ഉപയോക്താവിന്റെ സംവാദം:Daleel

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Daleel !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 07:29, 21 ഏപ്രിൽ 2013 (UTC)[മറുപടി]

ഇന്ത്യൻ ഹദീസ് പണ്ഡിതർ[തിരുത്തുക]

താങ്കൾ എഴുതിയിരിക്കുന്ന ഈ ലേഖനം ഇവിടെ കാണുന്ന വെബ്സൈറ്റിൽ നിന്നും പകർത്തിയതായി കാണുന്നു. ആ സൈറ്റ് പകർപ്പവകാശ സംരക്ഷിതവുമാണ്. പദാനുപദമുള്ള പകർത്തൽ പകർപ്പവകാശ നിയമത്തിന് വിരുദ്ധമായതിനാൽ താങ്കളുടെ ലേഖനം പെട്ടെന്ന് മായ്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ദയവായി ലേഖനം നിലനിർത്തണമെങ്കിൽ അത് മാറ്റിയെഴുതുക. സ്വന്തം വാചകത്തിൽ ആ വിഷയത്തിൽ ഒരു ഖണ്ഡികയെങ്കിലും എഴുതിച്ചേർത്താൽ മതി. അതിനുമുൻപായി മായ്കൽ ഫലകത്തിൽ പറഞ്ഞിരിക്കും പ്രകാരം ഫലകത്തിന് കീഴിൽ "കാത്തിരക്കൂ" എന്ന ഫലകം ചേർക്കുക. അല്ലെങ്കിൽ ലേഖനം ഉടൻ മായ്കപ്പെടും. സംശയമുണ്ടെങ്കിൽ ചോദിക്കുമല്ലോ --Adv.tksujith (സംവാദം) 22:10, 24 ഏപ്രിൽ 2013 (UTC)[മറുപടി]

മായിക്കം ..ഉപകാരപ്പെടും എന്നു കരുതി ഇസ്‌ലാമിക വിഞ്ജാനകോശത്തിൻറെ പകർത്തിയതായിരുന്നു .പേര് മുകളിൽ കൊടുത്തിരുന്നു .

മാഷേ, അത് പൂർണ്ണമായും മായിക്കേണ്ടതില്ല. തീർച്ചയായും ഇസ്ലാമിനെക്കുറിച്ചുള്ള നല്ലൊരു വിജ്ഞാന ശകലമാണത്. പക്ഷേ പകർപ്പവകാശം ഉള്ള ഒരു സൈറ്റിൽ നിന്നും ആ വിവിരങ്ങൾ അതേപടി എടുത്ത് ഇവിടെ ഇട്ടാൽ അവർ സമ്മതിക്കുമോ. മാത്രമല്ല അത് വിക്കിപീഡിയയുടെ നയങ്ങൾക്ക് വിരുദ്ധവുമാണ്. താങ്കൾക്ക് ആ വിവരങ്ങൾ സ്വന്തംഭാഷയിൽ ആ താളിൽ തന്നെ എഴുതാൻ കഴിയുമോ എന്ന് നോക്കുക. "ഞാൻ ഈ വിവരങ്ങൾ മാറ്റിയെഴുതാം" എന്ന് ആ താളിനോട് ചേർന്നുള്ള സംവാദം താളിലും എഴുതിയേക്കുക. പതുക്കെ മാറ്റിയാൽ മതി.
പിന്നെ നമ്മൾ ലേഖനത്തിൽ പേരെഴുതാറില്ല. താങ്കൾ ഒരു താളിൽ വരുത്തുന്ന ഓരോമാറ്റവും ആ താളിന്റെ മുകളിൽ കാണുന്ന "നാൾ വഴി" എന്ന ഭാഗത്ത് രേഖപ്പെടുത്തുന്നുണ്ട്. നിരാശനാകാതെ വീണ്ടും പരിശ്രമിക്കുക. ശരിയാകും. --Adv.tksujith (സംവാദം) 06:44, 25 ഏപ്രിൽ 2013 (UTC)[മറുപടി]

നന്ദി ... ഞാൻ ഒരു തുടക്കകാരനാണ് അപ്പോൾ ഉള്ള പരിചയക്കുറവുന്ദ്

എല്ലാവരും തുടക്കക്കാരായിത്തന്നെയാണല്ലോ തുടങ്ങിയത്. എന്തു സംശയവും ഇവിടെ ആരോടും ചോദിക്കാം. മുകളിൽ കാണുന്ന എന്റെ എഴുത്തുകളുടെ അവസാനം ഞാൻ ഒപ്പ് ചേർത്തിരിക്കുന്നത് നോക്കുക. ആ ഒപ്പിന്റെ അവസാനം കാണുന്ന "സംവാദം" എന്ന ഭാഗത്ത് അമർത്തിയാൽ എന്നോട് സംശയങ്ങൾ ചോദിക്കാനുള്ള, നമ്മൾ ചർച്ച ചെയ്യുന്ന ഈ പേജിന് സമാനമായ എന്റെ പേജിൽ എത്തും. അവിടെ താങ്കൾ എന്തെങ്കിലും ചോദിച്ചാൽ എനിക്ക് മറുപടി തരാൻ കഴിയും. എന്നോട് മാത്രമല്ല ഇവിടെ തിരുത്തലുകൾ നടത്തുന്ന ആരോടും ചോദിക്കാം. ഏതായാലും താങ്കളുടെ ലേഖനത്തിൽ ഉടൻ മാറ്റങ്ങൾ വരുത്തിത്തുടങ്ങുക. ആ ലേഖനം വായിച്ചിട്ട് അതിൽ ഇരട്ടിപ്പും അമിത വിശദീകരണങ്ങളും അതിശയോക്തിയുമുള്ള ഭാഗങ്ങളുണ്ടെങ്കിൽ അത് ആദ്യം ഒഴിവാക്കുക. അല്ലെങ്കിൽ അത് നീക്കം ചെയ്ത് പോയേക്കാം. പിന്നെ, നാം എഴുതുന്ന ലേഖനങ്ങളിൽ പേര് ചേർക്കാറില്ലെങ്കിലും സംവാദങ്ങളിൽ പേര് ചേർക്കണം. അതിനായി ഒപ്പ് ചേർത്താൽ മതി. മുകളിൽ താങ്കൾ നടത്തിയ ആശയവിനിമയത്തിലും അത് വേണ്ടതായിരുന്നു. അതെങ്ങെനെയെന്ന് താഴെ വിശദമാക്കാം. --Adv.tksujith (സംവാദം) 02:39, 26 ഏപ്രിൽ 2013 (UTC)[മറുപടി]

ഒപ്പിടുക[തിരുത്തുക]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --Adv.tksujith (സംവാദം) 02:39, 26 ഏപ്രിൽ 2013 (UTC)[മറുപടി]

പകർപ്പവകാശലംഘനം[തിരുത്തുക]

ഇന്ത്യയിലെ ഹദീസ് പണ്ഡിതർ‎‎ എന്ന ലേഖനത്തിൽ താങ്കൾ കൂട്ടിച്ചേർത്ത വിവരങ്ങൾ പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലേഖനത്തിന്റെ സംവാദത്താളിൽ കാണുക. സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. എന്നാൽ ഇത്തരം ഉള്ളടക്കങ്ങളെ ആധാരമാക്കി, സ്വന്തം വാചകങ്ങളിൽ, വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങൾ നിങ്ങൾക്കെഴുതാം. അതിനായി താങ്കളെ സ്വാഗതം ചെയ്യുന്നു.

താങ്കൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ -- സിദ്ധാർത്ഥൻ (സംവാദം) 16:02, 27 ഏപ്രിൽ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Daleel

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:53, 16 നവംബർ 2013 (UTC)[മറുപടി]

മയ്യത്ത് നമസ്കാരത്തിലെ ദുആ[തിരുത്തുക]

മയ്യത്ത് നമസ്കാരത്തിലെ ദുആ എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:24, 4 നവംബർ 2014 (UTC)[മറുപടി]