ഉപയോക്താവിന്റെ സംവാദം:ചാണ്ടി/Archive 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ സംവാദം
പഴയ സംവാദങ്ങൾ

നമസ്കാരം DivineKusumamAbraham !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റോജി പാലാ 16:58, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

പുതിയ താൾ[തിരുത്തുക]

ഒരു പുതിയ വിക്കിപീഡിയനേക്കൂടി മലയാളം വിക്കിപീഡിയയിൽ കണ്ടതിൽ സന്തോഷം. എല്ലാ ഭാവുകങ്ങളും. ഒരു ചെറിയ സംശയം ചോദിക്കുന്നതിനാണ് ഈ കുറിപ്പ്. താങ്കൾ പുതിയതായി ചേർത്ത ബിർകെൻഹെഡ് ദ്രിഷ്യകല എന്ന താൾ കണ്ടു. അതിൽ ദൃശ്യകല എന്ന ഒരു സംഘത്തെക്കൂറിച്ചാണ് വിവരണം നൽകിയിരിക്കുന്നത് എന്ന് മനസ്സിലായി. പക്ഷേ ദ്രിഷ്യകല എന്നതാണോ ദൃശ്യകല എന്നതാണോ ശരി എന്നൊരു സംശയം. കൂടാതെ പ്രസ്തുത വിവരം നൽകാനുതകുന്ന ഏതെങ്കിലും ഒരു ലിങ്ക് കൂടി നൽകുവാൻ താത്പര്യപ്പെടുന്നു. കൂടുതൽ തിരുത്തലുകൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം, --സുഗീഷ് 19:51, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

  • താങ്കൾ ലേഖനത്തിൽ കൊടുത്തിട്ടുള്ള ഏതെങ്കിലും ലിങ്കുകൾ തന്നെ ദൃശ്യകല യുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും. അത് "അവലംബം" അയി ചേർക്കുക അവലംബം ചേർക്കുന്ന വിധം എഡിറ്റിംഗ്‌_അവലംബം എന്ന താളിൽ നോക്കുക. അവലംബം ചേർത്തിട്ടുള്ള മറ്റേതെങ്കിലും ലേഖനങ്ങളുടെ തിരുത്തൽ താൾ സന്ദർശിച്ച് അവ മാതൃകയാക്കി തിരുത്തലുകൾ വരുത്താവുന്നതാണ്. Adv.tksujith 03:06, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]
സംവാദം:ബിർകെൻഹെഡ് ദ്രിഷ്യകല കാണുക. ആശംസകളോടെ --Vssun (സുനിൽ) 05:40, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]

താൾ ശുന്യമാകരുത്[തിരുത്തുക]

സംവാദങ്ങൾ നീക്കം ചെയ്യരുത് , നല്ല ഒരു വിക്കിപീഡിയ അനുഭവം നേരുന്നു ...ആശംസകളോടെ -- ....Irvin Calicut.......ഇർവിനോട് പറയു... 16:26, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഞാൻ എന്റെ സംവാദങ്ങൾ നീക്കം ചെയ്തതല്ല, എല്ലാം കു‌ടി സം‌വാദ നിലവറയിൽ സേവ് ചെയ്യുവായിരുന്നു. ദിവിനെകുസുമംഎബ്രഹാം 17:12, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]

ബിർകെൻഹെഡ് ദൃശ്യകല[തിരുത്തുക]

ബിർകെൻഹെഡ് ദൃശ്യകല എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 17:42, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- --മനോജ്‌ .കെ 18:07, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]