ഉപയോക്താവിന്റെ സംവാദം:Abdulraoofkm

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Abdulraoofkm !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 21:38, 13 ജനുവരി 2016 (UTC)[മറുപടി]

എ പി മോയിൻ സാഹിബ്.[തിരുത്തുക]


ജീവിതത്തിൽ സദാകര്മ്മോുദ്യുക്തനായിരുന്ന ഏ പി മോയിൻ സാഹിബ് സ്മൃതിഭ്രംശം സംഭവിച്ച പ്രസ്തുത ശൃംഖലയിലെ ഒരു ഈടുറ്റ കണ്ണിയാണ്. സ്നേഹമസൃണമായ പെരുമാറ്റംകൊണ്ടും അകളങ്കമായ പ്രവർത്തനശൈലികൊണ്ടും ഒരു ജനതയുടെ സ്നേഹഭാജനമയിതീർന്ന മഹാൻ. നേശം വിനയം സേവനം എന്നിവയായിരുന്നു അദ്ധേഹത്തിന്റെ മികവിന്റെ മുദ്ര. മത-രാഷ്ട്രീയ-സാമുദായിക രംഗത്തെ ഒളിമങ്ങാ‍ത്ത താരകം. ഏറനാട്ടിലെ മത-ഭൗതിക വിദ്യഭ്യാസ പു‌രോഗതിക്കയി അക്ഷീണം പ്രയത്നിച്ച നായകൻ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗങ്ങളിൽ മുസ്ലിംലീഗിന്റെ പ്രതിനിധി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശേഷണത്തിനർഹൻ.

 1914ൽ അമ്പലപ്പറമ്പിൽ ഉണ്ണീൻ - ഉമ്മയ്യ ദമ്പതികളുടെ ഏക ആൺകണ്മണിയായി ഇരുമ്പുഴിയിൽ ജനനം. പ്രദേശത്തെ പ്രസിദ്ധ പാലേൻപടിയൻ കുടുംബവുമായി ബന്ധമുണ്ടത്രെ അമ്പലപറമ്പിൽ തറവാടിനു എന്നതാണു നാട്ടുസംസാരം. അദ്ധേഹത്തിന്റെ കുട്ടിക്കാലത്ത് സാമ്പത്തികമയി നാട്ടിലെ ഒരു ശരാശരി കുടുംബമായിരുന്നെങ്കിലും സ്വപ്രയത്നത്തിലൂടെയും മറ്റും നാട്ടുക്കാർ ഇന്നും കേട്ടാൽ അത്ഭുതംകൂറുന്ന വിധത്തിൽ അക്കാലത്ത് സ്വന്തമായി കാറുള്ള കുടുംബമായി മാറികഴിഞ്ഞിരുന്നു അദ്ധേഹത്തിന്റെ കാലത്ത്. ഇത് അനുകരണീയമായൊരു കഠിനാധ്വാന ശീലത്തിന്റെ കഥപരയുന്നുണ്ട്. ഇരുമ്പുഴി ആലിക്കാപറമ്പ് അങ്ങാടിക്ക് സമീപത്തായിരുന്നു അദ്ധേഹത്തിന്റെ വസതി. ഒരു കാലത്ത് ഏറനാടൻ മാപിള  രാഷ്ട്രീയത്തിന്റെ ബാലപാഠം അഭ്യസിച്ചാവസതി കാലിക ഗൽഫ് സമ്പന്നതയുടെ മാനഭംഗത്തിനു ഇരയാവതെ ഇന്നും തനിമയോടെ നിലനിൽക്കുന്നുണ്ട്. 
   ഇരുമ്പുഴി പ്രദേശത്തെ മത-ഭൗതിക വിദ്യഭ്യാസ മുന്നേറ്റത്തിന് അദ്ധേഹം നൽകിയ സംഭാവനകൾ അതിരുകളില്ലാത്തതാണ്. ഒരു സ്ഥാപനം തുടങ്ങിവെക്കുകയെന്നത് അത്രയെളുപ്പമല്ലാത്തരു കാലത്ത് അവിശ്രമ പരിശ്രമത്തിലൂടെ നാട്ടുനിവാസികളുടെ സ്വപ്നം സാക്ഷാത്കാരിച്ചത് നിമിത്തം  അദ്ധേഹം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. സമസ്ത കേരള ഇസ്ലാമത വിദ്യഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസകളിൽ പലപ്പോഴും പൊതുപരീക്ഷകളിൽ റാങ്ക് ജേതാക്കളുടെ നിര്മ്മി തിമൂലം കീർത്തിനേടിയ സ്ഥാപനമാണ് ഇന്ന് ഇരുമ്പുഴി ജലാലിയ്യ: മദ്രസ. അരനൂറ്റാണ്ടിലേറെ കാലത്തെ അവിസ്മരണീയ ചരിത്രംപേറുന്ന ഈ മദ്രസയുടെ നാന്ദികുറിച്ചപ്പോൾ നിർമാണ സമിതിയുടേയും തുടർന്ന് സ്ഥാപനകമ്മറ്റിയുടേയും അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചത് അദ്ധേഹമായിരുന്നു. തന്റെ  നാട്ടുകാർ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ച എൽ പി സ്കൂളിനും പിന്നീട് അത് ഗവ: മാപ്പിള അപ്പർ പ്രൈമറിയാക്കി ഉയർത്തിയതിനും പിന്നിൽ അദ്ധേഹത്തിന്റെ സേവനങ്ങൾ നിസീമമാണ്. സ്കൂൾ മലബാർ ഡിസ്ട്രിക്ട് ബോർഡ്  പിരിച്ചുവിടുന്നതിന്റെ തൊട്ടുമുമ്പാണ് യു പിയാക്കി ഉയർത്തിയത് എന്നത് വളരെ ശ്രദ്ധേയമാണ്.

ഏറനാട്ടിൽ മുസ്ലിം ലീഗ് കെട്ടിപടുക്കുന്നതിൽ ഭഗീരതപ്രയത്നം തന്നെ കാഴ്ച്ചവെച്ച മഹാവിക്തിത്വത്തിന്റെ ഉടയായിരുന്നു മോയിൻ സാഹിബ്. മലബാറിൽ അന്നത്തെ സർക്കാറിലെ ഉദ്യോഗപ്രാധിനിത്യംകൊണ്ടും സാമ്പത്തിക സമ്പന്നതകൊണ്ടും മുന്നിട്ടുനിന്ന പലതറവാടികളും കോൺഗ്രസിന്റേയും അബുൽ കലാം ആസാദിന്റെ നേത്രത്തിലുള്ള മുസ്ലിം മജ്ലിസിന്റേയും സ്വാധീനവലയത്തിൽ ഉള്ളംകൈയിലെ നെല്ലിക്കപോലെ പരുവപ്പെട്ട ഒരു കാലത്തായിരുന്നു ഇതെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഇരുപതാംനൂറ്റാണ്ട് ദർശിച്ച ലോകപ്രസിദ്ധ പണ്ഡിതൻ ജമാലുദ്ധീൻ അഫ്ഗാനിയുടെ ഗവേഷണചിന്തകളെ ആധാരമാക്കി രൂപംകൊണ്ട ദേശീയമുസ്ലിം വാദികളുടെ താവളമായിരുന്നു മുസ്ലിം മജ്ലിസ്. മാപ്പിളയുടെ ദീർഘകാലത്തെ വൈദേശികാധിപത്യ വിരുദ്ധ സമരാനുഭവങ്ങൾ സമ്മേളിച്ച 1921ലെ ഖിലാഫത്ത് പ്രസ്ഥാനത്തിന് തുടക്കത്തിൽ പിന്താങ്ങ് നൽകിയ കോൺഗ്രസ് ഒടുക്കം തള്ളിപറഞ്ഞതാണ് മാപ്പിള മാറിചിന്തിക്കാൻ തുടക്കംകുറിച്ചത്. തിരൂരങ്ങാടി കേന്ദ്രമായി ഇരുന്നൂറീൽപരം അംശങ്ങൽ കൂടിചേർന്ന് വാരിയങ്കുന്നത്ത് കുഞ്ഞഹമദാജിയുടേയും മറ്റും നേത്രത്വത്തിൽ നിലവിൽ‌വന്ന ഖിലാഫത്ത് ഭരണം പിരിച്ചുവിടാൻപോലും ആഞ്ജാപിച്ച കോൺഗ്രസിന്റെ ഇംഗിതത്തിനൊത്ത് കുഞ്ഞിരാമൻ കളിക്കാന്മാത്രം വിധിക്കപ്പെട്ട പ്രസ്തുത മുസ്ലിം മജിലിസിന് സമുദായത്തിനുവേണ്ടി ഒന്നും ചെയ്യാനില്ലന്ന തിരിച്ചറിവാണ് മോയിൻ സാഹിബിനെ പോലുള്ളവർക്ക് ലീഗ് നട്ടുപിടിപ്പിക്കാൻ ചാലകശക്തിയായി വർത്തിച്ചത്. മറ്റൊരു ലീഗ് നേതാവായിരുന്ന മഞ്ചേരി ഹസ്സൻ‌കുട്ടി കുരിക്കളുമായുള്ള കരുത്തുറ്റ സൗഹൃദം അദ്ധേഹത്തിന് തന്റെ പ്രവർത്തന വീഥിയിൽ ഒരിക്കലും കെടാത്ത കരുത്തിന്റെ ദീപനാളമായി തീരുകയുണ്ടായി. കുരിക്കൾ കുടുംബവുമായുള്ള തന്റെ ചങ്ങാത്തം ജീവിതാവസാനം വരെ മങ്ങലേൽക്കാതെ അദ്ധേഹം കാത്തുപോന്നിരുന്നു.

  മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ തന്റെ സമർപ്പിത ജീവിതത്തിനു പാർട്ടി നൽകിയ അംഗീകാരമായിരുന്നു സ്വതന്ത്ര ഭാരതത്തിലെ കേരളപ്പിറവിക്ക് മുമ്പ് നടന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം. 1954ലാണ് പ്രസ്തുത തിരഞ്ഞെടുപ്പ് നടന്നത്.  ഭാഷാടിസ്ഥാനത്തിൽ നമ്മുടെ കേരളം രൂപപ്പെടുന്നതിന്റെ ഏതാണ്ട് രണ്ട് കൊല്ലം മുമ്പായിരുന്നിത്. തന്റെ പ്രവർത്തന വൃത്തത്തില്പെട്ട  മഞ്ചേരി നിയോജക മണ്ഡലത്തിൽ തന്നെയായിരുന്നു അവസരം ലഭിച്ചത്. വിസ്തൃതികൊണ്ട് ഏതാണ്ട് ഇന്നത്തെ ഒരി നിയമസഭാമണ്ഡലത്തിനോട്  കടപിടിക്കുന്നതായിരുന്നു അന്നത്തെ ഒരു മലബാർ ജില്ല ബോർഡ് നിയോജകമണ്ഡലം. എതിർ സ്ഥാനാര്ഥിറ മഞ്ചേരിയിലെ സമ്പന്ന കുടുംബാംഗവും അക്കാലത്ത് കോൺഗ്രസ്സുകാരനുമായിരുന്ന കൊരമ്പയിൽ അഹമദ് ഹാജിയായിരുന്നു.  വളരെ വാശിയേറിയ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാര്ഥിയയെ നാലായിരത്തില്പരം വോട്ടുകൾക്ക് പാരാജയപ്പെടുത്തി മലബാർ ഡിസ്ട്രിക്ട് ബോർഡിലെ എട്ട് മുസ്ലിം ലീഗ് പ്രധിനിതികളിൽ ഒരു കണ്ണിയാവൻ നാഥൻ തുണച്ചു.  1- വി ഇമ്പിച്ചികോയ തങ്ങൾ (കൊടുവള്ളി) 2- കെ മുഹമ്മദ്കുട്ടി ഹാജി (കൊണ്ടോട്ടി) 3- കെ ചേക്കുട്ടി (കോട്ടക്കൽ) 4- ഏ പി മോയിൻ സാഹിബ് (മഞ്ചേരി) 5- കെ അവിക്കാദർകുട്ടി നഹ (തിരൂരങ്ങാടി) 6- പി ടി സെയ്ത് (പെരിന്തൽമണ്ണ) 7- പി എം പൂക്കോയ തങ്ങൾ (മങ്കട) 8- കെ മൊയ്തീൻ‌കുട്ടി എന്ന ബാവഹാജി (തിരൂര്) ഇവരായിരുന്നു അന്നത്തെ ബോർഡിലെ മുസ്ലിം ലീഗ് അംഗങ്ങൾ.

ഏ പി മോയിൻ സാഹിബ്. എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ഏ പി മോയിൻ സാഹിബ്. എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഏ പി മോയിൻ സാഹിബ്. എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 13:31, 28 ഓഗസ്റ്റ് 2020 (UTC)[മറുപടി]