ഉപപാണ്ഡവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഞ്ചു പാണ്ഡവരിൽ നിന്ന് ദ്രൗപതിക്ക് ഉണ്ടായ അഞ്ചു പുത്രന്മാരെയാണ് ഹിന്ദു ഇതിഹാസമായ മഹാഭാരതത്തിൽ പാണ്ഡവപുത്രർ, ദ്രൗപദേയന്മാർ, പഞ്ചകുമാരൻമാർ അല്ലെങ്കിൽ ഉപപാണ്ഡവർ എന്ന് വിശേഷിപ്പിക്കുന്നത്. പ്രതിവിന്ധ്യ, സുതസോമ, ശ്രുതകർമ്മ, ശതനിക, ശ്രുതസേന എന്നിവരാണ് അവർ.[1][2]

അവർക്ക് പിതാക്കൾ വ്ഴിക്കുള്ള അർദ്ധ പൂർണ്ണ പിതൃ സഹോദരന്മാരുണ്ടായിരുന്നു, അവരിൽ 3 പേർ - അഭിമന്യു, ഘടോൽകചൻ, ഇരാവാൻ എന്നിവരും പാണ്ഡവ പക്ഷത്ത് നിന്ന് കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ഈ 8 സഹോദരന്മാരും യുദ്ധത്തിൽ മരിച്ചു. മഹാഭാരതത്തിൽ സഹോദരന്മാരെക്കുറിച്ച് അധികമൊന്നും പറഞ്ഞിട്ടില്ല.

ഉപപാണ്ഡവർ[തിരുത്തുക]

പ്രതിവിന്ധ്യൻ[തിരുത്തുക]

യുധിഷ്ടിരന്റെയും ദ്രൌപതിയുടെയും പുത്രനായ പ്രതിവിന്ധ്യൻ (സംസ്കൃതം: प्रतविन्ध्य, അർഥം: സൂര്യനെപ്പോലെ അല്ലെങ്കിൽ വിന്ധ്യന്റെ നേരെ പ്രകാശിക്കുന്നു) അല്ലെങ്കിൽ ശ്രുതവിന്ധ്യ (സംസ്കൃതം: श्रुतविन्ध्य, श्रुतविन्ध्य) ഉപപാണ്ഡവരിൽ മൂത്തയാളാണ്. അദ്ദേഹത്തിന് സുതനു എന്ന ഒരു മൂത്ത സഹോദരി ഉണ്ടായിരുന്നു. "ഇടിമുഴക്കുന്ന ശക്രൻ (ഇന്ദ്രൻ)" പോലെയുള്ള സൈനികരെ നേരിടാൻ കഴിയുന്നന ഒരു വിദഗ്ദ്ധനായ പോരാളി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.[3]

കുരുക്ഷേത്രയുദ്ധത്തിൽ പ്രതിവിന്ധ്യൻ ശകുനിയോട് യുദ്ധം ചെയ്തു.[4] 9-ാം ദിവസം പ്രതിവിന്ധ്യ അലംബുഷനെ ബോധംകെടുത്തി വീഴ്ത്തി. 14-ാം രാത്രിയിൽ അദ്ദേഹം സുതസോമനോടൊപ്പം കൗരവരിൽ ചിലരോട് യുദ്ധം ചെയ്തു. പതിനഞ്ചാം ദിവസം അശ്വത്ഥാമാവിനെ ഏറെനേരം തടഞ്ഞുനിർത്ഞു. പതിനാറാം ദിവസം അദ്ദേഹം അഭിസാരരാജാവായ ചിത്രനെ വധിച്ചു 18 ആം നാൾ രാത്രി മരണപ്പെട്ടു. മരിക്കുമ്പോൾ 24 വയസ്സ് പ്രായം മാത്രം. വിശ്വദേവൻ മാരൂടെ അംശങ്ങൾ ആയിരുന്നു ഇദ്ദേഹം ഉൾപ്പെടെ അഞ്ച് ഉപ പാണ്ഡവന്മാർ.

മത്സ്യപുരാണമനുസരിച്ച് അദ്ദേഹത്തിന് യൗധേയ എന്ന പേരുള്ള ഒരു ഒരു പുത്രനുണ്ടായിരുന്നു.[5]

ശതാനികൻ[തിരുത്തുക]

ഉപപാണ്ഡവരിൽ മൂന്നാമനായിരുന്ന ശതാനികൻ (സംസ്കൃതം: शतानीक, അർഥം: നൂറു പടയാളികളുള്ളവൻ) നകുലന്റെയും ദ്രൗപതിയുടെയും മകനായിരുന്നു. വ്യൂഹ ആസൂത്രണത്തിന്റെ ചുമതലയുള്ള തന്റെ മാമൻ ധൃഷ്ടദ്യുമ്നന്റെ കീഴിൽ അദ്ദേഹത്തെ ഉപ സൈന്യാധിപനായി നാമനിർദ്ദേശം ചെയ്തു.[6] കൗരവ സഖ്യകക്ഷിയായ ഭൂതകർമ്മയെയും സൈന്യത്യുംതെ അദ്ദേഹം കൂട്ടക്കൊല ചെയ്തു.[7] ആറാം ദിവസം ശതാനികൻ കൗരവ രാജകുമാരനായ ദുഷ്കർണ്ണനെയും പരാജയപ്പെടുത്തി.[8] കൗരവർ ജയത്സേനൻ, ചിത്രസേനൻ, ശ്രുതകർമാൻ എന്നിവരെ പരാജയപ്പെടുത്തി കലിംഗ രാജകുമാരനെ വധിച്ചു. പതിനേഴാം ദിവസവും ശതാനികൻ കൗരവ സൈന്യത്തിന് വലിയ നാശം വരുത്തി.[9] 18 ആം നാൾ രാത്രി അദ്ദേഹം മരണമടഞ്ഞു.

സുതസോമൻ[തിരുത്തുക]

ഉപപാണ്ഡവരിൽ രണ്ടാമനായ സുതസോമൻ (സംസ്കൃതം: सुतसोम, സോമം വേർതിരിച്ചെടുത്തവൻ അല്ലെങ്കിൽ ചന്ദ്രന്റെ സൗന്ദര്യമുള്ളവൻ[10]) ഭീമന്റെയും ദ്രൗപതിയുടെയും മകനാണ്. അച്ഛനെ പോലെ തന്നെ വീരനായ അദ്ദേഹം ഗദയുദ്ധത്തിലും അമ്പെയ്ത്തിലും മികവ് പുലർത്തി. അർജ്ജുനന്റെ പക്കൽ നിന്നും ആയുധ വിദ്യ അഭ്യസിച്ചു.

കുരുക്ഷേത്ര യുദ്ധത്തിന്റെ ആദ്യ ദിവസം അദ്ദേഹം കൗരവ രാജകുമാരനായ വികർണനോട് യുദ്ധം ചെയ്തു. ശകുനിയെ വധിക്കുന്നതിന് അടുത്ത് വരെ എത്തിയ അദ്ദേഹം യുദ്ധത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. 12-ാം ദിവസം സുതസോമൻ, ദ്രോണാചാര്യരുടെ നേരെയുള്ള കൗരവ മുന്നേറ്റം തടഞ്ഞു. 14-ാം രാത്രിയിൽ തന്റെ അർദ്ധസഹോദരനായ പ്രതിവിന്ധ്യയുടെ അകമ്പടിയോടെ കൗരവരിൽ ചിലരുമായി അദ്ദേഹം യുദ്ധം ചെയ്തു.[11] 15-ാം ദിവസം യുധിഷ്ടിരനും മറ്റ് ഉപപാണ്ഡവന്മാർക്കും ഒപ്പം ചേർന്ന് ദുശ്ശാസനനെയും മറ്റ് കൗരവരെയും തടഞ്ഞുനിർത്തുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു.[12]

ശ്രുതസേനൻ[തിരുത്തുക]

ഉപ പാണ്ഡവരിൽ നാലാമൻ ആയ ശ്രുതസേനൻ സഹദേവൻ ദ്രൗപദി എന്നിവരുടെ പുത്രനാണ്. ജ്യോതിഷത്തിൽ പ്രാഗൽഭ്യം. മഹാഭാരതത്തെക്കുറിച്ചുള്ള ചതഹുർദി വിശകലനത്തിൽ, ശകുനി അദ്ദേഹത്തെ പരാജയപ്പെടുത്തി. യുദ്ധത്തിന്റെ 14-ാം ദിവസം അദ്ദേഹം ഭൂരിശ്രവസിന്റെ ഇളയ സഹോദരനായ ശാലയെ വധിച്ചു.[13] ഉപചിത്രനെയും കൗരവ യോദ്ധാവ് ദേവവൃദ്ധന്റെ മകനെയും അദ്ദേഹം വധിച്ചു.[14] 18 ആം നാൾ വീരമൃത്യു വരിച്ചു.

ശ്രുതകർമ്മൻ[തിരുത്തുക]

ഉപപാണ്ഡവരിൽ ഏറ്റവും ഇളയവനായ ശ്രുതകർമ്മൻ അർജുന ദ്രൗപദി പുത്രൻ ആണ്.[15] അദ്ദേഹത്തിന്റെ കുതിരകൾക്ക് മരം കൊത്തികളുടെ നിറം ഉണ്ടായിരുന്നിരിക്കണം.[16] തന്റെ പിതാവിനെപ്പോലെ സമർത്ഥനായ വില്ലാളിയായിരുന്ന അദ്ദേഹം കുരുക്ഷേത്ര യുദ്ധം ആദ്യദിവസം തന്നെ കാംബോജ ഭരണാധികാരിയായ സുദക്ഷിണയെ പരാജയപ്പെടുത്തി. ആറാം ദിവസം കൗരവ ജയത്സേനയെയും അദ്ദേഹം പരാജയപ്പെടുത്തി.[17] അമ്പൈത്തിൽ ദുശ്ശാസനനും അശ്വത്ഥാമാവിനും എതിരെ അദ്ദേഹം യുദ്ധം ചെയ്യുകയും അവർക്ക് എതിരെ നല്ല പോരാട്ടം കാഴ്ചവെക്കുകയും ചെയ്തു. പതിനാറാം ദിവസം അദ്ദേഹം അഭിസാരയിലെ മറ്റൊരു രാജാവായ ചിത്രസേനനെ വധിച്ചു. 18 ആം നാൾ മരിച്ചു

അവലംബം[തിരുത്തുക]

 1. Menon, Ramesh (2006). The Mahabharata : a modern rendering. New York: iUniverse, Inc. ISBN 9780595401888.
 2. van Buitenen, J.A.B., ed. (1981). The Mahābhārata. Translated by van Buitenen (Phoenix ed.). Chicago: University of Chicago Press. ISBN 9780226846644.
 3. http://ancientvoice.wikidot.com/mbh:prativindhya
 4. Mahabharata Book Six (Volume 1): Bhishma. October 2016. ISBN 9781479852123.
 5. <https://www.wisdomlib.org/definition/yaudheya
 6. Parmeshwaranand, Swami (2001). Encyclopaedic dictionary of Purāṇas (1st ed.). New Delhi: Sarup & Sons. ISBN 9788176252263.
 7. Parmeshwaranand, Swami (2001). Encyclopaedic dictionary of Purāṇas (1st ed.). New Delhi: Sarup & Sons. ISBN 9788176252263.
 8. https://www.wisdomlib.org/hinduism/book/mahabharata/d/doc118436.html
 9. The Mahabharata: Volume 7. June 2015. ISBN 9788184759440.
 10. N.V., Thadani. The Mystery of the Mahabharata: Vol.4.
 11. https://www.sacred-texts.com/hin/m07/m07165.htm
 12. Roy, Pratāp Chandra (14 June 2015). The Mahabharata. ISBN 9781451015799.
 13. Parmeshwaranand, Swami (2001). Encyclopaedic dictionary of Purāṇas (1st ed.). New Delhi: Sarup & Sons. ISBN 9788176252263.,
 14. https://www.wisdomlib.org/definition/shrutakarma
 15. John Dececco, Devdutt Pattanaik (2014). The Man Who Was a Woman and Other Queer Tales from Hindu Lore. Routledge. ISBN 9781317766308.
 16. The Mahabharata of Krishna-Dwaipayana Vyasa. 2012. ISBN 9781451018264.
 17. https://www.wisdomlib.org/hinduism/book/mahabharata/d/doc118436.html
"https://ml.wikipedia.org/w/index.php?title=ഉപപാണ്ഡവർ&oldid=3778832" എന്ന താളിൽനിന്ന് ശേഖരിച്ചത്