ഉപയോക്താവിന്റെ സംവാദം:Chempoth

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാഴികക്ക് നാല്പത് സോക്കിനെ ഉണ്ടാക്കുന്ന താങ്കൾക്ക് മറ്റുള്ളവരെ ഉപദേശിക്കുവാൻ ഒരുളുപ്പുമില്ലല്ലോ. ? --Chalski Talkies ♫♫ 04:37, 25 ഏപ്രിൽ 2009 (UTC)

ഗുരുനിന്ദ മഹാപാപം ചള്ളിയാനേ. മുള്ളൻപന്നി മുട്ടിയിടില്ലെന്നും പാച്ചിയല്ല പാക്കിയെന്നും തുടങ്ങി എത്രയെത്ര വിജ്ഞാനകൌതുകങ്ങളാണ് ഞാന് ചള്ളിയാനു പകർന്നു തന്നത് ! എന്നിട്ടും ഈ മാതിരി നന്ദികേടു കാട്ടാമോ ചങ്ങാതീ? മേലെപ്പറഞ്ഞതുപോലുള്ള personal attack കാണിക്കുന്നത് ചള്ളിയാന് ചിലതെല്ലാം വല്ലാതെ personal ആയി ഏശുന്നെന്നാണ്. അതു പാടില്ല. sock സംബന്ധമായ നയം അറിഞ്ഞുകൂടെങ്കിൽ വായിക്കുക. abusive sock puppetry നടത്തി ഭാര്യയുടെയും മകളുടെയും പേരിൽ ഞാൻ വോട്ടു ചെയ്യുമ്പോള് ചള്ളിയാനു പരാതി പറയാം. ☻ചെമ്പോത്ത് 17:10, 25 ഏപ്രിൽ 2009 (UTC)

ഇതേ ആരോപണം താങ്കൾ എന്റെയും ശ്രീകലയുടെയും നേരെ പരോക്ഷമായി നിരന്തരം ഉന്നയിക്കുന്നത് എന്ത്? ഇരട്ടത്താപ്പ് താങ്കൾക്കാകാം മറ്റുള്ളവർക്ക് പാടില്ല എന്നോ? പാച്ചിയുടെ കാര്യത്തിൽ ഇപ്പഴും സംശയം ഉണ്ട്. കാരണം ലത്തീനിൽ പാച്ചി എന്നാൺ ഉച്ചാരണം. ഗ്രീക്കിലേത് എനിക്കറിയില്ല അറിയും വരെ സുല്ല്. പിന്നെ താങ്കളെ ഗുരുവായി ഞാൻ സ്വീകരിച്ചു എന്ന് സ്വയം തീരുമാനിച്ചാൽ മതിയോ, മറ്റുള്ളവരോട് മാന്യമായി സംസാരിക്കാനറിയാത്ത താങ്കളെ മാതൃകപോലുമാക്കാനാവില്ല. അങ്ങനെ ഗുരു ചമയാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണോ? ഇനി ദക്ഷിണ ചോദിക്കുമോ ആവോ? --Chalski Talkies ♫♫ 17:37, 25 ഏപ്രിൽ 2009 (UTC)

ചള്ളിയാൻ വീണേടത്തു കിടന്ന് എത്രയുരുണ്ടാലും ശരി ശ്രീകല ചള്ളിയാൻ തന്നെയെന്ന് ആർക്കും അറിയാവുന്നതേയുള്ളൂ. വോട്ടിനും മറ്റും ഉപയോഗിച്ചില്ല എന്നതിനാൽ abuse ഇല്ലെന്നു പറയാം. പിന്നെ ജിഗേഷിനെപ്പോലെ ആളുകളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യാൻ മിനക്കെടരുത്. ചള്ളിയാനു പാച്ചിയോ പാക്കിയോ എന്നു സംശയമുള്ളത് വലിയ വിഷയമല്ല. കൊല്ലം രണ്ടായില്ലേ മുള്ളൻ പന്നിയുടെ മുട്ട തിരയാൻ തുടങ്ങിയിട്ട്. കിട്ടുമ്പോൾ പറഞ്ഞാൽ മതി. ☻ചെമ്പോത്ത് 17:43, 25 ഏപ്രിൽ 2009 (UTC)
ഹാവൂ. അതിനിടക്ക് ജിഗേഷിനിട്ടും ഒരു താങ്ങ്. സമ്മതിച്ചു തന്നിരിക്കുന്നു താങ്കൾടെ സർക്കാസം. എനിക്കതിൽ തീരെ താല്പര്യമില്ല. ആന്റി ആസ്സുമുതൽ ചെമ്പോത്ത് വരെയുള്ള താങ്കളുടെ ജൈത്രയാത്രയും അതിനിടക്ക് ലഭിച്ച ശിഷ്യരെയും കുറിച്ച് സംസാരിക്കുയായിരുന്നില്ല എന്റെ ലക്ഷ്യം. രാമലിംഗം പിള്ളയെ മണ്ടൻ എന്ന് നൂറുവട്ടം വിളിക്കുമ്പോൾ തന്നെ താങ്കൾടെ അസുഖം എനിക്ക് മനസ്സിലായിരുന്നു. അതിനു ഇവിടെ മരുന്ന് കിട്ടുമെന്ന് തോന്നണില്ല. അങ്ങനെ പാരാട്ടുവാൻ ആരും വരുമെന്നും തോന്നുന്നില്ല. --Chalski Talkies ♫♫ 18:25, 25 ഏപ്രിൽ 2009 (UTC)

രാമലിംഗംപിള്ള[തിരുത്തുക]

ചള്ളിയാൻ പറയുന്നത് എന്നോടു സംസാരിക്കാൻ താത്പര്യമില്ല എന്നാണെന്നു ഞാൻ മനസ്സിലാക്കുന്നു. ഇപ്പറഞ്ഞതു പാലിക്കാൻ ചള്ളിയാൻ ശ്രമിക്കുക. പിന്നെ രാമലിംഗംപിള്ളയെ മണ്ടൻ എന്നു ഞാൻ നൂറുവട്ടം വിളിച്ചെന്നുള്ള ദുരാരോപണത്തെപ്പറ്റി. ചള്ളിയാന് അങ്ങനെ തോന്നുന്നത് സ്വാഭാവികം. രാമലിംഗംപിള്ള നിഘണ്ടു എന്നും മണ്ടൻ എന്നും അടുത്തടുത്തു കണ്ടാലുടൻ രണ്ടിനെയും ചേർക്കുന്ന കുശലതയുടെ ഫലമാണത്. 1960കളിലെപ്പൊഴോ അന്തരിച്ച പിള്ളയെക്കുറിച്ച് എവിടെയും ഞാൻ മണ്ടൻ എന്നു പറഞ്ഞിട്ടില്ല. ഇദ്ദേഹം എഴുതിയതെന്നു പറയുന്ന ഒരു നിഘണ്ടു 1970 കളുടെ രണ്ടാം പകുതിയിൽ കോട്ടയത്ത് തുടങ്ങിയ ഒരു പുസ്തകക്കച്ചവടത്തിൻറെ ഭാഗമായി എൻ വി കൃഷ്ണവാര്യർ എഡിറ്റുചെയ്തു പ്രസിദ്ധീകരിച്ചു. പിന്നീട് അതു സംഗ്രഹിച്ചത് എന്നു പറഞ്ഞ് എൻ വി കൃഷ്ണവാര്യർതന്നെ എഡിറ്റു ചെയ്ത ഒറ്റവാല്യത്തിലുള്ള രാമലിംഗം പിള്ള നിഘണ്ടു 1980കളുടെ തുടക്കത്തിൽ പ്രത്യക്ഷപ്പെട്ടു. ഇതാണ് കേരളത്തിൽ ഏറ്റവും വിജയം നേടിയ നിഘണ്ടുവും കേരളത്തിലെ വിദ്യാഭ്യാസത്തെ ഏറ്റവും ദുഷിപ്പിച്ച തട്ടിപ്പു പുസ്തകവും. എൻ വി കൃഷ്ണവാര്യരുടെ വിവരദോഷത്തിനു സാക്ഷ്യമാണ് അപാരമായ തൊലിക്കട്ടിയാവശ്യമുള്ള പരമവങ്കത്തങ്ങൾ നിറഞ്ഞ ഈ പുസ്തകം. parabola എന്നതിന് ഉപമാലങ്കാരം, platoon പടർപ്പ്, വള്ളിക്കെട്ട്, എന്നിങ്ങനെ നാണംകെട്ട വിവരക്കേടുകൾ നൂറുകണക്കിനു കുത്തിനിറച്ച് ഈ പുത്തകമിറക്കി ബഹുഭാഷാപണ്ഡിതനായ കൃഷ്ണവാര്യർ.--☻ചെമ്പോത്ത് 18:07, 26 ഏപ്രിൽ 2009 (UTC)

നിങ്ങളെപ്പോലുള്ള രണ്ട് നല്ല വിക്കിപീഡിയർ തമ്മിലടിച്ച് മറ്റുള്ളവർക്ക് മാതൃകയാകുന്നത് വ്യസനകരം തന്നെ. ഇത്തരം ചർച്ചകൾ ആരോഗ്യകരമായ വീക്ഷണകോണിലൂടെ കണ്ടാൽ പോരെ. നിങ്ങളിരാണ്‌ മികച്ചയാൾ എന്ന് തീരുമാനിക്കാനല്ലല്ലോ ഇവിടെ സം‌വാദം നടത്തുന്നത്. സ്വയം പല്ലിന്റെ ഇടയിൽ കുത്തി മറ്റുള്ളവരെ മണപ്പിക്കുന്നതിന്റെ ആവശ്യമെന്ത്? --202.164.138.112 05:37, 26 ഏപ്രിൽ 2009 (UTC) --FirozVellachalil 05:38, 26 ഏപ്രിൽ 2009 (UTC)

ഒപ്പ്[തിരുത്തുക]

ദയവായി സം‌വാദങ്ങളിൽ ഒപ്പിടുക.. --Vssun 12:12, 6 മേയ് 2009 (UTC)

ഒപ്പിൽ ലിങ്ക് ചേർക്കാത്തത് ഈ താളിലെത്തുവാൻ മറ്റുള്ളവരെ പോലെ എനിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പറഞ്ഞെന്ന് മാത്രം. --സാദിക്ക്‌ ഖാലിദ്‌ 07:52, 11 മേയ് 2009 (UTC)

തെറ്റാണത്[തിരുത്തുക]

സ്ഥാനാർത്ഥിയോടുള്ള ചോദ്യവും ഉത്തരവും തിരിച്ചു കൊണ്ടുവരണം എന്ന് വാശി പിടിച്ചില്ലെങ്കിലും തിരിച്ചു കൊണ്ടുവരുന്നതിനു വിരോധമില്ല. എങ്കിലും നിലവിലുള്ള സാഹചര്യത്തിൽ ചർച്ചമാറ്റിയത് ശരിയല്ല എന്ന് തീർത്തുപറയാനാവില്ല. കാരണം ഇംഗ്ലീഷ് Rfa-ക്ക് വ്യക്തമായ വഴികാട്ടിയും മറ്റും നിലവിലുണ്ട്. ഒരു സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കുവാൻ വേണ്ടിയല്ല ഈ ചോദ്യോത്തരങ്ങൾ എന്ന രീതിയിലാണ് അവിടെ കൈകാര്യം ചെയ്യുന്നത്. ഇവിടത്തെ ശൈലി അങ്ങിനെയാണോ എന്നതിൽ എനിക്കു സംശയമുണ്ട്. ഇത് നിലവിലുള്ള വോട്ടിങ്ങ് വഴിയിൽ ഉപേക്ഷിക്കപ്പെടാൻ സാഹചര്യമുണ്ടാക്കുമെന്ന് തോന്നിയതിനാൽ പഞ്ചായത്തിലേക്ക് മാറ്റിയെന്ന് മാത്രം. Rfa-യുടെ തലക്കെട്ടിൽ/നയത്തിൽ ആവശ്യമായ മാറ്റം വരുത്തിയതിനു ശേഷം സംവാദം പുനഃസ്ഥാപിക്കാം. --സാദിക്ക്‌ ഖാലിദ്‌ 07:52, 11 മേയ് 2009 (UTC)

തനിക്കെതിരായി സംസാരിച്ചവരെല്ലാം അഡ്മിൻ പദവിക്ക് യോജിച്ചവരല്ലെന്ന താങ്കളുടെ ഉദീരണം കൊള്ളാം. .ഇഷ്ടമായി --Anoopan| അനൂപൻ 16:29, 14 മേയ് 2009 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Chempoth,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:11, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Chempoth

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:35, 16 നവംബർ 2013 (UTC)