ഉപയോക്താവിന്റെ സംവാദം:Fr.Libin George

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Fr.Libin George !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 19:22, 2 ഫെബ്രുവരി 2023 (UTC)[മറുപടി]

കാർഷിക ദൈവശാസ്ത്രം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

കാർഷിക ദൈവശാസ്ത്രം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാർഷിക ദൈവശാസ്ത്രം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Ajeeshkumar4u (സംവാദം) 08:43, 7 ഫെബ്രുവരി 2023 (UTC)[മറുപടി]

ഇതാണെന്റെ പേര്[തിരുത്തുക]

ഇതാണെന്റെ പേര് (പഠനം)

  ഇതാണെന്റെ പേര് എന്ന ലഘു നോവലിന്റെ ആദ്യം സക്കറിയ കുറെ പേർക്ക് നന്ദി പറയുന്നുണ്ട്. അത് ജ്യോതിഷം പരലോക പുനർജന്മം ഭാരതീയ തത്വശാസ്ത്ര സംബന്ധിയായ വ്യക്തികളോടും ഗ്രന്ഥകർത്താക്കളോടുമാണ്. കടപ്പാടിന് വേണ്ടി ഒരു പേജ് മാറ്റിവെച്ചിട്ടുണ്ട്. അതിൽ നിന്നു തന്നെ ഈ കഥയുടെ സ്വഭാവവും ഊഹിക്കാവുന്നതാണ്.

  ഗാന്ധിവധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന ഗോഡ്സെ തന്റെ പൂർവ ജന്മങ്ങളെ കുറിച്ച് വിവരിക്കുന്നതാണ് ഇതാണെന്റെ പേര് എന്ന കഥയുടെ ത്രഡ്.

  ഭാരതീയ തത്വചിന്തയുടെ ഭാഗമായ ബ്രഹ്മത്തിൽ നിന്ന് ഉദ്ഭവിച്ച് മോക്ഷം പ്രാപിച്ച് പരബ്രഹ്മത്തിൽ ലയിച്ചു ചേരുന്ന ബ്രഹ്മ ചിന്താപതിയും മോക്ഷാ ചിന്താഗതിയും ഈ കഥക്ക് സിദ്ധാന്തമായി സക്കറിയ തെരഞ്ഞെടുത്തിരിക്കുന്നു.

  ബ്രഹ്മത്തിൽ നിന്ന് അതിമനോഹരമായ ഒരു ചിത്രശലഭമായിട്ടാണ്  ആദ്യമയാൾ ജനിച്ചു. ദേവാസുരന്മാരെ മറികടന്ന് അമൃത് കുടിക്കാൻ ശ്രമിച്ചതിന് മഹാലക്ഷ്മിയുടെ നോട്ടത്തിൽ ഭസ്മമായി പോയതാണ് അയാളുടെ ആദ്യജന്മം. പിന്നീട് ദശരഥൻറെ താമരപ്പൊയ്കയിലെ തുരപ്പൻ വണ്ടായും, ക്രിസ്തുവിനെ വണങ്ങാൻ പോയ മൂന്ന് ജ്ഞാനികളിൽ ഒരാളായും പാഷാണ്ഡ ക്രൈസ്തവരെ അമർച്ച ചെയ്യാൻ പോയ കുരിശുയുദ്ധപ്പടയുടെ ആത്മീയ ഉപദേഷ്ടാവായും മറ്റൊരു ജന്മത്തിൽ കാശിയിലെ മഹാസന്യാസിയായും സോദോം നഗരത്തിലെ സ്വവർഗ്ഗഭോഗിയായ പ്രമുഖ വ്യാപാരിയായും കശ്യപമകർഷയിൽ നിന്ന് ഗർഭം ധരിച്ച ദിതിയുടെ ഉദരത്തിൽ വച്ച് ഇന്ദ്രനാൽ ഗർഭഛിദ്രം സംഭവിച്ചവനും ദ്വാരകയിലെ മദ്യക്കച്ചവടക്കാരനും സരയൂ നദിയിലെ ബലിഷ്ടനും അഹങ്കാരിയുമായ മത്സ്യ സംഘനേതാവും ഛത്രപതി ശിവജിയുടെ ആദ്യത്തെ കുതിരയും നാദിർഷായുടെ പ്രധാന കുണ്ടനും കണ്ണകി മുല ചെത്തിയെറിഞ്ഞപ്പോൾ ചാടിപ്പിടിച്ച തെരുവുതെണ്ടിയും തിമൂറിന്റെ സേനയിലെ പല്ല് പിഴുന്ന ജോലിക്കാരനും സരസ്വതിയെ നോക്കാനായി ബ്രഹ്മാവ് മുളപ്പിച്ച ശിരസും സോക്രട്ടീസിനെ വിഷം കൊടുത്തു കൊല്ലാൻ വിധിച്ച ന്യായാധിപനും റോമിലെ കൊളീസിയത്തിലെ സിംഹവും മുഹമ്മദ് പ്രവാചകന്റെ മേൽ ഒട്ടകത്തിന്റെ കുടൽമാല വാരിയിട്ട മനുഷ്യനും പരിക്ഷിതരാജാവിനെ ദംസിക്കാൻ തക്ഷകൻ കൃമിയായി ഒളിഞ്ഞിരുന്ന മാതളപ്പഴം ബ്രാഹ്മണ വേഷം കെട്ടി രാജസന്നിധിയിൽ എത്തിച്ച കുമാരനും ജെറീക്കോ നഗരം തകർക്കാനായി വന്നെത്തിയ ജോഷ്വായുടെ സൈന്യത്തിന് ഗൂഡബലം നൽകി നഗരത്തെ ഒറ്റിക്കൊടുത്ത റഹാബ് എന്ന വേശ്യയും ഇബലീസിൻറെ വഞ്ചനയിൽപ്പെട്ട് ആദവും ഹവ്വയും കൊന്നു വേവിച്ച ഭക്ഷിച്ച ഇബലീസിന്റെ കുഞ്ഞ് ഗന്ധവും യോനിയിൽ ഘടിപ്പിച്ച വിഷപ്പല്ലുമായി പാർവതീ വേഷം കെട്ടി ശിവനെ സംഹരിക്കാൻ പോയ അന്ധകപുത്രൻ ആദിയും ആദ്യത്തെ അണുബോംബിൽ ആയിരം സൂര്യന്മാരെ പോലെ പൊട്ടിത്തെറിച്ച അണുവും ഞാനായിരുന്നു എന്ന് അയാൾ പറയുന്നു. ഏറ്റവും അവസാനം സ്വന്തം പേര് പറയുമ്പോൾ മോഹൻദാസ്  എന്നാണ് തൻ്റെ പേരെന്ന് അയാൾ വെളിപ്പെടുത്തുന്നു.

  ഇന്ത്യൻ ദേശീയ ചരിത്രത്തിൽ നിന്ന് ഗാന്ധിയും നെഹ്റുവും അപ്രത്യക്ഷമാവുകയും പകരം സവർക്കറും ഗോഡ്സെയും ദീൻദയാൽ ഉപാധ്യായയു ദേശീയ നേതാക്കൾ ആകുകയും ചെയ്യുന്ന കപട ചരിത്രത്തിന്റെ ഈ കാലഘട്ടത്തിൽ ഈ കഥക്കേറെ പ്രസക്തിയുണ്ട്. ലോകത്തിലെ എല്ലാ തിന്മയും കൊള്ളരുതായ്മയുടെയും അനീതിയുടെയും പുനർജന്മമാണ് ഈ കഥയിലെ കഥാപാത്രം. തിന്മപ്പെട്ടതിനെ മഹത്വവൽക്കരിക്കപ്പെട്ട ഒന്നായി പുനർനാമകരണം ചെയ്തു ചരിത്രത്തിന്റെ മുഖ്യധാരയിലേക്ക് പ്രതിഷ്ഠിക്കുകയാണ് ചിലർ. ഗാന്ധിക്ക് പകരം ഗോഡ്സെയെയോ വി.ഡി സവർക്കറെയോ രാഷ്ട്രപിതാവായി നാളെ ചരിത്രനിർമ്മിതാക്കൾ ഉയർത്തിയാൽ തെറ്റ് പറയാൻ ആവില്ല. അതിൻെറ ദീർഘദർശനം കാലത്തിനു മുമ്പേ സക്കറിയ രേഖപ്പെടുത്തി വെച്ച ലഘു നോവലാണ് ഇതാണെന്റെ പേര്. Fr.Libin George (സംവാദം) 18:23, 22 ഫെബ്രുവരി 2023 (UTC)[മറുപടി]

ഇതാണെന്റെ പേര് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ഇതാണെന്റെ പേര് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇതാണെന്റെ പേര് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Ajeeshkumar4u (സംവാദം) 07:21, 4 ജനുവരി 2024 (UTC)[മറുപടി]