ഉപയോക്താവിന്റെ സംവാദം:Ezhuttukari/1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രിയ എഴുത്തുകാരി[തിരുത്തുക]

താങ്കൾ തിരുത്തിയ യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്‌ എന്ന താളിന്റെ തലെക്കെട്ട് മാറ്റുന്നതിന് തിരുത്തുക എന്ന വിൻഡോയിൽ തന്നെയുള്ള (വലത്തുനിന്നും രണ്ടാമത്തെ) ടാബിൽ ക്ലിക്കി പുതിയ തെലക്കെട്ട് അതിനായി നൽകിയിട്ടുള്ള സ്ഥലത്ത് നൽകി സേവ് ചെയ്താൽ മതി. സം‌വാദതാളുകളിൽ (ലേഘനത്തിന്റേതുൾ പ്പെടെയുള്ള) താളുകളിൽ മാത്രം ഒപ്പിടാൻ മറക്കരുത്. സധൈര്യം തലക്കെട്ട് മാറ്റുക. തെറ്റുവന്നാൽ തിരുത്താൻ അനേകം പേരുണ്ട്. സസ്നേഹം--സുഗീഷ് 19:59, 12 സെപ്റ്റംബർ 2009 (UTC)

നന്ദി സുഗീഷ് ‌ ‌Ezhuttukari 20:49, 12 സെപ്റ്റംബർ 2009 (UTC)

മാറ്റങ്ങൾ[തിരുത്തുക]

താങ്കൾ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിച്ചു. താങ്കളുടെ സം‌വാദതാൾ മറ്റുള്ളവർക്ക് താങ്കളോട് സം‌വദിക്കാനുള്ളതാണ്. താങ്കൾക്ക് ആർക്കെങ്കിലും ഏതെങ്കിലും വിഷയം ചോദിക്കണമെങ്കിലോ ഏതെങ്കിലും വിഷയത്തിന് മറുപടി നൽകണമെങ്കിലോ ഏതെ വ്യക്തിയെയാണോ ഉദ്ദേശിക്കുന്നത്. അയാളുടെ സം‌ദാദതാളിൽ ഒരു കുറിപ്പ് നൽകിയാൽ മതി. ഇനിയും ഇങ്ങനെയുള്ള തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. സനേഹം ,--സുഗീഷ് 20:40, 12 സെപ്റ്റംബർ 2009 (UTC)

അങ്ങനെ ആകട്ടെ സുഗീഷ് Ezhuttukari 20:50, 12 സെപ്റ്റംബർ 2009 (UTC)

ഒപ്പ്[തിരുത്തുക]

സം‌വാദം താളുകളിൽ ഒപ്പിടാൻ മറക്കരുതേ.. നാലു ~ ഇടുക, അല്ലങ്കിൽ മുകളിലെ ഒപ്പിന്റെ ചിത്രത്തിൽ ഞെക്കുക--പ്രവീൺ:സം‌വാദം 00:50, 13 സെപ്റ്റംബർ 2009 (UTC)


ഉറപ്പായും, ‌Ezhuttukari 06:02, 13 സെപ്റ്റംബർ 2009 (UTC)

ചിത്രങ്ങൾ[തിരുത്തുക]

ഈ സൈറ്റിലെ ചിത്രങ്ങൾ പകർപ്പവകാശപരിധിയിൽ വരാത്തതാണോ? --Vssun 15:15, 14 സെപ്റ്റംബർ 2009 (UTC)

അതിനെക്കുറിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നു. കൂടുതലായി അറിയില്ല. എഴുത്തുകാരി 16:18, 14 സെപ്റ്റംബർ 2009 (UTC)

സൈറ്റിൽ കണ്ട ഒരു മെയിൽ അഡ്രസിലേക്ക് എഴുത്തയച്ചിട്ടുണ്ട്. മറുപടി കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല. പകർപ്പവകാശത്തെക്കുറിച്ച് ഒരു ഉറപ്പുമില്ലാത്തതിനാൽ ഇത്തരം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. ആശംസകളോടെ --Vssun 15:51, 15 സെപ്റ്റംബർ 2009 (UTC)
(മറ്റൊരു കാര്യം) എനിക്കുള്ള സന്ദേശങ്ങൾ എന്റെ സംവാദത്താളിൽ നൽകുക. പുതിയസന്ദേശമുണ്ടെന്നുള്ള അറിയിപ്പ് കിട്ടാൻ അത് സഹായിക്കും. --Vssun 15:57, 15 സെപ്റ്റംബർ 2009 (UTC)

ഇൻറഗ്രേറ്റഡ് സർക്യൂട്ട്[തിരുത്തുക]

സാധ്യമായ എല്ല കോമ്പിനേഷനും തിരിച്ചുവിടേണ്ടതില്ല. വിക്കിയിലെ ശൈലിയനുസരിച്ച് ഐ.സി. മാത്രം മതിയാകും.കൂടാതെ അപൂർണ്ണഫലകങ്ങൾ ചേർക്കുമ്പോഴും ശ്രദ്ധിക്കുക ലേഖനത്തിന്റെ താഴെ വിഷയത്തിനു കൂടുതൽ ചേരുന്ന തരത്തിലുള്ള {{tech-stub}} എന്ന ഫലകം മുൻപ് ചേർക്കപ്പെട്ടിരുന്നല്ലോ അതിനാൽ വീണ്ടും അതിന്റെ മാതൃഫലകമെന്ന് പറയാവുന്ന {{Stub}} ചേർക്കേണ്ടതില്ല, പൊതുവായുള്ള അപൂർണ്ണഫലകമാണത്. മാത്രവുമല്ല അപൂർണ്ണഫലകങ്ങൾ ലേഖനത്തിന്റെ ഉള്ളടക്കത്തിന് താഴെയായി വർഗ്ഗത്തിനോട് ചേർത്താണ് ചേർക്കേണ്ടത്. ഏതെല്ലാം തരത്തിലുള്ള അപൂർണ്ണഫലകങ്ങളുണ്ടെന്ന് കാണുവാൻ ഈ താളിന്റെ ഉപതാളുകൾ സന്ദർശിക്കുക. ചില സന്ദർഭങ്ങളിൽ മാത്രമേ ഒന്നിൽ കൂടുതൽ അപൂർണ്ണഫലകങ്ങൾ ചേർക്കേണ്ടി വരാറുള്ളൂ. നല്ല തിരുത്തലുകൾ ആശംസിച്ചുകൊണ്ട് :-) --ജുനൈദ് (സം‌വാദം) 07:21, 16 സെപ്റ്റംബർ 2009 (UTC)

ദയവായി സം‌വാദം താളുകളി സന്ദേശങ്ങൾ രേഖപ്പെടുത്തുമ്പോൾ ഏറ്റവും താഴെയായി ചേർക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ സംവാദം താളിന്റെ മുകളിൽ മാറ്റിയെഴുതുക എന്നതിനു സമീപത്തായുള്ള + ചിഹ്നം (ബീറ്റയിലാണെങ്കിൽ വലതുവശത്തായുള്ള Add topic) ഞെക്കി പുതിയ കുറിപ്പായി ചേർക്കാവുന്നതാണ്, സന്ദേശം താളിന്റെ അവസാനം ചേർക്കപ്പെട്ടുകൊള്ളും --ജുനൈദ് (സം‌വാദം) 07:36, 16 സെപ്റ്റംബർ 2009 (UTC)

രാത്രിയായതു കാരണം മൊത്തം ഇരുട്ട്[തിരുത്തുക]

സുഹൃത്തേ.. ക്ഷമിക്കണം. പ്രസ്തുത ചിത്രം എനിക്ക് നയനാന്ദകരമായി തോന്നിയില്ല. കാരണം, ഒരു പക്ഷേ ഇരുട്ടായതിനാലാവാം. അത് താങ്കളുടെ കുറ്റമല്ല എന്നും, ബൃന്ദാവൻ ഗാർഡൻ മ്യൂസിക്കൽ ഫൌണ്ടനുകൾ 6 മണിക്കു ശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കുകയുള്ളൂ എന്നും അറിയാം. അപ്പൊപ്പിന്നെ അഭിപ്രായം മാറ്റേണ്ട കാര്യം ഇല്ലല്ലോ അല്ലേ. ആശംസകളോടെ.--Subeesh Talk‍ 12:15, 16 സെപ്റ്റംബർ 2009 (UTC)

പ്രമാണം:മുരിഗമംഗലം മഹാദേവക്ഷേത്രം.jpg[തിരുത്തുക]

പ്രമാണം:മുരിഗമംഗലം മഹാദേവക്ഷേത്രം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 04:49, 17 സെപ്റ്റംബർ 2009 (UTC)

ഒപ്പ്[തിരുത്തുക]

താങ്കളുടെ ക്രമീകരണങ്ങളിൽ പോയി ഒപ്പിനു തൊട്ട് താഴെയുള്ള ഒപ്പ് ഒരു വിക്കിടെക്സ്റ്റായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്ന ചെക്ക്ബോക്സിൽ ടിക്ക് ചെയ്യുക ഒപ്പ് ശരിയാകും --ജുനൈദ് (സം‌വാദം) 06:52, 17 സെപ്റ്റംബർ 2009 (UTC)

ചിത്രം[തിരുത്തുക]

ചിത്രത്തിനു ഞാൻ എന്റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ. --Anoopan| അനൂപൻ 06:59, 17 സെപ്റ്റംബർ 2009 (UTC)

തലക്കെട്ട്[തിരുത്തുക]

ലേഖനങ്ങളിൽ പുതിയ സെക്ഷനുകൾക്ക് രണ്ടാം നില തലക്കെട്ടാണ് ഉപയോഗിക്കേണ്ടത്. == തലക്കെട്ട് == എന്ന രീതിയിൽ. എഡിറ്റ് പേജിലെ ബട്ടണുകളിൽ നാലാമത്തേത് (A) ഇതിനായുപയോഗിക്കാം.--അഭി 12:42, 17 സെപ്റ്റംബർ 2009 (UTC)

ഗാനോഡർമ ലൂസിഡം[തിരുത്തുക]

ഞാൻ തന്നെയാണ് അത് മായ്ക്കാൻ നിർദ്ദേശിച്ചത്. ക്ഷമിക്കുക.. താങ്കളെ അറീയിക്ക്കാൻ വിട്ടുപോയി.. ഒഴിവാക്കാൻ നിർദ്ദേശിച്ചതിനുള്ള കാരണം ഇവിടെ നൽകിയിട്ടുണ്ട്. പ്രത്യേക ലേഖനം ആയി നിലനിൽക്കത്തക്കരീതിയിലുള്ള വിവരങ്ങൾ ഒന്നും തന്നെ ആ ലേഖനത്തിൽ ഇല്ലെന്ന് കരുതുന്നു. ഗാനോഡർമ എന്ന താളിലുള്ള വിവരങ്ങൾ മാത്രമല്ലേ ഉള്ളൂ? താങ്കളുടെ അഭിപ്രായം ഇവിടെ നൽകുക. ആശംസകളോടെ --Vssun 15:59, 17 സെപ്റ്റംബർ 2009 (UTC)

ഫലകം[തിരുത്തുക]

{{ആധികാരികത}} ഫലകം ലേഖനങ്ങളുടെ മുകളിലായും {{അപൂർണ്ണം}} ഫലകം താഴെയായും കൊടുക്കുക. ആശംസകൾ--അഭി 12:00, 18 സെപ്റ്റംബർ 2009 (UTC)

നന്ദി[തിരുത്തുക]

താങ്കൾ നൽകിയ താരകം ഇപ്പോഴാണ് കണ്ടത്. വളരെ നന്ദി :)--അഭി 12:26, 18 സെപ്റ്റംബർ 2009 (UTC)

താങ്കൾ നൽകിയ നക്ഷത്രത്തിന് നന്ദി.. പ്രവർത്തനങ്ങൾ മറ്റുള്ളവർ വിലയിരുത്തുന്നത്, സജീവമായി പ്രവർത്തിക്കാനുള്ള ഊർജ്ജമാണ്. സസ്നേഹം. --Vssun 16:01, 18 സെപ്റ്റംബർ 2009 (UTC)

ഇവിടെ ഞെക്കി പുതിയ താൾ സൃഷ്ടിച്ചുകൊള്ളൂ, എന്നിട്ട് അതിലേക്കൊരു കണ്ണി താങ്കളുടെ ഉപയോക്തൃതാളിൽ സൂക്ഷിച്ചാൽ ഭാവിയിൽ മറന്നുപോകില്ല :-) --ജുനൈദ് (സം‌വാദം) 08:37, 19 സെപ്റ്റംബർ 2009 (UTC)

താരകത്തിനു വളരെ നന്ദി --ജുനൈദ് (സം‌വാദം) 09:39, 19 സെപ്റ്റംബർ 2009 (UTC)

ജസ്റ്റിഫൈ[തിരുത്തുക]

ഇവിടെ താങ്കൾക്കായൊരു സന്ദേശം നൽകിയിട്ടുണ്ട്.--Vssun 10:12, 19 സെപ്റ്റംബർ 2009 (UTC)

നന്ദി[തിരുത്തുക]

താരകത്തിന്‌ വളരെയധികം നന്ദി :)--സുഗീഷ് 08:28, 20 സെപ്റ്റംബർ 2009 (UTC)

അപൂർണ്ണ വർഗ്ഗങ്ങൾ നേരിട്ട് ചേർക്കരുത്. അപൂർണ്ണ ഫലകങ്ങൾ മാത്രം ഉപയോഗിക്കുക മാറ്റം --ജുനൈദ് (സം‌വാദം) 09:26, 20 സെപ്റ്റംബർ 2009 (UTC)

കൊക്കാത്തോട്[തിരുത്തുക]

കൊക്കാത്തോടിൽ വളർന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ലേഖനം ഒന്നു പുതുക്കിയെഴുതിയിട്ടുണ്ട്. ഒന്നു റിവ്യൂ ചെയ്യുമല്ലോ.. ആശംസകളോടെ --Vssun 14:40, 20 സെപ്റ്റംബർ 2009 (UTC)

പദ്ധതി[തിരുത്തുക]

വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ പുരോഗമിക്കണമെങ്കിൽ വിക്കിപദ്ധതിയായി തുടങ്ങുക. ജ്യോതിശാസ്ത്രപദ്ധതി ഇവിടെ. ആശംസകളോടെ--തച്ചന്റെ മകൻ 10:54, 21 സെപ്റ്റംബർ 2009 (UTC)

കാണാത്ത ചിത്രം[തിരുത്തുക]

പ്രസ്തുത ചിത്രം പുനർ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. --Subeesh Talk‍ 09:32, 22 സെപ്റ്റംബർ 2009 (UTC)

വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഉണ്ടാക്കിയിട്ടത് കണ്ടു. ഈ താളിലെ കുറച്ച് ചുവന്ന കണ്ണികൾ കൂടി നീലയാക്കാൻ ശ്രമിക്കാമോ? എല്ലാ ഭാഷകളിലും വേണ്ട ലേഖനങ്ങളുടെ പട്ടികയാണ് -- റസിമാൻ ടി വി 13:34, 22 സെപ്റ്റംബർ 2009 (UTC)

ജ്യോതിശാസ്ത്രകവാടത്തിൽ പങ്കുചേരാൻ ആഗ്രഹമുണ്ടെന്ന് ഇവിടെ വായിച്ചു. ഞങ്ങൾക്ക് ഇനിയും ആളെ വേണം :-) കൂടുന്നോ? -- റസിമാൻ ടി വി 14:15, 22 സെപ്റ്റംബർ 2009 (UTC)

ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ ആദ്യം അംഗമാവുക. കവാടത്തിൽ ചെയ്യാനുള്ള ജോലികളിൽ താത്പര്യമുള്ളവ ഏതൊക്കെ എന്ന് എന്നോട് പറയുക. അതിനനുസരിച്ച് ജോലി വിഭജിച്ച് തരാം. എനിക്ക് സഹായം ആവശ്യമുള്ളത് തിരഞ്ഞെടുത്ത ചിത്രം പുതുക്കുന്നതിലാണ്‌. കുറച്ച് നല്ല ജ്യോതിശാസ്ത്രചിത്രങ്ങൾ കണ്ടുപിടിച്ച് ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള താളിൽ ഇടുകയും അവക്ക് വോട്ട് ചെയ്യുകയും ചെയ്യുക. പിന്നെ എന്തൊക്കെയാണ് ഇഷ്ടമെന്ന് പറയുമല്ലോ. താരാപഥം കവാടത്തിൽ തിരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതും ഒന്ന് ശ്രദ്ധിക്കുക -- റസിമാൻ ടി വി 17:15, 22 സെപ്റ്റംബർ 2009 (UTC)

ജീവശാസ്ത്രകവാടം ഇപ്പോൾ തുടങ്ങണ്ട എന്നേ ഞാൻ പറയൂ. കാരണം, ജീവശാസ്ത്രസംബന്ധിയായ അധികം വളരെ നല്ല ലേഖനങ്ങൾ വിക്കിയിലുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ താത്പര്യമുള്ള നാലഞ്ച് സജീവ ഉപയോക്താക്കളെ കിട്ടുമെങ്കിൽ പ്രശ്നമില്ല. കൂടുതൽ സ്കോപ്പുള്ളത് ജീവചരിത്രകവാടത്തിനാണ്. വ്യക്തികളുമായി ബന്ധപ്പെട്ട കുറേ നല്ല ലേഖനങ്ങൾ വിക്കിയിലുണ്ട്. ജീവചരിത്രലേഖനങ്ങളെഴുതുന്ന കുറച്ച് സജീവ ഉപയോക്താക്കളുമുണ്ട്. അവരെ ഒന്നിപ്പിക്കാനാവുമെങ്കിൽ നല്ല നിലയിൽ കവാടം മുന്നോട്ടുകൊണ്ടുപോകാനാകും. അതിന് താങ്കൾക്ക് മുൻകൈയെടുക്കാമോ? -- റസിമാൻ ടി വി 04:57, 23 സെപ്റ്റംബർ 2009 (UTC)

Shijualex/5[തിരുത്തുക]

User:Shijualex/5 എന്ന താളിൽ നിന്ന് നീലയാക്കിയ കണ്ണികൾ നീക്കുന്നതാണ്. ചുവന്ന കണ്ണികൾ മാത്രം നോക്കി ഉണ്ടാക്കുന്നവരെ സഹായിക്കാനാണ് ഷിജു ആ താൾ നിർമ്മിച്ചത്. 1000 കണ്ണികളുണ്ടായിരുന്ന താളിൽ ഇപ്പോൾ 235 മാത്രമുള്ളത് അതുകൊണ്ടാണ്. അതിനാൽ Fungus അവിടെനിന്ന് നീക്കിയിട്ടുണ്ട്. അവശ്യലേഖനങ്ങളുടെ പട്ടികയിൽ താങ്കൾ നിർമ്മിച്ച ലേഖനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കണമെങ്കിൽ താങ്കളുടെ യൂസർ പേജിന്റെ ഉപതാളായി (അല്ലെങ്കിൽ ഉപയോക്താവ്:Ezhuttukari/തുടക്കമിട്ടവ എന്ന താളിന്റെ പ്രത്യേക ഭാഗമാക്കി) നിർമ്മിക്കുക. താരതമ്യേന പുതിയ യൂസറായ താങ്കളുടെ സജീവത ഞങ്ങൾക്കൊക്കെ സന്തോഷദായകവും പ്രചോദകവുമാണ്. ആശംസകളോടെ -- റസിമാൻ ടി വി 06:04, 23 സെപ്റ്റംബർ 2009 (UTC)

ലേഖനം തുടങ്ങി അതിൽ സ്വയം {{വിക്കിവൽക്കരണം}} ഫലകം ചേർക്കുന്ന ആളെ ആദ്യമയിട്ടാണ് കാണുന്നത് ;-) --ജുനൈദ് (സം‌വാദം) 09:47, 23 സെപ്റ്റംബർ 2009 (UTC)

:)[തിരുത്തുക]

സമ്മാനത്തിന് നന്ദി :) , കുറച്ച് ദിവസം ഇവിടെ ഇല്ലായിരുന്നു ‌ദീപു [deepu] 10:21, 23 സെപ്റ്റംബർ 2009 (UTC)

ശലഭം കൂട്ടമായും വന്നേനേ! --Challiovsky Talkies ♫♫ 12:14, 23 സെപ്റ്റംബർ 2009 (UTC)

ഇന്റർവിക്കി[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഇന്റർവിക്കി കണ്ണികൾ മൊത്തമായി മലയാളത്തിൽ കോപ്പി ചെയ്യുന്നത് നല്ല കാര്യം തന്നെ. അതിനോടൊപ്പം, മലയാളം വിക്കിയിലെ താളിലേക്കുള്ള ഇന്റർവിക്കി കണ്ണി ഇംഗ്ലീഷ് വിക്കിയിലും ചേർക്കേണ്ടത് സുപ്രധാനമാണ്. വിവിധ വിക്കിപീഡിയകളിലായി പ്രവർത്തിക്കുന്ന ഇന്റർവിക്കി ബോട്ടുകൾ അത് മറ്റു വിക്കിപീഡിയകളിലും ചേർക്കും. (പൊതുവേ ഇംഗ്ലീഷ് കണ്ണി മലയാളത്തിലും, മലയാളം കണ്ണി ഇംഗ്ലീഷിലും ഇത്ര മാത്രമേ ഞാൻ ചേർക്കാറുള്ളൂ. മറ്റു പണികൾ ബോട്ടുകൾക്കായി വിടുകയാണ് ചെയ്യുക) ആശംസകളോടെ --Vssun 05:17, 24 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Hopepong floers ml wiki.jpg[തിരുത്തുക]

പ്രമാണം:Hopepong floers ml wiki.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:45, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Hopepong leaf ila ml wiki.jpg[തിരുത്തുക]

പ്രമാണം:Hopepong leaf ila ml wiki.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:50, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Hopepong kayu ml wiki.jpg[തിരുത്തുക]

പ്രമാണം:Hopepong kayu ml wiki.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:50, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Hopepong kampakam.jpg[തിരുത്തുക]

പ്രമാണം:Hopepong kampakam.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:50, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Hopepong kampakam maram ml wiki.jpg[തിരുത്തുക]

പ്രമാണം:Hopepong kampakam maram ml wiki.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:50, 27 സെപ്റ്റംബർ 2009 (UTC)

എഴുത്തിന് മറുപടിയൊന്നും ലഭിച്ചില്ല. --Vssun 12:52, 27 സെപ്റ്റംബർ 2009 (UTC)

സാങ്കേതികപദാവലി[തിരുത്തുക]

വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 13:44, 28 സെപ്റ്റംബർ 2009 (UTC)

സ്വാഗതം[തിരുത്തുക]

താങ്കൾക്ക് സാങ്കേതികപദാവലീപദ്ധതിയിലേക്ക് ലളിതവും ഹാർദ്ദവുമായ സ്വാഗതം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കാനാവുമെങ്കിൽ പദ്ധതിതാളിൽ അതിന്റെ വിവരവും പുരോഗതിയും രേഖപ്പെടുത്തണം.

പദ്ധതിയുടെ അടിയന്തര ആവശ്യങ്ങൾ സം‌വാദതാളിൽ ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--തച്ചന്റെ മകൻ 14:15, 28 സെപ്റ്റംബർ 2009 (UTC)

സാങ്കേതികസംജ്ഞ ഏതു സ്വീകരിക്കണം എന്ന സംശയം കൊണ്ടാണ്‌ മേഖലാതാളുകൾ തുടങ്ങാഞ്ഞത്. സാങ്കേതികം മതിയോ സാങ്കേതികവിദ്യ വേണോ എന്നു സമവായത്തിലെത്തിയിട്ടാകാമെന്നു കരുതി. താങ്കൾ പദ്ധതി സം‌വാദത്തിൽ ഉന്നയിച്ച കാര്യങ്ങൾക്ക് അഭിപ്രായമറിയിക്കാമോ?--തച്ചന്റെ മകൻ 17:19, 28 സെപ്റ്റംബർ 2009 (UTC)
വിഭാഗത്തിൽ വേണ്ട പദസൂചികൾ നിർമ്മിച്ച് പരിപാലിക്കേണ്ട ചുമതല ഏറ്റെടുക്കുമല്ലോ. സാങ്കേതികരംഗത്തെ എല്ലാ പദങ്ങൾക്കും മലയാളം വേണമെന്ന് വാശിപിടിക്കേണ്ടതില്ല. നിലവിലുള്ള പദങ്ങൾ വെച്ച് സാങ്കേതികവിദ്യാപദസൂചി ആരംഭിക്കൂ. ആശംസകൾ --തച്ചന്റെ മകൻ 18:26, 30 സെപ്റ്റംബർ 2009 (UTC)

"പരീക്ഷ വന്നു തലയിൽ കയറി, വിക്കിസമയം കുറഞ്ഞുപോയി". പരീക്ഷയാണോ? അടുത്തയാഴ്ച്ച എനിക്കുമുണ്ട്. ബെസ്റ്റ് ഓഫ് ലക്ക് -- റസിമാൻ ടി വി 17:32, 2 ഒക്ടോബർ 2009 (UTC)

അവധി കഴിഞ്ഞാൽ പെട്ടെന്ന് തിരികവരണംട്ടോ.. --Vssun 09:23, 3 ഒക്ടോബർ 2009 (UTC)

ചിത്രം[തിരുത്തുക]

നീലത്തവള ചിത്രത്തിന്റെ സംവാദം ഒന്ന് നോക്കണേ--അഭി 11:43, 7 ഒക്ടോബർ 2009 (UTC)

Commons:Commons:Licensing ഒന്ന് നോക്കൂ. ചിത്രങ്ങൾ കമ്മേഴ്ഷ്യലായി ഉപയോഗിക്കാൻ പ്ലാനൊന്നുമില്ലെങ്കിൽ വിക്കിയിൽ സ്വതന്ത്രമായി അപ്‌ലോഡ് ചെയ്യുന്നതല്ലേ നല്ലത്? നോൺ കമേഴ്ഷ്യൽ ലൈസൻസുകൾക്കുപോലും വിക്കിയിൽ നിലനിൽപില്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഫെയർ യൂസും അനുവദിനീയമല്ല. -- റസിമാൻ ടി വി 15:10, 7 ഒക്ടോബർ 2009 (UTC)

ആന്റിബയോട്ടിക്[തിരുത്തുക]

സംവാദം:ആന്റിബയോട്ടിക്ക് ശ്രദ്ധിക്കുക --Vssun 11:40, 10 ഒക്ടോബർ 2009 (UTC)

താരകം[തിരുത്തുക]

താങ്ക്യൂ താങ്ക്യൂ. താരകത്തിന്റെ രൂപം ഉപയോക്താവിന്റെ ഉപതാളിൽ ഉണ്ടാക്കി വച്ചത് കണ്ടിരുന്നു. ഇപ്പോൾ കൈയിൽ കിട്ടി - വളരെ സന്തോഷം. ഒരു പത്തിരുപത് ലേഖനം കൂടി ആയി വരുമ്പോൾ എഴുത്തുകാരിക്കും ഇതുപോലൊരു താരമിട്ടുതരണമെന്ന് വിചാരിച്ചിരിക്കുവാരുന്നു. അധികം വൈകാതെ തരാം :-).

പിന്നെ ഒരു കാര്യം. അവശ്യലേഖനങ്ങൾ സൃഷ്ടിക്കുമ്പോൾ നമ്മളിലധികം പേരും കാര്യമായി അറിവില്ലാത്ത വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ്‌ സൃഷ്ടിക്കാൻ ശ്രമിക്കാറ്. എങ്കിലും ലേഖനങ്ങൾ വിവരങ്ങൾ തീരെ ഇല്ലാത്തവയായിപ്പോകരുത്. അടിസ്ഥാനവിവരങ്ങളെങ്കിലും വേണം. ഉദാഹരണമായി, താങ്കൾ നിർമ്മിച്ച യന്ത്രത്തോക്ക്, ദഹനം തുടങ്ങിയ ലേഖനങ്ങളിൽ അടിസ്ഥാനവിവരങ്ങളൊക്കെയുണ്ട്. എന്നാൽ ഇറച്ചി പോലുള്ള ചില ലേഖനങ്ങൾ തീരെ ചെറുതാണെന്ന് തോന്നിപ്പോകുന്നു. ലേഖനങ്ങൾ ഒറ്റവരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം (something is better than nothing എന്നാണ്‌. ന്നാലും നമ്മളൊരു something ഉണ്ടാക്കുമ്പോൾ അതൊരു SOMETHING ആക്കാൻ നോക്കുന്നതല്ലേ കൂടുതൽ നല്ലത്). അന്തർവിക്കികളൊന്നുമില്ലാതെ ലേഖനത്തിന്റെ വലിപ്പം 2 കിലോബൈറ്റുണ്ടായാൽ ഏതാണ്ട് (ഏതാണ്ട് മാത്രമാണ്‌, ട്ടോ) അവശ്യവിവരങ്ങളായി എന്ന് കരുതാം. ഇനി ലേഖനങ്ങളുണ്ടാക്കുമ്പോൾ ഇങ്ങനെയാക്കാൻ ശ്രദ്ധിച്ചുകൂടേ? ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിന്റെ ആമുഖമെങ്കിലും മുഴുവനായി തർജ്ജമ ചെയ്യാനായാൽ നന്നാകും. ഞാൻ ഇതാണ്‌ ചെയ്യാൻ ശ്രമിക്കാറുള്ളത്.

ഇനിയുള്ള 200 വേഗം തീർക്കണം. ഷിജുവിന്റെ ആഗ്രഹം പോലെ മലയാളം വിക്കിയിൽ 15000 ലേഖനമാകും മുമ്പ് എന്തായാലും വേണം. താരകത്തിനും ഊർജ്ജസ്വലമായ (നമ്മളെക്കൂടി ഊർജ്ജസ്വലരാകാൻ പ്രചോദിപ്പിക്കുന്ന) വിക്കി പ്രവർത്തനത്തിനും നന്ദി. ഇങ്ങനെ തുടർന്നും എഴുതുക. ആശംസകളോടെ -- റസിമാൻ ടി വി 13:51, 14 ഒക്ടോബർ 2009 (UTC)


താരകം ഇഷ്ടപ്പെട്ടു. വളരെ നന്ദി. കുറേനാളായിരുന്നു എനിക്ക് താരകം കിട്ടിയിട്ടു്. പിള്ളാർക്കേ താരകം (മുഠായി) കൊടുക്കാൻ പാടൂ എന്ന് എവിടുള്ളവർക്കു് വാശിയാ. പക്ഷെ ഇതു് എപ്പോ കിട്ടിയാലും എനിക്കിഷ്ടമാണു്. :0 --Shiju Alex|ഷിജു അലക്സ് 00:48, 15 ഒക്ടോബർ 2009 (UTC)

മനസ്സിലായില്ലല്ലോ..--തച്ചന്റെ മകൻ 08:04, 15 ഒക്ടോബർ 2009 (UTC)

ബോഗൺവില്ല[തിരുത്തുക]

ക്ഷമിക്കണം. ബോഗൺവില്ലയാണോ? പേരുമാറ്റി വീണ്ടും അപ്‌ലോഡിയാൽപ്പോരേ--തച്ചന്റെ മകൻ 08:32, 15 ഒക്ടോബർ 2009 (UTC)
ചിത്രത്തിന്റെ പേരു മാറ്റാൻ സാധിക്കും. പക്ഷേ കാര്യനിർവാഹകർക്കു മാത്രമേ അതുസാധിക്കൂ. ഏതു ചിത്രത്തിന്റെ പേരാണ് മാറ്റേണ്ടതെന്നു പറഞ്ഞാൽ മാറ്റാവുന്നതാണ്. --Vssun 16:10, 16 ഒക്ടോബർ 2009 (UTC)

സുതാര്യത[തിരുത്തുക]

അതേ തിരഞ്ഞെടുക്കാവുന്ന ചിത്രത്തിലെ transparancy ക്ക് ഗ്ലാസ് ഉപയോഗിക്കുന്ന പടമില്ലേ അതുവേണോ? transparancy ക്ക് ഏതെങ്കിലും semi transparant ചിത്രം ഉപയോഗിക്കുന്ന തല്ലേ നല്ലത് ? --Neon. 04:30, 16 ഒക്ടോബർ 2009 (UTC)

ഹലോ[തിരുത്തുക]

കുറേ നാളായല്ലോ കണ്ടിട്ട്. തിരിച്ച് ആക്റ്റീവാകാൻ പോകുകയല്ലേ? -- റസിമാൻ ടി വി 17:44, 5 ജനുവരി 2010 (UTC)

Smiley.svg --Vssun 06:27, 6 ജനുവരി 2010 (UTC)