർഥി, എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്. പുതിയ പാഠപുസ്തകങ്ങളിലും വിദ്യാർഥി, അധ്യാപകൻ എന്നിങ്ങനെയാണ്. (വിദാർ‌ത്ഥി, അദ്ധ്യാപകൻ എന്നല്ല). വിക്കിപീഡിയക്ക് മാത്രം എന്താണ് വിമുഖത? മുകളിൽ തർജ്ജുമ വിഷയത്തിൽ തച്ചന്റെ മകൻ ഉന്നയിച്ച വാദം ഇവിടെ ഉപയോഗിക്കുകയാണെങ്കിലും വിദ്യാർഥി, അധ്യാപകൻ, അർഥം എന്നിവയാണ് ശരി. ഒരു തീരുമാനത്തിലെത്തിയിട്ട് മാടപ്രാവിനെ പറത്തുന്നതല്ലേ നല്ലത്? ഇപ്പോൾ പിടിച്ച് കൂട്ടിലിട്ടൂടേ? --Naveen Sankar 04:26, 29 ഏപ്രിൽ 2010 (UTC)[മറുപടി]

അക്ഷരങ്ങൾ പെറുക്കി വെച്ച് അച്ചടിക്കുന്ന കാലത്ത് സൗകര്യത്തിനായി ഒഴിവാക്കിയതാണ് വിദ്യാർത്ഥിയിലെ ത് തുടങ്ങിയവ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്, സാങ്കേതിക വിദ്യ പുരോഗമിച്ചിട്ടും ശീലത്തിൽ മാറ്റമുണ്ടാകാത്തവരാണ് ഇപ്പോഴും വിദ്യാർഥി എന്ന് തന്നെ ഉപയോഗിക്കുന്നത് എന്നും കേൾക്കുന്നു. ശബ്ദതാരാവലിയിൽ ഉപയോഗിച്ചിരിക്കുന്നത് വിദ്യാർത്ഥി, അദ്ധ്യാപകൻ എന്നു തന്നെയാണ്. മലയാളത്തിലെ തെറ്റുകളെ കുറിച്ചുള്ള പന്മനയുടെ തെറ്റും ശരിയും എന്ന പുസ്തകത്തിലും തെറ്റില്ലാത്ത മലയാളം എന്ന പുസ്തകത്തിലും വിദ്യാർത്ഥി, അദ്ധ്യാപകൻ എന്നു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പന്മനയുടെ ഈ രണ്ട് പുസ്തകങ്ങളും തൊണ്ണൂറുകളിൽ ഇറങ്ങിയതാണെന്നാണ് എന്റെ ഓർമ്മ. അവ പഴയതാണെന്ന് പറയാൻ കഴിയുമോ? ഈ ഒരു വാക്കിന്റെ പേരിൽ മാടപ്രാവിനെ കൂട്ടിൽ കേറ്റണോ? തെളിവുണ്ടെങ്കിൽ ആ വാക്ക് ഒഴിവാക്കിയേക്കാം. അല്ലെങ്കിൽ തന്നെ മാസത്തിലൊന്നോ രണ്ടോ മറ്റോ മാത്രമേ മാടപ്രാവ് പുറത്തിറങ്ങാറുള്ളു ;-)--പ്രവീൺ:സംവാദം 14:52, 29 ഏപ്രിൽ 2010 (UTC)[മറുപടി]
പ്രവീൺ ക്ഷമിക്കുക്ക. ഞാൻ മനസ്സിലാക്കിയിടത്തോളം "അക്ഷരങ്ങൾ പെറുക്കി വെച്ച് അച്ചടിക്കുന്ന കാലത്തുപോലും" വിദ്യാർത്ഥി, അദ്ധ്യാപകൻ എന്നൊക്കെ അച്ചടിച്ചിരുന്നു. വളരെ അടുത്തകാലത്താണ് വിദ്യാർഥി, അധ്യാപകൻ എന്നൊക്കെ മാറ്റി അച്ചടിച്ച് തുടങ്ങിയത് - വ്യക്തമായിപ്പറഞ്ഞാൽ അച്ചടി ഒരു പ്രശ്നമേ അല്ലാത്ത കാലഘട്ടത്തിലാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്. വിദ്യാർത്ഥിയിലെ ത് തുടങ്ങിയവ അച്ചടിസൗകര്യത്തിനായി ഒഴിവാക്കിയതല്ല. സാങ്കേതിക വിദ്യ പുരോഗമിച്ചുനിൽക്കുന്ന കാലഘട്ടത്തിൽ മുഖ്യധാരാപ്രസിദ്ധീകരണങ്ങൾ ശീലത്തിൽ മാറ്റം വരുത്തിയതെന്തിനാണെന്ന് പ്രവീൺ മനസ്സിലാക്കിയിരുന്നെങ്കിൽ. --Naveen Sankar 11:35, 18 മേയ് 2010 (UTC)[മറുപടി]

അല്ല. അക്ഷരങ്ങൾ പെറുക്കി വെച്ച് പ്രിന്റ് ചെയ്യുന്ന കാലത്ത് യാതൊരു വ്യവസ്ഥിതിയുമില്ലാതെ ചിലപ്പോഴെങ്കിലും ചെയ്തിരുന്നുവെന്നു പറയേണ്ടി വരും. ഒരു താളിൽ തന്നെ വിദ്യാർത്ഥിയെന്നും വിദ്യാർഥിയെന്നും നൽകിയിട്ടുള്ള പുസ്തകങ്ങൾ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. പുസ്തകത്തിന്റെ പേരോർക്കുന്നില്ല. പക്ഷേ അത് അക്ഷരത്തിന്റെ ലഭ്യതയാരുന്നു പ്രശ്നമെന്നാണ്‌ ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. സത്യമായിട്ടും വിദ്യാർത്ഥി എന്നതാണ്‌ ശരിയെന്നു പറയുന്നതിന്റെ ന്യായം എനിക്കിതുവരെ മനസ്സിലായിട്ടില്ല. നന്ദി--പ്രവീൺ:സംവാദം 09:42, 22 മേയ് 2010 (UTC)[മറുപടി]

ചിലവ് > ചെലവ് — ഈ തിരുത്തൽ നടത്തിയത് Sidharthan (സംവാദംസംഭാവനകൾ)

അവലംബം? --Vssun 16:15, 4 മേയ് 2010 (UTC)[മറുപടി]

ചെലവു് ശരിയെന്നും ചിലവ് തെറ്റെന്നും പന്മന പറഞ്ഞിട്ടുണ്ട്. അത് പക്ഷേ മുടക്കേണ്ട/മുടക്കിയ തുക എന്ന അർത്ഥത്തിലല്ലേ. some from many എന്നയർത്ഥത്തിൽ ചിലവ എന്നുപയോഗിക്കുന്നതിൽ (ഉദാ: പൊതുവേ സാധുക്കളാണെങ്കിലും, ചിലവ ആക്രമണകാരികളാകാറുണ്ട്) ഈ പദത്തിൽ നിന്ന് സൃഷ്ടിക്കാവുന്ന വിപുലമായ പദങ്ങളില്ലാതെ ('ചിലവി'ന്റെ, 'ചിലവു'ൾപ്പെടെ) ഈ ഒത്തുനോക്കൽ സാദ്ധ്യമല്ല. പലപ്പോഴും നാലക്ഷരത്തിന്റെയെങ്കിലും കോമ്പിനേഷൻ പരിശോധനയ്ക്ക് നൽകേണ്ടി വരും (ഉദാ: ചിലവധികമാണ്, ചിലവയാക്രമണകാരികളാണ്). മലയാളം സന്ധികൾ അനേക വിധത്തിൽ സാദ്ധ്യമായതുകൊണ്ട് ഇപ്പോഴത്തെ ചുരുങ്ങിയ പദസഞ്ചയമുപയോഗിച്ചാണെങ്കിൽ പോലും ശ്രദ്ധിക്കാതെ ബോട്ടോടിക്കൽ അസാദ്ധ്യമാണ്. നല്ല ആശയങ്ങൾ?--പ്രവീൺ:സംവാദം 18:03, 4 മേയ് 2010 (UTC)[മറുപടി]

കേരളപാണിനിയാത്തിലും പറഞ്ഞിട്ടുണ്ട്. പ്രവീൺ പറഞ്ഞത് ശരിയാണ്. എങ്കിലും ചെലവിനെ ചിലവ് എന്ന് തെറ്റായി പറയുന്ന ചില പ്രത്യേക അവസരങ്ങളുണ്ടല്ലോ. ഉദാഹരണമായി ചിലവ് > ചെലവ്, ചിലവാക്കുക > ചെലവാക്കുക എന്നിങ്ങനെ. ഇത്തരങ്ങൾ പ്രയോഗങ്ങൾ എണ്ണത്തിൽ കുറവാണ്. എന്നാൽ ഉപയോഗത്തിൽ ധാരാളവും. അതിനാൽത്തന്നെ അവയെ ബോട്ടിലേക്ക് ഉൾപ്പെടുത്തിക്കൂടെ? --സിദ്ധാർത്ഥൻ 05:55, 5 മേയ് 2010 (UTC)[മറുപടി]

{{done}} ;-)--പ്രവീൺ:സംവാദം 01:55, 6 മേയ് 2010 (UTC)[മറുപടി]

വാല്മീകി[തിരുത്തുക]

വാൽമീകി എന്നതിനേക്കാൾ നല്ലത് വാല്മീകിയാണെന്ന് തോന്നുന്നു. fixes.py ലിങ്ക് അപ്ഡേറ്റ് ചെയ്യുക. --സിദ്ധാർത്ഥൻ 07:32, 12 മേയ് 2010 (UTC)[മറുപടി]

[4] {{done}}--പ്രവീൺ:സംവാദം 08:21, 12 മേയ് 2010 (UTC)[മറുപടി]

ശൈലീപരമായ തിരുത്തുകൾ കൂടി മാടപ്രാവിനെക്കൊണ്ട് ചെയ്യിക്കാവുന്നതാണ്. ഉദാഹരണം മെയ് > മേയ്, ജൂലായ് > ജൂലൈ. lifetime ഫലകത്തിൽ ഇത്തരം ശൈലീപരമായ തെറ്റുകൾ വന്നുകൂടുന്നത് വർഗ്ഗക്രമീകരണത്തെയും ബാധിക്കുന്നുണ്ട്. --സിദ്ധാർത്ഥൻ 03:20, 15 മേയ് 2010 (UTC)[മറുപടി]

ഇത് അക്ഷരത്തെറ്റുകളുടെ കൂടെ ചെയ്യിക്കണോ, ശൈലീഭംഗങ്ങൾ ശരിയാക്കാൻ വേറേ ചെയ്യിക്കണോ?--പ്രവീൺ:സംവാദം 18:20, 15 മേയ് 2010 (UTC)[മറുപടി]

ഏതു വിധേനയായാലും കുഴപ്പമില്ല. നാം ഒരു ശൈലി പിന്തുടരുമ്പോൾ ആ ശൈലിയിൽനിന്ന് വ്യത്യസ്തമായതും അക്ഷരാർത്ഥത്തിൽ തെറ്റുതന്നെ. പിന്നെ തലക്കെട്ടുകളിൽമാത്രമാണ് നമുക്ക് തിരിച്ചുവിടലുകളുടെ ആവശ്യമുള്ളത്. ലേഖനത്തിനകത്ത് പൂർണമായും മാറ്റാമല്ലോ. --സിദ്ധാർത്ഥൻ 09:35, 17 മേയ് 2010 (UTC)[മറുപടി]

അങ്ങിനെ->അങ്ങനെ[തിരുത്തുക]

അങ്ങിനെ->അങ്ങനെ

ഇതങ്ങനെയാക്കിയാലോ?--Vssun (സുനിൽ) 06:08, 28 ജൂൺ 2010 (UTC)[മറുപടി]

ഹുസൈൻ സലഫി[തിരുത്തുക]

ഹുസൈൻ സലഫി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:56, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]

Greetings.

Could you create the articles en:Azerbaijani literature and en:History of Azerbaijan in Malayalam?

Thank you.

Hello.

Could you create the article en:Theatre in Azerbaijan in Malayalam Wikipedia just like the article ഇംഗ്ലണ്ടിലെ നാടകവേദി?

Thank you.

31.200.13.197 12:17, 17 ഫെബ്രുവരി 2017 (UTC)[മറുപടി]

Om namah Shivaya mantra[തിരുത്തുക]

Hi, Could you please translate the Om namah Shivaya mantra.? शिव साहिल (സംവാദം) 14:34, 26 മാർച്ച് 2018 (UTC)[മറുപടി]

മലയാളത്തിലെ ശരിയായ പദങ്ങൾ[തിരുത്തുക]

താളിൽ കൂടുതൽ പദങ്ങളുണ്ട്.--അജിത്ത്.എം.എസ് (സംവാദം) 06:51, 15 ഒക്ടോബർ 2018 (UTC)[മറുപടി]

പോസ്റ്റർ[തിരുത്തുക]

മാസ്റ്റർ എന്ന തമിഴ് ചിത്രത്തിന്റെ പേജിൽ ഒരു ഇമേജ് അപ്ലോഡ് ചെയ്യുമോ ?... പിന്നെ അഞ്ചാം പാതിരാ എന്ന ചിത്രത്തിന്റെ പേജിലും... സുദീപ്.എസ്സ് (സംവാദം) 03:25, 2 മാർച്ച് 2020 (UTC)[മറുപടി]