ഉപയോക്താവിന്റെ സംവാദം:Babumjacob
നമസ്കാരം Babumjacob !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 08:25, 25 മേയ് 2014 (UTC)
താരകം[തിരുത്തുക]
![]() |
നവാഗത ശലഭപുരസ്കാരം | |
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം, --Adv.tksujith (സംവാദം) 14:45, 18 ജനുവരി 2016 (UTC) |
ലേഖനം[തിരുത്തുക]
info box എന്നറിയപ്പെടുന്ന template കളിലൂടെയാണ് ഇതു സാധ്യമാകുന്നത്. ഈ ലേഖനം തിരുത്താൻ തുടങ്ങിയാൽ താങ്കൾക്കതു കാണാനാവും. അതുപോലെ, ധാരാളം ഇൻഫോബോക്സുകൾ ലഭ്യമാണ്. വ്യക്തികൾ,സംഭവങ്ങൾ,പുസ്തകങ്ങൾ തുടങ്ങിയവക്കായി വിവിധതരം ഇൻഫോബോക്സുകൾ ലഭ്യമാണ്. കാറ്റഗറികൾ ഹോട് ക്യാറ്റ് എന്ന ഒരു യന്ത്രം കൊണ്ട് നമുക്കു സാധ്യമാക്കാവുന്നതാണ്. ഉദാഹരണത്തിന് അക്കാദമി പുരസ്കാരം എന്നു ടൈപ്പ് ചെയ്താൽ, ആ കാറ്റഗറി നമുക്കു ആ ലേഖനത്തിൽ ചേർക്കാനാവും. നിരവധി മുൻ നിർമ്മിത വർഗ്ഗങ്ങൾ ലഭ്യമാണ്.ബിപിൻ (സംവാദം) 14:38, 19 ജനുവരി 2016 (UTC)
- കൂടുതൽ മനസ്സിലാക്കാൻ സഹായം:തിരുത്തൽ വഴികാട്ടി എന്ന ലേഖനം വായിക്കുക
ഒപ്പ്[തിരുത്തുക]
ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ--Adv.tksujith (സംവാദം) 01:24, 20 ജനുവരി 2016 (UTC)
ദളിത് ക്രിസ്ത്യനികൾ[തിരുത്തുക]
ലേഖനത്തിന്റെ ആശയം നന്നായിട്ടുണ്ട്. എന്നാൽ ലേഖനങ്ങൾ വിക്കിവത്കരിച്ച് എഴുതുക. സഹായം:ഉള്ളടക്കം എന്നതാളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവനും വായിക്കുക. ക്രിസ്തുമതം എന്ന താളിൽ അവസാനമായി ചേർത്തിരിക്കന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. എന്തെഴുതിയാലും വിക്കിയിൽ അതിന് അവലംബം കൊടുക്കണം. വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന ലേഖനം വായിക്കുക. നാം ഉദ്ദേശിക്കുന്ന വിഷയം ഗൂഗിളിൽ ഇംഗ്ലീഷിലും മലയാളത്തിലും സെർച്ച് ചെയ്ത് നോക്കുക. ആവശ്യത്തിന് അവലംബങ്ങൾ കിട്ടും. ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ടോ എന്ന് നോക്കുക. അത് വിവർത്തനം ചെയ്ത് ചേർത്താലും മതി. ഒരു താളിന്റെ മുകളിൽ മൂലരൂപം തിരുത്തുക എന്നൊരു ഓപ്ഷൻ കാണും. അതുപയോഗിച്ച് തിരുത്തിയാൽ വിക്കിഫോർമാറ്റിംഗ് മനസ്സിലാകും. മറ്റ് താളുകളിലെ ഫോർമാറ്റിംഗ് നമുക്ക് അനുകരിക്കാവുന്നതാണ്. സംശയമുണ്ടെങ്കിൽ സംവാദം താളിൽ ചോദിക്കുക. ആശംസകളോടെ --Adv.tksujith (സംവാദം) 01:10, 21 ജനുവരി 2016 (UTC)
- ഒപ്പിടുന്നതിന് മുകളിൽ മാർഗ്ഗങ്ങൾ പറഞ്ഞിട്ടുണ്ട്. സംവാദം താളിൽ എവിടെ എഴുതിയാലും ഒപ്പിടുക. കീബോഡിൽ ഇടതുവശം എസ്കേപ്പ് ബട്ടണ് താഴെ കാണുള്ള ടിൽഡേ ചിഹ്നം (ഷിഫ്റ്റ് ഞെക്കിപ്പിടിച്ച്) നാലെണ്ണം ഇടുക. ~~~~ ഇതാണ് ചിഹ്നം. അല്ലെങ്കിൽ എഴുതിയതിന്റെ അവസാനം കഴ്സർ വെച്ചിട്ട് തിരുത്തൽ താളിന്റെ ഇടതുവശം മുകളിൽ കാണുന്ന പേനയുടെ പടത്തിൽ അമർത്തിയാലും മതി. ആശംസകളോടെ --Adv.tksujith (സംവാദം) 09:14, 21 ജനുവരി 2016 (UTC)
അതായത് ഞാൻ ഇപ്രകാരം എഴുതിയതിനു ശേഷം ഇനീ കാണുന്നത് പോലെയുള്ള ഒപ്പ് ഇടണം ശെരിയല്ലേ?--```` 09:53, 21 ജനുവരി 2016 (UTC)
- ഒപ്പിടാനായി ഉപയോഗിക്കേണ്ട് ഈ ചിഹന്മല്ല, ആ ബട്ടണിൽ തന്നെയുള്ള ടിൽഡേ ചിഹ്നം (~~)ആണ്. കമ്പ്യൂട്ടറിലാണെങ്കിൽ ഷിഫ്റ്റ് നെക്കിപിടിച്ച് അടിക്കുക. മൊബൈലിൽ ആ ചിഹ്നം തിരഞ്ഞെടുക്കണം.
- അവലംബം ചേർക്കേണ്ടത് താളിന്റെ അവസാനമല്ല, എഴുത്തുകൾക്കിടയിലാണ്. ഇപ്പോൾ ദളിത് ക്രിസ്ത്യൻ എന്ന ലേഖനത്തിൽ ഞാൻ വരുത്തിയിരിക്കുന്ന മാറ്റം നോക്കൂ. അതിന്റെ നാൾവഴി എടുത്ത് മാറ്റങ്ങൾ പരിശോധിച്ചാൽ മതി. മുകളിൽ സ്നേഹ ചിഹ്നത്തിന് ഇടതുവശം കാണുന്നത് നാൾവഴി. വരികൾക്കിടയിൽ ചേർക്കുന്ന അവലംബം താഴെ അവലംബം എന്നെഴുതിയിട്ടുള്ളതിന് താഴെ ആട്ടോമാറ്റിക്കായിട്ടാണ് കാണിക്കുന്നത്. മുകളിലുള്ള എഡിറ്റ് ബാറിൽ പുസ്തകത്തിന്റെ ചിഹ്നം കാണും. അതിൽ നെക്കിയും ഉദ്ധരിക്കുക എന്ന മെനു കാണുന്നുണ്ടെങ്കിൽ അതിൽ നെക്കിയും അവലംബം ചേർക്കാം. കുടുതൽ വായനയ്ക് വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന താൾ വായിക്കുക. ആശംസകളോടെ --Adv.tksujith (സംവാദം) 06:45, 23 ജനുവരി 2016 (UTC)
ഫിദൽ കാസ്ട്രോക്ക് എതിരെയുള്ള വധ ശ്രമങ്ങൾ[തിരുത്തുക]
ലേഖനത്തിന് ആശംസകൾ. ഈ ഒറ്റ വരിയിൽ ഇതിന് നിലനില്പുണ്ടാവില്ല. ആംഗലേയ വിക്കിയിലേതു പോലെ വിശദമാക്കി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. ഇല്ലെങ്കിൽ ആരെങ്കിലും കാസ്ട്രോയോടു ലയിപ്പിക്കും. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:17, 21 മാർച്ച് 2016 (UTC)