ഉപയോക്താവിന്റെ സംവാദം:Apibrahimk

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Apibrahimk !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- അഭി 04:50, 16 മേയ് 2009 (UTC)[മറുപടി]

ശ്രദ്ധേയത[തിരുത്തുക]

താങ്കൾ എഴുതിയ മൂന്ന് ലേഖനങ്ങളൂടെ ശ്രദ്ധേയത വ്യക്തമാക്കണം--Jigesh talk 11:03, 16 മേയ് 2009 (UTC)[മറുപടി]

താങ്കൾ തുടങ്ങിയ എൻ.എം. ഹുസൈൻ എന്ന ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌. താങ്കളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക --Anoopan| അനൂപൻ 14:59, 16 മേയ് 2009 (UTC)[മറുപടി]

മറ്റൊരാൾ ചേർത്ത {{മായ്ക്കുക}} ഫലകം നീക്കം ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണ്‌. ലേഖനം നില നിർത്തണമെങ്കിൽ അതിനെക്കുറിച്ച് ലേഖനത്തിന്റെ സം‌വാദത്താളിലോ, വിക്കി:ഒഴിവാക്കാവുന്ന ലേഖനങ്ങൾ എന്ന താളിലോ ചർച്ച ചെയ്യുക. താങ്കൾ തുടങ്ങിയ ലേഖനങ്ങൾ ശ്രദ്ധേയതയില്ലെന്ന പേരിലാണ്‌ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്. അതു കൊണ്ട് പ്രസ്തുത വ്യക്തികളെക്കുറിച്ച് വർത്തമാനപ്പത്രങ്ങളിലോ ആനുകാലികങ്ങളിലോ വന്ന വാർത്തകൾ അവലംബമാക്കി നൽകി ശ്രദ്ധേയതാപ്രശ്നം പരിഹരിക്കാവുന്നതാണ്‌. അല്ലാത്ത പക്ഷം ലേഖനം നീക്കം ചെയ്യുന്നതായിരിക്കും ഉചിതം. ആശംസകളോടെ --Vssun 07:11, 18 മേയ് 2009 (UTC)[മറുപടി]

Image:Shaikhmhd Nlarg.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:Shaikhmhd Nlarg.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി Anoopan| അനൂപൻ 07:09, 20 മേയ് 2009 (UTC)[മറുപടി]

ലേഖനങ്ങൾ മായ്ക്കൽ[തിരുത്തുക]

സുഹൃത്തെ,
ലേഖനങ്ങൾ മാക്കാൻ നിർദ്ദേശിക്കുന്നത് നയത്തിന്റെ അടിസ്ഥാനത്തിലാണ്. താങ്കൾ എഴുതിയ ലേഖനത്തിന് ശരിയായ അവലംബങ്ങൾ, ശ്രദ്ധേയത എന്നിവ കാണിക്കുന്ന കാര്യങ്ങൾ നൽകിയാൽ ഇത് തീർച്ചയായിട്ടും നില നിർത്താവുന്നതാണ്. ഇത് ഒരിക്കലും പുതുമുഖങ്ങളെ കടിച്ചു കീറരുത് എന്ന നയത്തിനെതിരെയല്ല. ഒരു പ്രത്യേക വെബ്‌സറ്റിലെ കാര്യങ്ങൾ അടിസ്ഥാനമാക്കി എഴുതരുത്. എഴുതി തുടങ്ങിയ സമയത്ത് എനിക്കും അനുഭവപ്പെട്ട ഒന്നാണ് . ഇവിടെ വ്യക്തിപരമായ ഒന്നും തന്നെ ഇല്ല. വിക്കി എന്നും നല്ല ലേഖനങ്ങൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം. --  Rameshng | Talk  07:40, 20 മേയ് 2009 (UTC)[മറുപടി]

സുഹൃത്ത,
താങ്കൾ എഴുതിയ ലേഖനങ്ങളിൽ പറയുന്ന വ്യക്തികളുടെ ശ്രദ്ധേയത തീർ‍ച്ചയായും വിക്കിയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന നിരക്കിലല്ല എന്നുള്ള താങ്കൾ മനസിലാക്കേണ്ടതാണ്. വിക്കിയുടെ ശ്രദ്ധേയതനയം ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു. സസ്നേഹം--Jigesh talk 12:47, 21 മേയ് 2009 (UTC)[മറുപടി]

താങ്കൾ പുതുമുഖമാണെന്നുള്ള കാര്യം പെട്ടന്ന് മറന്ന് പോയി. കാരണം താങ്കളൂടെ അറിവ് അപാരം തന്നെ, മറ്റ് പുതുമുഖങ്ങൾ ലേഖനങ്ങൾ എഴുതുമ്പോൾ കാണിക്കാറുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ താങ്കളൂടെ എഴുത്തിൽ കണ്ടില്ല. ഉദ്ദാ: സബ്ബ് ഹെഡിങ്ങ്, ഫോർമാറ്റിങ്ങ് ഇനിയും എഴുതുക. സസ്നേഹം--Jigesh talk 14:19, 21 മേയ് 2009 (UTC)[മറുപടി]

ശൈഖ് മുഹമ്മദ് കാരകുന്ന് എന്ന ലേകനത്തിൽ {{ശ്രദ്ധേയത}} എന്ന ഫലകത്തിനു ശേഷം {{കാത്തിരിക്കൂ}} എന്ന ഫലകം ചേർക്കൂ :) --ജുനൈദ് (സം‌വാദം) 08:51, 23 മേയ് 2009 (UTC)[മറുപടി]

താങ്കളുടെ ലേഖനങ്ങൾ മായ്ക്കുക എന്ൻ എല്ലാവരും ആഗ്രഹിക്കുന്നു എന്ന് തെറ്റിദ്ധരിക്കരുത്. താങ്കളുടെ ലേഖനങ്ങൾക്ക് അവലബം ഇല്ലായിരുന്നു. അത് കൊണ്ടാണ് മായ്ക്കാൻ കൊടുത്തത്. അവലംബങ്ങൾ വരുമ്പോൽ ലേഖനം നിലനിർത്തുന്നതാണ്.--Jigesh talk 10:11, 23 മേയ് 2009 (UTC)[മറുപടി]

{{പെട്ടെന്ന് മായ്ക്കുക}} എന്ന് ചേർത്ത ലേഖനങ്ങളിലാണ് കാത്തിരിക്കൂ ഫലകം ഉപയോഗിക്കാറ്, അത് കൊണ്ടാണത് നീക്കം ചെയ്തത്. {{മായ്ക്കുക}} ചേർത്ത താളുകൾ അവയുടെ ചർച്ചയും അവലംബവും നോക്കിയാണ് തീരുമാനമെടുക്കാറ്. ജുനൈദിനു തെറ്റ് പറ്റിയതാവാം ക്ഷമിച്ചേക്ക് :-) --സാദിക്ക്‌ ഖാലിദ്‌ 13:54, 8 ജൂൺ 2009 (UTC)[മറുപടി]
{{കാത്തിരിക്കൂ}}-വിന്റെ കാര്യത്തിൽ താങ്കളുടെ സംശയം സാദിക്ക് തീർത്തു എന്നു വിശ്വസിക്കട്ടെ. കുറച്ചു നാളായി അവധിയിലായിരുന്നു. മറുപടി തരാൻ സാധിക്കാത്തതിൽ ക്ഷമിക്കുക. ആശംസകളോടെ --Vssun 15:30, 19 ജൂൺ 2009 (UTC)[മറുപടി]

ഏത് ലേഖനത്തിന്റേയും എന്ന് അത് create ചെയ്യപ്പെട്ടു, എന്തെല്ലാം മാറ്റങ്ങൾ വന്നു എന്നതിന്റെ അതിന്റെ നാൾവഴി/History നോക്കിയാൽ മതി. ഉദാ: ഫലകം:മായ്ക്കുക/നാൾവഴി. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട.--Rameshng:::Buzz me :) 09:43, 4 ജൂലൈ 2009 (UTC)[മറുപടി]

സംവാദം:എഡ്വേർഡ്‌ സൈദ്‌ കാണുക. --Vssun 07:20, 1 ഓഗസ്റ്റ്‌ 2009 (UTC)

ചില്ല്[തിരുത്തുക]

ഈ മാറ്റത്തെപ്പറ്റി

ചില്ലക്ഷരങ്ങൾ പ്രശ്നമാകുന്നുണ്ടോ? യൂണികോഡ് 5.1 വെർഷൻ അനുസരിച്ചുള്ള എൻ‌കോഡിങ് ആണ് അത്. 5.1 സപ്പോർട്ട് ചെയ്യുന്ന ഏതെങ്കിലും ഫോണ്ട് ഉപയോഗിച്ചാൽ കാര്യം ശരിയാകും. ഇവിടെ യൂണികോഡ് 5.1 സപ്പോർട്ട് ചെയ്യുന്ന ഫോണ്ടുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിലേതെങ്കിലും ഇൻസ്റ്റോൾ ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടും. യൂണികോഡ് 5.1 വെർഷനിലേക്കുള്ള പരിവർത്തനത്തെക്കുറീച്ച് പഞ്ചായത്തിൽ ചർച്ച നടക്കുന്നുണ്ട്. അത് ഇവിടെ കാണാം.--Vssun 02:24, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നരേന്ദ്ര മോദി[തിരുത്തുക]

നരേന്ദ്ര മോദി എന്ന താളിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ഉടൻ തെളിവ് നൽകാത്തപക്ഷം നീക്കം ചെയ്യുന്നതാണ്‌ -- റസിമാൻ ടി വി 17:48, 31 ഒക്ടോബർ 2009 (UTC)[മറുപടി]

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:46, 24 ജൂൺ 2011 (UTC))[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Apibrahimk,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:04, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Apibrahimk

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:27, 15 നവംബർ 2013 (UTC)[മറുപടി]