ഉപയോക്താവിന്റെ സംവാദം:Hrishikesh.kb/Archive 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Hrishikesh.kb !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ്‍ ഉപയോഗികാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- ജേക്കബ് 06:39, 26 ഒക്ടോബർ 2008 (UTC)[മറുപടി]

ഋഷികേശ്, സ്ക്രീൻഷോട്ടുകൾക്ക് ഫലകം:Software-screenshot എന്ന ലൈസൻസ് ഫലകം ഉപയോഗിക്കാം. --ജേക്കബ് 07:06, 26 ഒക്ടോബർ 2008 (UTC)[മറുപടി]

സംവാദം:സി++ എന്ന താൾ ശ്രദ്ധിക്കുക. സി++ എന്ന താളിൽ താങ്കൾ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അവിടെ ഒരു ചർച്ച നടക്കുന്നുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ, താങ്കൾ എഴുതിയ ഹലോ വേൾഡ് പ്രോഗ്രാം സ്റ്റാൻഡേർഡ് അല്ല - ടർബോ സി++ ൽ മാത്രമേ അത് വർക്ക് ചെയ്യൂ -- റസിമാൻ ടി വി

റിഷികേശ്, ടർബോ സി++ ചിത്രം ന്യായോപയോഗ പരിധിയിലാണ് വരിക. അത് സി++ താളിൽ ഉപയോഗിക്കാനും കഴിയില്ല എന്നാണെന്റെ അറിവ്. ടർബോ സി++ നെ കുറിച്ച് ഒരു താളുണ്ടാക്കൂ അതിൽ ചേർക്കാൻ കഴിയേണ്ടതാണ്. ആശംസകൾ--പ്രവീൺ:സംവാദം 19:02, 17 ജനുവരി 2010 (UTC)[മറുപടി]

ശരി ! ഞാൻ തിരുത്താം- Hrishikesh.kb 03:38, 18 ജനുവരി 2010 (UTC)[മറുപടി]

ഒരു കാര്യം കൂടി. എനിക്ക് വിക്കിപീഡിയയെ പറ്റിയും മറ്റു ചില കാര്യങ്ങളെ പറ്റിയും സാങ്കേതികമായ ചില സംശയങ്ങൾ ഉണ്ട്. ആരെങ്കിലും സഹായിക്കുകയാണെങ്കിൽ ഉപകാരമായിരുന്നു. Hrishikesh.kb 03:42, 18 ജനുവരി 2010 (UTC)[മറുപടി]

സഹായത്തിന്‌ വിക്കിപീഡിയ:സഹായമേശ എന്ന താളിൽ കുറിപ്പിട്ടാൽ മതി. സം‌വാദതാളുകളിൽ ഒപ്പു വയ്ക്കുവാൻ മറക്കേണ്ട. ആന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട് --ജുനൈദ് | Junaid (സം‌വാദം) 04:43, 18 ജനുവരി 2010 (UTC)[മറുപടി]

ഉപയോക്താവിന്റെ താൾ[തിരുത്തുക]

വിക്കിപീഡിയ ഉപയോക്താക്കളെ കുറിച്ച് കുറിക്കാൻ നമ്മൾ ഉപയോഗിക്കുന്ന നേംസ്പേസാണ് ഉപയോക്താവ്. ഉപയോക്താവ്, ഫലകം, വിക്കിപീഡിയ തുടങ്ങിയ പ്രത്യേക നാമമേഖലയില്ലാത്ത (പ്രധാന നാമമേഖല) താളുകൾ വിജ്ഞാനകോശ ലേഖനങ്ങൾക്കായുള്ളതാണ്. ഓരോ നാമമേഖലയ്ക്കും പ്രത്യേകം പ്രത്യേകം ഉദ്ദേശങ്ങളുണ്ട്. താങ്കൾ വിക്കി ആസ്വദിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. ആശംസകൾ--പ്രവീൺ:സംവാദം 06:50, 18 ജനുവരി 2010 (UTC)[മറുപടി]

ശരി. വിക്കിപ്പീഡിയയിലെ രീതികൾ പരിചയപ്പെട്ട് വരുന്നതേ ഉള്ളൂ... ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ]-[rishi :-Naam Tho Suna Hoga 06:59, 18 ജനുവരി 2010 (UTC)[മറുപടി]

നീലേശ്വരം[തിരുത്തുക]

കോഴിക്കോട് ജില്ലയിൽ നീലേശ്വരം എന്ന പേരിൽ ഒരു സ്ഥലമുണ്ടോ? എങ്കിൽ എവിടെയാണത്?? --Anoopan| അനൂപൻ 08:20, 18 ജനുവരി 2010 (UTC)[മറുപടി]

താമരശേരിക്കും മുക്കത്തിനും ഇടക്ക് ]-[rishi :-Naam Tho Suna Hoga 08:27, 18 ജനുവരി 2010 (UTC)[മറുപടി]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Anoopan| അനൂപൻ 17:22, 18 ജനുവരി 2010 (UTC) ശരി ‌]-[rishi :-Naam Tho Suna Hoga 17:30, 18 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Hrishi.png[തിരുത്തുക]

പ്രമാണം:Hrishi.png എന്ന ചിത്രം അപ്‌ലോഡ് ചെയ്തതായിക്കണ്ടു. അതിൽ അനുമതിപത്രം ചേർക്കാൻ താല്പര്യപ്പെടുന്നു. അനുമതിപത്രം ചേർക്കുന്നതിൽ സംശയമെന്തെങ്കിലുമുണ്ടെങ്കിൽ ചോദിക്കുമല്ലോ. ആശംസകളോടെ --Vssun 16:01, 19 ജനുവരി 2010 (UTC)[മറുപടി]

പ്രമാണത്തിന് ഞാൻ അനുമതിപത്രം നൽകിയിട്ടുണ്ട്. ഇനി മാറ്റാനുള്ള നിർദ്ദേശം പിൻവലിക്കാമല്ലോ.. ]-[rishi :-Naam Tho Suna Hoga 17:02, 19 ജനുവരി 2010 (UTC)[മറുപടി]

ന്യായോപയോഗ ഉപപത്തി[തിരുത്തുക]

പ്രമാണം:Knight Riders.JPG ഇത്തരത്തിലുള്ള പകർപ്പവകാശമുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കുമ്പോൾ, ചിത്രത്തിന്റെ വിവരണം, ഉറവിടം, ഉപയോഗലക്ഷ്യം തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ന്യായോപയോഗ ഉപപത്തി, {{ന്യായോപയോഗ ഉപപത്തി}} എന്ന ഫലകത്തിന്റെ സഹായത്തോടെ നൽകാൻ ശ്രമിക്കുക. ആശംസകളോടെ --Vssun 12:34, 21 ജനുവരി 2010 (UTC)[മറുപടി]

സിനിമാക്കൂട്ടായ്മ[തിരുത്തുക]

ലോകപ്രശസ്ത മലയാള, ഇന്ത്യൻ. ലോക ചലച്ചിത്രങ്ങളെക്കുറിച്ചും ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുമൊക്കെ ലേഖനങ്ങൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യാൻ ഒരു കൂട്ടായ്മ വേണം എന്ന് തോന്നിയിട്ടുണ്ട്. അടൂരിന്റെയും റേയുടെയും കുറസോവയുടെയുമൊക്കെ ചിത്രങ്ങളെക്കുറിച്ച് വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതണം. അതുപോലെ നിലവിലുള്ള ലേഖനങ്ങളുടെ വർഗ്ഗീകരണം റിവ്യൂ ചെയ്യുക മുതലായ കാര്യങ്ങളും. രണ്ടുമൂന്നുപേർ കൂടി സജീവമായി ഈ വിഷയത്തിലുണ്ടെങ്കിൽ ഒരു പദ്ധതിയാക്കാവുന്നതാണ്‌ -- റസിമാൻ ടി വി 02:29, 17 മേയ് 2010 (UTC)[മറുപടി]

വയനാട് ജില്ലയിലെ പഞ്ചായത്തുകൾ[തിരുത്തുക]

വയനാട് ജില്ലയിലെ പഞ്ചായത്തുകൾ വിക്കിയിലാക്കുന്ന സംരംഭത്തിനു എല്ലാവിധ പിന്തുണ. പഞ്ചായത്തുകളെ പറ്റി ഏഴുതുമ്പോൽ ഒരു ചെറിയ വിവരണം കൂടി ചേർക്കുക, അല്ലേങ്കിൽ വിക്കിയിൽ നിന്നു നീക്കം ചെയ്യപ്പെട്ടേയ്ക്കാം. തിരിച്ചുവിടൽ താളുകൾ നിർമ്മിക്കുമ്പോൾ സ്ഥലം ഉപതാളാകുന്നതാണ്‌ നല്ലതെന്നു തോനുന്നു, ഉദാ കോട്ടത്തറ എന്നത് കോട്ടത്തറ (ഗ്രാമപഞ്ചായത്ത്) എന്ന താളിലേക്ക് തിരിച്ചുവിടുന്നാതാവും ഉത്തമം. സ്ഥലത്തേക്കളും കൂടുതൽ വിവരങ്ങൾ പഞ്ചായത്തിന്റെ ലേഖനങ്ങളിൽ ഉൾക്കൊള്ളും. സ്ഥലത്തെ പറ്റി കൂടുതൽ വിവരങ്ങൽ ഉണ്ടെങ്കിൽ തിരിചുവിടൽ ഒഴിവാക്കി പുതിയ ലേഖനവും നിർമ്മിയ്ക്കാം. --കിരൺ ഗോപി 04:45, 17 മേയ് 2010 (UTC)[മറുപടി]

Hrishikesh,

ഈ പദ്ധതി കാണുക. വിക്കിപീഡിയ:വിക്കിപദ്ധതി/കേരളത്തിലെ സ്ഥലങ്ങൾ. ആവശ്യത്തിനു് ഉള്ളടക്കം ഉണ്ടെങ്കിൽ പഞ്ചായത്തിനും സ്ഥലങ്ങൾക്കും വെവ്വേറെ ലേഖനങ്ങൾ വേണം. ഒരു സ്ഥലത്തിനു് തന്നെ ആവശ്യത്തിനു് ഉള്ളടക്കമുണ്ടെങ്കിൽ പല ലെഖനങ്ങൾ ആകാം. ഉദാ: പാലക്കാട് പട്ടണം, പാലക്കാട് (ജില്ല), പാലക്കാട് (ലോക്‌സഭാ നിയോജകമണ്ഡലം), അങ്ങനെ. ഇനിയും വേറെ ലേഖനങ്ങൾ വരാം. ഉദാ: പാലക്കാടു് താലൂക്കു്, പാലക്കാട് നിയമസഭാമണ്ഡലം, അങ്ങനെ അങ്ങനെ.. അനുയൊജ്യമായ ഉള്ളടക്കമുണ്ടെങ്കിൽ എല്ലാത്തിൽനും വേറെ വേറെ ലേഖനങ്ങൽ ആകാം. --ഷിജു അലക്സ് 04:58, 17 മേയ് 2010 (UTC)[മറുപടി]

വിവരണം എന്നു ഉദ്ദേശിച്ചത് പൊതുവായ വിവരണങ്ങൽ ചേർക്കുക. ഉദാ അതിരുകൾ, പ്രധാന സ്ഥലങ്ങൾ, കൃഷി, ഭൂപ്രകൃതി മുതലായവ. ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചോളു. --കിരൺ ഗോപി 05:08, 17 മേയ് 2010 (UTC)[മറുപടി]

എന്താ സം‌ശയം. ധൈര്യമായി ചേർത്തോളൂ.--ഷിജു അലക്സ് 05:10, 17 മേയ് 2010 (UTC)[മറുപടി]

Hrishikesh,

ഇത്തരത്തിൽ നൂൽപ്പുഴ (ഗ്രാമപഞ്ചായത്ത്), തലക്കെട്ടും ഫലകവും മാത്രമായി ലേഖനങ്ങൾ നിർമ്മിക്കാതിരിക്കുക. ഈ സൈറ്റിൽ നിന്നു് http://www.lsg.kerala.gov.in/htm/main.php കേരളത്തിലെ ഓരോ ഗ്രാമപഞ്ചയാത്തിനെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കും. അതുപയോഗിച്ച് ലെഖനത്തിൽ ആവശ്യത്തിനു് ഉള്ളടക്കം ചേർക്കുക. --ഷിജു അലക്സ്05:34, 17 മേയ് 2010 (UTC)[മറുപടി]

താളുകൾ സൃഷ്ടിക്കുന്നതല്ല പ്രധാനപണി. അതിൽ വിവരം ചേർക്കുന്നതാണു്. ഇപ്പോൾ സൃഷ്ടിച്ച താളുകളിൽ Hrishikesh ഉടൻ തന്നെ വിവരങ്ങൾ ചേർക്കാൻ തുടങ്ങുകയാണെങ്കിൽ പ്രശ്നമില്ല. അല്ലെങ്കിൽ അതൊക്കെ അനാഥതാലുകളായി മാറും. --ഷിജു അലക്സ് 05:42, 17 മേയ് 2010 (UTC)[മറുപടി]

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിനെ കുറിച്ചുള്ള കുറച്ച് സ്റ്റാറ്റിസ്റ്റ്ക്സ് ഇവിടെ നിന്നു് കിട്ടും. http://www.lsg.kerala.gov.in/pages/lb_general_info.php?intID=5&ID=1083 --ഷിജു അലക്സ് 05:46, 17 മേയ് 2010 (UTC)[മറുപടി]

തൽക്കാലം പറ്റില്ല. പക്ഷെ അതിനായി ശ്രമിക്കുന്നൂണ്ടു്. തലക്കാലം കണ്ടെന്റ് കോപ്പി പേസ്റ്റ് ചെയ്യാതെ, അതിനെ അധികരിച്ച് ലേഖമെഴുതുകയേ നിവർത്തിയുള്ളൂ. --ഷിജു അലക്സ് 06:59, 17 മേയ് 2010 (UTC)[മറുപടി]

വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/കേരളത്തിലെ സ്ഥലങ്ങൾ നയരൂപീകരണം കാണുക. --ഷിജു അലക്സ് 19:00, 17 മേയ് 2010 (UTC)[മറുപടി]

അക്ഷാംശരേഖാംശങ്ങൾ[തിരുത്തുക]

http://pagesperso-orange.fr/universimmedia/geo/loc.htm എന്ന ടൂൾ ഉപയോഗിച്ചു നോക്കൂ. അല്ലെങ്കിൽ വിക്കിമാപ്പിയ ഉപയോഗിച്ചും അക്ഷാംശ രേഖാംശങ്ങൾ കണ്ടു പിടിക്കാം. --Anoopan| അനൂപൻ 06:44, 20 മേയ് 2010 (UTC)[മറുപടി]

ബിപിൻ ചന്ദ്രപാൽ[തിരുത്തുക]

തീർച്ചയായും. ബിപിൻ ചന്ദ്രപാൽ തന്നെ. ബിപിൻ ചന്ദ്ര ഒഴിവാക്കാം. --സിദ്ധാർത്ഥൻ 15:04, 20 മേയ് 2010 (UTC)[മറുപടി]

അതെ. --സിദ്ധാർത്ഥൻ 11:39, 21 മേയ് 2010 (UTC)[മറുപടി]

ഗർഭച്ഛിദ്രം[തിരുത്തുക]

ഗർഭച്ഛിദ്രവും ഭ്രൂണഹത്യയും രണ്ടാണ്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. വേണ്ട തിരുത്തൽ നടത്തിയിട്ടുണ്ട്.Habeeb | ഹബീബ് 20:57, 17 ജൂൺ 2010 (UTC)

Infobox Panchayaths[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Hrishikesh.kb. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:Infobox Panchayaths‎ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 04:22, 18 ജൂൺ 2010 (UTC)[മറുപടി]

ഇൻഫോബോക്സ് ചേർക്കാൻ ഈ ഫലകം ഫലകം:ഗ്രാമപഞ്ചായത്ത്‌വിവരപ്പെട്ടി കൊള്ളാമെന്നു തോനുന്നു. എങ്ങനെ ഉപയോഗം എന്നുള്ളതും കാണിച്ചിട്ടുണ്ട്. സംവാദ താളും ശ്രദ്ധിക്കുക.--കിരൺ ഗോപി 04:07, 19 ജൂൺ 2010 (UTC)[മറുപടി]

അക്ഷാംശവും രേഖാംശവും ചേർക്കൽ[തിരുത്തുക]

ഋഷീ, എങ്ങിനെ അക്ഷാംശവും രേഖാംശവും ചേർക്കാം എന്ന് ഫലകം:ഗ്രാമപഞ്ചായത്ത്‌വിവരപ്പെട്ടി എന്ന താളിന്റെ സംവാദത്തിൽ കുറിച്ചിട്ടുണ്ട്. ഒരു Temporary സെറ്റപ്പായി ഇതുപയോഗിക്കൂ, മാപ് നിർമ്മാണത്തിന്റെ പുരോഗതി രണ്ട് ദിവസത്തിനുള്ളിൽ അറിയിക്കാം. എന്തായാലുംഞാൻ പറഞ്ഞ രീതി ഒന്നു ശ്രമിച്ചു നോക്കി അഭിപ്രായം അറിയിക്കുമല്ലോ?--കിരൺ ഗോപി 15:08, 19 ജൂൺ 2010 (UTC)[മറുപടി]

പള്ളുരുത്തി[തിരുത്തുക]

വീണ്ടും തലക്കെട്ട് മാറ്റിയാൽ മതി ഋഷി. അതിനുശേഷം പള്ളുരുത്തി ഗ്രാമപഞ്ചായത്ത് എന്ന താളിൽ {{SD}} ഫലകം ചാർത്തുക. --Vssun (സുനിൽ) 16:55, 19 ജൂൺ 2010 (UTC)[മറുപടി]

ചിത്രങ്ങൾ വർഗ്ഗം തുടങ്ങിയവ ക്വോട്ട് ചെയ്യുമ്പോൾ[തിരുത്തുക]

ചിത്രങ്ങളുടേയും വർഗ്ഗങ്ങളുടേയ്യും കണ്ണികൾ‌ മറ്റു താളുകളിൽ നൽകേണ്ടി വരുമ്പോൾ (അവ ഉൾപ്പെടുത്താതെ), [[:പ്രമാണം:ഉദാഹരണം.jpg]] [[:വർഗ്ഗം:ഉദാഹരണം]] എന്ന രീതിയിൽ കണ്ണി നൽകുക. പ്രസ്തുത ചിത്രം/വർഗ്ഗം, താളിൽ ഉൾപ്പെടുത്താതെ ലിങ്ക് മാത്രം വരും. ആശംസകളോടെ --Vssun (സുനിൽ) 08:06, 20 ജൂൺ 2010 (UTC)[മറുപടി]

ലൈസൻ‌സ്[തിരുത്തുക]

ലൈസൻസ്

വലതു് വശത്തു് കാണുന്ന ചിത്രത്തിനു് ഉപയോഗിച്ച അതേ ലൈസൻസ് മതിയാകും. {{wikipedia-screenshot}} എന്നാണു് ആ ലൈസൻസ് എന്നു് കാണുന്നു. --ഷിജു അലക്സ് 07:33, 22 ജൂൺ 2010 (UTC)[മറുപടി]
താരകത്തിലെ ഒപ്പിനു നന്ദി കിരൺ ഗോപി 10:07, 22 ജൂൺ 2010 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ[തിരുത്തുക]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളിൽ അഭിപ്രായൻ രേഖപ്പെടുത്തുമ്പോൾ ഇങ്ങനെ ചെയ്യരുത്
=== [[:ചിത്രം:Pookkode.JPG]] ===
[[ചിത്രം:Pookkode.JPG|thumb|200px|right|Pookkode.JPG]]
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 12:35, 26 ജൂൺ 2010 (UTC)
{{-}}
----
{{അനുകൂലം}} ഹി ഹി :-):-- [[ഉപയോക്താവ്:Hrishikesh.kb|Hrishi]] 13:02, 26 ജൂൺ 2010 (UTC)
ലൈൻ ബ്രേക്കിനു താഴെ അഭിപ്രായം രേഖപ്പെടുത്തുന്നത് കൺഫ്യൂഷനുണ്ടാക്കും. ഞാൻ തിരുത്തിയിട്ടുണ്ട്.--കിരൺ ഗോപി 14:56, 26 ജൂൺ 2010 (UTC)[മറുപടി]

നീയാരുന്നൊഡേ..... പ്രധാന താളിൽ തിരുതുന്നതെങ്ങനാന്നു പറഞ്ഞേ... അതായത് ഉദാ: അർജന്റീനയുടെ_ഫുട്ബോൾ_ടീം എന്ന താളിൽ ആൽബിസെലെസ്റ്റെ എന്നെഴുതിയതും അർജന്റീനയുടെ ആകെ കിരീടങ്ങളുടെ എണ്ണവും എന്നിങ്ങനെ കൊറെ തെട്ടുകലുന്ദ്... തിരുത്താൻ പറ്റണില്ല

ഞാൻ ഉദ്ദേശിചത് പരിശീലകന്റെ പേരു പോലും തെറ്റാ... കൊടുതിരിക്കുന്ന കനക്കുകൾ പലതും തെറ്റാ...മിക്കതും.. പിന്നെ ഒപ്പിന്റെ കാര്യം അറില്ലാരുന്നു...ഇപ്പൊ സരി ആയൊന്നു നൊക്ക് Diegovishnu 11:49, 19 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:അസ്സോസ്സിയേഷൻ ഫുട്ബോൾ[തിരുത്തുക]

സംവാദം:അസ്സോസ്സിയേഷൻ ഫുട്ബോൾ കാണുക.--Vssun (സുനിൽ) 16:30, 20 ജൂലൈ 2010 (UTC)[മറുപടി]

en:Association Football കാണൂ..--Vssun (സുനിൽ) 17:05, 20 ജൂലൈ 2010 (UTC)[മറുപടി]

സംവാദം കാക്കൂർ ഗ്രാമപഞ്ചായത്ത്[തിരുത്തുക]

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് കാക്കൂർ എന്നൊരു സ്ഥലമുണ്ട്. കാളയോട്ടം ഒക്കെ നടക്കുന്ന സ്ഥലമാണത്. വിവക്ഷകൾ നല്കുന്നത് നന്നായിരിക്കും --ബിപിൻ 07:18, 21 ജൂലൈ 2010 (UTC)[മറുപടി]

==ഒരു നിമിഷം== വിഷ്ണു 17:57, 23 ജൂലൈ 2010 (UTC)[മറുപടി]

വെറുതെ കോപ്പിയിട്ടില്ല..എന്നാലും ചിലത് കോപ്പാതെ തരമില്ല.. അതു പ്രശ്നമുണ്ടാക്കാത്തവയാണ്‌വിഷ്ണു 09:37, 24 ജൂലൈ 2010 (UTC)[മറുപടി]

തലക്കെട്ടിൽ അക്ഷരതെറ്റുണ്ടങ്കിൽ സാധര രീതിയിൽ താൾ നീക്കം ചെയ്യുകയാണ് ചെയ്യാറ്. കാര്യനിർവാഹകർ ഉചിതം പോലെ ചെയ്തോളും. ലേഖനത്തിന്റെ സംവാദത്തിൽ ഒരു കുറിപ്പ് ഇട്ടേക്കു.--കിരൺ ഗോപി 15:20, 24 ജൂലൈ 2010 (UTC)[മറുപടി]


അതെന്താ നീ അങ്ങനെ ചോദിച്ചേ? നീ അന്നു ചെയ്തുതന്നപോലെത്തന്നെ ആണ്‌ ഞാനും ഇപ്പൊ ചെയ്തത്... ഇപ്പൊ ഒന്ന് നോക്കിക്കേ ഹിഹി നി ഷമി..മറന്നതാ...ഇപ്പൊ ശര്യാക്കി വിഷ്ണു 15:27, 24 ജൂലൈ 2010 (UTC)[മറുപടി]

പഠനശിബിരം[തിരുത്തുക]

അഭിനന്ദനങ്ങൾക്കും, പ്രോത്സാഹനങ്ങൾക്കും നന്ദി. അടുത്ത വിക്കി ക്ലാസ്സ് വയനാട്ടിലാക്കിയാലോ.?....--Habeeb | ഹബീബ് 04:55, 27 ജൂലൈ 2010 (UTC)[മറുപടി]

പുതിയ വെക്ടർ[തിരുത്തുക]

ഈ പുതിയ വെക്ടർ vector.js വിൻ‌ഡോസിൽ ഫയർഫോക്സ് ഉപയോഗിക്കുമ്പോൾ വർക്കാവുമോ? ഇതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?--Rameshng:::Buzz me :) 06:25, 30 ജൂലൈ 2010 (UTC)[മറുപടി]

ഋഷി, എനിക്ക് ടൂളിന്റെ സെലക്ഷൻ ഓപ്ഷൻ ഒരിടത്തും കിട്ടിയില്ല. വെക്ടർ ടൂളുമായി പിണക്കത്തിലാണോ എന്ന് സംശയമുണ്ടു്. ഋഷിക്ക് കിട്ടുന്നുണ്ടോ?--ഷിജു അലക്സ് 09:10, 30 ജൂലൈ 2010 (UTC)[മറുപടി]


അവിടെ മോണോബുക്കിൽ അതു് പ്രവർത്തിക്കുന്നത് ഞാൻ ടെസ്റ്റ് ചെയ്തിരുന്നു. പക്ഷെ ഇവിടെ വെക്ടറിൽ പ്രശ്നമാണു്. എസ്.എംസിയിൽ വെക്റ്റർ സ്കിൻ ഉണ്ടോ? ഞാൻ കണ്ടില്ലല്ലോ? --ഷിജു അലക്സ് 10:35, 30 ജൂലൈ 2010 (UTC)[മറുപടി]

അവിടെ കോമൺസിൽ ഇട്ടാലും വെക്ടർ ടെസ്റ്റിങ്ങ് നടക്കില്ലല്ലോ. ഇവിടെ ഋഷിയുടെ വെക്ടർ.js-ൽ ഇട്ടു് ടെസ്റ്റ് ചെയ്താലേ ശരിയായ ഫലം കിട്ടൂ.--ഷിജു അലക്സ് 11:02, 30 ജൂലൈ 2010 (UTC)[മറുപടി]

തിരുനെല്ലി[തിരുത്തുക]

ഈ മാറ്റം ഒന്ന് വിലയിരുത്താമോ? --Vssun (സുനിൽ) 14:57, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഉത്തരം സംവാദം:തിരുനെല്ലി ക്ഷേത്രം എന്ന താളിൽ നൽകിയിട്ടുണ്ട്. --Vssun (സുനിൽ) 16:50, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഈ മെയിൽ[തിരുത്തുക]

കൺഫർമേഷൻ മെയിൽ അയക്കുന്നത് ഒന്നുകിൽ ഋഷിയോ, വിഷ്ണുവോ അല്ലേ. അവരവുടെ കയ്യിലുള്ള ഈ മെയിൽ വിലാസം പരസ്പരം ഷെയർ ചെയ്തുകൊണ്ട് തന്നെ ഇതാകാമല്ലോ? മറ്റൊരാളിന്റെ ഈ മെയിൽ വിലാസം വിക്കിയിക്കൂടി പ്രസിദ്ധപ്പെടുത്തുന്നത് ഒരു നല്ല പ്രവണത അല്ല. ഒരോ മെയിൽ അഡ്രസ്സും പരസ്യപ്പെടുത്തണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്‌. മുൻപും പലരും പഠനശിബിരങ്ങൾക്ക് മെയിൽ വഴി താലപ്പര്യം അറിയിച്ചപ്പോഴും നമ്മൾ പേരു മാത്രമാണ്‌ കൊടുത്തത്. അതും ശ്രദ്ധിക്കുമല്ലോ.. ആശംസകളൊടെ --കിരൺ ഗോപി 08:24, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

--കിരൺ ഗോപി 08:35, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കിപഠനശിബിരം/കോഴിക്കോട്[തിരുത്തുക]

ഹൃഷി ആവശ്യപ്പെട്ട മാറ്റങ്ങൾ ശിബിരം താളിൽ വരുത്തിയിട്ടുണ്ട്.കൂടുതലായി എന്തെങ്കിലും ചേർക്കണമെങ്കിൽ പറയുമല്ലോ.(Netha Hussain 17:02, 20 സെപ്റ്റംബർ 2010 (UTC))[മറുപടി]

വർഗ്ഗം[തിരുത്തുക]

ഋഷി സൂചിപ്പിച്ച വർഗ്ഗം നിലവിലുണ്ട് നോക്കൂ വർഗ്ഗം:വിവരസാങ്കേതികവിദ്യ അപൂർണ്ണ ലേഖനങ്ങൾ, അതുപോലെ തന്നെ ലേഖനങ്ങളിൽ നേരിട്ടു ഈ വർഗ്ഗം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക. അപൂർണ്ണലേഖനങ്ങൾ അതാത് ഫലകങ്ങൾ ഉപയോഗിച്ച് മാത്രം ചേർക്കുക. ഇവിടെ ഇത്തരം ഫലകങ്ങാളുടെ വിവരണം ഇവിടെ കാണാം. സംശയം എല്ലാം ശരിയായി എന്നു കരുതുന്നു, ആശംസകളോടെ --കിരൺ ഗോപി 18:49, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]

വിവരസാങ്കേതികവിദ്യ കവാടം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Hrishikesh.kb. താങ്കൾക്ക് കവാടത്തിന്റെ_സംവാദം:വിവരസാങ്കേതിക_വിദ്യ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--വിക്കിറൈറ്റർ : സംവാദം 12:31, 21 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഋഷിയേട്ടാ, കവാടത്തിൽ തിരഞ്ഞെടുത്ത ചിത്രം എന്ന ഭാഗത്തേക്ക് കുറച്ച് ചിത്രങ്ങൾ ചേർക്കാമോ ? --വിക്കിറൈറ്റർ : സംവാദം 12:16, 9 ഒക്ടോബർ 2010 (UTC)[മറുപടി]

എനിക്ക് നല്ല ചിത്രങ്ങളൊന്നും കിട്ടുന്നില്ല. അതു കൊണ്ടാണ് പറഞ്ഞത്. ഇന്നത്തെ ശിബിരത്തിന് എല്ലാ ആശംസകളും നേരുന്നു. --വിക്കിറൈറ്റർ : സംവാദം 01:17, 10 ഒക്ടോബർ 2010 (UTC)[മറുപടി]

ഇതൊന്നു നോക്കൂ[തിരുത്തുക]

ഇവിടെ ഒന്ന് നോക്കൂ. കവാടത്തിന്റെ ഫലകമായി അത് പറ്റുമോ ? അങ്ങനെയാണെങ്കിൽ സേവ് ചെയ്യാം. --വിക്കിറൈറ്റർ : സംവാദം 13:55, 24 സെപ്റ്റംബർ 2010 (UTC)[മറുപടി]

കവാടത്തിന്‌ ഇവിടെ ഒരു ഓഫീസ് തുറന്നിട്ടുണ്ട്. ഒന്ന് നോക്കണേ. --വിക്കിറൈറ്റർ : സംവാദം 14:03, 24 സെപ്റ്റംബർ 2010 (UTC)[മറുപടി]

നിങ്ങൾക്കറിയാമോ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Hrishikesh.kb. താങ്കൾക്ക് കവാടത്തിന്റെ_സംവാദം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/2010_സെപ്റ്റംബർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
--അഖിൽ ഉണ്ണിത്താൻ 19:08, 24 സെപ്റ്റംബർ 2010 (UTC)[മറുപടി]

പേര്‌ ചേർക്കൂ[തിരുത്തുക]

ഇവിടെ പേര്‌ ചേർക്കൂ. --വിക്കിറൈറ്റർ : സംവാദം 04:30, 25 സെപ്റ്റംബർ 2010 (UTC)[മറുപടി]

പ്രമാണം:നന്ദിതയുടെ കവിത.gif[തിരുത്തുക]

പ്രമാണം:നന്ദിതയുടെ കവിത.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 13:47, 25 സെപ്റ്റംബർ 2010 (UTC)[മറുപടി]