ഉപയോക്താവിന്റെ സംവാദം:Abuhayaa

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Abuhayaa !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 03:47, 11 ഏപ്രിൽ 2017 (UTC)[മറുപടി]

--Abuhayaa (സംവാദം) 04:54, 11 ഏപ്രിൽ 2017 (UTC) പരിസ്ഥിതിയും ഇസ്‌ലാമും ==[മറുപടി]

http://islammalayalam.net]കൃഷി ചെടിയും മരവും പ്രകൃതിയിലെ പച്ചപ്പും സൃഷ്ടികൾക്ക് അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹങ്ങളാണ്. ഒരു മുസ്‌ലിം ചെടി നട്ടാൽ അതിൽനിന്ന് ആഹരിക്കപ്പെടുന്നത് അയാൾക്ക് പുണ്യം ലഭിക്കുന്ന കാര്യമാണ്. അതിൽനിന്ന് വല്ലവരും മോഷ്ടിച്ചാൽ പോലും അയാൾക്ക് പുണ്യം ലഭിക്കും. പക്ഷികളോ മൃഗങ്ങളോ ഭക്ഷിച്ചാലും അത് അയാൾക്ക് പുണ്യകരമാണ്. കൃഷി ചെയ്തത് ഉദ്ദേശ്യത്തോടെയാവണമെന്നൊന്നുമില്ല. അതിനു താൽപര്യം കാണിക്കുകയും പക്ഷിമൃഗാദികൾക്കും മനുഷ്യർക്കും അത് പ്രയോജനപ്പെടുകയും ചെയ്താൽത്തന്നെ അയാൾ പ്രതിഫലാർഹനായിത്തീരുന്നു.
  നടാനായി ഒരു തൈ കൈയിലിരിക്കുമ്പോഴാണ് ലോകം അവസാനിക്കുന്നതെങ്കിൽപ്പോലും അയാൾ ആ ചെടി നടണമെന്നാണ് മുഹമ്മദ് നബിയുടെ ഉപദേശം. മുസ്‌ലിമിന്റെ ഉൽപ്പാദനപ്രകൃതിയെയും അനുഭവപരിചയത്തെയുമാണ് ഈ നബിവചനം എടുത്തുകാണിക്കുന്നത്. വൃക്ഷലതാദികൾ നട്ടുപിടിപ്പിക്കുന്നതിലൂടെ ഫലവർഗങ്ങളും തണുപ്പും കുളിർമയും ലഭ്യമാക്കുന്നതോടൊപ്പം പരിസ്ഥിതിസന്തുലിതത്വം കാത്തുസൂക്ഷിക്കാനും ശബ്ദമാലിന്യത്തെ നിർവീര്യമാക്കാനും വ്യാവസായികമലിനീകരണത്തെ പ്രതിരോധിക്കാനും നന്നെ ചുരുങ്ങിയത് അത് ലഘൂകരിരക്കാനെങ്കിലും ഇതുവഴി കഴിയുന്നു.
  പ്രകൃതിയെ സുന്ദരമായി നിലനിർത്താനുള്ള ഇസ്‌ലാമിന്റെ താൽപര്യമാണ് നബിയുടെ ഈ നിർദ്ദേശങ്ങളിൽ കാണാൻ കഴിയുന്നത്. പരിസ്ഥിതി പരിപാലനസംബന്ധമായി ഇസ്‌ലാം ഊന്നൽ കൊടുക്കുന്ന മറ്റൊരു പ്രധാവശമാണ് ഭൂമിയെ പരിപാലിച്ച് സജീവമാക്കലും പ്രകൃതിവിഭവങ്ങളുടെയും വരുമാനങ്ങളുടെയും ഉൽപ്പാദനവും. മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യങ്ങളിലൊന്ന് ഇതാണ്. പ്രവാചകന്മാരുടെ നിയോഗത്തിന്റെ ലക്ഷ്യങ്ങളിലൊന്നും ഇതായിരുന്നു. സൃഷ്ടികർത്താവായ അല്ലാഹുവിന്റെ ഭൂമിയിലെ പ്രതിനിധി എന്ന സ്ഥാനം മനുഷ്യന് നൽകിയതിലൂടെ അല്ലാഹു മനുഷ്യനിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിലൊന്നും ഈ പ്രകൃതിപരിപാലനവും സംരക്ഷണവും തന്നെ.
  ഇസ്‌ലാമിക ശരീഅത്തുപ്രകാരം ഏറെ പുണ്യവും പ്രാധാന്യവുമുള്ളകാര്യമാണ് തരിശുഭൂമി കൃഷിയോഗ്യമാക്കൽ. പരിസ്ഥിതി പരിപാലനത്തിന്റെ മുഖ്യ ഇനങ്ങളിലൊന്നാണല്ലോ അത്. പരിസരശുചിത്വവും ഇസ്‌ലാം ഏറെ പ്രാധാന്യത്തോടെ കാണുന്നു. ഇസ്‌ലാമികശരീഅത്തിനെക്കുറിച്ച് പ്രതിപാദിക്കുന്ന എല്ലാ കൃതികളും വൃത്തിയും ശുചിത്വവുമായി ബന്ധപ്പെട്ട ഇസ്‌ലാമികവിധികൾ വിശദീകരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഏതൊരു മുസ്‌ലിം പുരുഷനും സത്രീയും ആദ്യം പഠിച്ചുതുടങ്ങുന്നതും അതുതന്നെ. മനുഷ്യർ ഉപയോഗിക്കുന്ന വഴികൾ വൃത്തികേടാക്കുന്നവർ ശപിക്കപ്പെട്ടവരാണെന്ന് നബി പറഞ്ഞിട്ടുണ്ട്.

ഇസ്‌ലാമിക വാസ്തു വിദ്യ[തിരുത്തുക]

ഇസ്‌ലാമിക കലാചരിത്രത്തിൽ ഏറ്റവും പ്രാചീനമായ മാതൃക എന്ന് പറയാവുന്നതാണ് മക്കയിൽ ഇബ്‌റാഹിം നബി പണികഴിപ്പിച്ച കഅ്ബ, ഘനചതുരം, (രൗയല)എന്നാണ് ആ അറബി പദത്തിന്റെ അർത്ഥം. ബൈത്തുൽമുഖദ്വിസും, മദീനയിലെ നബിയുടെ പള്ളിയും ഇസ്‌ലാമിക വാസ്തു വിദ്യയുടെ ആദ്യകാല സംഭാവനകളിൽപെടുന്നു. ഉമവികളുടെയും അബ്ബാസികളുടെയും കാലഘട്ടം ഇസ്‌ലാമിക കലയുടെ പുഷ്കല കാലമാണ്. അവരുടെ കാലത്താണ് ജറൂസലേമിൽ (ഖുബ്ബത്തുസ്സഖ്‌റ) പണി പൂർത്തിയാവുന്നത്. ബാഗ്ദാദ് നഗരം, കൊർദോവ, സാമറയിലെ കൊട്ടാരങ്ങളും പള്ളികളും , ഫുസ്ത്വാത്തിലെ ഇബ്‌നു ത്വൽൻ പള്ളി എന്നിങ്ങനെ ഇസ്‌ലാമിക കലക്ക് അബ്ബാസികളുടെ സംഭാവന നിരവധിയാണ്. കൊർദോവയിലെ ഹംറാ പള്ളി കണ്ടു ചരിത്രകാരൻ കൂടിയായ വിക്ടർഹ്യൂഗോ അതിനെ ആഹ്ലാദിച്ചു വർണ്ണിച്ചിട്ടുണ്ട്. താൻ എത്താൻ ആശിച്ച ലക്ഷ്യത്തിൽ അറേബ്യൻചിത്രകല മുമ്പേ എത്തിയിരിക്കുന്നു. എന്ന് പ്രശസ്ത ചിത്രകാരൻ പിക്കാസോ . അബ്ബാസി കാലഘട്ടത്തിലാണ് ഗോപുര മിനാരങ്ങൾ പള്ളികളുടെ പൊതുസൂചകമായി മാറിയത്.

islammalayalam.netകാലിഗ്രാഫി

ഇസ്‌ലാമിക നാഗരികത ജന്മം നൽകിയ കലകളിൽ ഏറ്റവും പ്രധാനം അറബിഅക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഈ കലാരൂപമാണ്. 15 ,16 നൂറ്റാണ്ടുകളിൽ പെയിന്റിംഗ് ഒരു പ്രധാന കലാരൂപമായി രംഗം കയ്യടക്കുന്നത് വരെ ലോകകലാരംഗത്ത് കാലിഗ്രഫി മേധാവിത്വം പുലർത്തി. കലീല വ ദിംന പോലുള്ള കലാഗ്രന്ഥങ്ങളും ഇതര സാഹിത്യകൃതികളും കൈയ്യെഴുത്ത് കലാകാരൻമാർ ചിത്രങ്ങൾ കൊണ്ട് അനശ്വരങ്ങളാക്കി. പേർഷ്യൻ കൃതിയായ ഷാനാമ യിലെ ചിത്രങ്ങൾ ഇന്നും കലാസ്വാദകരെ ആകർഷിക്കുന്നവയാണ്.

ശരിഅത്തും ഇസ്‌ലാമും[തിരുത്തുക]

സ്രഷ്ടാവായ അല്ലാഹു പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടിജാലങ്ങൾക്കും അവയ്ക്കുവേണ്ട പ്രകൃതിനിയമങ്ങൾ നൽകിയിട്ടുണ്ട്. ജീവികളുടെ ഉൽഭവം, വളർച്ച, നിലനിൽപ്, നാശം തുടങ്ങിയ എല്ലാ അവസ്ഥകളും ഈ ദൈവികനിയമങ്ങൾക്കനുസരിച്ച് സംഭവിക്കുന്നു. മൂസാ പ്രവാചകൻ ഈജിപ്തിലെ സ്വേച്ഛാ#ിപതിയായ ഫറോവയ്ക്ക് ദൈവത്തെക്കുറിച്ച് വിശദീകിരിച്ചുകൊടുത്തത് ഇപ്രകാരമാണ്: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നൽകുകയും പിന്നെ അവയ്ക്ക് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്. (വിശുദ്ധ ഖുർആൻ: 20:50) എന്നാൽ, ബുദ്ധിയും വിവേചനശക്തിയുമുള്ള മനുഷ്യന് മറ്റു ജീവജാലങ്ങളിൽനിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ഈ നിയമങ്ങൾ പാലിക്കുന്നതിലൂടെ മരണത്തിന് ശേഷവുമുള്ള ജീവിതത്തിൽ ശാശ്വതസൗഭാഗ്യം കരസ്ഥമാക്കാനും ഭൗതികജീവിതത്തിൽ സൗഖ്യവും പുരോഗതിയും സമാധാനവും കൈവരിക്കാനും മനുഷ്യന് കഴിയുന്നു.

ആദ്യത്തെ മനുഷ്യനായ ആദം തൊട്ടേ അല്ലാഹു ഈ നിയമങ്ങൾ നൽകിവരുന്നു. ഓരോ കാലഘട്ടത്തിലും ജനങ്ങൾക്ക് ഈ നിയമങ്ങളും പാഠങ്ങളും എത്തിച്ചുകൊടുക്കാനായി ദൈവം പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ ദൈവികനിയമങ്ങൾ സമാഹരിക്കപ്പെട്ടതത്രേ ശരീഅത്ത് അഥവാ ദീൻ. ശരീഅത്ത് എന്ന പദത്തിന് വഴി എന്നാണ് അർഥം. വ്യക്തിസംസ്‌കരണം, നീതിനിർവഹണം, നന്മയുടെ സംരക്ഷണം എന്നീ മൂന്നു തത്ത്വങ്ങൾ പാലിക്കപ്പെടുംവിധമാണ് ശരീഅത്തിന്റെ എല്ലാ നിയമങ്ങളും ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങളോടുള്ള കാരുണ്യമാണ് ഇസ്‌ലാമിന്റെ കാതൽ. മുഹമ്മദ് നബിയുടെ നിയോഗത്തെക്കുറിച്ച് ഖുർആൻ ഇങ്ങനെ പറയുന്നു: ലോകർക്കാകെ കാരുണ്യമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (വിശുദ്ധ ഖുർആൻ, അധ്യായം: അൽ അമ്പിയാഅ്, സൂക്തം: 107)
വ്യക്തിസംസ്‌കരണം: ഇസ്‌ലാമിലെ ആരാധനാകർമങ്ങൾ വ്യക്തികളെ സംസ്‌കരിക്കുന്നു. അതുവഴി, ആ വ്യക്തികൾ സമൂഹത്തിന് പ്രയോജനകരമായിത്തീരുന്നു. നീതിനിർവഹണം: നിയമങ്ങൾ, വിധികൾ, സാക്ഷ്യങ്ങൾ, ഇതരമനുഷ്യരുമായുള്ള പെരുമാറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം നീതി പാലിക്കപ്പെടേണ്ടതുണ്ട്. അല്ലാഹു ഖുർആനിലൂടെ വിശ്വാസികളോട് കർശനമായി ഉദ്‌ബോധിപ്പിക്കുന്നു:വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ധർമപാലനത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങൾ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്; നിശ്ചയം.' (വിശുദ്ധ ഖുർആൻ: അധ്യായം: അൽ മാഇദ, സൂക്തം: 8) 
നന്മയുടെ സംരക്ഷണം: ആദർശം, ജീവൻ, സ്വത്ത്, ബുദ്ധി, സന്താനം ഇവയെ സംരക്ഷിക്കുകയെന്നതാണ് നന്മയുടെ സംരക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവയുടെ സംരക്ഷണത്തിലാണ് മനുഷ്യജീവിതം നിലകൊള്ളുന്നത് എന്നതിനാൽ ഇവ സംരക്ഷിക്കാനാവാശ്യമായ എല്ലാ പ്രവർത്തനങ്ങളും നന്മയാണ്. ഇവയ്ക്ക് ദോഷം വരുത്തത്തുന്നവയെല്ലാം തിന്മയും. 'നന്മ കല്പ്പിക്കാനും തിന്മ വിരോധിക്കാനും വേണ്ടി നിയോഗിക്കപ്പെട്ടവരാണ് നിങ്ങൾ' എന്നാണ് വിശ്വാസികളെ ഖുർആനിലുടെ അല്ലാഹു ഉണർത്തുന്നത്. മനുഷ്യനന്മയാണ് ശരീഅത്തിന്റെ ലക്ഷ്യമെന്നതിനാൽ ശരീഅത്തിലെ എല്ലാ നിരോധങ്ങളിലും ഒരു തിന്മയെ തടുക്കലും എല്ലാ ശാസനകളിലും ഒരു നന്മയെ സമാർജിക്കലും കാണാം. സമ്പൂർണമായ ഒരു ജീവിതവ്യവസ്ഥയെന്ന നിലയിൽ മനുഷ്യജീവിതത്തിന്റെ മുഴുവൻ വശങ്ങളിലും ഇസ്‌ലാം മാർഗദർശനം നൽകുന്നു. ഈ മാർഗദർശനത്തിന് അവലംബമായ നിയമസംഹിതയാണ് ശരീഅത്ത്. 
 ജീവിതത്തിൻറെ ഏതെങ്കിലം ഒരു വശത്തെ ഇസ്‌ലാമികവൃത്തത്തിൽനിന്ന് പുറത്തുനിർത്തുന്നത് തെറ്റായ നടപടിയാണ്. 'സത്യവിശ്വാസികളേ, ഇസ്‌ലാമിൽ നിങ്ങൾ പൂർണമായി പ്രവേശിക്കുക.' എന്ന് ഖുർആനിൽ നിർദ്ദേശമുണ്ട്. ശരീഅത്തിൽ അനുശാസിച്ചിട്ടുള്ള ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ബാധകമാണ്. എന്നാൽ, സിവിൽ നിയമങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്ക് അവരവരുടെ വ്യക്തിനിയമങ്ങൾ അനുസരിച്ചാണ് ഇസ്‌ലാമികരാഷ്ട്രം തീർപ്പു കൽപ്പിക്കുക.islammalayalam.net