ഉപയോക്താവിന്റെ സംവാദം:സുനീർ കെ വടകര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം സുനീർ കെ വടകര !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:02, 25 മാർച്ച് 2018 (UTC)[മറുപടി]

ശൈഖ് മുഹിയുദ്ധീൻ അബ്‌ദുൽ ഖാദിർ ജീലാനി(റ)[തിരുത്തുക]

   *ശൈഖ് ജീലാനി(رضي الله عنه)* ഹിജ്റ 470-ൽ പരിശുദ്ധ റമളാൻ ഒന്നിന് ഇറാനിലെ ജീലാൻ എന്ന പ്രദേശത്താണ് ജനിച്ചത്. മുത്ത് ഹബീബ് (ﷺ) തങ്ങളുടെ കരളിന്റെ കഷ്ണമായ ബീവി ഫാതിമ (رضي الله عنه)വിന്റെ മക്കളായ  ഹുസൈൻ(رضي الله عنه)വിന്റെ കുടുംബ പരമ്പരയിലൂടെ  ജീലാനി അവറുകളുടെ ഉമ്മയും (ഫാതിമ). പിതാവായ അബൂമൂസാ സ്വാലിഹ് ഹസ്സൻ(رضي الله عنه) കുടുംബ പരമ്പരയിലൂടെ റസൂൽ കരീം( ﷺ ) തങ്ങളുടെ കുടുംബത്തിലേക്ക് ബന്ധപ്പെട്ട് കിടക്കുന്ന തലമുറയിൽപ്പെട്ട ആളാണ് ജീലാനി(رضي الله عنه)...


ശരീഅത്തും ത്വരീഖത്തും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശരീഅത്തില്ലാത്ത ത്വരീഖത്തില്ല. മുൻകാമികൾ ഇവ രണ്ടും നിലനിർത്തിയവരായിരുന്നു ...

ഒരാൾ ഒരു ശൈഖിന്റെ നേതൃത്വത്തിൽ ഖൽബിനെ സംസ്കരിച്ച് അല്ലാഹുവുമായി ബന്ധപ്പെടാനും ശരീരത്തെ റുബൂബിയ്യത്തിൽ പരശീലിപ്പിക്കാനും ചില ഉടമ്പടി ചെയ്യുന്നതിനെ ത്വരീഖത്തിൽ ചേരുക എന്ന് പറയുന്നു ...

ആദ്യകാലത്ത് ഇഹ്സാൻ, തസ്കിയത്ത് എന്നെല്ലാം അറിയപ്പെട്ടിരുന്നു എന്നുമാത്രം. ഇത് അല്ലാഹുവിലേക്ക് ചേരാനുള്ള വഴികളിൽ ഒന്നുമാത്രമാണ് ...

ശൈഖുമായി ബൈഅത്ത് ചെയ്യുമ്പോൾ മുരീദിനോട് ഒരു ലക്ഷം തഹ്ലീൽ, അല്ലെങ്കിൽ ഇഖ്ലാസ് ചൊല്ലണമെന്നും വിവിധ ദിക്റുകൾ പതിവാക്കണമെന്നും മറ്റും നിർദ്ദേശിക്കുന്നു. ഇതിനെ നമുക്ക് ഇൻഷൂറിനോട് ഉപമിക്കാം. സമ്പന്നനാണെങ്കിൽ പോലും ഒരാൾ ഒരു വാഹനം ഇറക്കുമ്പോൾ ഇൻഷൂർ ചെയ്യാറുണ്ട്. ഇതേപോലെ ശരീഅത്ത് പ്രകാരം ജീവിക്കുന്നവൻ തന്റെ ജീവിതത്തിന്റെ ഇൻഷൂർ പ്രീമിയമായി ശൈഖിന്റെ ആജ്ഞപ്രകാരം ദിനേന ഇവർ ചൊല്ലിക്കൊണ്ടിരിക്കുന്ന ദിക്റുകളും മറ്റും, ഇവനെ ഇഹപര വിജയിയാക്കാൻ സഹായിക്കുന്നു. ലോകത്ത് ആകമാനം വ്യാപിച്ചു കിടക്കുന്നതാണ് ഖാദിരിയ്യാ ത്വരീഖത്ത്. മഹാനായ ശൈഖ് മുഹിയുദ്ധീൻ ജീലാനിയെക്കുറിച്ചുള്ള ഈ ചരിത്രം ശൈഖവർകളുടെ ജീവിതത്തെയും ദർശനങ്ങളെയും മാത്രമല്ല, ത്വരീഖത്തിന്റെ പ്രാധാന്യവും നമ്മെ ബോധ്യപ്പെടുത്തുന്നു ...

അബ്ബാസിയ്യാ ഖിലാഫത്തിന്റെ ഭരണസിരാകേന്ദ്രമാണ് ബഗ്ദാദ്. അവിടെ നടക്കുന്ന ഓരോ ചലനവും ലോകമറിയും. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണത്. ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി (റ) വിന്റെ പ്രവർത്തന കേന്ദ്രം ബഗ്ദാദ് ആവണമെന്നത് അല്ലാഹുവിന്റെ നിശ്ചയം ...

ലോക മുസ്ലിം സമൂഹം വൻ പ്രതിസന്ധിയിൽ പെട്ട കാലം. അധികാര വടംവലികൾ ശക്തമായി. നിരന്തര യുദ്ധങ്ങൾ, രക്തക്കറ പുരണ്ട തെരുവുകൾ, കൊള്ളയടിക്കപ്പെട്ട പട്ടണം, കത്തിക്കരിഞ്ഞ കെട്ടിടങ്ങൾ, നാഗരികതകൾക്ക് തീ കൊളുത്തപ്പെട്ടു. സാംസ്കാരിക ചിഹ്നങ്ങൾ കത്തിച്ചാമ്പലായി. മനുഷ്യമനസ്സുകൾ പകയും, വൈരവും , ശത്രുതയും പ്രതികാര ചിന്തയും കൊണ്ട് നീറിപ്പുകഞ്ഞു. ശപിക്കപ്പെട്ട ശൈത്വാന്മാർ പൊട്ടിച്ചിരിച്ചു ...

ഇസ്ലാമിന്റെ ആത്മാവ് വേദന കൊണ്ട് പിടഞ്ഞു. അപ്പോൾ ശൈഖ് ജീലാനി (റ) വാക്കുകൾ ബഗ്ദാദിന്റെ അന്തരീക്ഷത്തിൽ ഇടിമുഴക്കങ്ങൾ പോലെ പ്രതിധ്വനിച്ചു. ശക്തമായ പദപ്രയോഗങ്ങൾ മനുഷ്യമനസ്സുകളിൽ കൊടുങ്കാറ്റു സൃഷ്ടിച്ചു. നിർജീവമായി കിടന്ന മനുഷ്യ മനസ്സുകൾക്ക് ജീവൻ നൽകി. അനേകായിരങ്ങളുടെ മനസ്സിൽ തൗഹീദ് സ്ഥാപിച്ചു. അപ്പോൾ ഈമാനിന്റെ പ്രകാശം പരന്നു. ദീനിനെ പുനർജീവിപ്പിച്ചു. അപ്പോൾ അബ്ദുൽ ഖാദിർ മുഹിയുദ്ധീനായി. മാലോകർ തന്നെയാണ് ആദ്യമായി മുഹിയുദ്ധീൻ എന്ന് വിളിച്ചത്. അപ്പോൾ ആകാശ ഭൂമികൾ ഏറ്റുവിളിച്ചു ..(സുനീർ കെ വടകര) സുനീർ കെ വടകര (സംവാദം) 15:24, 25 മാർച്ച് 2018 (UTC)[മറുപടി]