ഉപചാരമുലനു ചേകൊനവയ്യ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഉപചാരമുലനു ചേകൊനവയ്യ
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഉപചാരമുലനു ചേകൊനവയ്യ ഉരഗരാജശയന |
സർപ്പരാജന്റെ മുകളിൽ ഉറങ്ങുന്ന ഭഗവാനേ ഞാൻ അർപ്പിക്കുന്ന അർച്ചനകൾ സ്വീകരിക്കണേ |
അനുപല്ലവി | ചപല കോടി നിഭാംബര ധര ശ്രീ ജാനകീ പതി ദയ ചേസി നാ |
മഞ്ഞപ്പട്ടുടുക്കുന്ന ജാനകിയുടെ ഭർത്താവായ മിന്നൽ പോലെ തിളങ്ങുന്ന ദേവാ എന്നിൽ കരുണ കാണിക്കണേ |
ചരണം 1 | കപടനാടകസൂത്രധാരിവൈ കാമിത ഫലമുലൊസഗേ രാമ അപരിമിത നവരത്നമുലു പൊദിഗിന അപരഞ്ജി ഗൊഡുഗു നീകേ തഗുനയ്യ |
ഈ കപടനാടകങ്ങളുടെയൊക്കെ സൂത്രധാരനായ സർവ്വ ആഗ്രഹങ്ങളും നിറവേറ്റുന്ന അങ്ങ് നവരത്നങ്ങൾ പതിച്ച ശുദ്ധമായ സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ ഒരു കുട അർഹിക്കുന്നുണ്ട്. |
ചരണം 2 | മെരുഗു തീഗല രീതിനി മെരസേ കരഗു ബംഗാരു കാഡലമരിന ശരദിന്ദുദ്യുതിസമാനമൗ ചാമരയുഗമുലു നീകേ തഗുനയ്യ |
ഇടിമിന്നൽ പോലെ തിളങ്ങുന്ന ശംഖുകളും ശുദ്ധകനകം കൊണ്ടുണ്ടാക്കിയ അതിന്റെ അരികുകളും ശരദ്ചന്ദ്രനെപ്പോലുള്ള അതിന്റെ തിളക്കവും ഒക്കെ അങ്ങേക്ക് അനുയോജ്യമാണ് |
ചരണം 3 | ജാജുലു സംബംഗുലു മരുവപു വിര- വാജുലു കുരു വേരു വാസനലു വിരാജമാനമഗു വ്യജനമു ത്യാഗ- രാജ വിനുത നീകേ തഗുനയ്യ |
സുഗന്ധം പൊഴിക്കുന്ന മുല്ലയും ചെമ്പകവും മാരിക്കൊഴുങ്ങും ഇരുവക്ഷിയും കസ്കാസും കൊണ്ട് അലങ്കരിച്ച ഈ വിശറി ത്യാഗരാജനാൽ പൂജിക്കപ്പെടുന്ന അങ്ങേക്ക് അത്യന്തം അനുയോജ്യമാണ് |