ഉദ്ദത്തുൽ ഉമറാഅ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരത്തിന്‌ ആഹ്വാനം ചെയ്തു മമ്പുറം സയ്യിദ് ഫസൽ തങ്ങൾ രചിച്ച ഗ്രന്ഥമാണ് ഉദ്ദത്തുൽ ഉമറാഅ്. മുഴുവൻ പേര് ഉദ്ദത്തുൽ ഉമറാഅ് വൽ ഹുക്കാം ലിഇഹാനത്തിൽ കഫറത്തി വ അബദത്തിൽ അസ്‌നാം. സയ്യിദ് ഫസലിനെ 1852 ബ്രിട്ടീഷുകാർ നാടുകടത്തിയ ശേഷം അദ്ദേഹം ഓട്ടോമൻ സാമ്ര്യാജ്യത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളിലെത്തി തുർക്കി ഖലീഫയുടെ കീഴിൽ ഉന്നത ഉദ്യോഗം സ്വീകരിച്ച സമയത്ത് ഈ കൃതി തുർക്കി ഭാഷയിലും പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=ഉദ്ദത്തുൽ_ഉമറാഅ്&oldid=3347076" എന്ന താളിൽനിന്ന് ശേഖരിച്ചത്