ഉപയോക്താവിന്റെ സംവാദം:Kiran babu venjaramoodu

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Kiran babu venjaramoodu !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 12:54, 6 ഏപ്രിൽ 2016 (UTC)[മറുപടി]

2016 ഈജിപ്ഷ്യൻ വിമാനം റാഞ്ചി[തിരുത്തുക]

മുൻ ഭാര്യയെ കാണണമെന്ന വിചിത്രമായ ആവശ്യം ഉന്നയിച്ച് ചാവേർ ഭീഷണി മുഴക്കി ലോകത്തെ നടുക്കിക്കൊണ്ട് ഈജിപ്ഷ്യൻ വിമാനം റാഞ്ചി സൈപ്രസിൽ ഇറക്കിയ യാത്രക്കാരൻ കീഴടങ്ങി. യാത്രക്കാരെല്ലാം മോചിതരായി.

ഈജിപ്റ്റ്‌കാരനായ സെയ്ഫ് എൽദിൻ മുസ്തഫ (56 ) ആണ് വിമാനം റാഞ്ചിയത്. ഇയാളെ അറസ്റ്റ് ചെയ്‌തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വിമാനം റാഞ്ചിയത് ഭീകരരാണെന്ന ധാരണ ആറ് മണിക്കൂറോളം ലോകത്തെയാകെ മുൾമുനയിൽ നിറുത്തിയിരുന്നു. എന്നാൽ റാഞ്ചലിന് ഭീകരപ്രവർത്തനവുമായി ബന്ധമില്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു. ഈജിപ്‌റ്റിലെ അലക്‌സാണ്ഡ്രിയയിലെ ബോർഗ് എൽ --അരബ് വിമാനത്താവളത്തിൽ നിന്ന് തലസ്ഥാനമായ കയ്‌റോയിലേക്ക് പറന്ന വിമാനം ഇന്നലെ രാവിലെ പ്രാദേശിക സമയം 8.45 നാണ് റാഞ്ചിയത്. അരയിൽ ബെൽറ്റ് ബോംബുണ്ടെന്നും താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ പൊട്ടിത്തെറിക്കുമെന്നും പറഞ്ഞ് വിമാനം ടർക്കിയിലേക്ക് തിരിച്ചുവിടാൻ ഇയാൾ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഇന്ധനം കുറവാണെന്ന് പറഞ്ഞപ്പോൾ സൈപ്രസിൽ ഇറങ്ങാൻ സമ്മതിക്കുകയായിരുന്നു. ഈജിപ്റ്റ് എയർലൈൻസിന്റെ എയർബസ് 320 വിമാനത്തിൽ ഈജിപ്റ്റ്കാരായിരുന്നു കൂടുതലും. 21 വിദേശികളും ഏഴ് ജീവനക്കാരും ഉൾപ്പെടെ മൊത്തം 56 പേർ ഉണ്ടായിരുന്നു. സൈപ്രസുകാരിയായ മുൻ ഭാര്യയെ കാണണമെന്നും ഈജിപ്‌റ്റിലെ മുഴുവൻ വനിതാ തടവുകാരെയും മോചിക്കണമെന്നും ആവശ്യപ്പെടുന്ന അറബിയിൽ എഴുതിയ കത്ത് ഇയാൾ വിമാനത്തിൽ നിന്ന് റൺവേയിലേക്ക് ഇട്ടതോടെയാണ് റാഞ്ചി ഭീകരനല്ലെന്ന് മനസിലായത്. ഇതേതുടർന്ന് ആദ്യഭാര്യയെ അധികൃതർ ലാർക്കാണ വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. അവർ ഇയാളെ അനുനയിപ്പിച്ച് കീഴടങ്ങാൻ പ്രേരിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അനുരഞ്ജനചർച്ചയെ തുടർന്ന് മൂന്ന് യാത്രക്കാരും നാല് ജീവനക്കാരും ഒഴികെയുള്ളവരെ ആദ്യം മോചിപ്പിച്ചു. പിന്നീട് നാല് ജീവനക്കാരെ കൂടി മോചിപ്പിച്ചു. ഇതിനിടെ കോക്പിറ്റിലെ ജനൽ വഴി ഒരു ജീവനക്കാരൻ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. റാഞ്ചൽ നാടകം ഉച്ചയ്‌ക്ക് 2:41നാണ് അവസാനിച്ചത്. ഇന്നലെ റാഞ്ചിയ വിമാനത്തിൽ യാത്രക്കാരനായിരുന്ന അലക്‌സാണ്ഡ്രിയ സർവകലാശാലയിലെ പ്രൊഫസർ ഇബ്രാഹിം സമാഹയാണ് റാഞ്ചിയെന്ന് ആളു തെറ്റി ഈജിപ്ഷ്യൻ അധികൃതർ പറഞ്ഞതും വീഴ്‌ചയായി.

വി.ഡി രാജപ്പന്റെ മരണം[തിരുത്തുക]

ഹാസ്യകഥാപ്രസംഗങ്ങളിലൂടെയും പാരഡി ഗാനങ്ങളിലൂടെയും ഒരുകാലത്ത് വേദികളെ ഇളക്കിമറിച്ച വി.ഡി. രാജപ്പൻ (66) 2016 മാർച്ച് 24 ന് അന്തരിച്ചു. രോഗങ്ങൾ മൂലം അവശനിലയിലായി കലാരംഗത്തുനിന്ന് ഏതാനും വർഷങ്ങളായി വിട്ടുനിൽക്കുകയായിരുന്നു. ശ്വാസതടസവും പ്രമേഹവും മൂർച്ഛിച്ച് കഴിഞ്ഞ എട്ടുമുതൽ ആശുപത്രിയിലായിരുന്നു. സംസ്‌കാരം ഏറ്റുമാനൂരിന് സമീപം പേരൂരിലെ വീട്ടുവളപ്പിൽ ഇന്ന് ഉച്ച തിരിഞ്ഞ് 3:30ന് നടക്കും. ഭാര്യ: സുലോചന (റിട്ട. ഹെഡ് നഴ്‌സ്, ജില്ലാ ആശുപത്രി ). മക്കൾ: രാജേഷ് (എം.ജി സർവകലാശാല ), രാജീവ് ( ഖത്തർ ). മരുമക്കൾ: മഞ്ജുഷ, അനുമോൾ ( നഴ്‌സ്, എയിംസ്, ഡൽഹി ) വി. സാംബശിവനെ പോലെയുള്ള പ്രഗല്ഭർ നിറഞ്ഞുനിന്ന കാലത്ത് ഹാസ്യ കഥാപ്രസംഗങ്ങളുമായി വന്ന വി. ഡി രാജപ്പൻ മൂന്നു പതിറ്റാണ്ടോളം വേദികളിലെ ജനകീയ സാന്നിദ്ധ്യമായിരുന്നു. 1969ൽ കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്ത് ഹാസ്യകഥാപ്രസംഗം അവതരിപ്പിച്ചാണ് രാജപ്പൻ സജീവമായത്. മറ്റു കാഥികർ മനുഷ്യരുടെ കഥ പറഞ്ഞപ്പോൾ നായ, പോത്ത്, എരുമ, തവള, കോഴി, കൊതുക്, ട്രെയിൻ, കാറ് തുടങ്ങിയവയായിരുന്നു രാജപ്പന്റെ കഥാപാത്രങ്ങൾ. പാരഡി പാട്ടുകളുടെ അകമ്പടിയോടെ വന്ന ഈ കഥാപാത്രങ്ങൾ മലയാളികളുടെ ഒരു തലമുറ നെഞ്ചിലേറ്റിയിരുന്നു. ചികയുന്ന സുന്ദരിയായിരുന്നു ഏറെ ഹിറ്റ്. 1981ൽ കാട്ടുപോത്ത് എന്ന സിനിമയിലായിരുന്നു ആദ്യാഭിനയം. ആ സിനിമ പുറത്തിറങ്ങിയില്ല. നഗരവധു, പഞ്ചവടിപ്പാലം, കുസൃതിക്കാറ്റ്, കുയിലിനെ തേടി, പുതുക്കോട്ടയിലെ പുതുമണവാളൻ, ആട്ടക്കലാശം, ആലിബാബയും അരക്കള്ളന്മാരും, താളമേളം തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. കോട്ടയം പഴയ ബോട്ട് ജെട്ടിക്കടുത്തുള്ള ലോഡ്‌ജായിരുന്നു രാജപ്പന്റെ എഴുത്തുപുര. പ്രോഗ്രാം ഇല്ലാത്തപ്പോൾ രാവിലെ ഒരു കിലോ പേപ്പറും രണ്ടുമൂന്നു പേനയുമായി ലോഡ്‌ജിലേക്കു കയറും. കലാകാരന്മാരായ കൂട്ടുകാരുമുണ്ടാകും. ഇങ്ങനെ ആഴ്ചകളോ മാസങ്ങളോ നീണ്ട കൂട്ടായ്‌മയിലാണ് ഹാസ്യകഥകളും കഥാപാത്രങ്ങളും പാരഡി ഗാനങ്ങളും രൂപപ്പെട്ടത്.

ബ്രസൽസിലെ ഭീകരാക്രമണം 2016[തിരുത്തുക]

യൂറോപ്യൻ യൂണിയന്റെ ആസ്ഥാനവും ബെൽജിയം തലസ്ഥാനവുമായ ബ്രസൽസിലെ സെവന്റം അന്താരാഷ്ട്ര വിമാനത്താവളത്തിലും നഗരഹൃദയത്തിലെ മെട്രോ സ്‌റ്റേഷനിലും 22 മാർച്ചിന് ഭീകരാക്രമണത്തിൽ 28 പേർ മരണമടഞ്ഞു.130 ഓളം പേർക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ സ്ഫോടനമുണ്ടായ മീൽബീക്ക് മെട്രോ സ്റ്റേഷന് ഒരു മൈൽ അകലെ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക സമയം രാവിലെ എട്ടു മണിയോടെ സെവന്റം വിമാനത്താവളത്തിന്റെ പുറപ്പെടൽ ഏരിയയിലായിരുന്നു സ്‌ഫോടനങ്ങൾ. അറബിയിൽ ആരോ എന്തൊക്കെയോ വിളിച്ചു പറഞ്ഞതിന് പിന്നാലെ അമേരിക്കൻ എയർലൈൻസിന്റെ ചെക്ക് - ഇൻ ഡെസ്‌കിന് സമീപം ചാവേർ ഭീകരൻ പൊട്ടിത്തെറിച്ചു. പത്ത് സെക്കൻഡിന് ശേഷം ലഗേജ് ബാഗുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു. അത്യുഗ്രമായ ഈ സ്ഫോടനത്തിൽ വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു. പതിന്നാല് പേരാണ് ഇവിടെ മരിച്ചത്. എൺപതോളം പേർക്ക് പരിക്കേറ്റു. നിരവധി പേരുടെ കാലുകൾ തകർന്നു പോയി. പല മൃതദേഹങ്ങൾക്കും കാലുകൾ ഇല്ലായിരുന്നു. ലഗേജിന്റെ കൂട്ടത്തിലാണ് ബോംബ് വച്ചിരുന്നതെന്ന് ഉറപ്പിച്ചത് ഇതിനാലാണ്. പരിക്കേറ്റവർ നിലത്ത് കിടന്ന് പുളഞ്ഞു. യാത്രക്കാരും എയർഹോസ്റ്റസുമാരും മറ്റ് ജീവനക്കാരും ചോരയൊലിപ്പിച്ച് പരക്കം പാഞ്ഞു. സ്‌ഫോടനത്തിന് മുൻപ് അറബി ഭാഷ സംസാരിക്കുന്നവർ വെടിവച്ചതായും റിപ്പോർട്ടുണ്ട്. ലോകത്തെ ഇരുനൂറ്റിപ്പതിനാറ് കേന്ദ്രങ്ങളിലേക്ക് വിമാന സർവീസുകളുള്ള വമ്പൻ വിമാനത്താവളത്തിൽ അപ്പോൾ ആയിരക്കണക്കിന് യാത്രക്കാർ ഉണ്ടായിരുന്നു. ചെക്ക് ഇൻ ചെയ്‌ത യാത്രക്കാരെയെല്ലാം സുരക്ഷാസേന ഒഴിപ്പിച്ചു. 79 മിനിട്ടിന് ശേഷം 9.19ന് മൽബീക്ക് മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 20 പേർ മരിച്ചു. 55 പേർക്ക് പരിക്കേറ്റു. യൂറോപ്യൻ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നിന്ന് കഷ്‌ടിച്ച് നാനൂറ് മീറ്റർ അകലെയാണ് മെട്രോ സ്റ്റേഷൻ. യൂറോപ്യൻ യൂണിയന്റെ നിരവധി സ്ഥാപനങ്ങളും സമീപത്തുണ്ട്. സ്ഫോടനങ്ങളിൽ വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും കനത്ത നാശമുണ്ടായി. സുരക്ഷാ സേന വിമാനത്താവളത്തിൽ നിന്ന് പൊട്ടാത്ത ഒരു ബോംബ് കണ്ടെടുത്ത് നിർവീര്യമാക്കി. വിമാനത്താവളവും മെട്രോ സ്‌റ്റേഷനും അടച്ചു.

പാരീസിലെ ചോരപ്പുഴ ബ്രസൽസിലേക്ക് കഴിഞ്ഞ വർഷം നവംബർ 13ന് ഫ്രാൻസിലെ പാരീസിൽ 130 പേരെ കൂട്ടക്കൊല ചെയ്‌ത ഭീകരാക്രമണത്തിന് ശേഷം യൂറോപ്പിൽ ഭീകരാക്രമണ ഭീഷണി ശക്തമായിരുന്നു. പാരീസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സലാഹ് അബ്ദെസലം (26) ബ്രസൽസിലാണ് ഒളിച്ചിരുന്നത്. കഴി‌ഞ്ഞ വെള്ളിയാഴ്‌ച ഇയാളെ ഇവിടെ നിന്ന് അറസ്‌റ്റ് ചെയ്‌തതിന്റെ പ്രതികാരമായി ആക്രമണ ഭീഷണി ശക്തമായിരുന്നു. ബെൽജിയത്തിലാകെ സുരക്ഷ ശക്തമാക്കിയതിനിടെയാണ് ഇന്നലെ യൂറോപ്പിനെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. പാരീസ് ആക്രമണം നടത്തിയ പത്ത് ഭീകരരിൽ ജീവനോടെ പിടിയിലായത് ഇയാൾ മാത്രമാണ്.

രണ്ട് ഇന്ത്യക്കാർക്ക് പരിക്ക് ബ്രസൽസ് വിമാനത്താവളത്തിലെ സ്ഫോടനങ്ങളിൽ ജെറ്റ് എയർവേയ്സിലെ ഇന്ത്യക്കാരായ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ബ്രസൽസിൽ എത്തിയ രണ്ട് ഇന്ത്യൻ വിമാനങ്ങളിലെ യാത്രക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ജെറ്റ് എയർവേയ്സിന്റെ ബ്രസൽസ്‌ വഴിയുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 30ന് ബെൽജിയത്തിലേക്ക് പോകാനിരിക്കയാണ്.