ഉനലക്ലീറ്റ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Unalakleet

Uŋalaqłiq
Aerial view of Unalakleet, taken 2010
Aerial view of Unalakleet, taken 2010
Location of Unalakleet, Alaska
Location of Unalakleet, Alaska
CountryUnited States
StateAlaska
Census AreaNome
Incorporated1974[1]
Government
 • MayorLeona Grishkowsky
 • State senatorDonny Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ5.1 ച മൈ (13.3 കി.മീ.2)
 • ഭൂമി2.9 ച മൈ (7.4 കി.മീ.2)
 • ജലം2.3 ച മൈ (5.9 കി.മീ.2)
ഉയരം
7 അടി (2 മീ)
ജനസംഖ്യ
 (2010)
 • ആകെ688
 • ജനസാന്ദ്രത237.2/ച മൈ (91.6/കി.മീ.2)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99684
Area code907
FIPS code02-80660

ഉനലക്ലീറ്റ് എന്ന പട്ടണം നോം സെൻസസ് ഏരിയയിൽ ഉൾപ്പെട്ട അലാസ്ക സ്റ്റേറ്റിലെ ഒരു പട്ടണമാണ്. അലാസ്ക സംസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്താണ് ഇതിന്റെ സ്ഥാനം. 2010 ലെ യു.എസ്. സെൻസസിൽ ജനസംഖ്യ 688 ആകുന്നു. ഉലനക്ലീറ്റും പരിസരപ്രദേശങ്ങളും സാൽമൺ മത്സ്യം, കിങ് ക്രാബ് എന്നിവ പിടിക്കുന്നതിന് വളരെ പ്രസിദ്ധമാണ്. 1830 കളിൽ റഷ്യൻ-അമേരിക്കൻ കമ്പനി ഇവിടെയൊരു വ്യവസായ കേന്ദ്രം സ്ഥാപിച്ചിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഉനലക്ലീറ്റ് പട്ടണം ഉനലക്ലീറ്റ് നദീമുഖത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. നോം പട്ടണത്തിന് 148 മൈൽ തെക്കുകിഴക്കും ആങ്കറേജിന് 395 മൈൽ വടക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഉനക്ലീറ്റ് പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 63°52′44″N 160°47′23″W (63.878907, -160.789680).[3] ആണ്. ശൈത്യകാലം തണുപ്പുള്ളതും വരണ്ടതുമാകുന്നു. വേനൽക്കാലത്തെ ശരാശരി താപനില 47 മുതല് 62 °F വരെയാണ് (8 മുതൽ 17 °C വരെ). ഐക്യനാടുകളുടെ സെൻസസ് പ്രകാരം പട്ടണത്തിന്റെ വിസ്തൃതി 5.1 സ്ക്വയർ മൈലാണ്. ഇതിൽ 2.9 സ്ക്വയർ മൈൽ കരഭാഗവും ബാക്കി 2.3 സ്ക്വയർ മൈൽ വെള്ളവും ഉൾപ്പെട്ടിരിക്കുന്നു.

ജനവിഭാഗങ്ങൾ[തിരുത്തുക]

ഈ ചെറുപട്ടണത്തിലെ ജനസംഖ്യ 2010 ലെ കണക്കനുസരിച്ച് 688 ആണ്. ഇവടുത്തെ ഭൂരിഭാഗം പേരും (77.2 ശതമാനം) നേറ്റീവ് ഇന്ത്യൻ വർഗ്ഗതിൽപ്പെട്ടവരാണ്. തരം തിരിച്ചുള്ള പട്ടിക തഴെക്കാണിച്ചിരിക്കുന്നു.

Races in Unalakleet, AK (2010)
ആകെ ജനസംഖ്യ: 688
നേറ്റീവ് ഇന്ത്യൻസ് മാത്രം 531 77.2%
വെളുത്ത വർഗ്ഗം മാത്രം 98 14.2%
രണ്ടോ കൂടുതലോ വർഗ്ഗക്കാർ 44 6.4%
ഹിസ്പാനിക് 7 1.0%
കറുത്ത വർഗ്ഗം മാത്രം 4 0.6%
ഏഷ്യൻസ് മാത്രം 4 0.6%


Unalakleet പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) −12.3
(9.9)
−12.1
(10.3)
−8.4
(16.9)
−1.5
(29.3)
7.7
(45.8)
12.6
(54.6)
16.1
(61.0)
15.4
(59.8)
10.7
(51.2)
0.6
(33.0)
−7.2
(19.1)
−13.1
(8.4)
0.71
(33.28)
ശരാശരി താഴ്ന്ന °C (°F) −19.8
(−3.7)
−20.6
(−5.1)
−18.1
(−0.5)
−10.7
(12.7)
−0.9
(30.4)
5.2
(41.4)
8.7
(47.6)
7.8
(46.1)
2.6
(36.7)
−6.2
(20.8)
−13.7
(7.3)
−20.4
(−4.8)
−7.17
(19.08)
മഴ/മഞ്ഞ് mm (inches) 12.7
(0.50)
11.2
(0.44)
14.5
(0.57)
11.4
(0.45)
15.7
(0.62)
26.9
(1.06)
50.8
(2.00)
83.1
(3.27)
55.4
(2.18)
22.4
(0.88)
14.5
(0.57)
11.9
(0.47)
330.5
(13.01)
മഞ്ഞുവീഴ്ച cm (inches) 13.7
(5.4)
12.4
(4.9)
13.5
(5.3)
8.6
(3.4)
2.3
(0.9)
0
(0.0)
0
(0.0)
0
(0.0)
1.8
(0.7)
9.9
(3.9)
16
(6.3)
11.9
(4.7)
90.1
(35.5)
ഉറവിടം: http://www.wrcc.dri.edu/cgi-bin/cliMAIN.pl?ak9564
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 153.
"https://ml.wikipedia.org/w/index.php?title=ഉനലക്ലീറ്റ്,_അലാസ്ക&oldid=2718204" എന്ന താളിൽനിന്ന് ശേഖരിച്ചത്