ഉപയോക്താവിന്റെ സംവാദം:Anvar MK Kareparamb

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Anvar MK Kareparamb !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 04:48, 30 ഓഗസ്റ്റ് 2018 (UTC)[മറുപടി]

ഹജ്ജ്: ലോകമേ ഇങ്ങനെയൊരു വഴിയുണ്ട് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ഹജ്ജ്: ലോകമേ ഇങ്ങനെയൊരു വഴിയുണ്ട് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഹജ്ജ്: ലോകമേ ഇങ്ങനെയൊരു വഴിയുണ്ട് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 രൺജിത്ത് സിജി {Ranjithsiji} 05:09, 30 ഓഗസ്റ്റ് 2018 (UTC)[മറുപടി]

ടിപ്പുസുൽത്താൻ ലേഖനം[തിരുത്തുക]

വസ്തുതാവിരുദ്ധവും വ്യക്തമായ അവലംബങ്ങളില്ലാത്തതുമായ വിവരങ്ങൾ ടിപ്പുസുൽത്താൻ എന്നലേഖനത്തിൽ താങ്കൾ ചേർത്തിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. താങ്കളുടെ തിരുത്തലുകൾ നീക്കംചെയ്തിട്ടുണ്ട്. തുടർന്ന് ഏതെങ്കിലും ലേഖനത്തിൽ വിവരങ്ങൾ ചേർക്കുന്നതിനുമുൻപേ വ്യക്തമായ അവലംബങ്ങൾ നൽകുമെന്ന് കരുതുന്നു. വിക്കിപീഡിയ ഒരു സർവ്വവിജ്ഞാനകോശമായതിനാൽ വ്യക്തമായ അവലംബങ്ങളില്ലാത്ത വസ്തുതകൾ നീക്കം ചെയ്യപ്പെട്ടേക്കാം. തുടർന്ന് തിരുത്തലുകൾ വരുത്തുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുമല്ലോ. -- രൺജിത്ത് സിജി {Ranjithsiji} 15:08, 30 ഓഗസ്റ്റ് 2018 (UTC)[മറുപടി]

നീക്കം ചെയ്യൽ[തിരുത്തുക]

കേരള നവോത്ഥാനം എന്ന ലേഖനത്തിൽ നിന്ന് ഭാഗം നീക്കം ചെയ്തത് എന്തിനായിരുന്നു? -- റസിമാൻ ടി വി 10:21, 14 ജനുവരി 2019 (UTC)[മറുപടി]

വസ്തുതാ വിരുദ്ധമായത് പ്രചരിപ്പിക്കുന്നതിനോട് വിയോജിപ്പാണ്. —ഈ തിരുത്തൽ നടത്തിയത് Anvar MK Kareparamb (സം‌വാദംസംഭാവനകൾ)

എന്താണ് വസ്തുതാവിരുദ്ധമായി ഉള്ളത് എന്നുകൂടി വ്യക്തമാക്കുമല്ലോ -- റസിമാൻ ടി വി 09:31, 16 ജനുവരി 2019 (UTC)[മറുപടി]

വക്കം മൗലവി നവോത്ഥായകനാണെന്നത് സവർണ ചട്ടമ്പി വായനയാണ്. https://www.youtube.com/watch?v=XxNsaKWOUHg —ഈ തിരുത്തൽ നടത്തിയത് Anvar MK Kareparamb (സം‌വാദംസംഭാവനകൾ)

വക്കം മൗലവിയെ നവോത്ഥാന നായകൻ എന്നു വിളിക്കുന്ന അവലംബങ്ങൾ ഇഷ്ടം പോലെ കാണാൻ സാധിക്കും (ഉദാ.). ആരെങ്കിലും എതിരുപറയുന്നുണ്ടെങ്കിൽ അതും കൂടി അവലംബം ചേർത്ത് ലേഖനത്തിൽ ചേർക്കുകയാണ് വേണ്ടത്, അല്ലാതെ ഏകപക്ഷീയമായി നീക്കുകയല്ല. അതിനാൽ ഞാൻ ലേഖനത്തിൽ നിന്ന് നീക്കിയ ഭാഗം തിരിച്ച് ചേർത്തിട്ടുണ്ട്. -- റസിമാൻ ടി വി 12:01, 19 ജനുവരി 2019 (UTC)[മറുപടി]

വക്കം മൗലവി നവോത്ഥാന നായകനെന്നത് സവർണവായനയാണ്. അതിനെ പ്രചരിപ്പിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ നിങ്ങളുടെ നടപടിയിൽ എനിക്ക് സഹതാപമേ ഉള്ളൂ.

വക്കം മൗലവിയുടെ ചരിത്രം ഏകപക്ഷീയമായി വളച്ചൊടിച്ച് നവോത്ഥാന നായകനാക്കിയത് ഈ ഫൗണ്ടേഷനാണ്. അദ്ദേഹത്തിന്റെ ചരിത്രം നിരുപധികം മനസിലാക്കിയവർക്കറിയാം അദ്ദേഹം ആരായിരുന്നു എന്ന്. അധസ്ഥിത ജനവിഭാഗങ്ങളെ അവഹേളിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ട ഒരു പത്രാധിപരുടെയും ഒളിവിലിരിക്കെ തന്റെ പത്രാധിപരെ വഞ്ചിച്ച പത്രമുടമയുടെയും ചരിത്രമല്ല കേരള നവോത്ഥാനം. സത്യം തുറന്നെഴുതിയ സ്വദേശാഭിമാനി എന്നേ ആളുകൾ വായിച്ചിട്ടുള്ളൂ. എന്തു സത്യമാണ് സ്വദേശാഭിമാനി എഴുതിയതെന്ന് അവർ പരതിയിട്ടില്ല. അന്വേഷിച്ചിട്ടില്ല. അത് പഠന വിധേയമാക്കുമ്പോഴാണ് വക്കം മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുമൊക്കെ ആരാണ് എന്ന് വ്യക്തമാവുക. നേരായ വിവരമാണ്


ജനങ്ങളിലെത്തിക്കേണ്ടത്. ഊഹങ്ങളല്ല. — Preceding unsigned comment added by Anvar MK Kareparamb (talkcontribs)

ഒരു ലേഖനത്തിലെ വസ്തുതകൾ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായം ഉള്ള പക്ഷം, അത്തരം വിവരങ്ങളെ ആധികാരികമായ അവലംബങ്ങൾ സഹിതം ലേഖനത്തിന്റെ ഭാഗമായി ചേർക്കുകയാണ് വേണ്ടത്. ഉപയോക്താവിന്റെ വ്യക്തിപരമായ നിലപാടുകൾ ഇവിടെ പ്രസക്തമല്ല.
N Sanu / എൻ സാനു / एन सानू (സംവാദം) 11:55, 25 ജനുവരി 2019 (UTC)[മറുപടി]

അങ്ങനെ കളവുകൾ ആവർത്തിച്ചു പറഞ്ഞ് സത്യമാക്കുന്നതാണ് ധർമമെങ്കിൽ, അത്തരം പ്രവണതക്കു മുമ്പിൽ ദുഖിക്കാനേ നിവൃത്തിയുള്ളൂ.— ഈ തിരുത്തൽ നടത്തിയത് Anvar MK Kareparamb (സംവാദംസംഭാവനകൾ)

സംവാദങ്ങളിൽ ഒപ്പുവയ്ക്കാൻ ശ്രദ്ധിക്കുമല്ലോ. വിക്കിപീഡിയ:ഒപ്പ് കാണുക -- റസിമാൻ ടി വി 21:27, 28 ജനുവരി 2019 (UTC)[മറുപടി]

വിക്കി സംഗമോത്സവം 2018[തിരുത്തുക]

നമസ്കാരം! Anvar MK Kareparamb,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Mujeebcpy (സംവാദം) 18:41, 15 ജനുവരി 2019 (UTC)[മറുപടി]

തെന്നല അബൂഹനീഫൽ ഫൈസി[തിരുത്തുക]

ജനനം: 1950 മെയ് 15 പിതാവ്: ഇല്ലിക്കൽ തോണ്ടാലി കുഞ്ഞിമുഹമ്മദ് ഹാജി മാതാവ്: ബിച്ചുട്ടി ഹജ്ജുമ്മ പ്രാഥമിക പഠനം: ദാറുസ്സലാം മദ്‌റസ തെന്നല വെസ്റ്റ് ബസാർ.

ഗുരുനാഥന്മാർ: സി. മുഹമ്മദ് കുട്ടി മുസ്ലിയാർ പൊന്മുണ്ടം, ഓടക്കൽ അബ്ദുറഹ്മാൻ കുട്ടി മുസ്ലിയാർ, ഇരിങ്ങല്ലൂർ അലവി മുസ്ലിയാർ, മൂസാൻ കുട്ടി മുസ്ലിയാർ, ശുജാഈ മൊയ്തു മുസ്ലിയാരുടെ പൗത്രൻ കെ.കെ മുഹമ്മദ് മുസ്ലിയാർ, ഇ.കെ ഹസൻ മുസ്ലിയാർ, ഇ.കെ അബൂബകർ മുസ്ലിയാർ 1972 ജാമിഅ നൂരിയ്യയിൽ നിന്നും പഠനം പൂർത്തിയാക്കി.

അധ്യാപനം: കിഴിശ്ശേരി ആക്കപ്പറമ്പ്, വടകര തിരുവള്ളൂർ, മൂന്നിയൂർ ചെനക്കൽ, തിരൂർ പരിയാപുരം, താത്തൂർ, പാലക്കാട് ജന്നത്തുൽ ഉലൂം, എടവണ്ണപ്പാറ ദാറുൽ അമാൻ, ബുഖാരി ദഅ്‌വ കോളജ് കൊണ്ടോട്ടി.

1978 ഏപ്രിൽ 28 നു ഉടലെടുത്ത കൊണ്ടോട്ടി ഇസ്ലാമിക് സർവീസ് ട്രസ്റ്റിന്റെ ഭാഗമായി.

ഭാര്യ: ഉമയ്യ, സ്വഫിയ്യ(ഉമയ്യയുടെ മരണശേഷം) മക്കൾ : ഹനീഫ, അബ്ദുൽ ബശീർ സഖാഫി, സ്വാലിഹ്, സഈദ്, നുഅ്മാൻ, സൗദ(2004 ൽ ാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.എ ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയിരുന്നു.) എന്നിവരടക്കം 11 മക്കളുണ്ട്.

പ്രവർത്തനം: ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്, തിരൂർ മണ്ഡലം പ്രസിഡണ്ട്, സമസ്ത കേരള ജംഇയ്യതുൽ ഉലമ തിരൂർ താലൂക്ക് സെക്രട്ടറി - 1976 എസ്.ജെ.എം ജനറൽ സെക്രട്ടറി

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]