ഉദൽ മഹോബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Grand statue of Udal's brother Alha in Mahoba U.P.

മഹോബയിലെ പരിമർദ് ദേവ് ബർമൻ രാജാവിന്റെ സൈന്യാധിപനായിരുന്നു ഉദൽ എന്നറിയപ്പെടുന്ന ഉദയ് സിങ്. 12-13 നൂറ്റാണ്ടുകളിലായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതകാലം. രജപുത്ര വംശജനായ ഇദ്ദേഹം സഹോദരൻ അൽഹയോടൊത്ത് വിവിധ യുദ്ധങ്ങൾക്ക് നേതൃത്വം നൽകി[1].

നഗരത്തിൽ ഇവരുടെ നാമത്തിൽ അറിയപ്പെടുന്ന അങ്ങാടികൾ നിനിൽക്കുന്നുണ്ട്. ഒരുപാട് ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഇവർ രണ്ടുപേരും ചേർന്ന് നിർമ്മിച്ചതായി കരുതപ്പെടുന്നു.

ഭവിഷ്യ മഹാപുരാണത്തിൽ , പ്രതിസര്ഗ്ഗപര്വ്വം , തൃതീയ ഖണ്ഡത്തിൽ " ഉദയസിംഹൻ" എന്ന ഒരു ശ്രീകൃഷ്ണാവതാരത്തെക്കുറിച്ച് പ്രസ്താവമുണ്ട് . അതിലെ ഉദയസിംഹനും , ഉദൽ മഹോബയുടെയും ചരിത്രങ്ങൾ വളരെയധികം സാദൃശ്യം പുലര്ത്തുന്നുണ്ട് . ഉദയസിംഹനും ഉദൽ മഹോബായും ഒന്ന്തന്നെയാണോ എന്നതിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ നിലനില്ക്കുന്നു . 18 മഹാപുരാണങ്ങളിൽ , ഒന്നാണ് ഭവിഷ്യമഹാപുരാണം.

അന്ത്യം[തിരുത്തുക]

പൃഥ്വിരാജ് ചൗഹാനുമായുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Mishra, Pt. Lalita Prasad (2007). Alhakhand (ഭാഷ: ഹിന്ദി) (15 പതിപ്പ്.). Post Box 85 Lucknow (India): Tejkumar Book Depot (Pvt) Ltd. പുറങ്ങൾ. 1–11 (History of Mahoba).CS1 maint: location (link)
"https://ml.wikipedia.org/w/index.php?title=ഉദൽ_മഹോബ&oldid=3268125" എന്ന താളിൽനിന്ന് ശേഖരിച്ചത്