ഉപയോക്താവിന്റെ സംവാദം:MK. Premanandan

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം MK. Premanandan !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 08:06, 29 ജൂലൈ 2022 (UTC)[മറുപടി]

പണ്ടാരമൂർത്തി[തിരുത്തുക]

വസൂരി (Smallpox )എന്ന മാരക രോഗം വന്നു മരണപെട്ടവരെയാണ് പണ്ടാരമടങ്ങി എന്നു പറയുന്നത്.ഇതിനുള്ള വാക്‌സിൻ കണ്ടെത്തുന്നതിനു മുൻപ് ആയിരങ്ങൾ ഈ രോഗം വന്നു മരണത്തിനു കീഴടങ്ങുകയുണ്ടായി. കേരളത്തിലും ഈ രോഗം ബാധിച്ചു ആയിരക്കണക്കിന്ശ പേർ മരണപ്പെട്ടിരുന്നു. ശരീരത്തിൽ വലിയ കുമിളകൾ വന്നു പഴുക്കുന്ന ഈ രോഗം എളുപ്പത്തിൽ വായുവിലൂടെ പകരുന്നതായിരുന്നു. അതിനാൽ രോഗിയെ പരിചരിക്കാൻ പോലും ആരും തയ്യാറാകുമായിരുന്നില്ല. രോഗം ബാധിച്ചവരെ ഒരു പ്രത്യേക പുരയിലേക്ക് മാറ്റുകയായിരുന്നു. അവിടെ കിടന്നു അവർ മരണത്തിനു കീഴടങ്ങും. പിന്നീട് ആ പുരയോടെ കത്തിച്ചാണ് മൃതദേഹം സംസ്കരിച്ചിരുന്നത്. ഇങ്ങനെ വസൂരി വന്നു പണ്ടാരമടങ്ങിയവരെ പിന്നീട് ആവാഹിച്ചു കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിലെ വിശേഷിച്ചു മലബാറിലെ താഴ്ന്ന ജാതിക്കാർക്കിടയിൽ നടന്നു പോന്നു. വീടിനു സമീപത്തു വെട്ടുകല്ല് കൊണ്ടും മറ്റും ചെറിയ തറകൾ കെട്ടി ചാണകം മെഴുകി വൃത്തിയാക്കിയ തറകളിലാണ് കുടിയിരുത്തുക. ഹിന്ദു മതത്തിലെ തിയ്യർ, വള്ളുവൻ, കണക്കൻ, പറയൻ, ചെറുമൻ തുടങ്ങിയ ജാതികളിലാണ് പണ്ടാരമൂർത്തി കുടിയിരുത്തിയതായി കാണുന്നത്.

   കുടിയിരുത്തുന്നതിനായി പണ്ടാരമടങ്ങി യവരുടെ ബന്ധുക്കൾ ആദ്യം ഒരു ദിവസം നിശ്ചയിക്കുകയും അടുത്ത ബന്ധുക്കളെയെല്ലാം അറിയിക്കുകയും ചെയ്യുന്നു. രാത്രിയിലാണ്ത കുടിയിരുത്തൽ ചടങ്ങ്    നടക്കുക.അന്നത്തേക്ക് ആദ്യം ചെങ്കല്ല് ഉപയോഗിച്ച് തറകെട്ടുകയും, ചാണകം ഉപയോഗിച്ച് മെഴുകുകയും ചെയ്തിരിക്കും. കുടിയിരുത്തുന്നതിലും മറ്റു പുരോഹിത വൃത്തിയിലും പരിചയമുള്ള അതേ ജാതിയിൽ പെട്ടവരാണ്കു ഇത്ടും നിർവഹിക്കുക.

പരേതന്റെ സംസ്കാരസ്ഥലത്തു നിന്നും അസ്തിയോ, ഒരു പിടി മണ്ണോ ശേഖരിച്ചു പുഴയിലോ തൊട്ടിലോ ഒഴുക്കുകയും അവിടെ മുൻ കൂട്ടി വെച്ചിരുന്ന ചെറിയ ചെങ്കൽ കഷണമോ , കരിങ്കൽ കഷണമോ മുങ്ങിയെടുത്തു ആഘോഷപൂർവം കൊണ്ടുവരുന്നു. ഇതാണ് കർമ്മികൾ തറയിൽ പ്രതിഷ്ഠി ക്കുന്നത്. പ്രതിഷ്ഠിച്ച ശേഷം കോഴിയെ അറുത്തു രക്തം പ്രതിഷ്ഠയിൽ തൂവുകയും, കോഴിയുടെ കുടൽ മാലയായി ചാർത്തുകയും ചെയ്യും. കർമികളിലെ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി കുടുംബത്തിലെ കാരണവന്മാരെ തങ്ങൾ സംതൃപ്തരായതായി അറിയിക്കുന്നു. എല്ലാ വർഷത്തിൽ ഒരു നിശ്ചിത ദിവസം ഈ പ്രതിഷ്ഠക്ക് പൂജ നടത്തും അന്നും കുടിയിരുത്തൽ പോലെ ബന്ധുക്കളും പുരോഹിതരും ഒക്കെ എത്തിച്ചേരും. പണ്ടാരമൂർത്തിക്കു കൊടുക്കൽ, നേർച്ച കൊടുക്കൽ എന്നൊക്കെയാണ് ഇത് അറിയപ്പെടുക. നിലവിളക്കുകൾ തെളിയിച്ചും, മഞ്ഞൾ പൊടി അരിപ്പൊടി എന്നിവ ഉപയോഗിച്ച് പ്രതിഷ്ഠക്ക് ചുറ്റും കളമെഴുതിയും ഒക്കെ യാണ് നേർച്ച കൊടുക്കൽ നടത്തുക. നാടൻ കള്ള്, റാക്ക് (വാറ്റ് ചാരായം )എന്നിവ പൂജക്ക്‌ ഉപയോഗിക്കുകയും പ്രസാദമായി നൽകുകയും ചെയ്യും. നേർച്ച യുടെ ചടങ്ങുകൾ കഴിഞ്ഞാൽ എല്ലാവർക്കും സദ്യയും ഉണ്ടാകും. പൂജക്ക്‌ അറുത്ത കോഴിയായിരിക്കും മുഖ്യ വിഭവം.വർഷത്തിലെ നേർച്ച കൊടുക്കൽ ഈ ജാതികൾക്കിടയിൽ ഇന്നും നടന്നു വരുന്നു. കൊടുങ്ങല്ലൂർ വസൂരിമാല ദേവിയെ ഭരണി ഉത്സവനാളിൽ വ്രതശുദ്ധിയോടെ ദർശനം നടത്തിയവരെയും ഇത്തരം പണ്ടാരമൂർത്തി തറയിൽ പ്രതിഷ്ടിക്കാറുണ്ട്. കൊടുങ്ങല്ലൂർ ദേവി വസൂരി മാല എന്നും അറിയപ്പെടുന്നതിനാലാണ് ഇത്.

    വർഷത്തിൽ ഒരിക്കൽ MK. Premanandan (സംവാദം) 08:59, 29 ജൂലൈ 2022 (UTC)[മറുപടി]

ഈ ലേഖനം ചേർക്കുക MK. Premanandan (സംവാദം) 09:01, 29 ജൂലൈ 2022 (UTC)[മറുപടി]