ഉപയോക്താവിന്റെ സംവാദം:രാധാപവൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം രാധാപവൻ !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 00:17, 12 മാർച്ച് 2014 (UTC)[മറുപടി]

കുഞ്ഞിരാമൻ നമ്പ്യർ.ടി.എച്ച്.[തിരുത്തുക]

ടി.എച്ച്. കുഞ്ഞിരാമൻ നന്പ്യാർ (1922 ജൂൺ 12 -2004 ഡിസം.31). മതിലേരിക്കന്നി, പൂമാതൈ പൊന്നമ്മ, കുഞ്ഞിത്താലു തുടങ്ങിയ വടക്കൻപാട്ടുകളുടെയും മാപ്പിള രാമായണത്തിൻറെയും സന്പാദകൻ. വടകരയ്ക്കടുത്ത് മേമുണ്ടയിൽ ജനനം. അച്ഛൻ വെള്ളൂർ പുതിയോട്ടിൽ കൃഷ്ണക്കുറുപ്പ്, അമ്മ തടത്തിൽ പുളിക്കൂൽ അമ്മാളു അമ്മ.. 1946 ൽ അധ്യാപകനായി തോടന്നൂർ യു.പി.സ്കൂളിൽ ചേർന്നു. 1977-ൽ റിട്ടയർ ചെയ്തു. കടത്തനാട്ട് ശങ്കരവാര്യരിൽ നിന്ന് സംസ്കൃതവും ജ്യോതിഷവും കടലായി നന്പൂതിരിപ്പാടിൽനിന്ന് മന്ത്രവാദവും വിഷചികിത്സയും പ"ിച്ചു. വടക്കൻ പാട്ടുകളെ അടിസ്ഥാനമാക്കി നൂറു കണക്കിന് വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. വടക്കൻ പാട്ടിലെ മഹാകാവ്യമായ മതിലേരിക്കന്നി 1979 ൽ പ്രസിദ്ധീകരിച്ചു. 1999ൽ കുഞ്ഞുത്താലു, പൂമാതൈ പൊന്നമ്മ ( രണ്ടു നാടൻപാട്ടുകാവ്യങ്ങൾ) പ്രസിദ്ധീകരി്ചു. 2007 ൽ മാപ്പിളരാമായണവും നാടൻപാട്ടുകളും എന്ന കൃതി പ്രസിദ്ധീകരിച്ചു. 1998-ലെ കേരള സംഗീത നാടക അക്കാദമിയുടെ നാടൻപാട്ടിനുള്ള ടി.പി.സുകുമാരൻ എൻഡോവ്മെൻറ് അവാർഡ് ലഭിച്ചു. ഭാര്യ ദേവിയമ്മ, ഏഴു മക്കൾ.

മലയാള ഐക്യവേദി[തിരുത്തുക]

മാതൃഭാഷാപുരോഗതിക്കും ഭാഷാപരമായ ജനാധിപത്യാവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ജനകീയ പ്രസ്ഥാനം. 2009 നവംബർ14,15 തീയതികളിൽ വടകര വെച്ചു നടന്ന സമ്മേളനത്തിൽ വെച്ചു രൂപീകരിച്ചു. മലയാളം കേരളത്തിൽ നിർബന്ധിത ഒന്നാംഭാഷയാക്കുക, കോടതിഭാഷ മലയാളമാക്കുക, മലയാള മാധ്യമ വിദ്യാലയങ്ങൾ സംരക്ഷിക്കുന്ക എന്നീ ആവശ്യങ്ങൾ മുന്നോട്ടുവെച്ചു. മലയാള സമിതി, മലയാള സംരക്ഷണവേദി എന്നീ സംഘടനകളുമായി ചേർന്ന് ഐക്യമലയാള പ്രസ്ഥാനത്തിന് 2010 ൽ മലയാള ഐക്യവേദി രൂപം നൽകി. മലയാളം നിർബന്ധിത ഒ!ന്നാം ഭാഷയാക്കുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ഐക്യമലയാള പ്രസ്ഥാനമാണ്. മലയാള ഐക്യവേദിയൂടെ ബ്ലോഗ് malayalaaikyavedi.blogspot.com

മലയാള ഐക്യവേദി[തിരുത്തുക]

താങ്കൾ തുടങ്ങിയ മലയാള ഐക്യവേദി എന്ന ലേഖനത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ലേഖനത്തെ നിലനിർത്താൻ ആവശ്യമായ അവലംബങ്ങൾ നൽകുക, അതല്ലങ്കിൽ ലേഖനം നീക്കം ചെയ്യപ്പെട്ടേക്കാം. ബിപിൻ (സംവാദം) 07:37, 15 മാർച്ച് 2014 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

നവാഗത താരകം
തിരുത്തലുകളും സംഭാവനകളും ആശംസിച്ചുകൊണ്ട് Satheesan.vn (സംവാദം) 11:51, 22 മാർച്ച് 2014 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

നവാഗത താരകം
വിക്കികൂട്ടായ്മയിലേക്ക് സ്വാഗതം Satheesan.vn (സംവാദം) 12:04, 22 മാർച്ച് 2014 (UTC)[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി![തിരുത്തുക]

വിക്കി സമൂഹത്തിലേക്ക് സ്വാഗതം Satheesan.vn (സംവാദം) 08:40, 29 മാർച്ച് 2014 (UTC)[മറുപടി]