ഉപയോക്താവിന്റെ സംവാദം:Adv.tksujith/നിലവറ 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Adv.tksujith !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- അഭി 08:25, 15 ഫെബ്രുവരി 2008 (UTC)[മറുപടി]

വരി വിടുന്നതിന്[തിരുത്തുക]

വരി വിട്ട് എഴുതുന്നതിന് html br ടാഗ് ഉപയോഗിക്കണമെന്നില്ല. എഡിറ്റ് വിൻഡോയിൽ ഒരു വരി വെറുതേ വിട്ട് എഴുതിയാൽ ശരിയാകും. --Vssun (സുനിൽ) 05:47, 29 ജൂൺ 2010 (UTC)[മറുപടി]

ഈ ലേഖനം താങ്കൾ എവിടെനിന്നെങ്കിലും പകർത്തിയതാണോ? വിക്കിപീഡിയയിൽ മുമ്പ് കണ്ടിട്ടില്ലാത്തതരം പ്രശനങ്ങൾ എഴുത്തിൽ കണ്ടതുകൊണ്ട് ചോദിച്ചതാണ്, താങ്കൾ മലയാളം എഴുതുന്ന രീതിയുടെ പ്രശ്നമാകാനും സാധ്യതയുണ്ട് -- റസിമാൻ ടി വി 02:16, 30 ജൂൺ 2010 (UTC)[മറുപടി]

ടൈപ്പിറ്റിൽ എഴുതിയാൽ..???[തിരുത്തുക]

ഞാൻ വിൻഡോസാണ് ഉപയോഗിക്കുന്നത്. മലയാളം എഴുതുന്നതിന് ഐ.എസ്.എം വശമുണ്ട്. അതിനാൽ ടൈപ്പ്ഇറ്റ് എന്ന ടൂൾ തപ്പിയെടുത്തു. നെറ്റിൽ സാധാരണ അതുപയോഗിച്ചാണ് എഴുതുന്നത്. ML-TT യിൽ ടൈപ്പ് ചെയ്ത്, യുണീക്കോഡ് ആയി കൺവർട്ട് ചെയ്ത് (അഞ്ജലി ഫോൺട്) പേസ്റ്റ് ചെയ്യുകയാണ്. അത് ചില കുഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ടത്രേ.... എന്താണ് കുഴപ്പം എന്നു മനസ്സിലായില്ല. പരിഹരിക്കാവുന്നതാണോ..?? ‌Adv.tksujith 16:16, 30 ജൂൺ 2010 (UTC)[മറുപടി]

സുജിത്, മലയാളം എഴുതുവാൻ ലഭ്യമായ മികച്ച ഒരു റ്റൂൾ ആണ് മൊഴി കീമാൻ താളിൽ നിന്നും ഡൌൺലോഡ് ചെയ്യാം. പ്രതീഷ്|s.pratheesh(സംവാദം) 15:02, 30 ജൂൺ 2010 (UTC)[മറുപടി]

പ്രതീഷ്, നന്ദി. പക്ഷേ എനിക്ക് ഏറ്റവും എളുപ്പം ചെയ്യാവുന്നത്, ഇൻസ്ക്രിപ്റ്റ് കീ ബോർഡാണ്. കീമാനിലെ മംഗഌഷും അതും തമ്മിൽ കൺഫ്യൂഷനാവും, സ്പീഡ് കുറയും. വിക്കിയിൽ ഇൻസ്ക്രിപ്റ്റ് ചെയ്യുവാൻ വിൻഡോസ് ഉപഭോക്താക്കൾക്ക് കഴിയുമോ?? (ഒറിജിനലിൽ പറ്റുമായിരുക്കും അല്ലേ..) Adv.tksujith 16:21, 30 ജൂൺ 2010 (UTC)[മറുപടി]

ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കുന്ന ഒരാളെക്കൂടി കണ്ടതിൽ സന്തോഷം. വിൻഡോസ് എക്സിപിയിൽ ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കുമ്പോൾ ചില്ലക്ഷരങ്ങൾക്ക് പ്രശ്നമുണ്ട്. എന്നാൽ വിസ്റ്റയിലും 7-നും ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഉബുണ്ടുവിലും പ്രശ്നമില്ല. എക്സ്പിയാണ് താങ്കൾ ഉപയോഗിക്കുന്നതെങ്കിൽ മൊഴി കീമാനിൽ Minscript എന്ന കീബോർഡ് ലേഔട്ട് ഉപയോഗിച്ചാൽ മതി. ഞാനതാണ് ഉപയോഗിക്കുന്നത്. ചില്ലക്ഷരങ്ങളെ പ്രത്യേക കീ സ്ട്രോക്കുകളായി ക്രമീകരിച്ച് ഇൻസ്ക്രിപ്റ്റിനെ ചെറുതായി മാറ്റിയ കീബോർഡാമിത്. താങ്കൾക്ക് എളുപ്പത്തിൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. --സിദ്ധാർത്ഥൻ 16:37, 30 ജൂൺ 2010 (UTC)[മറുപടി]
കുഴപ്പം എന്താണെന്ന് വ്യക്തമാക്കാൻ ശ്രമിക്കാം. സുജിത് ഉപയോഗിക്കുന്ന ടൂൾ, അക്ഷാരങ്ങൾക്കിടക്ക് അനാവശ്യമായി സോഫ്റ്റ് ഹൈഫൺ എന്ന ക്യാരക്റ്റർ ചേർക്കുന്നു. സുജിത് എഴുതിയ ഒരു താളിൽ റസിമാൻ നടത്തിയ ഈ മാറ്റം ശ്രദ്ധിക്കുക. ലേഖനത്തിലോ തലക്കെട്ടിലോ ഇത്തരം പ്രശ്നങ്ങൾ വന്നാൽ മറ്റുള്ളവർക്ക് താങ്കളുടെ ലേഖനം തിരഞ്ഞാൽ കിട്ടില്ലെന്നും മനസിലാക്കുക. ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കുന്നയാളായതുകൊണ്ട്, സിദ്ധാർത്ഥൻ പറഞ്ഞ പരിഹാരം ഉപയോഗിക്കാൻ താൽപര്യപ്പെടുന്നു. --Vssun (സുനിൽ) 17:44, 30 ജൂൺ 2010 (UTC)[മറുപടി]

നിർദ്ദേശങ്ങൾക്ക് നന്ദി. പക്ഷെ, കീമാനിൽ Minscript എന്ന കീബോർഡ് ലേഔട്ട് സെറ്റ് ചെയ്യുന്നത് പിടികിട്ടിയില്ല....ഇൻസ്റ്റാൾഡ് കീ ബോർഡിൽ mozhi keemap 1.1.1 എന്ന് മാത്രമേ കാണുന്നുള്ളു....Adv.tksujith 02:46, 1 ജൂലൈ 2010 (UTC)[മറുപടി]

ഹെൽപ് ഈ താളിൽ കാണുക. സംവാദങ്ങൾക്ക് മറുപടി നല്കുമ്പോളുടെ താളിൽ നല്കാതെ അതാതു ഉപയോക്താക്കളുടെ സംവാദം താളിൽ നല്കാൻ ശ്രദ്ധിക്കുമല്ലോ. --സിദ്ധാർത്ഥൻ 11:44, 1 ജൂലൈ 2010 (UTC)[മറുപടി]
ടൈപ്പിങ് ടൂൾ മാറ്റിയെന്ന് കരുതുന്നു. ഇപ്പോൾ‌ പ്രശ്നങ്ങൾ കാണുന്നില്ല. സന്തോഷം--Vssun (സുനിൽ) 13:25, 2 ജൂലൈ 2010 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

താങ്കൾക്ക് താല്പര്യമെങ്കിൽ പ്രൊഫൈൽ പേജിൽ {{കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളായുള്ള വിക്കിപീഡിയർ}} ബോക്സ് ഉപയോഗിക്കാവുന്നതാണ്. പ്രതീഷ്|s.pratheesh(സംവാദം) 02:49, 8 ജൂലൈ 2010 (UTC)[മറുപടി]

ഉപയോക്തൃതാൾ[തിരുത്തുക]

ഉപയോക്തൃതാൾ ഉണ്ടാക്കുന്നതിലോ, പുതുക്കുന്നതിലോ സംശയം തോന്നുന്നുണ്ടെങ്കിൽ ചോദിക്കൂ. ഏറ്റവും എളുപ്പവഴി ഏതെങ്കിലും ഉപയോക്താവിന്റെ പേജിൽ പോയി തിരുത്തുക ഞെക്കി അതിന്റെ കോഡുകൾ നോക്കുന്നതാണ്‌. കൂടുതൽ ഉപയോക്തൃപെട്ടികൾ ഇവിടെ കാണാം. അവിടെ ഉപയോഗിക്കേണ്ട വിധങ്ങളും പറഞ്ഞിട്ടുണ്ട്. പിന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഈ വർഗ്ഗത്തിൽ നിന്ന് ധാരാളം പുതിയ പെട്ടികൾ കിട്ടും. --Rameshng:::Buzz me :) 11:37, 8 ജൂലൈ 2010 (UTC)[മറുപടി]

ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005[തിരുത്തുക]

ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 എന്ന ലേഖനം വളരെ വിഞ്ജാനപ്രദമാണ്‌. നിയമങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിലേക്ക് താങ്കൾക്ക് ധാരാളം സംഭാവനകൾ നൽകാൻ കഴിയുമെന്ന് കരുതുന്നു. ഇംഗ്ലീഷ് വിക്കിയിൽ Convention on the Elimination of All Forms of Discrimination Against Women എന്ന ലേഖനവും മലയാളത്തിലെത്തിക്കാൻ സഹായിക്കാമോ? അതുപോലെ International human rights legal instruments എന്ന ഫലകത്തിലെ ലേഖനങ്ങൾക്കൊന്നും തന്നെ മലയാളത്തിൽ തത്തുല്യലേഖനങ്ങൾ ഇല്ല. --Rameshng:::Buzz me :) 12:41, 8 ജൂലൈ 2010 (UTC)[മറുപടി]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Rameshng:::Buzz me :) 07:40, 11 ജൂലൈ 2010 (UTC)[മറുപടി]

ഇൻസ്ക്രിപ്റ്റിന് കീ[തിരുത്തുക]

സർവ്വസ്വതന്ത്ര ലൈസൻസ് നല്കിയിരിക്കുന്നു :-) --സിദ്ധാർത്ഥൻ 14:58, 11 ജൂലൈ 2010 (UTC)[മറുപടി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കി സഹോദര സം‌രംഭങ്ങളിലേക്ക് കണ്ണി ചേർക്കുമ്പോൾ വെബ് ലിങ്ക് കൊടുക്കുനതിനേക്കൾ ഉചിതം ഫലകങ്ങൾ ഉപയോഗിക്കുന്നതാണ്‌. ഈ തിരുത്ത് ഒന്നു ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ --കിരൺ ഗോപി 12:58, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]

തലക്കെട്ടുകൾക്ക് നമ്പറിങ്ങ് കൊടുക്കുന്നതാണോ ചോദിച്ചത്? == ==ഇങ്ങനെ തലകെട്ടുപയോഗിച്ച് എഴുതിയാൽ ഉള്ളടക്കത്തിൽ നമ്പറിങ്ങ് വന്നുകൊള്ളും. ഒരു ലിസ്റ്റ് തയ്യാറാക്കാനാണേങ്കിൽ # ചിഹ്നം ഉപയോഗിച്ചാൽ മതി. ഉദാഹരണത്തിണ്

# മാർക്സ്
# മാനിഫെസ്റ്റോ
# കൃതി
ഇങ്ങനെ എഴുതിയാൽ താഴെ കാണുന്നതു പോലെ വന്നുകൊളും

  1. മാർക്സ്
  2. മാനിഫെസ്റ്റോ
  3. കൃതി

മാഷ് ഉദ്ദേശിച്ചത് ഇതല്ല എങ്കിൽ ഒന്നു കൂടി വിശദീകരിച്ച് ചോദിച്ചോളു. --കിരൺ ഗോപി 17:32, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അവലംബം കൊടുക്കുമ്പോൾ നമ്പർ വരുന്ന രീതിയായിരിക്കും താങ്കൾ ഉദ്ദേശിച്ചത് എന്നു കരുതുന്നു. ഞാൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന താളിൽ അവലംബം ചേർത്തിട്ടുണ്ട്. <ref> വിലാസം ഇവിടെ നൽകുക </ref> ഇങ്ങനെ എഴുത്തിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് സഹായം:എഡിറ്റിങ്‌ വഴികാട്ടി#അവലംബം എന്ന താൾ ഒന്ന് നോക്കുക.സംശയങ്ങൾ ഉണ്ടെങ്കിൽ ഇനിയും ചോദിക്കാം --കിരൺ ഗോപി 17:55, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അടിക്കുറീപ്പുകൾ ചേർക്കുന്നതിനുള്ള സഹായവും സഹായം:എഡിറ്റിങ്‌ വഴികാട്ടി#കുറിപ്പുകൾ എന്ന ഭാഗത്ത് വിശദീകരിച്ചിട്ടുണ്ട്. സംശയമുണ്ടെങ്കിൽ ചോദിക്കുമല്ലോ? --Vssun (സുനിൽ) 03:52, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

താങ്കളുടെ പരിചിത മേഖലയിൽ ഉൾപ്പെടുന്ന ഇവിടേയും, ഇവിടേയും ഒന്ന് നോക്കുക......... സസ്നേഹം, --സുഗീഷ് 01:25, 9 മാർച്ച് 2011 (UTC)[മറുപടി]

പുതിയ സന്ദേശം - സംവാദം:വർണ്ണ_വിവേചനം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Adv.tksujith. താങ്കൾക്ക് സംവാദം:വർണ്ണ_വിവേചനം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

- Hrishi 05:27, 21 ജൂൺ 2011 (UTC)[മറുപടി]


അപൂർണ്ണ ലേഖനങ്ങൾ[തിരുത്തുക]

ഈ തിരുത്ത് പോലെ ഒരിക്കലും ലേഖനങ്ങളിൽ നേരിട്ട് അപൂർണ്ണ വർഗ്ഗങ്ങൾ ചേർക്കരുത്, പകരം അനുയോജ്യമായ അപൂർണ്ണ ഫലകങ്ങൾ ചേർക്കുക. ആ ലേഖനത്തിൽ {{Econ-stub}} എന്ന ഫലകം ചേർത്തിട്ടുണ്ട്. ഏതൊക്കെ തരത്തിലുള്ള അപൂർണ്ണ ഫലകങ്ങൾ നിലവിലുണ്ട് എന്നറിയുവാൻ അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന വിക്കിപദ്ധതിയിലെ ഈ താൾ സന്ദർശിക്കാവുന്നതാണ്. ആശംസകളോടെ--റോജി പാലാ 02:30, 30 ജൂൺ 2011 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപീഡിയ അവലംബം[തിരുത്തുക]

ഇതുപോലെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനം അവലംബമായി നൽകരുത്. അവിടെ നിന്ന് പകർത്തുന്നതാണെങ്കിൽ ആ ലേഖനത്തിൽ നൽകിയിരിക്കുന്ന അവലംബം ശരിയാണോ എന്ന് പരിശോദിച്ച് ഇവിടെ നൽകുക. --RameshngTalk to me 09:50, 5 ജൂലൈ 2011 (UTC)[മറുപടി]

Invite to WikiConference India 2011[തിരുത്തുക]


Hi Adv.tksujith,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

സ്വതേ റോന്തുചുറ്റുന്നു[തിരുത്തുക]

WP:AUTOPAT എന്ന സംഘത്തിൽ താങ്കളെ ചേർത്തിട്ടുണ്ട്. ആശംസകൾ! --Vssun (സുനിൽ) 01:32, 6 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇൻഫോബോക്സ്[തിരുത്തുക]

ചെസ്സ് കളിക്കാർക്ക് വേണ്ടീ, ഇംഗ്ലീഷ് വിക്കിയും മലയാളം വിക്കിയും ഉപയോഗിക്കുന്ന ഇൻഫോബോക്സുകൾ‌വ്യത്യസ്തങ്ങളായിരുന്നു. അത് ശരിയാക്കിയിട്ടുണ്ട്. ഇപ്പോൾ ചിത്രവും മറ്റു കാര്യങ്ങളും ശരിയായെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങളറിയാൻ ഇവിടെയും, ഫലകം:Infobox chess biography വരുത്തിയിരിക്കുന്ന മാറ്റങ്ങൾ കാണുക. --Vssun (സുനിൽ) 08:53, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]

സംവാദം:മദൻ മോഹൻ മാളവ്യ#ചിത്രം കാണുക. --Vssun (സുനിൽ) 05:14, 11 സെപ്റ്റംബർ 2011 (UTC)[മറുപടി]

IRC cloak request[തിരുത്തുക]

Hello Adv.tksujith. You recently applied for a Wikimedia IRC cloak, but it looks like you forgot to register your nickname first. Could you please log on to IRC and do:

/msg NickServ REGISTER <password> <email>

where <password> is a password of your choice and <email> is your e-mail address? After you do that, please follow the instructions that are e-mailed to you to confirm your e-mail address. When you're done with that, I just need you to confirm your cloak request:

/msg MemoServ send wmfgc IRC cloak request

You also need to provide a diff to an edit to your user (talk) page, wherein you confirm that it is you that wants a cloak. After you finish all of that, I'd be happy to get you a cloak. :-) If you have any questions, feel free to ask me on my Meta talk page. Dungodung 17:56, 8 ഒക്ടോബർ 2011 (UTC)[മറുപടി]

നന്ദി. ലോഗോയും മററും അപ് ലോഡ് ചെയ്യുന്നത് എങ്ങിനെയെന്നറിഞ്ഞാൽ കൊളളാം. --Prabhachatterji 09:54, 11 ഒക്ടോബർ 2011 (UTC)[മറുപടി]

വളരെ നന്ദി[തിരുത്തുക]

വിശദമായ മറുപടിക്ക് നന്ദി. ശ്രമിച്ചു നോക്കട്ടെ --Prabhachatterji 11:42, 12 ഒക്ടോബർ 2011 (UTC)[മറുപടി]

സംവാദം:ഇന്ത്യയിലെ നിയമം[തിരുത്തുക]

സംവാദം:ഇന്ത്യയിലെ നിയമം കാണുക. --Vssun (സുനിൽ) 14:59, 12 ഒക്ടോബർ 2011 (UTC)[മറുപടി]

ഫലകങ്ങളുടെ സാങ്കേതികവിദ്യ[തിരുത്തുക]

ഫലകങ്ങൾ എന്നത് ലേഖനങ്ങളെപ്പോലെ സാധാരണ താളുകൾ‌ തന്നെയാണ്. അവ ലേഖനങ്ങളല്ലാത്തതുകൊണ്ടുമാത്രമാണ് അവയെ പ്രത്യേകം നാമമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചരങ്ങൾക്ക് നൽകുന്ന വിലയനുസരിച്ച് മാറ്റങ്ങൾ വരുത്താൻ ഫലകങ്ങളിൽ സാധാരണ, സങ്കീർണ്ണമായ വിക്കി വ്യാകരണങ്ങൾ ഉപയോഗിക്കാറുണ്ട്. അവയെല്ലാം മീഡിയാവിക്കിയുടെ സഹായം താളിൽ കാണാവുന്നതാണ്.--Vssun (സുനിൽ) 11:20, 15 ഒക്ടോബർ 2011 (UTC)`[മറുപടി]

mw:Help:Parser_functions_in_templates, mw:Help:Extension:ParserFunctions ഇവ ഉപകാരപ്പെടുന്ന മറ്റു ലിങ്കുകളാണ്.
ഫലകം:Infobox Legislation/images എന്ന താളിൽ മാറ്റം വരുത്തി, ഇന്ത്യൻ പാർലമെന്റ് പ്രശ്നം പരിഹരിച്ചിട്ടുണ്ട്. വരുത്തിയ മാറ്റം എന്താണെന്നറിയാൻ ആ താളിന്റെ നാൾവഴി സന്ദർശിക്കുക. --Vssun (സുനിൽ) 11:23, 15 ഒക്ടോബർ 2011 (UTC)[മറുപടി]
അതിനുപുറമേ ഇതും കാണുക. --Vssun (സുനിൽ) 12:59, 15 ഒക്ടോബർ 2011 (UTC)[മറുപടി]

ലീലാവതി[തിരുത്തുക]

ലീലാവതിയുടെ പുത്രിമാർ എന്നായാലോ?--Prabhachatterji 10:02, 19 ഒക്ടോബർ 2011 (UTC)[മറുപടി]

കേരള ശാസ്ത്രസാഹിത്യ സമിതി[തിരുത്തുക]

ലേഖനത്തിന്റെ മൂന്നാം അവലംബത്തിന്റെ (സോഷ്യൽ സയന്റിസ്റ്റ്) ലിങ്ക് പ്രവർത്തിക്കുന്നില്ല. ശരിയാക്കാനാകുമോ?

ഇപ്പോൾ ശരിയായിട്ടുണ്ട്. ഒരു "/" ഒപ്പിച്ച കുഴപ്പമായിരുന്നു. ----Johnchacks 02:09, 23 ഒക്ടോബർ 2011 (UTC)[മറുപടി]

ഭരണസംവിധാനം/സംവിധാനങ്ങൾ[തിരുത്തുക]

വർഗ്ഗങ്ങളുടെ താളിൽ ഒരേ വിഷയത്തിൽപ്പെട്ട നിരവധി താളുകൾ കാണുമല്ലോ. അപ്പോൾ ബഹുവചനമാണ് വേണ്ടതെന്ന് കരുതുന്നു. പഞ്ചായത്ത്, നിയമസഭ, പാർലമെന്റ്, തുടങ്ങിയ നിരവധി സംവിധാനങ്ങൾ ആ വർഗ്ഗത്തിൽ ഉൾപ്പെടുന്നതുകൊണ്ട്, സംവിധാനങ്ങൾ എന്നതായിരിക്കും നല്ലതെന്നാണ് ഞാൻ കരുതുന്നത്. --Vssun (സുനിൽ) 05:11, 25 ഒക്ടോബർ 2011 (UTC)[മറുപടി]

ഉദാരവൽക്കരണം[തിരുത്തുക]

സംവാദം:1991-ലെ ഇന്ത്യയുടെ പുതിയ സാമ്പത്തിക നയം കാണുക. --Vssun (സുനിൽ) 04:26, 28 ഒക്ടോബർ 2011 (UTC)[മറുപടി]

ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:19, 8 നവംബർ 2011 (UTC)[മറുപടി]

നന്ദി![തിരുത്തുക]

നമുക്കിടയിൽ ഇനിയും വാക്കുകൾ ഏറെ ബാക്കിയുണ്ടു്. തമ്മിൽ സംവദിക്കാനായ കുറച്ചു മണിക്കൂറുകൾ ബാക്കിവെച്ചുപോയതു് പരസ്പരം പെയ്തൊഴിയാൻ സന്ദർഭം ലഭിക്കാഞ്ഞ കുറേ സംവാദങ്ങളെയാണു്. അവയോരോന്നും അർത്ഥസമ്പുഷ്ടങ്ങളായിരിക്കുമെന്നെനിക്കുറപ്പു്! തിരിച്ചുപോകുന്നതിനുമുമ്പ് വീണ്ടും കാണണം. അപ്പോൾ സമ്മാനിക്കാനായി ഒരു പാക്കറ്റ് ബലൂൺ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:15, 28 നവംബർ 2011 (UTC)[മറുപടി]

വളരെ നന്ദി[തിരുത്തുക]

എന്നെ ഇത്ര സൂക്ഷ്മമായി ഒരാൾ പിന്തുടരുന്നു എന്ന് കാണുമ്പോൾ അത്ഭുതവും ഒപ്പം ആവേശവും തോന്നുന്നു. ഇനി ഒരു ആണവനിലയ ദുരന്തം സംഭവിക്കാതിരിക്കാൻ ശ്രമിക്കും. വിലപ്പെട്ട നിർദേശങ്ങൾക്ക് നന്ദി.

പിന്നെ എങ്ങനെയാണ് ഫോട്ടോ അറ്റാച്ച് ചെയ്യുക എന്ൻ എനിക്ക് പറഞ്ഞു തരുമോ? --Hamidkvr (സംവാദം) 02:16, 19 ഡിസംബർ 2011 (UTC)[മറുപടി]

നഗരസഭകൾ[തിരുത്തുക]

ബ്രാക്കറ്റ് കിടക്കട്ടെ, ഇല്ലാത്തവയ്ക്ക് റീഡയരക്ടുകൾ സൃഷ്ടിക്കാം. --അനൂപ് | Anoop (സംവാദം) 10:48, 19 ഡിസംബർ 2011 (UTC)[മറുപടി]

TUSC token 5cf835c20b14cb27f9dd09c328a7a609[തിരുത്തുക]

I am now proud owner of a TUSC account!

സംവാദം:കെ.എസ്. മണിലാൽ[തിരുത്തുക]

ഈ താൾ കാണുക - അഖിലൻ‎ 03:41, 14 ജനുവരി 2012 (UTC)[മറുപടി]

വൈകി വന്ന സ്വാഗതം[തിരുത്തുക]

നമസ്കാരം, Adv.tksujith, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...RameshngTalk to me 13:59, 8 ഫെബ്രുവരി 2012 (UTC)[മറുപടി]

സന്ദേശം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Adv.tksujith. താങ്കൾക്ക് വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/സംഘാടക സമിതി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 07:36, 20 ഫെബ്രുവരി 2012 (UTC)[മറുപടി]

സമിതികളിൽ ഭൂരിപക്ഷം വിക്കിപീഡിയർ അല്ലല്ലോ. ഇതൊരു പൊതുപരിപാടിയാകുമോ? വേദിയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ? നമുക്കൊരു ഐ.ആർ.സി മീറ്റിംഗോ അല്ലെങ്കിൽ ഒരു ഓൺലൈൻ മീറ്റിംഗ് ഗൂഗിൾ ഹാങ് ഔട്ടൊ മറ്റോ നടത്തിയാലോ, കാര്യങ്ങൾ ഒന്ന് ചർച്ച ചെയ്യാൻ?--RameshngTalk to me 13:30, 29 ഫെബ്രുവരി 2012

നന്ദി , --ബിനു കെ ജെ വളരെ നന്ദി-ബിനു കെ ജെ

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Adv.tksujith,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:28, 28 മാർച്ച് 2012 (UTC)[മറുപടി]

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം[തിരുത്തുക]

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:13, 3 ഏപ്രിൽ 2012 (UTC)[മറുപടി]

സംവാദം:ഒലി ഹാൻസൺ (കായികതാരം)[തിരുത്തുക]

ഈ താൾ കാണുക --അഖിലൻ 14:47, 8 ജൂൺ 2012 (UTC)[മറുപടി]

ഈ താൾ കൂടി കാണുക --അഖിലൻ 17:18, 8 ജൂൺ 2012 (UTC)[മറുപടി]

സേവനാവകാശ നിയമം[തിരുത്തുക]

സമയം കിട്ടുമ്പോൾ ഒന്ന് കൈ വച്ചേക്കണേ.. സേവനാവകാശ നിയമം--മനോജ്‌ .കെ (സംവാദം) 02:39, 25 ജൂലൈ 2012 (UTC)[മറുപടി]

ഫലകം:Infobox royalty[തിരുത്തുക]

ഫലകം:Infobox royalty ഇതുപോലുള്ള ഫലകങ്ങൾ തർജ്ജമ ചെയ്യുമ്പോൾ ചരങ്ങളുടെ പേരുകൾ തർജ്ജമ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക

ഉദാഹരണമായി,

{{#if: {{{father|<noinclude>-</noinclude>}}} |
! style="vertical-align: top;" {{!}} Father
{{!}} {{{father}}}
{{!}}-
}}

എന്ന ഭാഗമാണ് തർജ്ജമ ചെയ്യുന്നതെങ്കിൽ

{{#if: {{{father|<noinclude>-</noinclude>}}} |
! style="vertical-align: top;" {{!}} പിതാവ്
{{!}} {{{father}}}
{{!}}-
}}

എന്നു വേണം തർജ്ജമ നടത്താൻ. ഇങ്ങനെ ചെയ്താൽ ഡിസ്‌പ്ലേ മാത്രമേ മാറുകയുള്ളൂ, ചരങ്ങളുടെ പേരുകൾ മാറില്ല. ഫലകങ്ങളിൽ തിരുത്തലുകൾ നടത്തുമ്പോൾ അവ ഉൾപ്പെടുത്തിയിട്ടുള്ള ലേഖനങ്ങൾക്ക് പ്രശ്നമൊന്നും സംഭവിച്ചിട്ടില്ലെന്നും ഉറപ്പുവരുത്താൻ ശ്രമിക്കുക. ആശംസകൾ -- റസിമാൻ ടി വി 14:45, 11 സെപ്റ്റംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Adv.tksujith. താങ്കൾക്ക് സംവാദം:ചെയർമാൻ മാവോയുടെ വചനങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കാപ്പി നന്നായി,നന്ദി[തിരുത്തുക]

നല്ല കാപ്പി, നല്ല കൈപ്പുണ്യം.നന്ദി ബിനു (സംവാദം) 05:16, 16 നവംബർ 2012 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

നമസ്കാരം Adv.tksujith, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. എഴുത്തുകാരി സംവാദം 17:13, 22 നവംബർ 2012 (UTC)[മറുപടി]


You have new messages
You have new messages
നമസ്കാരം, Adv.tksujith. താങ്കൾക്ക് Irvin calicut എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Wikidata weekly summary #36[തിരുത്തുക]

Here's your quick overview of what has been happening around Wikidata over the last week.
  • Development
    • Deployed new code on wikidata.org. All changes can be found here
    • Updated demo system
    • http://test2.wikipedia.org now uses http://wikidata.org for getting language links and wikidata.org edits affecting the existing articles on test2 show up in RecentChanges (if they are not hidden)
    • Statements (think of “population: 2.000.000” and similar things) are taking shape in the interface. They are still pretty buggy though at this point.
    • It is now possible to link to images on Wikimedia Commons in a statement (think of “image: sundown_at_the_beach.png” for example)
    • Links are now protocol-relative (bugzilla:42534)
    • No longer possible to create new items and set labels when database is set to read-only
    • Added more tests to the GeoCoordinate parser
    • Make use of EditEntity in removeclaims API
    • Removed many singletons to reduce global state
    • Made SpecialSetLabel work with non-item entities
    • Improved settings system
    • Improved options of ValueFormatters
    • Improved options of ValueParsers
    • Moved label+description uniqueness check out of transaction to avoid deadlocks and changed it to only be enforced for edits changing any violating values
    • Fixed serialization of SiteArray
    • ~=[,,_,,]:3
    • Had to fix reporting of aliases in wbsearchentities again
    • Implemented integration of baserevids for statements UI API calls for editconflict detection for statements/claims/snaks
    • Universal Language Selector fallback fix for Selenium tests
    • Report URL to entity in wbsearchentites API module
    • Moved the demo system to a larger server
    • Fixed several bugs in Statements user interface, most notably, adding Statements to existing sections and layout fixes
    • Added wikibase API module on the client to provide information about the associated repo (e.g. url, script path, article path)
    • A bunch of messages for autocomments were fixed (they are automatically added as an edit summary for edits on items and co in Wikidata - for example: “‎Changed [en] description: Finnish rock band”)
  • Discussions/Press
  • Events
    • WhereCamp
    • Wikidata talk as part of a lecture on knowledge management in Karlsruhe
    • upcoming: 29C3
    • upcoming: Office hours
  • Other Noteworthy Stuff
  • Open Tasks for You
    • Want to help Lydia write the next weekly summary? Let her know.
    • Hack on one of these
Read the full report · Unsubscribe · Global message delivery 14:51, 14 ഡിസംബർ 2012 (UTC)