ഉപയോക്താവിന്റെ സംവാദം:Diegovishnu

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Diegovishnu !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Signature icon.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 18:34, 17 മാർച്ച് 2010 (UTC)[reply]


പുതിയ ലേഖനം[തിരുത്തുക]

ലുട്ടാപ്പീ.. ;-)

പുതിയ ലേഖനം എഴുതുമ്പോൾ തലക്കെട്ട് മലയാളം തലക്കെട്ടിൽ തുടങ്ങുക. ഇംഗ്ലീഷ് തലക്കെട്ടിലുള്ള താൾ പിന്നീട് പ്രസ്തുത താളിലേക്ക് തിരിച്ചുവിട്ടാൽ മതി. :-) അസ്സോസിയേഷൻ ഫുട്ബാൾ താളിന്റെ തലക്കെട്ട് ഞാൻ മാറ്റിയിട്ടുണ്ട് ട്ടോ :-) - Hrishi 16:37, 18 ജൂലൈ 2010 (UTC)[reply]

പ്രധാന താൾ Protected ആണ്. അഡ്മിനുകൾക്ക് മാത്രമേ തിരുത്താൻ പറ്റൂ.. പിന്നെ പ്രധാനതാളിൽ എവിടെയാ അർജന്റീനയുടെ ഫുട്ബോൾ ടീമിനെ പറ്റി ഉള്ളത്? ഞാൻ നോക്കിയിട്ട് കണ്ടില്ലല്ലോ.. പിന്നെ ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ (Vector toolbar with signature button.png) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Hrishi 07:26, 19 ജൂലൈ 2010 (UTC)[reply]

പ്രമാണം:കൊടികുത്തി1.jpg[തിരുത്തുക]

താങ്കൾ‌ അപ്‌ലോഡ് ചെയ്ത ഈ ചിത്രത്തിന്റെ ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്നും ലഭിച്ചതാണെങ്കിൽ അതിന്റെ ലിങ്ക് ചേർക്കുക. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യപ്പെടാനിടയുണ്ട്. ചിത്രം തിരുത്തി, വിവരങ്ങൾ ചേർക്കുന്നതിന് ഇവിടെ ഞെക്കുക

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ -- Vssun (സുനിൽ) 04:50, 20 ജൂലൈ 2010 (UTC)[reply]

പ്രമാണം:കൊടികുത്തി2.jpg[തിരുത്തുക]

താങ്കൾ‌ അപ്‌ലോഡ് ചെയ്ത ഈ ചിത്രത്തിന്റെ ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്നും ലഭിച്ചതാണെങ്കിൽ അതിന്റെ ലിങ്ക് ചേർക്കുക. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യപ്പെടാനിടയുണ്ട്. ചിത്രം തിരുത്തി, വിവരങ്ങൾ ചേർക്കുന്നതിന് ഇവിടെ ഞെക്കുക

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ -- Vssun (സുനിൽ) 04:52, 20 ജൂലൈ 2010 (UTC)[reply]

പകർപ്പവകാശമുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാനാകില്ല. (അവ പരിമിതമായി മാത്രം ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാറുണ്ട്). അതുകൊണ്ട്‌ കൊടികുത്തിയുടെ രണ്ടു ചിത്രങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ കാണുക. സംശയങ്ങൾ ഒട്ടും മടിക്കാതെ ചോദിക്കുക. ആശംസകളോടെ --Vssun (സുനിൽ) 15:12, 21 ജൂലൈ 2010 (UTC)[reply]

പ്രമാണത്തിന്റെ സംവാദം:വേഴാമ്പൽ-ബന്നാർക്കട്ട-പാർക്ക്.JPG[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:വേഴാമ്പൽ-ബന്നാർക്കട്ട-പാർക്ക്.JPG കാണുക. --Vssun (സുനിൽ) 05:01, 20 ജൂലൈ 2010 (UTC)[reply]

മലപ്പുറം[തിരുത്തുക]

♕ കേരളത്തിലെ സ്ഥലങ്ങൾ വിക്കി പദ്ധതി പുരോഗമിക്കുന്നു. അതിന്റെ ഭാഗമായി മലപുറം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെ വിക്കിയിലാക്കാൻ ക്ഷണിക്കുന്നു. താൽപര്യമുണ്ടെന്കിൽ അറിയിക്കുക : HKBBOT 15:00, 23 ജൂലൈ 2010 (UTC)[reply]


Online : Hrishi 17:50, 23 ജൂലൈ 2010 (UTC)[reply]

താഴെക്കോട് ഗ്രാമപഞ്ചായത്ത്[തിരുത്തുക]

പ്രശ്നം ഇപ്പോഴും ഉണ്ടോ? ഞാൻ നോക്കിയിട്ട് കുഴപ്പങ്ങൾ കാണുന്നില്ല. സഹായം ആവിശ്യമുണ്ടെങ്കിൽ ചോദിക്കുക. --കിരൺ ഗോപി 08:59, 24 ജൂലൈ 2010 (UTC)[reply]


ഇല്ല ഇപ്പോഴില്ല..എന്നാൽ പുതിയൊരു പ്രശ്നം.. ഞാൻ താഴേക്കോട് ഗ്രാമപഞ്ചായത്ത് എഴുതിക്കൊണ്ടിരിക്കുന്നതിനിടക്കാരോ അത് താഴെക്കോട് ഗ്രാമപഞ്ചായത്തിലേക്ക് തിരിച്ച്വിട്ടതിനാൽ ഞാനെഴുതിയ 2-3 ഖണ്ഡിക നഷ്ട്ടപ്പെട്ടിരിക്കുന്നു...മാത്രവുമല്ല ആ തിരിച്ച്വിടൽ തെറ്റാണു താനും.താഴേക്കോട് ആണ്‌. താഴെക്കോട് അല്ല. റോൾ ബാക്ക് ചെയ്യാൻ വല്ല ഉപായവുമുണ്ടോ? വിഷ്ണു 09:08, 24 ജൂലൈ 2010 (UTC)[reply]

ഗവൺമെന്റ് സൈറ്റിലും അതനുസരിച്ച് നിർമിച്ച ഫലകത്തിലും താഴെക്കോട് എന്നാണ്. കാണുന്നത്. സൈറ്റിനെ ആധാരമാക്കി ലേഖനം എഴുതുമ്പോൾ ഒരു വരി പോലും സൈറ്റിൽ നിന്ന് അതു പോലെ കോപ്പി ചെയ്യരുത്. കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉണ്ട് . : Hrishi 09:22, 24 ജൂലൈ 2010 (UTC)[reply]

സർക്കാരിന്റെ സൈറ്റിൽ പഞ്ചായത്തിന്റെ പേര് താഴെക്കോട് എന്നു തന്നെയാണ് കൊടുതിരിക്കുന്നത്. പക്ഷേ ഇലക്ഷൻ കമ്മീഷൻ പറയുനന്ത് താഴേക്കോട് എന്നാണ്. ഇതിൽ ഏതാണ് ശരി എന്നറിയില്ല. താഴേക്കോട് ആണ് ശരി എങ്കിൽ തലക്കെട്ടും ഫലകവും അങ്ങിനെ മാറ്റാം. --കിരൺ ഗോപി 09:29, 24 ജൂലൈ 2010 (UTC)[reply]

ലേഖനത്തിന്റെ നാമം ‘’താഴേക്കാട്’‘ എന്നു മാറ്റിയിട്ടുണ്ട്. കോപ്പി റൈറ്റ് പ്രശനമില്ലാതെ ഒന്നു മാറ്റിയെഴുതാമോ ഈ ലേഖനം? --കിരൺ ഗോപി 15:12, 24 ജൂലൈ 2010 (UTC)[reply]


ചിത്രങ്ങൾ[തിരുത്തുക]

അപ്‌‌ലോഡ് ചെയ്‌‌ത ചിത്രങ്ങൾ നന്നായിട്ടുണ്ട്. പക്ഷേ അവക്കൊന്നും ലൈസൻസ് ചേർത്തിട്ടില്ലല്ലോ.. ഉടനെ ലൈസൻസ് ചേർത്തില്ല എന്നാകിൽ അവ നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.  : Hrishi 15:23, 24 ജൂലൈ 2010 (UTC)[reply]

ചില ചിത്രങ്ങളിലൊക്കെ ചേർത്തിട്ടുണ്ട്. എന്നാൽ കുത്തബ് മിനാറിന്റെ ചിത്രത്തിലും മറ്റു ചില ചിത്രങ്ങളിലും അനുമതി താഴെ കൊടുക്കുന്നു എന്ന് പറഞ്ഞിട്ടുണ്ടേന്കിലും അനുമതിയൊന്നും നൽകിയതായി കാണുന്നില്ല .ഒന്നു ശ്രദ്ധിക്കുക  : Hrishi 15:45, 24 ജൂലൈ 2010 (UTC)[reply]

അവലംബങ്ങൾ[തിരുത്തുക]

സ്പെയിൻ ഫുട്ബോൾ ടീം എന്ന താളിൽ നിന്നും അവലംബങ്ങൾ നീക്കിയത് എന്തിന്‌? കിരൺ ഗോപി 08:53, 27 ജൂലൈ 2010 (UTC)[reply]

ഏതാണോ കൂടുതൽ ഉചിതം എന്നുള്ളത് അത് കൊടുക്കുക. ഇംഗ്ലീഷ് ആകുന്നതാണ്‌ നല്ലത്. തെളിവ് ആവശ്യമുള്ളവർക്ക് റെഫർ ചെയ്യാമല്ലോ? അവലംബം കൊടുക്കന്നതിൽ Error കാണുക്കുന്നു എങ്കിൽ ചോദിക്കാൻ മടിക്കണ്ട. കിരൺ ഗോപി 09:15, 27 ജൂലൈ 2010 (UTC)[reply]
വിവരപ്പെട്ടിയിൽ അവലംബം ചേർക്കുന്നതാണോ ഉദ്ദേശിച്ചത്. ആണെങ്കിൽ <ref> name കൊടിക്കുന്നതിന്‌ പകരം ഫുൾ അഡ്രസ്സ് കൊടുത്താൽ ശരിയാകും. ശരിയായില്ലെങ്കിൽ നോക്കാം. അതുപോലെ ഇംഗ്ലിഷ് വിക്കി പീഡിയ അവലംബത്തിൽ നിന്നും ഒഴിവാക്കണം. അതിനു പകരം en:Spain national football team എന്ന് interwiki ലിങ്ക് കൊടുക്കാം പക്ഷേ അത് അവലംബമായി സ്വീകരിക്കാൻ പറ്റില്ല.കിരൺ ഗോപി 09:52, 27 ജൂലൈ 2010 (UTC)[reply]

ഈ താളും സഹായം:എഡിറ്റിങ്‌ വഴികാട്ടി#അവലംബം ഒന്ന് നോക്കുക. അപ്പോൾ കാര്യങ്ങൾ ഏറെക്കുറെ മനസ്സിലാകും. കിരൺ ഗോപി 10:02, 27 ജൂലൈ 2010 (UTC)[reply]

താഴെക്കോട് ഗ്രാമപഞ്ചായത്ത്[തിരുത്തുക]

സാംസ്കാരിക ചരിത്രത്തിലെ പാണ്ഡവരുടെ കഥക്ക് എന്തെങ്കിലും അവലംബം ഉണ്ടോ. കാരണം ഇതേ ഐതിഹ്യം തൃക്കാക്കര ഗ്രാമപഞ്ചായത്ത് ഇവിടെയും പറയുന്നുണ്ട്.--ബിപിൻ 15:14, 28 ജൂലൈ 2010 (UTC)[reply]

ശരിയാക്കാം. തർജ്ജിമ അല്ലേ വേണ്ടത്? --കിരൺ ഗോപി 17:03, 28 ജൂലൈ 2010 (UTC)[reply]
ഇപ്പോൾ ശരിയായോ എന്നു നോക്കു. തർജ്ജിമയിൽ തെറ്റുണ്ടങ്കിൽ അറിയിക്കുക.--കിരൺ ഗോപി 17:19, 28 ജൂലൈ 2010 (UTC)[reply]

തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

ജൂലൈ മാസം വരെയുള്ളത് തിരഞ്ഞെടുത്തിട്ടുണ്ട്. ആഗസ്തിലേക്കുള്ളതിനു വോട്ടുകളുള്ള ചിത്രങ്ങൾ ഉണ്ടല്ലോ. തീർച്ചയായും ചെയ്യുന്നതായിരിക്കും. കൂടാതെ ഒരു ചെറിയ കാര്യം കൂടി. സം‌വാദ താളുകളിൽ ഒപ്പിടുമ്പോൾ ലോഗിൻ ചെയ്തതിനു ശേഷം ഇടുക. നന്ദി. --Rameshng:::Buzz me :) 04:40, 29 ജൂലൈ 2010 (UTC)[reply]

പഠനശിബിരം[തിരുത്തുക]

വളരെ നല്ല കാര്യം. മലബാർ മേഖലയിലാണെങ്കിൽ അത് കോഴിക്കോടാക്കുന്നതല്ലേ നല്ലത്... എങ്കിൽ മൂന്നു ജില്ലക്കാർക്കും സൗകര്യമാവുമല്ലോ... പഠനശിബിരത്തിനം 'വൻ വിജയം :-)' ആയിക്കാണാൻ ആഗ്രഹിക്കുന്നു. ഏന്തിനും ഞാൻ തയ്യാർ...--Habeeb | ഹബീബ് 16:00, 30 ജൂലൈ 2010 (UTC)[reply]

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന_ചിത്രങ്ങൾ[തിരുത്തുക]

വോട്ടെടുപ്പ് തുടങ്ങിയ സമയം വരെ വരുത്തിയ തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി പരിഗണിക്കൂ എന്നതിനാൽ താങ്കൾ പെരിയാലത്തിന്റെ പൂവും മൊട്ടുകളും എന്ന ചിത്രത്തിനു ചെയ്ത വോട്ട് സാധു അല്ല. വോട്ടെടുപ്പ് നയത്തേ പറ്റി ഇവിടെ നിന്നും കൂടുതൽ അറിയാം. ജൂലൈ 24 ന് ശേഷമുള്ള നാമനിർദ്ദേശങ്ങളിൽ വോട്ട് ചെയ്യാം.--കിരൺ ഗോപി 19:28, 30 ജൂലൈ 2010 (UTC)[reply]

സ്വാഗതം ചെയ്യൽ[തിരുത്തുക]

വിഷ്ണു, പുതിയ ഉപയോക്താക്കൾക്ക് സ്വാഗതം പറയുവാൻ ഫലകം ഉപയോഗിക്കുക. അതിനായി തിരുത്താനായി തുറന്ന താളിൽ ഏറ്റവും താഴെയായി ഫലകങ്ങൾ എന്ന കൂട്ടത്തിൽ തുടക്കത്തിൽ തന്നെ {{ബദൽ:സ്വാഗതം}} എന്നതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ ഉപയോക്തൃസം‌വാദം താളിൽ {{ബദൽ:സ്വാഗതം}} എന്ന് വരും, അതേപടി താൾ സേവ് ചെയ്യുക, സ്വാഗത സന്ദേശം തനിയേ വന്നുകൊള്ളും . ആശംസകളോടെ --കിരൺ ഗോപി 14:12, 8 ഓഗസ്റ്റ് 2010 (UTC)[reply]

മറ്റുള്ളവർ സ്വാഗതം ചെയ്യുമ്പോൾ വരുന്ന തിരുത്തൽ സംഗ്രഹവും താങ്കൾ ചെയ്യുമ്പോഴുള്ള സംഗ്രഹവും ശ്രദ്ധിക്കൂ --കിരൺ ഗോപി 14:58, 8 ഓഗസ്റ്റ് 2010 (UTC)[reply]

യാന്ത്രികമായി സൃഷ്ടിക്കപ്പെട്ട ഉപയോക്താക്കൾ[തിരുത്തുക]

മറ്റൊരു വിക്കിയിലെ ഒരുപയോക്താവ് നമ്മുടെ വിക്കി സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഒരംഗത്വം തനിയേ ഇവിടേയും സൃഷ്ടിക്കപ്പെടും അവരെയാണ്‌ യാന്ത്രികമായി സൃഷ്ടിക്കപ്പെട്ട ഉപയോക്താവ് എന്ന നിലയിൽ കാണുന്നത്. അവർ മിക്കവാറും മലയാളികളായിരിക്കില്ല അതുകൊണ്ട് ഇവിടെ പ്രവർത്തിക്കാൻ സാധ്യതയില്ലാത്തവരായിരിക്കും അതിനാൽ അവരോട് സ്വാഗതം പറയാറില്ല. --ജുനൈദ് | Junaid (സം‌വാദം) 06:34, 9 ഓഗസ്റ്റ് 2010 (UTC)[reply]

മറ്റ് വിക്കികളിൽ പ്രവർത്തിക്കുന്നവർ ഇവിടെ വന്നാലേ യാന്ത്രികമായി അംഗത്വം സൃഷ്ടിക്കപ്പെടുകയുള്ളൂ. --ജുനൈദ് | Junaid (സം‌വാദം) 15:00, 9 ഓഗസ്റ്റ് 2010 (UTC)[reply]

Hinduism-stub[തിരുത്തുക]

{{Hinduism-stub}} --Vssun (സുനിൽ) 15:40, 10 ഓഗസ്റ്റ് 2010 (UTC)[reply]

ഷഡ്കർമ്മങ്ങൾ[തിരുത്തുക]

വിഷ്ണുവിന്റെ ഫോണ്ടിൽ കാണാൻ പറ്റില്ലായിരിക്കും. ഡ്, ക എന്നിവയ്ക്കിടയിൽ ഒരു ക്യാരക്റ്റർ അധികമുണ്ടായിരുന്നു --റസിമാൻ ടി വി 16:56, 10 ഓഗസ്റ്റ് 2010 (UTC)[reply]

തിരിച്ചു വിടൽ[തിരുത്തുക]

താൾ 1 ഡിലീറ്റ് ചെയ്താൾ താൾ 2ൽ നിന്ന് നൊക്കുമ്പോൾ താൾ 1 ചുവന്ന കണ്ണിയിൽ കാണും. മറിച്ച് താൾ 1 നീക്കം ചെയ്തില്ലെങ്കിൽ താൾ 2 ൽ താൾ 1 നീലയായി കാണും. ആ ലിങ്കിൽ ക്ലിക്ക് ചെയ്താൾ താൾ 3ലേക്ക് പോകും. സംശയം ക്ലിയർ ആയി എന്നു കരുതുന്നു.Smiley.svg --കിരൺ ഗോപി 17:15, 10 ഓഗസ്റ്റ് 2010 (UTC)[reply]

വ്യക്തമായില്ല[തിരുത്തുക]

വിഷ്ണു എന്റെ സംവാദം താളിൽ എന്താണ് ചോദിച്ചിരിക്കുന്നതെന്ന് വ്യക്തമായില്ല. അബദ്ധങ്ങൾ ഒഴിവാക്കുക എന്ന് എന്നോട് പറയാൻ, ഞാൻ 'നമ്പൂതിരി' എന്ന ലേഖനത്തിൽ ഒന്നും എഴുതിയിട്ടില്ല. പൂണൂലിന് രണ്ടിഴ, ഒരിഴ എന്നൊക്കെ പറഞ്ഞിരിക്കുന്നതിന് അവലംബം ആവശപ്പെട്ടൂ എന്നേയുള്ളൂ.. വിഷ്ണു എന്താണ് എന്നോട് പറയാൻ ശ്രമിച്ചത് എന്നൊന്ന് വ്യക്തമാക്കിത്തരാമോ? --Naveen Sankar 12:20, 11 ഓഗസ്റ്റ് 2010 (UTC)[reply]

ഒരു ഉപയോക്താവിനെ സ്വാഗതം ചെയ്യുന്നതിന്‌ {{ബദൽ:സ്വാഗതം}} ആ ഉപയോക്താവിന്റെ സംവാദം താളിലാണ്‌ രേഖപ്പെടുത്തേണ്ടതാണ്‌. ഉപയോക്തൃതാൾ ഉപയോക്താവിനെ പരിചയപ്പെടുത്തുവാനുള്ള താളാണ്‌.തുടർന്ന് ശ്രദ്ധിക്കുമല്ലോ--Mangadan 02:40, 24 സെപ്റ്റംബർ 2010 (UTC)[reply]

പഠനശിബിരം[തിരുത്തുക]

പഠനശിബിരത്തിന്‌ എത്താൻ പറ്റുന്ന രീതിയിലാണ്‌ ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. പക്ഷെ പരിപാടി തുടങ്ങി ഇത്തിരി കഴിഞ്ഞേ സ്ഥലത്തെത്താൻ പറ്റൂ --റസിമാൻ ടി വി 06:52, 24 സെപ്റ്റംബർ 2010 (UTC)[reply]

പ്രമാണം:Hindu news calicut wikimeet1.jpg[തിരുത്തുക]

പ്രമാണം:Hindu news calicut wikimeet1.jpg എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. തച്ചന്റെ മകൻ 03:29, 5 ഒക്ടോബർ 2010 (UTC)[reply]

എന്ന് ഹിന്ദു ഓൺലൈൻ എഡിഷനിൽ നൽകിയിരിക്കുന്നു. വെബ്സൈറ്റ് സ്ക്രീൻഷോട്ടുകൾ പൊതുസഞ്ചയത്തിൽ ചേർക്കാൻ പറ്റില്ല. വെബ്സൈറ്റ് കോമൺസ് അനുമതിയിലാണെങ്കിൽ അങ്ങനെ പറ്റുമെന്നുതോന്നുന്നു.--തച്ചന്റെ മകൻ 14:45, 5 ഒക്ടോബർ 2010 (UTC)[reply]

പ്രമാണം:Indiragandhi dress.JPG[തിരുത്തുക]

ഒരു പ്രശ്നവുമില്ല..ഒരു പിശകാണത്...മാറ്റിയിരിക്കുന്നു..ഇനി അത് താനേ നീക്കപ്പെട്ടോളും---♔ കളരിക്കൻ ♔ | സംവാദം 10:52, 15 ഒക്ടോബർ 2010 (UTC)[reply]

കോമൺസ് ചിത്രം[തിരുത്തുക]

ഒരു ചിത്രം മലയാളം വിക്കിയിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ ആ ചിത്രം മലയാളം വിക്കിയിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അത് ഇംഗ്ലീഷ് വിക്കിയിലോ മറ്റ് ഭാഷാ വിക്കിയിലോ ഉപയോഗിക്കണമെങ്കിൽ ആ ചിത്രം വീണ്ടും ആ വിക്കിയിലെല്ലാം അപ്ലോഡ് ചെയ്യേണ്ടി വരും. അപ്പോൾ അപ്ലോഡറുടെ പേരും ആട്രിബ്യൂഷനും ഒക്കെ കൊടുക്കാൻ ബുദ്ധിമുട്ട് ആവും. എന്നാൽ ചിത്രം കോമൺസിലാണെങ്കിൽ എല്ലാ വിക്കിയിലും ചിത്രം ഉപയോഗിക്കാൻ കഴിയും, വെവ്വേറെ അപ്ലോ‌ഡ് ചെയ്യാതെ തന്നെ. ഇത് ഒരു ചിത്രത്തിന്റെ പല കോപ്പി ഉണ്ടാകുന്നത് തടയുന്നു.

ചിത്രം കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ട് ദോഷം ഒന്നും ഇല്ല എന്ന് മാത്രമല്ല സ്വതന്ത്ര ചിത്രങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യുന്നതാണ് അഭികാമ്യം. കോമൺസ് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചിത്രങ്ങളുടെ സ്രോതസ്സ് ആണ് ഇപ്പോൾ. മലയാളം വിക്കിയിൽ സ്വതന്ത്ര ലൈസൻസിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ ഒരുനാൾ കോമൺസിലേയ്ക്ക് നീക്കപ്പെടുക തന്നെ ചെയ്യും. ആദ്യം മലയാളം വിക്കിയിൽ അപ്‌ലോഡ് ചെയ്തതിനു ശേഷം പിന്നീട് കോമൺസിലേയ്ക്ക് മാറ്റുന്നത് ഇരട്ടിപ്പണിയാണ്. അതിനാൽ ആദ്യമേ കോമൺസിൽ അപ്ലോഡ് ചെയ്യുന്നത് കുറെ സമയം ലാഭിക്കാൻ സഹായിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 11:05, 15 ഒക്ടോബർ 2010 (UTC)[reply]

ആദ്യമേ കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാണ് അഭികാമ്യം. അവിടെ അപ്‌ലോഡ് ചെയ്യുമ്പോൾ സ്വതന്ത്ര ലൈസൻസ് ഉണ്ടാകണം എന്നേ നിർബന്ധമുള്ളൂ. ക്രിയേറ്റീവ് കോമൺസ് വേണോ സ്വതന്ത്രമാക്കണോ എന്ന് അപ്‌ലോഡറുടെ ഇഷ്ടമാണ്. ആദ്യത്തേതിൽ അപ്‌ലോഡറിന് ആ ചിത്രം ഉപയോഗിക്കുന്നുടത്തെല്ലാം (വിക്കിക്ക് പുറത്ത്) പേര് വരും എന്ന സ്വകര്യമുണ്ട്. കോമൺസിൽ ചിത്രം അപ്‌ലോഡ് ചെയ്യുന്നതിനു മുൻപ് ഇതും കൂടി ഒന്ന് കണ്ടുനോക്കൂ. വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#ചിത്രങ്ങളുടെ അപ്‌ലോഡിങ്ങ് മലയാളം വിക്കിപീഡിയയിലേക്കോ കോമൺസിലേക്കോ? --ശ്രീജിത്ത് കെ (സം‌വാദം) 11:22, 15 ഒക്ടോബർ 2010 (UTC)[reply]

ഉപനിഷ്ക്രാമണം[തിരുത്തുക]

ഈ ലേഖനത്തിന്റെ അന്തർ ഭാഷാ കണ്ണി w:Nishkramana ആണോ? കൂടാതെ ലേഖനത്തിൽ ഷോഡശക്രിയകളിൽപ്പെടുന്ന ആറാമത്തെ ക്രിയ ആണ് ഗർഭാധാനം. എന്നത് തിരുത്തിയെഴുതാമോ?

ഷോഡശക്രിയകളിലെ ചില ലേഖനങ്ങൾക്ക് അന്തർഭാഷാകണ്ണി ഇവിടെനിന്നും w:Template:Hindu_samskaras ചേർത്തിട്ടുള്ളത് പരിശോധിക്കാമോ? ആശംസകളോടെ --ഷാജി 14:00, 20 ഒക്ടോബർ 2010 (UTC)[reply]

ഉപനിഷ്ക്രാമണം[തിരുത്തുക]

ഉപനിഷ്ക്രാമണം എന്ന ലേഖനം ആവശ്യത്തിന്‌ വിവരങ്ങളില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 21:40, 29 ഒക്ടോബർ 2010 (UTC)[reply]

ഉപനിഷ്ക്രാമണം[തിരുത്തുക]

ഉപനിഷ്ക്രാമണം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 14:31, 1 നവംബർ 2010 (UTC)[reply]

പേരുമാറ്റൽ[തിരുത്തുക]

ഉപയോക്തൃനാമം മാറ്റുമ്പോൾ ഒപ്പിട്ട കണ്ണികൾക്ക് മാറ്റം സംഭവിക്കില്ല. എങ്കിലും പഴയ പേരിൽ നിന്നും പുതിയതിലേക്ക് ഒരു റീഡയറക്റ്റ് നിലനിർത്തുന്നതുകൊണ്ട് ഇതൊരു പ്രശ്നമല്ല. ഡാറ്റ എന്നുദ്ദേശിച്ചത്, മുൻപത്തെ തിരുത്തലുകളുടെ വിവരങ്ങളാണോ? അവയെല്ലാം പുതിയ യൂസർനെയിമിലേക്ക് തനിയേ മാറ്റപ്പെടും. കൂടുതലെന്തെങ്കിലും അറിയണമെങ്കിൽ ചോദിക്കുക. ആശംസകളോടെ --Vssun (സുനിൽ) 02:39, 5 നവംബർ 2010 (UTC)[reply]

വിക്കിസംഗമോത്സവം[തിരുത്തുക]

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. ഇൻജിനിയർ എന്ന നിലയിൽ വിക്കിമീഡിയയിൽ ഉപയോഗിക്കുന്ന ടൂളുകൾ, മെറ്റാവിക്കി മലയാളത്തിൽ എന്നീ വിഷയങ്ങളെക്കുറിച്ചോ അല്ലെങ്കിൽ താല്പര്യമുള്ള മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചോ വിക്കിസംഗമോത്സവത്തിൽ പ്രബന്ധം അവതരിപ്പിക്കാമോ? കോയിക്കോട്ടുകാരുടെയും മലപ്പുറത്തുകാരുടെയും വഹ പ്രബന്ധങ്ങളൊന്നും ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടില്ല. നാട്ടുകാരുടെ അഭിമാനം വിഷ്ണുഭഗവാൻ കാക്കണം. :) --Netha Hussain (സംവാദം) 06:13, 28 ഫെബ്രുവരി 2012 (UTC)[reply]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Diegovishnu,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:33, 29 മാർച്ച് 2012 (UTC)[reply]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Diegovishnu

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:15, 16 നവംബർ 2013 (UTC)[reply]