ഉപയോക്താവിന്റെ സംവാദം:Akhiljaxxn

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ

രണ്ടാം നിലവറ

നന്ദി[തിരുത്തുക]

റോന്തുചുറ്റാനുള്ള അംഗീകാരം സമ്മാനിച്ചതിന് സസ്നേഹം നന്ദി രേഖപ്പെടുത്തുന്നു. - Pradeep717 05:53, 13 ഫെബ്രുവരി 2018 (UTC)

പാണക്കാട്[തിരുത്തുക]

പാണക്കാട് എന്ന ലേഖനം ശ്രദ്ധിക്കുമല്ലോ. 2016 മുതൽ ഒറ്റവരിയായി തുടരുന്ന ഈ ലേഖനം നിലനിന്നു പോകുന്നതിൽ യാതൊരു അർത്ഥവുമില്ല എന്നു തോന്നുന്നു. മാളികവീട് (സംവാദം) 06:30, 19 ഫെബ്രുവരി 2018 (UTC)

മാളികവീട് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ചേർക്കൂ. നീക്കം ചെയ്യേണ്ടതിനുള്ള ടാഗും ചേർക്കൂ. നമുക്ക് നോക്കാം .Akhiljaxxn (സംവാദം) 06:35, 19 ഫെബ്രുവരി 2018 (UTC)


ഡിയർ അഖിൽ, അത് ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിലേയ്ക്കു ചേർത്തിട്ടുണ്ട്. മാളികവീട് (സംവാദം) 06:39, 19 ഫെബ്രുവരി 2018 (UTC)

റോന്തുചുറ്റൽ[തിരുത്തുക]

പ്രിയ അഖിൽ, എന്നിലർപ്പിച്ച വിശ്വാസത്തിനു നന്ദി. ഉത്തരവാദിത്തങ്ങളോട് വിമുഖതയുള്ള ഒരാൾ എന്നനിലക്ക്, മറ്റുള്ളവരുടെ സ്വാതന്ത്രത്തിൽ/ അസ്വാതന്ത്ര്യത്തിൽ ഇടപെടാൻ താത്പര്യമില്ലാത്തതിനാൽ റോന്തുചുറ്റൽ എത്രകണ്ട് നടക്കുമെന്നറിയില്ല. ഒഴിവുള്ളപ്പോ കറങ്ങിനടക്കാൻ നോക്കാം! എന്തായാലും നന്ദി--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 11:34, 26 ഫെബ്രുവരി 2018 (UTC)

Purge[തിരുത്തുക]

ഇവിടേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.--ജോസഫ് 05:19, 27 ഫെബ്രുവരി 2018 (UTC)

പ്രോജക്റ്റ് ടൈഗർ[തിരുത്തുക]

ഇത് മൂന്നുമാസം നീണ്ടുനിൽക്കുന്ന ഒരു തിരുത്തൽ യജ്ഞമാണ്. താങ്കളെയും കൂടി ഇതിന്റെ അഡ്മിനായി [1] ഇവിടെ ചേർക്കുന്നു. ശ്രദ്ധിക്കുമല്ലോ. മെറ്റയിൽ ഒരു യൂസർ പേജ് ഉണ്ടാക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 16:05, 7 മാർച്ച് 2018 (UTC)

ശരി. യൂസർ പേജ് ഉണ്ടാക്കിയിട്ടുണ്ട്. ശ്രദ്ധിക്കാം -Akhiljaxxn (സംവാദം) 17:37, 7 മാർച്ച് 2018 (UTC)

Help[തിരുത്തുക]

ജീന്നെ കൽമെന്റ് എന്ന താളിന്റെ മൂലരൂപത്തിലുള്ള വിവരങ്ങൾ താളിൽ സേവ് ആയി കാണുന്നില്ല ഒന്നു ചെക്കുചെയ്യുമോ?--Meenakshi nandhini (സംവാദം) 05:00, 14 മാർച്ച് 2018 (UTC)

Meenakshi nandhini പ്രശ്നം വല്ലതും ഉള്ളതായി കാണുന്നില്ല. ഇപ്പോൾ ചിലപ്പോൾ ശരിയായതായിരിക്കാം. Akhiljaxxn (സംവാദം) 11:35, 14 മാർച്ച് 2018 (UTC)

Mahatma Gandhi college,Thiruvananthapuram[തിരുത്തുക]

അഖിൽ, Mahatma Gandhi college,Thiruvananthapuram മായ്ക്കേണ്ടായിരുന്നു. അതിലെ വിവരങ്ങൾ മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം താളിലേക്കു പകർത്തിയിട്ടുണ്ട്. നാൾവഴി നിലനിർത്തേണ്ടതുണ്ട്. താൾ പുനഃസ്ഥാപിക്കുമല്ലോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 12:04, 26 മാർച്ച് 2018 (UTC)

നീക്കം ചെയ്ത താളിലെ വിവരങ്ങൾ ,മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം താളിലേക്കു പകർത്തിയ കാര്യം പകർത്തുന്ന സമയത്ത് നാൾി വഴിയിൽ രേഖപ്പെടുത്തിയതായി കാണിക്കുന്നുണ്ട്. ഒരേ പേരിൽ ഉള്ള രണ്ടു താളുകൾ ലയിപ്പികുമ്പോൾ ഒരു താളിന്റെ നാമം ഇംഗ്ലീഷിൽ ആയതിനാലാണ് നീക്കം ചെയ്തത്.നിലവിലുള്ള താളിൽ ഇതിന്റെ ഇംഗ്ലീഷ് URL കൊടുത്താൽ മതി. ഇങ്ങനെ ലയനം നടത്തുമ്പോൾ നാൾവഴി ലയനം ആവശ്യപ്പെടരുത് എന്നാണ് ഇവിടെ പറയുന്നത്.Akhiljaxxn (സംവാദം) 12:45, 26 മാർച്ച് 2018 (UTC)

നാൾവഴി ലയനം അല്ല, നാൾവഴി പ്രദർശിപ്പിക്കുക എന്നതാണ് ഞാൻ ഉദ്ദേശിച്ചത്. Mahatma Gandhi college, Thiruvananthapuram എന്ന താളിലെ വിവരം പകർത്തിയ സ്ഥിതിക്ക് അതിന്റെ നാൾവഴി നിലനിർത്തേണ്ടതുണ്ട്. പകർപ്പവകാശ പ്രശ്നങ്ങൾ ഒഴിവാക്കാൻ, ലേഖനത്തിലേക്കു വിവരങ്ങൾ നൽകിയ ലേഖകന്റെ തിരുത്ത് പ്രദർശിപ്പിച്ചിരിക്കണമെന്നാണ് പറയുന്നത്. നാൾപ്പതിപ്പുകൾ ഒഴിവാക്കൽ നയത്തിലും നാൾവഴി നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ച് പറയുന്നുണ്ട്. നാൾവഴിയിലേക്കുള്ള ലിങ്ക് സംവാദം:മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം താളിൽ കൊടുത്തിട്ടുണ്ടായിരുന്നു. അതിനാൽ താൾ പുനഃസ്ഥാപിച്ച് നാൾവഴി നിലനിർത്തുന്നതാണ് ഉചിതം. നാൾവഴി ലയിപ്പിക്കേണ്ട ആവശ്യമില്ല.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:36, 26 മാർച്ച് 2018 (UTC)

താൾ പുനസ്ഥാപിച്ചുട്ടുണ്ട്. താളിന്റെ തലക്കെട്ട് ആംഗലേയത്തിലാണ്.ഒരു താളിലെ വിവരങ്ങൾ മറ്റൊരു താളിലേക് മാറ്റുന്നതിന് മുമ്പ് ആ താളിന്റെ തലക്കെട്ട് മലയാളത്തിലേക്ക് മാറ്റേണ്ടതായിരുന്നു.Akhiljaxxn (സംവാദം) 23:20, 26 മാർച്ച് 2018 (UTC)

Face-smile.svg താങ്കൾക്ക് നന്ദി മലയാളം തലക്കെട്ടാക്കണമെന്ന നിബന്ധനയുണ്ടോ? അതേപ്പറ്റി അറിയണമെന്നുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:54, 27 മാർച്ച് 2018 (UTC)

മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം എന്ന താളിൽ മുകളിലായി തന്നെ ആ താളിന്റെ യൂ ആർ എൽ ഇംഗ്ലീഷിൽ കൊടുത്തിട്ടുണ്ട്. പിന്നെ മലയാളം വിക്കിയിൽ ഇങ്ങനെ റീഡയറക്റ്റിനു വേണ്ടി മാത്രം നിലനിൽത്തുന്ന ആദ്യ ഇംഗ്ലീഷ് തലക്കെട്ടാവാനും ഇത് സാധ്യത ഉണ്ട്.Akhiljaxxn (സംവാദം) 00:02, 29 മാർച്ച് 2018 (UTC)

{{Prettyurl}} ഫലകത്തിൽ കൊടുക്കുന്ന ഇംഗ്ലീഷ് തലക്കെട്ടിൽ തിരിച്ചുവിടൽ താൾ നിർമ്മിക്കണം. എന്നാൽ മാത്രമേ ആ ഫലകം ശരിയായി പ്രവർത്തിക്കുകയുള്ളൂ. ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് തലക്കെട്ടിൽ ഒരു തിരിച്ചുവിടൽ താൾ ഉള്ളതിനാൽ അത് PU ആയി കൊടുത്തുവെന്ന് മാത്രം.--അരുൺ സുനിൽ കൊല്ലം (സംവാദം) 06:30, 29 മാർച്ച് 2018 (UTC)

Share your experience and feedback as a Wikimedian in this global survey[തിരുത്തുക]

WMF Surveys, 18:19, 29 മാർച്ച് 2018 (UTC)

സംവാദം:സ്കൈഫാൾ (ഗാനം)[തിരുത്തുക]

എന്തിനാണു് ആ ലേഖനത്തിൽ നിന്നും പ്രോജക്റ്റ് ടൈഗർ ഫലകം ഒഴിവാക്കിയതു്? പട്ടികയിൽ ഉൾപ്പെട്ട വിഷയങ്ങളാണെങ്കിൽ മത്സരത്തിലേക്കു് ചേർക്കുന്നതിൽ തെറ്റൊന്നുമില്ലല്ലോ. അത്തരം ലേഖനങ്ങൾ ആവശ്യപ്പെട്ട യോഗ്യത പ്രാപിക്കുന്നുണ്ടോ എന്നതു് വേറെ കാര്യമാണു്. വിശ്വപ്രഭViswaPrabhaസംവാദം 07:05, 1 ഏപ്രിൽ 2018 (UTC)

Viswaprabha പ്രോജക്റ്റ് ടൈഗറിന്റെ ഭാഗമായാണ് പ്രസ്തുത താൾ നിർമ്മിച്ചത്.എന്നാൽ ചില തിരക്കുകൾ മൂലം 31 നു മുന്നെ ആ താൾ വേണ്ട യോഗ്യതയിലേക്ക് ഉയർത്താൻ സാധിച്ചില്ല.ഇതിനാലാണ് നീക്കം ചെയ്യേണ്ടി വന്നത്.ഇതേ ഫലകം പുനസ്ഥാപിക്കണൊ അതൊ അടുത്ത മാസത്തിലേക്ക് ഇതേ പദ്ധതിയിടെ ഭാഗമായ മെച്ചപ്പെടുത്തിയതാൾ എന്ന ഫലകം ചേർക്കണൊ ഏതാണുചിതം? Akhiljaxxn (സംവാദം) 08:07, 1 ഏപ്രിൽ 2018 (UTC)
മത്സരത്തിന്റെ നടത്തിപ്പും മാസമുറയും എങ്ങനെയാണെന്നു് എനിക്കു വലിയ ബോദ്ധ്യമില്ല. അതൊന്നും പരിഗണിക്കാതെ, ഈ ലേഖനം ആ ക്യാറ്റഗറിയിലല്ലേ വരിക എന്നു മാത്രം നോക്കിയാൽ മതി. പ്രോജക്റ്റ് ടൈഗറിന്റെ ഭാഗമായാണോ സൃഷ്ടിക്കപ്പെട്ടതു്? എങ്കിൽ “ഈ ലേഖനം 2018ലെ പ്രോജക്ട് ടൈഗർ ലേഖനയജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണു്” എന്ന മുദ്ര ലഭിച്ചുകഴിഞ്ഞു. അതു ക്വാളിഫൈ ചെയ്യുന്നുണ്ടോ എന്നൊക്കെ നോക്കാൻ വേറെ മാനദണ്ഡങ്ങൾ ആരെങ്കിലും തീരുമാനിക്കട്ടെ. വിശ്വപ്രഭViswaPrabhaസംവാദം 00:35, 2 ഏപ്രിൽ 2018 (UTC)

കൈലി ജെന്നെർ എന്ന ലേഖനത്തിലെ ഇൻഫോ ബോക്സിലെ ചിത്രം[തിരുത്തുക]

ഇൻഫർമേഷൻ ബോക്സിലെ ഫോട്ടോ മാറ്റിയിരിക്കുന്നു. ഒന്നു ശ്രദ്ധിക്കുമോ.--Meenakshi nandhini (സംവാദം) 15:20, 6 ഏപ്രിൽ 2018 (UTC)

Meenakshi nandhini ഇംഗ്ലീഷ് വിക്കിയിലും ഇതേ ചിത്രമാണ് നിലവിൽ.ചിത്രത്തിന്റെ ലൈസൻസിൽ പ്രശ്നങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല. ചിത്രം മാറ്റിയ ആൾ കൈലിയുടെ വലിയ ആരാധകനാണെന്നു കരുതുന്നു വിവിധ ഭാഷകളിലെ വിക്കികളിൽ ഈ ചിത്രം ചേർത്തിട്ടുണ്ട്. Akhiljaxxn (സംവാദം) 15:29, 6 ഏപ്രിൽ 2018 (UTC)
ഒരു ലേഖനത്തെയോ അതല്ലെങ്കിൽ വിക്കിയിലെ മറ്റേതെങ്കിലും താളിനെയോ പരാമർശിക്കുമ്പോൾ അതിന്റെ ലിങ്കുകൂടി ചേർക്കുന്നതു് ഒരു നല്ല ശീലമാണു്. ഒരു ഉദാഹരണത്തിനു് ഈ ഖണ്ഡത്തിന്റെ തലക്കെട്ട് ഞാനിപ്പോൾ മാറ്റിയിരിക്കുന്നതു് ശ്രദ്ധിക്കുമല്ലോ.
ഇങ്ങനെ ചെയ്താൽ രണ്ട് മെച്ചങ്ങളുണ്ടു്. (1) ഒരൊറ്റ ക്ലിക്കിലൂടെ മറ്റുള്ളവർക്കു് ആ ലേഖനത്തിൽ എത്തിപ്പെടാം. (2) പിന്നീടെന്നെങ്കിലും പരാമൃഷ്ടമായ താളിന്റെ തലക്കെട്ടു മാറ്റിയാലും ഈ ചർച്ച വായിക്കുന്നവർക്കു് വിഷയാസ്പദമായ താളിലേക്കു് എത്തിപ്പെടാം.
(വ്യക്തിപരമായ അഭിലാഷം: പൊതുവേ, ഹൈപ്പർലിങ്കുകളുടെ മഹാശക്തിയെപ്പറ്റി (profound power of iterconnctions) നമുക്കെല്ലാം അചഞ്ചലമായ ധാരണയും തിരിച്ചറിവും വേണ്ടതാണു്. കമ്പ്യൂട്ടറും ഇന്റർനെറ്റും മാത്രമല്ല, മനുഷ്യസമൂഹം മൊത്തം നിലനിന്നുപോവുന്നതു് സുനിശ്ചിതമായ ഇത്തരം പരസ്പരബന്ധങ്ങളിലൂടെയാണു് ). വിശ്വപ്രഭViswaPrabhaസംവാദം 12:40, 7 ഏപ്രിൽ 2018 (UTC)

അതുപോലെ, ഇത്തരം സംവാദങ്ങൾ വരേണ്ടതു് അതാതു ലേഖനത്തിന്റെ തന്നെ സംവാദത്താളിലാണു്. അതല്ലെങ്കിൽ, ഏതാനും മാസങ്ങൾ കഴിയുമ്പോൾ ഈ ചർച്ച ആരുടേയും കണ്ണിൽ പെടാതെ വരും. വേറൊരു ഉപയോക്താവിന്റെയോ കാര്യനിർവ്വാഹകന്റെയോ ശ്രദ്ധ പതിയണമെന്നു തോന്നുന്നുണ്ടെങ്കിൽ മാത്രം പ്രസക്തമായ താളോ അതിലെ ഖണ്ഡമോ അതുമല്ലെങ്കിൽ കുറേക്കൂടി കൃത്യമായി, ചർച്ചയ്ക്കാസ്പദമായ തിരുത്തിന്റെ Diff link (തിരുത്തുകണ്ണി) (ഉദാ: കൈലി ജെന്നെർ എന്ന താളിൽ ചിത്രം മാറ്റിയ തിരുത്തു് ) കൂടി ഉൾപ്പെടുത്തി അവരുടെ താളിൽ ഒരു സന്ദേശമിടാവുന്നതാണു്. വിശ്വപ്രഭViswaPrabhaസംവാദം 12:50, 7 ഏപ്രിൽ 2018 (UTC)

നന്ദി[തിരുത്തുക]

സ്വതേ റോന്തുചുറ്റുന്നതിനുള്ള അംഗീകാരം സമ്മാനിച്ചതിന് സസ്നേഹം നന്ദി രേഖപ്പെടുത്തുന്നു. ജിനോയ്‌ ടോം ജേക്കബ് (സംവാദം) 08:20, 7 ഏപ്രിൽ 2018 (UTC)


സംവാദം:പഞ്ചരത്നകൃതികൾ[തിരുത്തുക]

ഈ ലേഖനത്തിന്റെ തലക്കെട്ട് മതിയായ കാരണങ്ങളില്ലാതെ മാറ്റുകയുണ്ടായി. രണ്ടു കാര്യനിർവ്വാഹകരുടെ സംവാദത്താളിൽ ഞാൻ ഏപ്രിൽ 1ന് സൂചിപ്പിച്ചിരുന്നു. അത് അവർ കണ്ടതായിപോലും ഭാവിച്ചില്ല. അജിത്ത് കൊല്ലം എന്ന താളിന്റെ തലക്കെട്ട് ഉടനടി മാറ്റി. ഒരേ വിഷയങ്ങളിൽ രണ്ടുതാൾ ആവശ്യമില്ല എന്നു ഈഗ്രെറ്റിന്റെ സംവാദതാളിൽ user .അരുൺസുനിൽ കുറിച്ചപ്പോൾ വേദാംഗജ്യോതിഷത്തെക്കുറിച്ച് ഒരുമറുപടിപോലും ഒരു കാര്യനിർവ്വാഹകരും എഴുതികണ്ടില്ല. ഈ വിക്കിപീഡിയയിൽ കാര്യനിർവ്വാഹകർക്കുമാത്രം എന്തും ആകാമെന്നുണ്ടോ. ഈ ലേഖനം ഈഗ്രറ്റ് 2017 -ലെ ആയിരം വിക്കി ദീപങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. കൊക്ക് എന്ന താൾ നിലവിലുണ്ടെന്ന് അപ്പോൾ ജൂറിയായിരുന്നവർ ശ്രദ്ധിക്കേണ്ടതാണ്.എങ്കിൽ ഈ പ്രശ്നം അപ്പോൾ തന്നെ പരിഹരിക്കാമായിരുന്നു. ഇങ്ങനെയൊരു മത്സരത്തിൽ അവതരിപ്പിച്ച ലേഖനത്തിന് എന്തെങ്കിലും മൂല്യം ഉണ്ടോ. ചുരുങ്ങിയ കാലത്തിനുള്ളിൽ വിക്കിപീഡിയയ്ക്കുവേണ്ടി മുടക്കിയ ഓരോ സമയത്തെയും മാനിച്ചിരുന്നുവെങ്കിൽ [2] സംവാദം:ഈഗ്രറ്റിൽ ഉണ്ടായ അനുഭവം നോക്കുമ്പോൾ user എന്ന നിലയിൽ ഓരോ താളുകൾ നിർമ്മിക്കാനെടുക്കുന്ന സമയത്തിന് വിലയില്ലയെന്നുണ്ടെങ്കിൽ എന്തർത്ഥമാണ് ഒരു യൂസർക്കുള്ളത്.ഞാൻ ഒരു ന്യൂനത ചൂണ്ടിക്കാണിച്ചപ്പോൾ എത്ര നിസ്സാരമായിട്ടാണ് കണ്ടത്. ഒരു പ്രശ്നവുമായി കാര്യനിർവ്വാഹകരുടെ സംവാദതാളിൽ കുറിയ്ക്കുമ്പോൾ അതിനുള്ള പരിഹാരത്തേക്കാൾ ഉചിതമായ മറുപടി ഉദാ. കൈലി ജെന്നെർ വീണ്ടും വിക്കിപീഡിയയിൽ പ്രവർത്തിക്കാനുള്ള ഉന്മേഷം ലഭിക്കും. മറുപടി പ്രതീക്ഷിച്ചുകൊണ്ട് --Meenakshi nandhini (സംവാദം) 01:08, 9 ഏപ്രിൽ 2018 (UTC)

പഞ്ചരത്നകൃതികൾ എന്ന താളിൽ ഇതിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ലേഖനം തുടങ്ങുന്നതിനു മുമ്പ് ആ ലേഖനം മലയാളം വിക്കിപീഡിയയിലുണ്ടൊ എന്നുള്ളത് മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും ഒന്നു തിരഞ്ഞു നോക്കി മറ്റു ഭാഷകളിൽ മലയാളത്തിൽ ഇല്ല എന്നു ഉറപ്പു വരുത്തുന്നത് നന്നായിരിക്കും. അതുപോലെ നിർമ്മിച്ചതാളുകളുടെ കണ്ണികൾ ഇംഗ്ലീഷ് വിക്കിയുമായും ചേർക്കേണ്ടത് വളരെ അത്യാവശ്യമാണ്. പല കാരണങ്ങളാലും ഇക്കാര്യങ്ങൾ മുൻകാലങ്ങളിൽ നടക്കാറില്ലായിരുന്നു. ഇക്കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയിൽപ്പെട്ടാൽ അവ നിങ്ങൾ നിർമ്മിച്ചവയിൽ ആയാലും അല്ലാത്തവയിൽ ആയാലും  പ്രസ്തുത താളിന്റെ സംവാദം താളിൽ രേഖപ്പെടുത്തുകയും  മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യാവുന്നതാണ്. അതിനനുസരിച്ച് ഉരിത്തിരിയുന്ന അഭിപ്രായങ്ങൾക്കനുസരിച്ച് വിക്കിപീഡിയ:നയങ്ങൾ പാലിച്ചുകൊണ്ട് ഇക്കാര്യങ്ങൾ ശരിയാക്കാൻ താങ്കൾക്ക് സ്വയം തന്നെയും മുൻകൈ എടുക്കാവുന്നതുമാണ്. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന പരീക്ഷണങ്ങളിൽ മനം മടുക്കാതെ താങ്കൾ ചെയ്യുന്ന പ്രവർത്തികളിൽ തുടർന്നും ഏർപ്പെടുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് .നല്ല ഒരു വിക്കി അനുഭവം നേരുന്നു.Akhiljaxxn (സംവാദം) 12:56, 9 ഏപ്രിൽ 2018 (UTC)


ഗ്രേറ്റ് ഈഗ്രറ്റ്[തിരുത്തുക]

ഗ്രേറ്റ് ഈഗ്രറ്റ് ലെ വിവരങ്ങൾ ഞാൻ പെരുമുണ്ടി യിലേയ്ക്ക് എന്ന താളിലേയ്ക്ക് മാറ്റി വികസിപ്പിച്ചിട്ടുണ്ട്. ഗ്രേറ്റ് ഈഗ്രറ്റും പെരുമുണ്ടിയും ഒന്നുതന്നെയാണ്.ഇതിലെ പ്രശ്നം കണ്ണി തെറ്റിച്ച് കൊടുത്തിരിക്കുന്നതാണ്. പെരുമുണ്ടി കണ്ണി ചേർത്തിരിക്കുന്നത് Eastern great egret ലാണ്. ഇതുമാറ്റി Great egret ലേയ്ക്ക് ചേർക്കണം.ഇതിന്റെ ബാക്കി ചെയ്യേണ്ടത് അറിയിക്കുമല്ലോ.--Meenakshi nandhini (സംവാദം) 13:52, 9 ഏപ്രിൽ 2018 (UTC)

ഗ്രേറ്റ് ഈഗ്രറ്റ് ലെ വിവരങ്ങൾ പെരുമുണ്ടി യിലേയ്ക്ക് എന്ന താളിലേയ്ക്ക് മാറ്റി വികസിപ്പിച്ചിട്ടുള്ള സ്ഥിതിക്ക് ഗ്രേറ്റ് ഈഗ്രറ്റ് എന്ന താൾ പെരുമുണ്ടി എന്ന താളിലേക്ക് തിരിച്ചുവിടുന്നുണ്ട്. കണ്ണികൾ ശരിയാക്കിയിട്ടുണ്ട്.- Akhiljaxxn (സംവാദം) 14:45, 9 ഏപ്രിൽ 2018 (UTC)


കണ്ണി ശരിയായിട്ടില്ല. ഇപ്പോഴും പെരമുണ്ടിയുടെ കണ്ണി Eastern great egret ലാണ് കിടക്കുന്നത്. മാറ്റി Great egretലേയ്ക്ക് ചേർക്കണം.--Meenakshi nandhini (സംവാദം) 14:59, 9 ഏപ്രിൽ 2018 (UTC)

YesY ചെയ്തു ഇപ്പോൾ ശരിയായിട്ടുണ്ട്-Akhiljaxxn (സംവാദം) 15:01, 9 ഏപ്രിൽ 2018 (UTC)

സംവാദം-പത്തായം[തിരുത്തുക]

Policy does not prohibit users, whether registered or unregistered, from removing comments from their own talk pages, although archiving is preferred. If a user removes material from their user page, it is normally taken to mean that the user has read and is aware of its contents. There is no need to keep them on display, and usually users should not be forced to do so. It is often best to simply let the matter rest if the issues stop. If they do not, or they recur, then any record of past warnings and discussions can be found in the page history if ever needed, and these diffs are just as good evidence of previous matters if needed.--Vinayaraj (സംവാദം) 01:46, 11 ഏപ്രിൽ 2018 (UTC)

ഒരു ഉപയോക്താവിന്റെ സംവാദം താളിൽ പല ഉപയോക്താക്കളുടെയും അവരുടെ അഭിപ്രായങ്ങളും സംശങ്ങളും മറ്റും അവരുടെ ഒപ്പ് ചേർത്ത് രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുപോലെ പലതരത്തിലുള്ള വാണിംങ്ങുകളും ,തിരുത്തൽ യുദ്ധം, മൂന്നു മുൻ പ്രാപന നിയമം ലംഘിക്കൽ, ബ്ലോക്കു ചെയ്യപ്പെടൽ, താളുകൾ നീക്കം ചെയ്യൽ മുതലായവയെ കുറിച്ചുള്ളവ. ചില ഉപയോക്താക്കൾ ഇത്തരം വാണിങ്ങുകൾ തങ്ങളുടെ സംവാദം താളിൽ നിന്നു മറയ്ക്കാൻ പലപ്പോഴും തങ്ങളുടെ സംവാദം താൾ ക്ലിയർ ചെയ്യാനുണ്ട്.സംവാദം താൾ ക്ലിയർ ചെയ്യുന്നതിൽ നിന്ന് ഉപയോക്താക്കളെ വിലക്കാത്തതിനും നിർബന്ധിക്കാത്തതിനും കാരണം അവ ഹിസ്റ്ററിയിൽ നിന്ന് ആവശ്യമെങ്കിൽ തിരിച്ചെടുക്കാം എന്നുള്ളതു കൊണ്ടാണ്. പഴയ സംവാദങ്ങൾ ഒരു മുപ്പതു ദിവസത്തെ പഴക്കം കണക്കാക്കിയൊ മറ്റൊ പത്തായത്തിലാക്കുന്നത് ഒരു നല്ല കീഴ്‌വഴക്കമാണ്.കൂടാതെ മുൻപ് താൻ മറ്റുള്ള ഉപയോക്താക്കളുടെ താളുകളിൽ നടത്തിയ സംവാദങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും മറ്റു ഉപയോക്താക്കളെയും ഇത് സഹായിക്കുന്നുണ്ട്.. -Akhiljaxxn (സംവാദം) 02:44, 11 ഏപ്രിൽ 2018 (UTC)

Reminder: Share your feedback in this Wikimedia survey[തിരുത്തുക]

WMF Surveys, 01:17, 13 ഏപ്രിൽ 2018 (UTC)

ഒപ്പ് ചേർക്കൽ[തിരുത്തുക]

ഉപയോക്താവിന്റെ സംവാദം:Nishana Rashid, ഇവിടെ ഒപ്പ് ചേർക്കാൻ saragrace നൽകിയാൽ മതി എന്ന് കണ്ടു.. അത് എങ്ങനെ ആണ് ഒപ്പ് അക്കുന്നത്... --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 16:26, 18 ഏപ്രിൽ 2018 (UTC)

വിക്കിപീഡിയ:പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം/പങ്കെടുക്കുന്നവർ ഈ താളിൽ എങ്ങനെയാണ് പേര് ചേർക്കേണ്ടത് എന്ന് മുകളിൽ കൊടുത്തിട്ടുണ്ട്. ഒപ്പ് ചേർത്ത് പേര് ചേർക്കുന്ന രീതി അല്ല ഇപ്പോൾ പിന്തുടരുന്നത് എന്ന് തോന്നുന്നു. Akhiljaxxn (സംവാദം) 16:01, 18 ഏപ്രിൽ 2018 (UTC)

എവിടെ? വന്നില്ലല്ലോ ? ജാവാ സ്ക്രിപ്റ്റ് enable ചെയ്യാത്ത ബ്രൗസർ ഉപയോഗിക്കുന്നവരുമുണ്ട്. നമ്മുടെ പരമ്പരാഗത ശൈലിയായ 4 ടിൽഡ മെത്തേഡ് (~~~~) തന്നെ ഉപയോഗിച്ചാൽ പോരേ? അതാകുമ്പോൾ ഏത് ബ്രൗസറിലും ഒപ്പായി മാറും.--അരുൺ സുനിൽ കൊല്ലം (സംവാദം) 16:11, 18 ഏപ്രിൽ 2018 (UTC)

[3] നീക്കം ചെയ്തിട്ടുണ്ട്. Akhiljaxxn (സംവാദം) 16:16, 18 ഏപ്രിൽ 2018 (UTC)
പേജിന്റെ മുകളിൽ എങ്ങനെ ഒപ്പ് ചേർക്കാം എന്ന് വീണ്ടും ചേർക്കുന്നു (ചെറിയ തിരുത്തൽ ഉൾപ്പെടെ). പുതിയ അംഗങ്ങൾ ആണ് കൂടുതൽ രജിസ്റ്റർ ചെയ്യുന്നത്. അത് അവർക്ക് ഉപകരപ്രദം ആവും എന്ന് തോന്നുന്നു. --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 16:26, 18 ഏപ്രിൽ 2018 (UTC)
float-Akhiljaxxn (സംവാദം) 16:30, 18 ഏപ്രിൽ 2018 (UTC)

തീർച്ചയായുംfloat--അരുൺ സുനിൽ കൊല്ലം (സംവാദം) 16:35, 18 ഏപ്രിൽ 2018 (UTC)

മനസിലായില്യ..[തിരുത്തുക]

| സംവാദം താളിൽ നിന്നും വിവരങ്ങൾ മായ്ക്കരുത് (നശീകരണ പ്രവർത്തനങ്ങൾ ഒഴികെ ഉള്ളവ) പ്രത്യേകിച്ച് മറ്റ് ഉപയോക്താക്കളുടെ താളുകളിൽ നിന്ന്. മുൻപ് നീക്കം ചെയ്തത് തിരിച്ചിടാൻ താൽപര്യപ്പെടുന്നു. !! എന്റെ ഭാഗത്ത് നിന്നാണോ...?. എനിക്ക് അങ്ങനെ ചെയ്‌തതായി ഓർമ ഇല്യ. എവിടെ എന്ന് കാണിച്ചുതരുമാലോ ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:21, 18 ഏപ്രിൽ 2018 (UTC)

ക്ഷമിക്കണം ജിനോയ്‌, അതു ജിനോയ്ക്കുക്കുള്ളതായിരുന്നില്ല. കൂടാതെ ആവർത്തനവുമായിരുന്നു. അതാണ് റോൾ ബാക്ക് ചെയ്തത്.Akhiljaxxn (സംവാദം) 23:34, 18 ഏപ്രിൽ 2018 (UTC)
float --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 03:48, 19 ഏപ്രിൽ 2018 (UTC)

വർഗ്ഗങ്ങൾ[തിരുത്തുക]

ഇതിൽ ഏറ്റവും അടിയിലായി ഒപ്പുകൾ ഉൾപ്പെടുത്തിയിട്ടുള്ള ജീവചരിത്രങ്ങൾ എന്ന വർഗ്ഗമുണ്ട്. ഇതായിരിക്കും താങ്കൾ 462 കണ്ടു എന്ന് അവകാശപ്പെട്ടത്. ബാക്കിയൊക്കെ വലിയ വർഗ്ഗത്തിലേക്ക് തിരിച്ചു വിട്ടു. പിന്നെ, വർഗ്ഗത്തെ തിരിച്ചു വിടാൻ തലക്കെട്ട് മാറ്റിയ ശേഷം ഈ ഫലകം ചേർക്കുക. എങ്കിലെ ലേഖനത്തിൽ തിരിച്ചുവിടപ്പെട്ട വർഗ്ഗം ചേർത്താൽ യഥാർഥ വർഗ്ഗത്തിലേക്ക് തനിയെ തിരിച്ചു വിടപ്പെടുകയുള്ളു.--റോജി പാലാ (സംവാദം) 04:32, 19 ഏപ്രിൽ 2018 (UTC)

വളരെ നന്ദി. ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്. Akhiljaxxn (സംവാദം) 12:34, 19 ഏപ്രിൽ 2018 (UTC)

Your feedback matters: Final reminder to take the global Wikimedia survey[തിരുത്തുക]

WMF Surveys, 00:27, 20 ഏപ്രിൽ 2018 (UTC)

താളുകൾ[തിരുത്തുക]

ഇന്ന് സൃഷ്ടിച്ച താളുകൾ ഒന്നു ശ്രദ്ധിക്കണേ. --Meenakshi nandhini (സംവാദം) 12:29, 20 ഏപ്രിൽ 2018 (UTC)

YesY ചെയ്തു.-Akhiljaxxn (സംവാദം) 12:50, 20 ഏപ്രിൽ 2018 (UTC)


സംവാദം:പഞ്ചരത്നകൃതികൾ[തിരുത്തുക]

സാധിക്കുമെങ്കിൽ ഈ താളിന്റെ തലക്കെട്ട് "ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ"പുനഃസ്ഥാപിച്ചുതരിക.--Meenakshi nandhini (സംവാദം) 18:42, 20 ഏപ്രിൽ 2018 (UTC)
അർഹതയില്ലാതെ കയറിപറ്റിയ കാര്യനിർവ്വാഹകനാണ് മിസ്റ്റർ അരുൺസുനിൽ. പലപ്പോഴും സംവാദതാളുകളിൽ കുറിയ്ക്കുന്നത് കയ്ക്കുന്നു. ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കൂടുതൽ വിശദീകരണം നൽകാൻ താല്പര്യമില്ല. ശുഭ പ്രതീക്ഷയോടെ.--Meenakshi nandhini (സംവാദം) 06:27, 22 ഏപ്രിൽ 2018 (UTC)

വിക്കി നയങ്ങൾ അനുസരിച്ച് നടന്ന വോട്ടെടുപ്പിലൂടെയാണ് എന്നെ കാര്യനിർവാഹകനായി തിരഞ്ഞെടുത്തത്. അർഹതയില്ലാത്ത ഒരാളെ വിക്കിസമൂഹം കാര്യനിർവാഹകനായി തിരഞ്ഞെടുക്കുമെന്ന് തോന്നുന്നില്ല. വിക്കിനയങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഞാൻ സംവാദതാളുകളിൽ കുറിയ്ക്കുന്നത്. (വ്യക്തിപരമായ ആക്രമങ്ങൾക്കായി ഞാൻ സംവാദം താളുകൾ ഉപയോഗിക്കാറില്ല. അതിനു തെളിവുകൾ കണ്ടെത്താൻ പ്രയാസമായതിനാൽ പലർക്കും ആരോപണങ്ങൾ ഉന്നയിക്കാൻ മാത്രമേ കഴിയൂ. വിശദീകരണം നൽകാൻ കഴിഞ്ഞെന്നു വരില്ല.) വിക്കിനയങ്ങളെപ്പറ്റി വേണ്ടത്ര പരിചയമില്ലാത്തവർക്കും അത് ലംഘിക്കുന്നവർക്കും എന്റെ കുറിപ്പുകൾ കയ്ക്കുന്നതായി തോന്നാൻ സാധ്യതയുണ്ട്. അഖിൽ, നിരീക്ഷിക്കുമ്പോൾ അങ്ങനെയുള്ളവരെയും ശ്രദ്ധിക്കുക.അരുൺ സുനിൽ കൊല്ലം (സംവാദം) 07:06, 22 ഏപ്രിൽ 2018 (UTC)


ഒരു കാര്യനിർവ്വാഹകന് വേണ്ടത് പക്വതയാണ്. വീണ്ടും ചാടിക്കയറി അതില്ല എന്ന് തെളിയിച്ചിരിക്കുന്നു. മറ്റു കാര്യനിർവ്വാഹകരെക്കണ്ട് പഠിക്കുന്നത് നന്നായിരിക്കും--Meenakshi nandhini (സംവാദം) 07:23, 22 ഏപ്രിൽ 2018 (UTC)

തീർച്ചയായും. മറ്റു കാര്യനിർവാഹകരിൽ നിന്ന് ഒരുപാടു കാര്യങ്ങൾ എനിക്കു പഠിക്കാനുണ്ട്. പക്വതയില്ലാതെ പെരുമാറുന്നത് ആരാണെന്ന് വിക്കിസമൂഹം തീരുമാനിക്കട്ടെ. എന്നെക്കുറിച്ച് ഒരു ആരോപണം കണ്ടമാത്രയിൽ തന്നെ ഞാൻ പ്രതികരിച്ചു. അത് പിന്നെത്തേക്കു വെച്ചാലും മാറ്റമൊന്നുമുണ്ടാകില്ല. മുകളിലെ അതേ മറുപടി തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. ലേഖനത്തെ മെച്ചപ്പടുത്തുന്നതിനുള്ള സംവാദങ്ങളിലല്ലാതെ മറ്റൊന്നിലും ഇടപെടാൻ താൽപര്യമില്ല. ഒഴിഞ്ഞ പാത്രങ്ങൾ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കും എന്ന് അറിവുള്ളവർ പറഞ്ഞിട്ടുണ്ട്. അത് സത്യമാണെന്ന് ഇപ്പോൾ ബോധ്യമാകുന്നുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:16, 22 ഏപ്രിൽ 2018 (UTC)