ഉപയോക്താവിന്റെ സംവാദം:Abey.sa

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാഗതം! നമസ്കാരം, വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽദെ' (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
--Vssun 09:41, 8 ജനുവരി 2007 (UTC)[മറുപടി]

for Linux users, Hopes this may solve the problem--പ്രവീൺ:സംവാദം 09:34, 11 ജനുവരി 2007 (UTC)[മറുപടി]

ആശംസകൾ[തിരുത്തുക]

പ്രിയ എബീ‍,
താങ്കൾ വിക്കിപീഡിയയ്ക്കുവേണ്ടി എഴുതി തുടങ്ങിയതിൽ വളരെ സന്തോഷമുണ്ട്. പി. പത്മരാജൻ എന്ന ലേഖനത്തിൽ താങ്കൾ നടത്തിയ കൂട്ടിച്ചേർക്കലുകൽ ആ ലേഖനത്തെ കൂടുതൽ അർത്ഥവത്താക്കുന്നു. നന്ദി. പിന്നെ എബീ, താങ്കൾ മലയാളം എഴുതാനായി ഏത് സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത് ? ചെറിയ ചെറിയ അക്ഷരത്തെറ്റുകൾ താങ്കളുടെ തിരുത്തിൽ കാണാനുണ്ട്, സോഫ്റ്റ്‌വെയറിന്റെയോ ഫോണ്ടിന്റെയോ പ്രശ്‌നമാവാനാണ് സാധ്യത. താങ്കൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം,ഫോണ്ട്, സോഫ്റ്റ്‌വെയർ എന്നിവയെപ്പറ്റി അറിഞ്ഞാൽ ഒരുപക്ഷേ ഞങ്ങൾക്ക് താങ്കളെ സഹായിക്കാനായേക്കും. അഞ്ജലി പഴയ ലിപി താരതമ്യേന ഭേദപ്പെട്ട ഒരു ഫോണ്ടാണ് അതേപോലെ കീമാൻ എന്ന സോഫ്റ്റ്‌വെയറും കൊള്ളാം. ഞാൻ ഇവ രണ്ടുമാണ് ഉപയോഗിക്കാറുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുക. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:58, 17 ജനുവരി 2007 (UTC)[മറുപടി]


അക്ഷരപിശക്[തിരുത്തുക]

നമസ്കാരം എബി.

വരമൊഴിയിൽ Export to Unicode-ഉം വർക്ക് ചെയ്യുന്നില്ലേ? ഞാൻ അങ്ങനെയാണ് മലയാളം വിക്കിയിലേക്ക് എടുക്കുന്നത്. പിന്നെ കീമാൻ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ. അത് ഉപയോഗിച്ച് നോട്ട്പാഡിൽ / ബ്രൌസറിൽ തന്നെ മലയാളം നേരിട്ടു ടൈപ്പ് ചെയ്യാമല്ലോ? --Shiju Alex 13:49, 17 ജനുവരി 2007 (UTC)[മറുപടി]

പ്രിയ എബീ,

ലിനക്സിൽ വരമൊഴി ഉപയോഗിക്കുന്നതിൽ താങ്കൾക്ക് പ്രശ്നമുണ്ടോ ? എന്താണ് പ്രശ്നമെന്നുകൂടി പറഞ്ഞാൽ നമുക്കു സിബു ചേട്ടന്റെയോ പെരിങ്ങോടന്റെയോ സഹായം ചോദിക്കാം. പിന്നെ Export to Unicode (UTF8) ആണ്‌‍ താങ്കൾ ചെയ്യേണ്ടത് HTML അല്ല. ഞാൻ ഇപ്പോൾ വിൻഡോസ് ആണ് പ്രഥമ ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉപയോഗിക്കുന്നത് ഇവിടെ റ്റെസ്റ്റ് ചെയ്യാൻ ഒരു നിർവ്വാഹവുമില്ല താനും. എന്തായാലും പ്രശ്നങ്ങൽ വിശദീകരിക്കുക. താങ്കൾക്ക് തീർച്ചയായും സഹായം എത്തിക്കാം.

ആത്മാർത്ഥ സേവനങ്ങൾക്ക് ഒരിയ്ക്കൽ കൂടി നന്ദി, വീണ്ടും എഴുതുക -ടക്സ്‌ എന്ന പെന്‌ഗ്വിൻ 15:29, 18 ജനുവരി 2007 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

ചിത്രങ്ങൾ ലേഖനത്തിൽ ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെ കൊടുത്തിട്ടുണ്ട്. കൂടുതലെന്തെങ്കിലും അറിയണമെങ്കിൽ ചോദിക്കാൻ മടിക്കരുത്. സ്നേഹപൂർവം --Vssun 19:26, 19 ജനുവരി 2007 (UTC)[മറുപടി]

എബീ, ചിത്രങ്ങൾ ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലായെന്നു വിശ്വസിക്കുന്നു. പിന്നെ മറ്റൊരുകാര്യം; ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവയുടെ പകർപ്പവകാശം സംബന്ധിച്ച വിവരങ്ങളും കൂടി നിർബന്ധമായും ചേർക്കേണ്ടതുണ്ട് .- ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:55, 20 ജനുവരി 2007 (UTC)[മറുപടി]

Image:Satyananthikad.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല[തിരുത്തുക]

Image:Satyananthikad.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:56, 20 ജനുവരി 2007 (UTC)[മറുപടി]

സത്യൻ അന്തിക്കാട്[തിരുത്തുക]

പ്രിയപ്പെട്ട എബി, ക്രമനമ്പർ ചേർക്കുന്നതിന് # എന്ന ചിഹ്നം ആ വരിയുടെ തുടക്കത്തിൽ നൽകിയാൽ മതിയാവും. --Vssun 22:36, 20 ജനുവരി 2007 (UTC)[മറുപടി]

ലിനക്സും മലയാളവും[തിരുത്തുക]

http://linux-n-malayalam.blogspot.com/ എന്ന ബ്ലോഗ് കാണുക. അത് താങ്കളെ സഹായിക്കും എന്ന് കരുതുന്നു. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 17:04, 21 ജനുവരി 2007 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Abey.sa,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 17:24, 28 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Abey.sa

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:38, 15 നവംബർ 2013 (UTC)[മറുപടി]