ഉപയോക്താവിന്റെ സംവാദം:BipinSankar
നമസ്കാരം BipinSankar !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.
-- അനൂപൻ 11:45, 25 ജൂൺ 2008 (UTC)
ശൈലീ പുസ്തകം
[തിരുത്തുക]പ്രിയ ബിപിൻ,
താങ്കൾ വിക്കിപീഡിയയിൽ എഴുതിയ വൈദുതോല്പാദനം എന്ന ലേഖനം വളരെ മികച്ച നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ. വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവയെപ്പറ്റി അറിയാൻ ഈ താളും,ഈ താളും കാണുക.താങ്കൾ വരുത്തിയ മാറ്റം ശൈലിക്കു ചേരാത്തതു കൊണ്ടാണ് ഞാൻ തിരസ്കരിച്ചത്. ഇനിയും കൂടുതൽ ഭംഗിയായി വിക്കിപീഡിയയിൽ എഴുതാൻ ഇത് ഉപകരിക്കുമെന്ന് കരുതുന്നു. സ്നേഹാശംസകളോടെ --അനൂപൻ 15:10, 25 ജൂൺ 2008 (UTC)
സംവാദം നീക്കം ചെയ്യൽ
[തിരുത്തുക]അനാവശ്യ സംവാദങ്ങളൊഴികെയുള്ളവ നീക്കം ചെയ്യുന്നത് വിക്കിയിലെ കീഴ്വഴ്ക്കമല്ല, ആവശ്യമാണെങ്കിൽ അതിനു താഴെ എതിരഭിപ്രായങ്ങളുണ്ടെങ്കിൽ രേഖപ്പെടുത്തുകയോ, തെറ്റാണെന്ന് തോന്നുന്നവ വെട്ടുകയോ (ഇതുപോലെ) ചെയ്യാവുന്നതാണ്. ശ്രദ്ധിക്കുമല്ലോ. സസ്നേഹം --സാദിക്ക് ഖാലിദ് 13:07, 10 ജൂലൈ 2008 (UTC)
ലൈപ്നിറ്റ്സ്
[തിരുത്തുക]ലൈപ്നിറ്റ്സ് തന്നെ ശരി. മാറ്റിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി--അഭി 11:56, 8 ഓഗസ്റ്റ് 2008 (UTC)
Painted grey ware
[തിരുത്തുക]- ഇതിനു ചാര നിറപ്പാത്ര സംസ്കാരം എന്നു മതിയോ. അതുപോലെ Ochre colored pottery - Ochre എന്നതിനു മലയാളത്തിൽ പദമുണ്ടോ.
- Cousin എന്നതിനു മച്ചുനൻ എന്നു കിട്ടി. നന്ദി. simy 05:09, 9 ഓഗസ്റ്റ് 2008 (UTC)
ഒപ്പു വെക്കാൻ
[തിരുത്തുക]സംവാദം താളുകളിൽ ഒപ്പിടാൻ നാല് ടിൽഡെ(~)ചിഹ്നങ്ങൾ ഉപയോഗിക്കുക.അല്ലെങ്കിൽ ഏഡിറ്റ് താളിൽ വരുന്ന മുകളിലത്തെ ടൂൾ ബോക്സിലെ അവസാനത്തെ ബട്ടൺ ഉപയോഗിക്കുക--Anoopan| അനൂപൻ 12:07, 11 ഓഗസ്റ്റ് 2008 (UTC)
- പ്രത്യേകം:Preferences-ൽ അഹം എന്ന ടാബിൽ ഈമെയിൽ, വിളിപ്പേര് എന്നിവയ്ക്കു താഴെ ഒപ്പിൽ ലിങ്ക് സ്വയം ചേർക്കരുത് എന്ന ചെക്ബോക്സിന്റെ ടിക് ഒഴിവാക്കിയാൽ ശരിയാകുമെന്ന് തോന്നുന്നു --സാദിക്ക് ഖാലിദ് 14:00, 11 ഓഗസ്റ്റ് 2008 (UTC)
കാനം ശങ്കരപ്പിള്ള
[തിരുത്തുക]ഇവിടെ എതിർക്കുന്നു എന്നു പറഞ്ഞതുകൊണ്ട് എന്താണുദ്ദേശിച്ചത് എന്ന് കൂടുതൽ വ്യക്തമാക്കാമോ? ലേഖനം നീക്കം ചെയ്യുക, എന്നാണോ നിലനിർത്തുക എന്നാണോ ഉദ്ദേശിച്ചത്? --ജേക്കബ് 18:20, 1 നവംബർ 2008 (UTC)
അനുമതി
[തിരുത്തുക]അനുമതി ശരിയാക്കിയിട്ടുണ്ട് --സാദിക്ക് ഖാലിദ് 05:34, 30 നവംബർ 2008 (UTC)
ചിത്രങ്ങൾ
[തിരുത്തുക]താങ്കളുടെ അഭിനന്ദനങ്ങൾക്ക് നന്ദി. ആഗ്രഹങ്ങൾ ധാരാളമുണ്ടെങ്കിലും പരിമിതികൾ അനവധിയാണ്. ഉള്ളസംവിധാനങ്ങൾ ഉപയോഗിച്ച് പിടിച്ച് നിൽക്കാനേ തൽക്കാലം കഴിയൂ. മാരാമണ്ണിന്റെ പടം ക്യാമറയിലെ പനോരമ ഓപ്ഷൻ ഉപയോഗിച്ച് നാല് പടങ്ങൾ എടുത്ത് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒന്നിപ്പിച്ചതാണ്. ചിത്രമെടുത്തപ്പോൾ 2 കി.മി-ഓളം ദൂരം വരുന്ന(വലത് കോഴഞ്ചേരി പാലം മുതൽ ഇടത് ആറന്മുള വള്ളം കളി തുടങ്ങുന്ന പമ്പയാറിന്റെ ഭാഗം വരെ) ആപ്രദേശത്തിനെയും,മാരാമണ്ണിലെ പന്തലിനുവെളിയിൽ നിൽക്കുന്നവരെയും ഒരുപടത്തിലൊതുക്കണം എന്നതായിരുന്നു ഉദ്ദേശ്യം. 2009 ൽ പോകാൻ പറ്റുമെങ്കിൽ ഷട്ടറൊക്കെയിട്ട് ഒന്ന് ശ്രമിച്ചുനോക്കാം :) noble 06:50, 4 ജനുവരി 2009 (UTC)
ഇന്ദിരാഗാന്ധി ദേശിയോദ്യാനം
[തിരുത്തുക]ഇന്ദിരാഗാന്ധി ദേശിയോദ്യാനം - എന്നതാൾ മായ്ച്ചിട്ടുണ്ട് --സാദിക്ക് ഖാലിദ് 16:45, 31 ജനുവരി 2009 (UTC)
മെഗർ
[തിരുത്തുക]മാഷേ, എനിക്ക് അറിയില്ലായിരുന്നു ഈ കാര്യം, വളരെ അധികം നന്ദി പറഞ്ഞതിനു. മെഗർ എന്ന നാമം മാറ്റി ഇൻസുലേഷൻ ടെസ്റ്റർ എന്നു ഇടുന്നതല്ലെ ഉചിതം?--suneesh 11:37, 22 മേയ് 2009 (UTC)
തർക്കത്തിനില്ല
[തിരുത്തുക]സുഹൃത്തേ, മേക്കിട്ടുകയറ്റമായതിനാൽ ഇവിടെ. John Milton-എ ജോൺ മിൽട്ടണെന്നും Matthew Hyden-എ മാത്യു ഹെയ്ഡനെന്നും ആണ് മലയാളി പൊതുവേ സ്വീകരിച്ചത് (ഉച്ചരിക്കുന്നത്). ഹെർമ്മൻ ഹെസ്സെ എന്ന് നമ്മൾ വിളിക്കുന്നയാളെ ജർമ്മനിയിൽ (മാതൃരാജ്യം) ഹേമാൻ ഹേസേ എന്നൊക്കെയാണ് വിളിക്കുന്നത്. എന്നുവച്ച് നമ്മൾ ആ പേരു മാറ്റണോ? വിവേകാനന്ദനെ അമേരിക്കക്കാർ Vive Kananda എന്നാണ് എഴുതിയിരുന്നത്. ഞാൻ ഉദ്ദേശിച്ചതെന്തെന്ന് അറിയാഞ്ഞിട്ടല്ല താങ്കൾ എതിർത്തതെന്ന് അറിയാം. അതിനാൽ കൂടുതൽ ഇല്ല...--തച്ചന്റെ മകൻ 18:33, 14 ജൂൺ 2009 (UTC)
ബൃഹദ്സംഹിത
[തിരുത്തുക]പരീക്ഷണമായി തോന്നിയതുകൊണ്ടാണ് ഉടൻ മായ്ച്ചത്. ഐപിയുടെ രണ്ട് എഡിറ്റുകളിൽ ഒന്ന് തന്നെക്കുറിച്ചുള്ളതുമായിരുന്നു. ഐപിയുടെ സംവാദം താളിൽ സുനിൽ നല്കിയ കുറിപ്പ് പിന്നീടാണ് കണ്ടത്. വേണമെങ്കിൽ പുനസ്ഥാപിക്കാവുന്നതാണ്. --സിദ്ധാർത്ഥൻ 08:24, 27 ജൂൺ 2009 (UTC)
സംവദിക്കുമ്പോൾ
[തിരുത്തുക]സംവാദം താളിൽ കുറിപ്പുകൾ നൽകുമ്പോൾ നിലവിലുള്ള സംവാദം മായ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സവിശേഷതാളുകൾ സമയമനുസരിച്ച് ചെയ്യുന്നതാണ്. ആശംസകൾ --Anoopan| അനൂപൻ 07:41, 14 ജൂലൈ 2009 (UTC)
നമസ്കാരം, വളരെ അതികം നന്നി, തെറ്റിയ ഒരു കാര്യം പറഞ്ഞുതന്നതിന്..............................?--suneesh 09:12, 20 ഓഗസ്റ്റ് 2009 (UTC)
അവലംബം
[തിരുത്തുക]@[1]. റെഫറൻസ് ചേർക്കുമ്പോൾ പുസ്തകത്തിന്റെ ഐ.എസ്.ബി.എൻ., പേജ് നമ്പർ എന്നിവ ചേർക്കാനും അതിനായി {{Cite book}} എന്ന ഫലകം ഉപയോഗിക്കാനും താല്പര്യപ്പെടുന്നു. --Vssun 05:57, 6 ജനുവരി 2010 (UTC)
പ്രമാണം:PAC-C-C.jpg
[തിരുത്തുക]പ്രമാണം:PAC-C-C.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 12:20, 20 മാർച്ച് 2010 (UTC)
പ്രമാണം:PAC-P-P.jpg
[തിരുത്തുക]പ്രമാണം:PAC-P-P.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 12:21, 20 മാർച്ച് 2010 (UTC)
പ്രമാണം:PAC-P-C.jpg
[തിരുത്തുക]പ്രമാണം:PAC-P-C.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 12:21, 20 മാർച്ച് 2010 (UTC)
പ്രമാണം:PAC-A-A.jpg
[തിരുത്തുക]പ്രമാണം:PAC-A-A.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 12:21, 20 മാർച്ച് 2010 (UTC)
പ്രമാണം:Shock sign.jpg
[തിരുത്തുക]പ്രമാണം:Shock sign.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 08:55, 27 ഒക്ടോബർ 2010 (UTC)
മുകളിൽ പറഞ്ഞിരിക്കുന്ന രണ്ട് ചിത്രങ്ങളും താങ്കൾ ഇന്ത്യയിൽ പൊതുസഞ്ചയത്തിലുള്ളതാണെന്നാണ് അനുമതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ പുസ്തകത്തിന്റെ രചയിതാവ്, പ്രസാധകൻ, പ്രസിദ്ധീകരിച്ച വർഷം എന്നീ വിവരങ്ങൾ വ്യക്തമല്ല. മറ്റ് ഉപയോക്താക്കൾക്ക് ഈ കാര്യങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി ഈ വിവരങ്ങൾ ചിത്രത്തിന്റെ വിവരണം എന്നയിടത്ത് നൽകണം എന്നഭ്യർത്ഥിക്കുന്നു. കൂടാതെ, ഇനി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവയ്ക്ക് അർത്ഥവത്തായ നാമങ്ങൾ നൽകുവാനും ശ്രദ്ധിക്കുക. PAGE-1.jpg എന്ന തരത്തിലുള്ള നാമങ്ങൾ ഒഴിവാക്കുക. കഴിവതും ഗ്രന്ഥത്തിന്റെ നാമം തന്നെ പ്രമാണത്തിന്റെ നാമത്തിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുക. നന്ദി. --ശ്രീജിത്ത് കെ (സംവാദം) 03:51, 17 നവംബർ 2010 (UTC)
- ആദ്യത്തെ ചിത്രത്തിൽ 1896 എന്നു കാണുന്നു. അതാണോ പുസ്തകം പുറത്തിറങ്ങിയ വർഷം? ആണെങ്കിൽ പ്രമാണങ്ങളുടെ വിവരണത്തിൽ തിയതി എന്നൈയിടത്ത് 1896 എന്ന് നൽകുക. ശ്രീജിത്ത് പറഞ്ഞ പോലെ പുസ്തകത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രമാണത്തിന്റെ താളിൽ നൽകിയാൽ വളരെ ഉപകാരപ്രദമായിരുന്നു. ആശംസകളോടെ --Vssun (സുനിൽ) 06:01, 17 നവംബർ 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! BipinSankar,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:40, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! BipinSankar
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:04, 16 നവംബർ 2013 (UTC)