ഉപയോക്താവിന്റെ സംവാദം:Kraj

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Kraj !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- ജുനൈദ് (സം‌വാദം) 09:33, 5 ജൂലൈ 2009 (UTC)[മറുപടി]

ഗോധ്ര സംഭവം[തിരുത്തുക]

വിജ്ഞാന കോശ ശൈലിയിൽ എഴുതേണ്ട ഒന്നിൽ താങ്കളുടെ അഭിപ്രായം ചേർക്കുന്നത് വിക്കിതാളിൽ ഉചിതമല്ല.ആദ്യം ഒരു ലേഖനമെഴുതി പിന്നീട് എഴുതിയ ആൾ തന്നെ അതിൽ pov എഴുതിച്ചേർത്താലും വിക്കിയുടെ നയമനുസരിച്ച് അത് അംഗീകരിക്കനാവില്ല.വിക്കിപീഡിയയിൽ ലേഖനമെഴുതിയാൽ അതുപിന്നെ എല്ലാവർക്കുമുള്ളതാണെന്നും സ്വന്തമെന്ന അവകാശവാദങ്ങൾക്ക് വിലയില്ല എന്നതും ഓർക്കണം. എനിക്കിഷ്ടപ്പെട്ട വാചകവും നിങ്ങൾക്കിഷ്ടപ്പെട്ട വാചകവും ചേർക്കാനുള്ളതല്ലല്ലോ വിക്കിപീഡിയ

ബാബരി മസ്ജിദ് തർക്കമന്ദിരമാണ്‌ എന്നുള്ളതും തർക്കമാണല്ലോ അപ്പോ താങ്കൾ എങ്ങനെ അതിനെ വിശേഷിപ്പിക്കും എന്നറിഞാൽ കൊള്ളാം. സംഘ്പരിവാർ മാത്രമാണ്‌ അതിനെ തർക്കമന്ദിരം എന്ന് വിളിക്കാറുള്ളൂ. എന്നാൽ പലപ്പോഴും അവർ തന്നെയും ബാബരി മസ്ജിദ് എന്നും പറയാറുണ്ട്. മറ്റെല്ലാ മാധ്യമങ്ങളും വിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും മത വിഭാഗങ്ങളും അതിനെ ബാബരി മസ്ജിദ് എന്ന് തന്നെയാണ്‌ വിശേഷിപ്പിക്കാറ്.ബാബരി മസ്ജിജ് ധ്വംസനം നടന്നത് 1990 എന്ന് തെറ്റായി എഴുതിയാൽ അതു തിരുത്തി 1992 എന്നാക്കുകയാണ്‌ ചെയ്യേണ്ടത് അല്ലാതെ മായ്ക്കുകയല്ലല്ലോ

"ബാബരി മസ്ജിദ് തകർക്കപ്പെട്ടത്" എന്നുണ്ടായിരുന്നത് "തകരാനിടയായത്" എന്ന് താങ്കൾ മാറ്റിയെഴുതിയെഴുതുക മാത്രം ചെയ്യുന്നതിന്‌ പകരം ഇത് വിഷയവുമായി ബന്ധമില്ലാത്തതാണ്‌ എന്ന താങ്കളുടെ ന്യായമനുസരിച്ച് ആ വാചകം തന്നെ ഒഴിവാക്കുകയല്ലേ വേണ്ടിയിരുന്നത് ? തകർക്കപ്പെട്ടത് എന്ന് പറയുന്നതും തകരാനിടയായത് എന്ന് പറയൂന്നതും വളരെ വ്യത്യാസമുണ്ട് . ബൈക്കിൽ പോകുന്ന രണ്ട് പേരെ ആക്രമികൾ വെട്ടികൊലപ്പെടുത്തിയാൽ അതിനെ ആരും ബൈക്കിൽ പോകുകയായിരുന്ന യുവാക്കൾ മരണമടഞ്ഞു എന്നല്ല വിശേഷിപ്പിക്കാറ് മറിച്ച് ബൈക്ക് യാത്രികരെ കൊലപ്പെടുത്തി എന്നു തന്നെയാണ്‌.

തീവ്രവാദത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം വ്യക്തമല്ല. അഫ്ഗാനിസ്ഥാനിൽ ബുദ്ധ പ്രതിമ തകർത്തതും, വേൾഡ് ട്രേഡ് സെന്റർ വിമാനമിടിച്ച് തകർത്തതും ബോംബെയിൽ ഭീകരാക്രമണം നടത്തിയതും ബാംഗ്ഗ്ലൂരിലും അഹമ്മദാബാദിലും ജയ്പൂരിലും മലേഗാവിലും മദോസയിലും ബോംബാക്രമണനടത്തുന്നവരും കർണാടകയിലെ പബ്ബിൽ ആക്രമണം നടത്തുന്നവരും ഗോധ്ര തീവണ്ടി ബോഗി കത്തിച്ച് ജനങ്ങളെ കൊലപ്പെടുത്തിയവരും ഗുജറാത്ത് കലാപം നടത്തിയവരും ബോംബെ കലാപം നടത്തിയവരും ഗാന്ധിജിയെ കൊലപ്പെടുത്തിയവരും ബാബരി മസ്ജിദ് തകർത്തവരും തീവ്രവാദികൾ തന്നെയാണ്‌. ഒരാളുടെ അല്ലങ്കിൽ ഒരു സമൂഹത്തിന്റെ അവകാശങ്ങളെയും അഭിപ്രായങ്ങളേയും കടന്നാക്രമിക്കുകയും അവരെ ഉന്മൂലനം ചെയ്യലും തന്നെയാണ്‌ തീവ്രവാദവും ഭീകരവാദവും എന്ന് പറയുന്നത്. ഇതിൽ ചിലതിനെ തീവ്രവാദം മറ്റേത് ദേശീയവാദം എന്ന നിലയിൽ കള്ളിതിരിക്കാനാവില്ല. പലതരത്തിലുള്ള തീവ്രവാദമുണ്ടാവാം. മതതീവ്രവാദം, രാഷ്ട്രീയ തീവ്രവാദം,ദേശീയ തീവ്രവാദം,വംശീയ തീവ്രവാദം എന്നിങ്ങനെ. ഇതിൽ ബാബരി മസ്ജിദ് തകർക്കൽ വ്യക്തമായും തീവ്രദേശീയതയുടെ ഭീകരവൃത്തിയായിരുന്നു എന്നുള്ളതിൽ ഒരു സംശയവുമില്ല. വർഗീയ കലാപം ബോംബു സ്ഫോടനം പള്ളി തകർക്കൽ, അവിടെ കർസേവ നടത്തൽ എന്നിവ ചെയ്യുന്നവരെ ഹിന്ദു ദേശീയവാദികൾ എന്ന് മാത്രം പറഞ്ഞാൽ മറ്റു പാർട്ടികളിലുള്ള (ഉദാ: കോൺഗ്രസ്സിലുള്ള ദേശീയവാദികളായ) ഹിന്ദുക്കളായ ദേശീയ വാദികൾ അതംഗീകരിക്കുമോ ? അപ്പോൾ ഹിന്ദു ദേശീയവാദികൾ എന്നു പറയുന്നതും പക്ഷപാതപരമാവില്ലേ ?

വിക്കിപീഡിയയിൽ ലേഖനമെഴുതുമ്പോഴും തിരുത്തൽ നടത്തുമ്പോഴും അതു സ്വന്തമായ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കുമുപരി സത്യത്തോട് നീതിപുലർത്തുന്നതും വസ്തുതകളുമായി പൊരുത്തപെടുന്നതും വക്രീകരിക്കപെടാത്തതുമായിരിക്കണം എന്ന കാര്യങ്ങൾ ഓർക്കുമല്ലോ. ആശംസകളോടെ--ഉപ്പേരിക്കുരുള 08:48, 14 ജൂലൈ 2009 (UTC)[മറുപടി]

ഗോധ്ര - മറുപടി[തിരുത്തുക]

1. "വിജ്ഞാന കോശ ശൈലിയിൽ എഴുതേണ്ട ഒന്നിൽ താങ്കളുടെ അഭിപ്രായം ചേർക്കുന്നത് വിക്കിതാളിൽ ഉചിതമല്ല."

തികച്ചും നിരുത്തരവാദപരമായ രണ്ടാരോപണങ്ങളാണ് താങ്കൾ‌‌‌‌ ഉന്നയിച്ചിരിക്കുന്നത്.

എ. വിജ്ഞാന കോശ ശൈലിയിലല്ല ഞാൻ എഴുതിയ ലേഖനം.

ബി. ലേഖനത്തിൽ‌‌‌‌ ഞാൻ‌‌‌‌ എന്റെ അഭിപ്രായം എഴുതിച്ചേർ‌‌‌‌ത്തു.

താരതമ്യേന വിക്കിയിൽ‌‌‌‌ സീനിയറായ താങ്കൾ‌‌‌‌‌‌‌‌‌‌ കാരണമില്ലാതെ വ്യക്തികളെയും അവരെഴുതിയ ലേഖനങ്ങളെയും ഇത്തരത്തിൽ‌‌‌‌ ആക്ഷേപിക്കരുതായിരുന്നു. ആരോപിച്ച സ്ഥിതിക്ക് എവിടെയാണ് ഞാൻ എന്റെ അഭിപ്രായം എഴുതിച്ചേർ‌‌ത്തത് എന്ന് വ്യക്തമാക്കാനുള്ള ഔചിത്യം കാണിക്കണം‌‌. എവിടെയാണ് ലേഖനം വിജ്ഞാന കോശ ശൈലിയിൽ‌‌‌‌ അല്ലാതെയായത് എന്നും പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു.

2. "ഒരു ലേഖനമെഴുതി പിന്നീട് എഴുതിയ ആൾ തന്നെ അതിൽ pov എഴുതിച്ചേർത്താലും വിക്കിയുടെ നയമനുസരിച്ച് അത് അംഗീകരിക്കനാവില്"

ഞാൻ പിഒവി എഴുതിച്ചേർ‌‌ത്തു എന്നത് താങ്കളുടെ പിഒവി ആണ്. വിക്കിപീഡിയയിൽ‌‌‌‌ സ്വന്തമെന്ന് ഇവിടെ ആരും അവകാശപ്പെട്ടില്ലല്ലോ ഉപ്പേരിക്കുരുളേ. ലേഖനം തിരുത്തരുതെന്ന് വാശിപിടിക്കുന്ന ആരും വിക്കിയിൽ‌‌‌‌ ലേഖനമെഴുതരുതെന്ന ടേം‌‌സ് ഓഫ് യൂസ് വായിച്ചിട്ടു തന്നെയാണ് ഞാനും വിക്കിയിൽ‌‌‌‌ അം‌‌ഗത്വമെടുത്തത് എന്ന് വിനയപുരസ്സരം ഓർ‌‌‌‌മ്മിപ്പിക്കട്ടെ.

3. "ബാബരി മസ്ജിദ് തർക്കമന്ദിരമാണ്‌ എന്നുള്ളതും തർക്കമാണല്ലോ അപ്പോ താങ്കൾ എങ്ങനെ അതിനെ വിശേഷിപ്പിക്കും എന്നറിഞാൽ കൊള്ളാം. "

വിക്കിയിൽ‌‌‌‌ എഴുതുമ്പോൾ‌‌‌‌ സ്വന്തം അഭിപ്രായങ്ങൾ‌‌‌‌ കടന്നുവരാതെ നോക്കണം എന്നാണ് വിക്കിയുടെ നിയമാവലി. അതുകൊണ്ട് ഞാൻ എങ്ങനെ വിശേഷിപ്പിക്കും എന്നുള്ള താങ്കളുടെ ചോദ്യം അപ്രസക്തമാണെന്ന് പറയാതെ തന്നെ താങ്കൾ‌‌‌‌ക്കറിയാമല്ലോ.

ലേഖനത്തിൽ‌‌‌‌ തർ‌‌ക്കമന്ദിരം എന്നതിനു പകരം ബാബരി മസ്ജിദ് എന്നു തന്നെയാണ് വേണ്ടതെന്നാണ് താങ്കൾ‌‌‌‌ പറയാനുദ്ദേശിച്ചതെങ്കിൽ‌‌‌‌ അത് വ്യക്തമായി പറയുക. എനിക്കും അങ്ങനെ തന്നെ തോന്നി, തിരുത്താം‌‌.

4. "സംഘ്പരിവാർ മാത്രമാണ്‌ അതിനെ തർക്കമന്ദിരം എന്ന് വിളിക്കാറുള്ളൂ." ഇതിനെയാണ് പിഒവി എന്നു വിശേഷിപ്പിക്കേണ്ടത്. തർ‌‌‌‌ക്കമന്ദിരം എന്ന് ആരെങ്കിലും വിശേഷിപ്പിച്ചാൽ‌‌‌‌ അയാൾ‌‌‌‌ സം‌‌ഘപരിവാർ‌‌‌‌ ആയിപ്പോവുമെന്നോ മറ്റോ ആണെങ്കിൽ‌‌‌‌ എനിക്കൊന്നും പറയാനില്ല.

5. "ബാബരി മസ്ജിദ് തകർക്കപ്പെട്ടത്" എന്നുണ്ടായിരുന്നത് "തകരാനിടയായത്" എന്ന് താങ്കൾ മാറ്റിയെഴുതിയെഴുതുക മാത്രം ചെയ്യുന്നതിന്‌ പകരം ഇത് വിഷയവുമായി ബന്ധമില്ലാത്തതാണ്‌ എന്ന താങ്കളുടെ ന്യായമനുസരിച്ച് ആ വാചകം തന്നെ ഒഴിവാക്കുകയല്ലേ വേണ്ടിയിരുന്നത് ?"

വാചകം മാറ്റണമെങ്കിൽ‌‌ ആകാം‌‌‌‌. താങ്കൾ‌‌‌‌ ലേഖനത്തിന്റെ തുടക്കത്തിൽ‌‌‌‌ ശ്രദ്ധിക്കാത്ത ഒരു വാചകമുണ്ട്. "പുറപ്പെട്ട് അധിക നേരം കഴിയും മുമ്പേ അവർ‌‌‌‌‌‌ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു 'അക്രമിക്കൂട്ട'ത്തിന്റെ ആക്രമണത്തിരയായതാണ്‌‌ 'ഗോധ്ര തീവണ്ടി കത്തിക്കൽ‌‌' എന്ന പേരിൽ‌‌ അറിയപ്പെടുന്ന സം‌‌ഭവം. "

58 പേരെ കൊന്നിട്ടും ഇസ്ലാമിക കൊലപാതക സം‌‌ഘമെന്നോ മുസ്ലീം തീവ്രവാദിക്കൂട്ടമെന്നോ വിശേഷിപ്പിക്കാതെ ആ കൊലപാതകികളെ 'അക്രമിക്കൂട്ടം' എന്നു മാത്രം വിശേഷിപ്പിച്ചത് താങ്കൾ‌‌‌‌ ശ്രദ്ധിച്ചുവോ. അതു പോലെ ശ്രദ്ധാപൂർ‌‌വ്വമാണ് ഈ ലേഖനത്തിലെ ഓരോ വാചകവും എഡിറ്റ് ചെയ്തത്. ഗോധ്രയെക്കുറിച്ചുള്ള ലേഖനത്തിൽ‌‌‌‌ അയോദ്ധ്യയും‌‌‌‌‌‌ ബാബരിമസ്ജിദും തർ‌‌ക്കമന്ദിരവുമൊക്കെ തിരുകിക്കേറ്റണമെന്നാണ് താങ്കളുടെ അഭിപ്രായമെങ്കിൽ‌‌‌‌ ഈ വാചകത്തെ എങ്ങനെ മാറ്റിയെഴുതണമെന്നാണ് താങ്കളുടെ നിർ‌‌ദ്ദേശമെന്നും അറിയാൻ‌‌ താല്പര്യമുണ്ട്.

ബാബരി മസ്ജിദ് തകർ‌‌ക്കപ്പെട്ട സം‌‌ഭവും ഗോധ്ര സം‌‌ഭവുമായി ബന്ധമുണ്ട്. എന്നു വച്ച് അത് ഹിന്ദു ദേശീയവാദികൾ‌‌‌‌ തകർ‌‌ത്തതാണെന്നും‌‌, അതിനും ശേഷം മുസ്ലീം തീവ്രവാദികൾ‌‌‌‌ സ്ഫോടനവസ്തുക്കൾ‌‌‌‌ നിറച്ച വാഹനം ഓടിച്ചു കയറ്റി നിരവധി പോലീസുകാരെയും ജനങ്ങളെയും കൊന്നതാണെന്നും‌‌ ബാബറിന്റെ ചരിത്രവും‌‌ മസ്ജിദ് പണിയുന്നതിനു മുമ്പ് അതെന്തായിരുന്നുവെന്നും‌‌ അയോദ്ധ്യസം‌‌ഭവത്തിന്റെ നാൾ‌‌വഴിയുമൊക്കെ ഈ ലേഖനത്തിൽ‌‌ തന്നെ വിശദമാക്കണമെന്നാണ് താങ്കളുടെ അഭിപ്രായമെങ്കിൽ‌‌ അതിശക്തിയായി വിയോജിക്കുന്നു. അതൊക്കെ നമുക്ക് ബാബരി മസ്ജിദിനെക്കുറിച്ചുള്ള ലേഖനത്തിൽ‌‌‌‌ ആവാം‌‌.

6. "തീവ്രവാദത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം വ്യക്തമല്ല. ......തകർത്തവരും തീവ്രവാദികൾ തന്നെയാണ്‌."


തീവ്രവാദത്തെ കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് വ്യക്തമാക്കിയതിനു നന്ദി. അഥവാ ഞാൻ തീവ്രവാദത്തെക്കുറിച്ച് ലേഖനമെഴുതിയാലും അതിൽ‌‌ എന്റെ കാഴ്ചപ്പാട് എഴുതിച്ചേർ‌‌‌‌ക്കില്ല എന്നു മാത്രം പറയുന്നു. Kraj 15:49, 14 ജൂലൈ 2009 (UTC)[മറുപടി]

ആ ലേഖനമുണ്ടേയ് ![തിരുത്തുക]

ബാബരി മസ്ജിദിനെക്കുറിച്ച് ഒരു ലേഖനം പദ്ധതിയുള്ളതായി ഇവിടെഎഴുതിയത് വായിച്ചു. എന്നാൽ അങ്ങനെ ഒരു ലേഖനം വിക്കി മലയാളത്തിലുണ്ടേയ് ഇതാ ഇവിടെ--Apibrahimk 18:10, 14 ജൂലൈ 2009 (UTC)[മറുപടി]

ഇതു കാണൂ[തിരുത്തുക]

സുഹൃത്തേ, എന്റെ വിമർശനങ്ങൾ താങ്കൾ ആക്ഷേപങ്ങളായി കണ്ടത് നിഭാഗ്യകരമാണ്‌. ഇവിടെ എഴുതുന്ന വിഷയത്തോട് മാത്രമാണ്‌ സം‌വാദം വ്യക്തിപരമായി സൗഹൃദം മാത്രം. ഈ വിമർശനം വ്യക്തിപരമായ ഒരു ആക്ഷേപമായി താങ്കൾക്ക് തോന്നിയെങ്കിൽ ക്ഷമാപണം നടത്തുന്നു. അതോടൊപ്പം ഇത്രകൂടി പറയാനുണ്ട്. താങ്കൾ എഴുതിയ ലേഖനം മുഴുവനായും pov ഉള്ളതാണെന്ന് ഞാൻ പറഞ്ഞിട്ടില്ല അത്തരത്തിൽ വിമർശനവും ഉന്നയിച്ചിട്ടില്ല. ലേഖനം വളരെ ശ്രദ്ധയോടെ എഴുതിയതാണ്‌ എന്ന് താങ്കൾ പറയുന്നു. അതിനായി ഒരു ഉദാഹരണവും എടുത്തുകാട്ടുന്നു. തീർച്ചയായും ഇക്കാര്യത്തിൽ താങ്കൾ അഭിനന്ദനമർഹിക്കുന്നു. പക്ഷേ എന്റെ വിമർശനം, ലേഖനം ആകെ pov ഉള്ളതാണെന്നല്ല; pov അതിൽ അടങ്ങീട്ടുണ്ട് എന്ന് മാത്രമാണ്‌ .താങ്കളുടെ ലേഖനത്തിൽനിന്ന് എടുത്ത് കടുപ്പിച്ച് (bold) എഴുതിക്കാണിച്ച ആ രണ്ട് വരികളെ കുറിച്ചാണ്‌ ഞാൻ pov എന്ന് പറഞ്ഞത്. അതിൽ താങ്കൾ മാറ്റം വരുത്തീട്ടില്ല അതിനാൽ അത് ഇപ്പോഴും pov ഉള്ളതാണന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഗോധ്ര സംഭ‌വം ബാബരി വിഷവുമായി ബന്ധമുണ്ട് എന്ന് താങ്കളും സമ്മതിക്കുന്നു. ആ ഒരു NPOV ലൂടെ തന്നെയാണ്‌ ആ ലേഖനത്തിന്റെ ആദ്യ ഘടന. അതിൽ പിന്നെ താങ്കൾ മാറ്റം വരുത്തി. അപ്പോഴാണ്‌ വിമശനം ഉന്നയിച്ചതും. ലേഖനത്തിന്റെ ആദ്യ പതിപ്പിനെ കുറിച്ച് വിമർശിച്ചിട്ടില്ലല്ലോ. അതിനാൽ തന്നെ ബാബരി മസ്ജിദിനെ കുറിച്ചുള്ള എല്ലാ നാൾ‌വഴികളും ഉൾപ്പെടുത്തണം എന്നാണ്‌ എന്റെ അഭിപ്രായം എന്ന മട്ടിലുള്ള താങ്കളുടെ നിഗമനം അസ്ഥാനത്താണ്‌.

ഞാൻ ഉന്നയിച്ച വിമർശനങ്ങൾ ഇതായിരുന്നു: ഒന്ന് ബാബരി മസ്ജിദ് തകർക്കപ്പെട്ടു എന്നുണ്ടായിരുന്നത് തകരാനിടയായി എന്ന് മാറ്റിയത്. രണ്ട്. തകർത്തവരെയും വർഗീയ കലാപം നടത്തിയവരെയും ഹിന്ദു ദേശീയ വാദികൾ എന്ന് മാത്രം വിശേഷിപ്പിച്ചത്. ഈ രണ്ട് വിമർശനങ്ങൾക്കും താങ്കൾ മറുപടി പറഞ്ഞിട്ടില്ല. ഞാൻ സൂചിപ്പിച്ച താങ്കളുടെ നിലപാടിലെ വൈരുധ്യം വേണമെങ്കിൽ മാറ്റാം എന്ന് പറഞ് യഥാർത്ഥ വിഷയത്തിൽ നിന്ന് തെന്നിമാറി താങ്കൾ. തകർത്തതും തകരാനിടയായതും തമ്മിൽ വ്യത്യാസമുണ്ട് എന്ന് ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. തകരാനിടയായി എന്നു പറയുമ്പോൾ അത് വളരെ യാദൃശ്ചികമായി ഒരു കൈപിഴയാൽ സംഭവിച്ചതാണ്‌ എന്ന ഒരു ധ്വനിയാണ്‌ വരുന്നത്. അതല്ലല്ലോ ബാബരി മസ്ജിദ് വിഷയത്തിലുണ്ടായിട്ടുള്ളത്. കൃത്യമായും ആസൂത്രിതമായും നടപ്പിലാക്കിയ ഒരു ഫാസിസ്റ്റ് പ്രവർത്തി ആയിരുന്നില്ലേ അത്. തീവ്രദേശീയ വാദികൾ എന്നതിനെ ദേശീയവാദികൾ എന്ന് മാറ്റിയതെന്തേ എന്ന് ചോദ്യത്തിന്‌ തീവ്രതയുടെ അളവുകോൽ എന്താണെന്ന് താങ്കൾ ചോദിച്ചിരുന്നു. അതിനു മറുപടിയെന്നോണമാണ് തീവ്രവാദം എന്താണെന്നുള്ള എന്റെ അഭിപ്രായം ഞ്ഞാൻ എഴുതിയത്. അപ്പോഴും താങ്കളുടെ തീവ്രവാദത്തെകുറിച്ചുള്ള അഭിപ്രായം കൃത്യമായി പറഞ്ഞില്ല. എങ്കിലും താങ്കൾ പ്രകടിപ്പിച്ച അഭിപ്രായത്തിൽ നിന്ന്("എന്നു വച്ച് അത് ഹിന്ദു ദേശീയവാദികൾ‌‌‌‌ തകർ‌‌ത്തതാണെന്നും‌‌, അതിനും ശേഷം മുസ്ലീം തീവ്രവാദികൾ‌‌‌‌") കിറുകൃത്യമായി അത് വായിച്ചെടുക്കാം. ചിലർ തീവ്രവാദ പ്രവൃത്തിചെയ്താൽ മാത്രമാണ്‌ തീവ്രവാദം എന്നും മറ്റുചിലർ അതു ചെയ്താൽ ദേശീയ വാദമാണ്‌ എന്ന രണ്ടിട്ട് കാണൽ(double standard).

എന്റെ വിമർശനത്തിലെ കാതൽ ഞാൻ ഒന്നുകൂടി വ്യക്തമാക്കുന്നു. ബാബരി മസ്ജിദ് തകരാനിടയായത് എന്നുള്ളത് ബാബരി മസ്ജിദ് തകർത്തതത് എന്നു വേണം കാരണം അതു ബോധപൂർ‌വ്വം നിയമ കയ്യിലെടുത്ത് അക്രമ മാർഗ്ഗത്തിലൂടെ തകർത്തതാണ്‌. തീവ്രവാദം ആരു ചെയ്താലും തീവ്രവാദം തന്നെ. അതിനാൽ പള്ളിപൊളിക്കലും വർഗീയ കലാപങ്ങളുണ്ടാക്കലും തീവ്രവാദതന്നെ. അപ്പോൾ തീവ്രദേശീയ വാദികൾ എന്നു വേണം. തെറ്റായാലും ശരിയായാലും തങ്ങളുടെ രാജ്യത്തോട് ഭ്രാന്തമായ സ്നേഹം കാട്ടുകയും അതിന്റെ പേരിൽ നിയമം കയ്യിലെടുക്കുകയും ചെയ്യുന്നവരെ തീവ്രദേശീയ വാദികൾ എന്നാണ്‌ പറയുക ദേശീയവാദികൾ എന്നല്ല. ദേശീയ വാദികൾ എന്നു പറഞ്ഞാൽ സമാധാന കാംക്ഷികളായ ഇന്ത്യാ രാജ്യത്തോട് സേഹമുള്ള ഇന്ത്യക്കാരെല്ലാം പെടും

അവസാനമായി മൂന്നു കാര്യങ്ങൾ :1)ബാബരി മസ്ജിദ് എന്ന് മാറ്റാം എന്ന് പറഞ്ഞതിന്‌ നന്ദി. 2)വിക്കിയിലുള്ള ലേഖനങ്ങൾ ആരുടെയും സ്വന്തമല്ല എന്ന് ഞ്ഞാൻ വിനയപൂർ‌വ്വം ചൂണ്ടികാട്ടാൻ കാരണമുണ്ട്. ൧) താങ്കൾ പറഞ്ഞു:അത് "എഴുതിയതും തിരുത്തിയതും ഞ്ഞാൻ തന്നെയാണ്‌ എന്ന്". എഴുതിയ ആൾക്ക് അത് തിരുത്താൻ നിരുപാധികമായ അവകാശമുണ്ട് എന്ന് ഒരു ധ്വനി അതിലുണ്ട്. ൨)മറ്റൊരു ഉപയോക്താവ് തിരുത്തിയതിനെ "ഇത് രണ്ടാം പ്രാവശ്യമാണ്‌ കാരണം വ്യക്തമാക്കാതെ താങ്കൾ തിരുത്തുന്നത്" എന്ന് പറയുന്നതിലും എന്റേത് എന്ന ഒരു അവകാശവാദം ഉന്നയിക്കുന്നതുപോലെ തോന്നി. 3)ഈ വിവാദം അനന്തമായി നീട്ടികൊണ്ടുപോകാൻ ഈ ഉപയോക്താവിന്‌ താത്പര്യമില്ല. താങ്കൾക്ക് തോന്നുന്നുവെങ്കിൽ അതിലെ pov മാറ്റുക. എല്ലാവർക്കും തിരുത്താൻ അവകാശമുണ്ടെങ്കിലും ഞാൻ ഏതായാലും തിരുത്തലിനില്ല.--ഉപ്പേരിക്കുരുള 06:17, 15 ജൂലൈ 2009 (UTC)[മറുപടി]

അക്കൗണ്ട്[തിരുത്തുക]

ഉ:Deepeshgopal താങ്കളുടെ തന്നെ അക്കൗണ്ടാണെങ്കിൽ അത് താങ്കളുടെ താളിൽ സൂചിപ്പിക്കുന്നത് നന്നായിരിക്കും. --Vssun 15:34, 15 ജൂലൈ 2009 (UTC)[മറുപടി]


ആ അക്കൗണ്ട് എന്റെയല്ല വിസ്സുനേ.
താങ്കളുടെ ചോദ്യം കണ്ടിട്ട് vssun, ഉരുളക്കുപ്പേരി, vicharam, siddique തുടങ്ങിയവ എന്റെ അക്കൗണ്ടല്ല എന്നു എന്റെ താളിൽ‌‌‌‌ സൂചിപ്പിക്കുന്നത് നല്ലതാണെന്ന് എനിക്കും‌‌‌‌‌‌ തോന്നുന്നു. അതിൽ‌‌‌‌ കുഴപ്പമുണ്ടോ? :-) Kraj 17:52, 15 ജൂലൈ 2009 (UTC)[മറുപടി]
ഗോധ്ര സംഭവത്തിന്റെ സം‌വാദത്തിൽ ദീപേഷ് ഗോപാലിന്റെ എഡിറ്റാണ്‌ ഞാൻ രണ്ടുവട്ടവും റിവർട്ട് ചെയ്തത്. അത് താങ്കളാണെന്നു പറഞ്ഞതു കോണ്ട് ചോദിച്ചതാണ്‌. --Vssun 13:43, 16 ജൂലൈ 2009 (UTC)[മറുപടി]
VSSUN, താങ്കൾ‌‌‌‌ പറഞ്ഞത് വാസ്തവവിരുദ്ധമാണ്.
1. 07:05, 13 ജൂലൈ 2009 നു താങ്കൾ‌‌‌‌ എന്റെ തിരുത്തൽ‌‌‌‌ 41903 ആണു താങ്കൾ‌‌‌‌ എടുത്തുകളഞ്ഞത്.
2. "അത് താങ്കളാണെന്ന് പറഞ്ഞത് കൊണ്ട്" - എന്നു പറഞ്ഞതിൽ‌‌‌‌‌‌‌‌‌‌ എന്ത് ഞാനാണെന്ന് പറഞ്ഞത് കൊണ്ട് എന്നു മനസ്സിലായില്ല. ചർ‌‌‌‌‌‌ച്ച വ്യക്തിപരമാവുന്നതിൽ‌‌‌‌ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ പറഞ്ഞത് ശരിയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം നമ്മൾ‌‌‌‌ തമ്മിലുള്ള ഈ സം‌‌വാദം നീക്കം ചെയ്യുമല്ലോ. നന്ദി. -- Kraj 17:17, 16 ജൂലൈ 2009 (UTC)[മറുപടി]

ക്ഷമിക്കുക --Vssun 10:53, 19 ജൂലൈ 2009 (UTC)[മറുപടി]

ഇതും കാണൂ[തിരുത്തുക]

സുഹൃത്തേ,

1. "ഞാൻ ഉന്നയിച്ച വിമർശനങ്ങൾ ഇതായിരുന്നു: ഒന്ന് ബാബരി മസ്ജിദ് തകർക്കപ്പെട്ടു എന്നുണ്ടായിരുന്നത് തകരാനിടയായി എന്ന് മാറ്റിയത്. രണ്ട്. തകർത്തവരെയും വർഗീയ കലാപം നടത്തിയവരെയും ഹിന്ദു ദേശീയ വാദികൾ എന്ന് മാത്രം വിശേഷിപ്പിച്ചത്. ഈ രണ്ട് വിമർശനങ്ങൾക്കും താങ്കൾ മറുപടി പറഞ്ഞിട്ടില്ല."

1.എ "അതല്ലല്ലോ ബാബരി മസ്ജിദ് വിഷയത്തിലുണ്ടായിട്ടുള്ളത്. കൃത്യമായും ആസൂത്രിതമായും നടപ്പിലാക്കിയ ഒരു ഫാസിസ്റ്റ് പ്രവർത്തി ആയിരുന്നില്ലേ അത്."

വാചകം കൊള്ളാം‌‌. പക്ഷെ വിക്കിയിൽ‌‌ എഴുതണമെങ്കിൽ‌‌‌‌ റെഫറൻ‌‌സ് വേണം‌‌. ആരാണ് ആസൂത്രണം ചെയ്തത്, എത്ര പേരാണ് ആസൂത്രണ പദ്ധതിയിലുണ്ടായത്. ഏതൊക്കെ വിശ്വസനീയമായ സോർ‌‌സുകളാണ് അത് ആസൂത്രണം ചെയ്തതിനെക്കുറിച്ചുള്ള വാർ‌‌ത്ത പ്രസിദ്ധീകരിച്ചത്. ഇത്രയും മതി. അല്ലാതെ ഇങ്ങനെ എഴുതിവിട്ടാൽ‌‌ അതിനെയാണ് പിഒവി എന്നു വിളിക്കുക.


2. "തീവ്രദേശീയ വാദികൾ എന്നതിനെ ദേശീയവാദികൾ എന്ന് മാറ്റിയതെന്തേ എന്ന് ചോദ്യത്തിന്‌ തീവ്രതയുടെ അളവുകോൽ എന്താണെന്ന് താങ്കൾ ചോദിച്ചിരുന്നു. അതിനു മറുപടിയെന്നോണമാണ് തീവ്രവാദം എന്താണെന്നുള്ള എന്റെ അഭിപ്രായം ഞ്ഞാൻ എഴുതിയത്."


അ. ഞാൻ അങ്ങനെയൊന്നും ചോദിച്ചിരുന്നില്ലല്ലോ ഉരുളക്കുപ്പേരീ. ഓർ‌‌‌‌മ്മപ്പിശകെന്തെങ്കിലും വന്നതായിരിക്കും‌‌. സാരമില്ല.


ഉരുളക്കുപ്പേരീ, താങ്കൾ‌‌‌‌ വിമർ‌‌‌‌ശനമെന്നും‌‌ ഞാൻ ആക്ഷേപമെന്നും വിളിച്ച താങ്കളുടെ സം‌‌വാദശൈലിയുടെ ഒരു ന്യൂനത കാണിച്ചു തരാൻ‌‌ ഞാൻ ഈ അവസരം ഉപയോഗിച്ചു കൊള്ളട്ടെ. വിക്കിയുമായി ഒരു ബന്ധവുമില്ല, എന്നാലും താങ്കൾ‌‌‌‌ക്ക് ഉപകാരപ്പെടും‌‌.

ഞാൻ‌‌ 'അ.' എന്നു ലേബൽ‌‌‌‌ ചെയ്ത വാചകം‌‌ താങ്കളുടെ ഭാഷയിൽ‌‌ പറഞ്ഞാൽ‌‌‌‌ ഇങ്ങനെ വരും‌‌. (താങ്കളുടെ ഏറ്റവും ആദ്യത്തെ കുറിപ്പിലെ അവസാന വാചകം കാണുക) ആ. "മദ്യപിച്ച് സ്വബോധമില്ലാതെ മറ്റുള്ളവർ‌‌‌‌ എന്തൊക്കെയോ പറഞ്ഞെന്ന് സ്വയം സങ്കൽ‌‌പിച്ചുണ്ടാക്കി അതിനു മറുപടി എഴുതുന്ന സം‌‌വാദ ശൈലി ഒരു വിക്കിപീഡിയനു ചേർ‌‌‌‌ന്നതല്ല എന്ന കാര്യം ഓർ‌‌ക്കുമല്ലോ"

പ്രായമായതുകൊണ്ടോ അല്ലെങ്കിൽ‌‌‌‌ മറ്റു പല പ്രത്യേക കാരണങ്ങൾ‌‌‌‌ കൊണ്ടോ ഒരാൾ‌‌‌‌ക്കു വന്നു പോകാവുന്ന സാധാരണമായ ശാരീരിക മാനസിക അവസ്ഥയാണ് ഓർ‌‌‌‌മ്മക്കുറവ്. അതിനെ സാരമില്ല എന്നു തള്ളിക്കളയാതെ ഇതു പോലെ ഞാൻ താങ്കൾ‌‌ക്ക് മറുപടി എഴുതിയാൽ‌‌ , മദ്യപിക്കുന്നത് മോശമായ കാര്യമാണെന്ന് കരുതുന്ന ഒരാളാണ് താങ്കളെങ്കിൽ‌‌‌‌ താങ്കൾ‌‌ക്കത് ആക്ഷേപമായല്ലേ അനുഭവപ്പെടുക. നേരേ മറിച്ച് മദ്യപിക്കുന്നത് സ്ഥിരം സ്വഭാവമാക്കിയ ഒരാളാണ് ഇത് പറയുന്നതെങ്കിൽ‌‌ അയാൾ‌‌‌‌ക്ക് തോന്നുക അയാൾ‌‌ പറയുന്നത് വിമർ‌‌ശനമാണെന്നാണ്. ഇതാണ് പോയിന്റ് ഓഫ് വ്യൂവിന്റെ കുഴപ്പം‌‌. എന്നാലും‌‌ ഓർ‌‌‌‌മ്മക്കുറവ് വലിച്ചു നീട്ടി മറ്റൊരാൾ‌‌‌‌ക്ക് ഡബിൾ‌‌‌‌ സ്റ്റാന്ഡേര്ഡ് ആണെന്നൊക്കെ പറയുന്നിടത്തോളം കാര്യങ്ങളെത്തിക്കരുതു കേട്ടോ. ബ്രഹ്മി ഓർ‌‌മ്മക്കുറവിനു വളരെ നല്ലതാണെന്ന് കേട്ടു. പാർ‌‌‌‌ശ്വഫലങ്ങളൊന്നുമുണ്ടാവാൻ‌‌ സാധ്യതയുമില്ല. നമുക്കതിനെക്കുറിച്ചൊരു വിക്കി പേജ് തുടങ്ങിയാലോ?


3. "എഴുതിയ ആൾക്ക് അത് തിരുത്താൻ നിരുപാധികമായ അവകാശമുണ്ട് എന്ന് ഒരു ധ്വനി അതിലുണ്ട്."

പൊന്നു ഉരുളക്കുപ്പേരി ചേട്ടാ, എഴുതാപ്പുറം വായിക്കരുത്. ധ്വനിയൊക്കെ അത് വായിക്കുന്നയാളുടെ സങ്കൽ‌‌പ്പമനുസരിച്ച് എന്തു വേണമെങ്കിലും ആവാം‌‌. ഇതു പോലെ താങ്കളുടെ ചില വാചകങ്ങളിലുണ്ടെന്ന് ആരോപിക്കാവുന്ന ചില ധ്വനികൾ‌‌‌‌ക്കുള്ള മറുപടി വിക്കി പേജിന്റെ സംവാദത്തിന്റെ പരിമിതിക്കുള്ളിലൊതുങ്ങാത്തതുകൊണ്ട് ഉദാഹരിച്ച് വിശദമാക്കിത്തരാൻ നിവൃത്തിയില്ല.


4. "താങ്കൾക്ക് തോന്നുന്നുവെങ്കിൽ അതിലെ pov മാറ്റുക."

താങ്കൾ‌‌‌‌ മൂന്നു കാര്യങ്ങളാണ് പറയാൻ‌‌ ശ്രമിച്ചതെന്ന് തോന്നി. 1. ബാബരി തർ‌‌ക്കമന്ദിരം എന്നതു മാറ്റി ബാബരി മസ്ജിദ് എന്നാക്കുക. 2. തകരാനിടയായത് എന്നത് മാറ്റി തകർ‌‌ത്തതിനോട് എന്നാക്കുക. 3. ഹിന്ദു ദേശീയവാദികൾ‌‌ എന്നത് മാറ്റി തീവ്രഹിന്ദു ദേശീയവാദികൾ‌‌ എന്നാക്കുക. ആദ്യത്തെ രണ്ടും‌‌ ഇന്നലെ തന്നെ തിരുത്തിയിരുന്നു. അതിനു ശേഷമാണ് ഇന്ന് താങ്കളുടെ ഈ ദീർ‌‌ഘമായ മറുപടി . ഒന്ന് മാറ്റങ്ങൾ‌‌‌‌ നോക്കിയിരുന്നെങ്കിൽ‌‌ മറുപടി ഇത്രയും ദീർ‌‌ഘിക്കുമായിരുന്നില്ല :-) മൂന്നാമത്തെ കാര്യത്തിനുള്ള മറുപടി ഞാൻ പറഞ്ഞിരുന്നു. 58 പേരെ ചുട്ടു കൊന്നിട്ടും അവരെ വെറും 'അക്രമിക്കൂട്ടം' എന്നു മാത്രമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. താങ്കൾ‌‌‌‌ നിഷ്പക്ഷമായാണ് വിക്കി വായിച്ചിരുന്നതെങ്കിൽ‌‌ അതിനെക്കുറിച്ചാണ് ആദ്യം പറയേണ്ടിയിരുന്നത്. ഇവിടെ ഞാൻ എടുത്ത് ചോദിച്ചിട്ടും, അതിനു താങ്കളെ അഭിനന്ദിക്കുന്നു എന്നു പറയുക മാത്രം ചെയ്ത് അതിനെ എങ്ങനെ എഴുതണമെന്ന് പറയാതെ ഒഴിഞ്ഞു മാറുകയാണ് താങ്കൾ‌‌ ചെയ്തത്. അതെന്തെങ്കിലുമാകട്ടെ എന്റെയോ താങ്കളുടേയൊ അഭിപ്രായമല്ല വിക്കിയിൽ‌‌ വരേണ്ടത്, വിക്കിയുടെ രീതിയനുസരിച്ച് അവിടെ അക്രമിക്കൂട്ടമെന്നും താഴെ ഹിന്ദു ദേശീയവാദികൾ‌‌‌‌ എന്നും തന്നെയാണ് വേണ്ടതെന്നാണ് എനിക്ക് പറയാനുള്ളത്. മാത്രമല്ല, ഒരിടത്ത് മാത്രം തിരുത്തണമെന്ന് ആർ‌‌ക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ‌‌ അത് അയാള്ക്ക് എവിടെയൊക്കെയോ ചരിവുകളുണ്ടെന്നുള്ളതിന്റെ ലക്ഷണങ്ങളാണ്. --Kraj 17:53, 15 ജൂലൈ 2009 (UTC)[മറുപടി]

നൂറിസ്ഥാൻ[തിരുത്തുക]

സംവാദം:നൂറിസ്ഥാൻ കാണുക --Vssun 16:03, 30 ജൂലൈ 2009 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Kraj,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:44, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Kraj

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 11:50, 16 നവംബർ 2013 (UTC)[മറുപടി]