Jump to content

ഉദയാദിത്യവർമ്മൻ രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Udayadityavarman II
ឧទ័យាទិត្យវរ្ម័នទី២
King

പ്രമാണം:File:Udayadityavarman II stela.jpg
Stela erected by Udayadityavarman II to mark tax-exempted regions in the Mekong Delta. Found in My Qui, Long An province, Vietnam.
ഭരണകാലം 1050–1066
മുൻഗാമി Suryavarman I
പിൻഗാമി Harshavarman III

എ.ഡി 1050 മുതൽ 1066 വരെ അങ്കോർ രാജ്യം ഭരിച്ച രാജാവാണ് ഉദയാദിത്യവർമ്മൻ രണ്ടാമൻ ( Khmer: ឧទ័យាទិត្យវរ្ម័នទី២). സൂര്യവർമ്മൻ ഒന്നാമന്റെ പിൻഗാമിയായിരുന്ന അദ്ദേഹം[1] :137 പക്ഷേ അദ്ദേഹത്തിന്റെ മകനല്ല.

ശിവനെ ആരാധിക്കാനായി അദ്ദേഹം ബഫൂൺ ക്ഷേത്രം പണിതു, എന്നാൽ അവിടുത്തെ ചില ശില്പങ്ങൾ ബുദ്ധന് ആണ് സമർപ്പിച്ചിരിക്കുന്നത്. വെസ്റ്റ് ബാരെ റിസർവോയറും മധ്യഭാഗത്ത് ഉയർത്തിയ ഭൂമി ദ്വീപായ വെസ്റ്റ് മെബണും അദ്ദേഹം നിർമ്മിച്ചു.[1] :138 [2] :103 [3] :371

അദ്ദേഹത്തിന്റെ ഭരണകാലത്ത് 1051 ലും 1065 ലും നടന്ന നിരവധി കലാപങ്ങൾ അദ്ദേഹത്തിന്റെ ജനറൽ സംഗ്രാമ തകർത്തിരുന്നു. [1] :138–139 [2] :104

ഇന്നത്തെ തായ് നഗരത്തിൽ ആരണ്യപ്രതീതിൽ സ്ഥിതി ചെയ്യുന്ന ഡോക് കാക് തോം ക്ഷേത്രം, അദ്ദേഹത്തിന്റെ കാലത്താണ് നിർമിക്കപ്പെട്ടത്. മുമ്പത്തെ ഖമർ രാജാക്കന്മാരുടെ ക്രമം വിവരിക്കുന്ന വിശദമായ ലിഖിതത്തിന്റെ കണ്ടെത്തൽ സ്ഥലമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ബാങ്കോക്കിലെ ദേശീയ മ്യൂസിയത്തിന്റെ ശേഖരണത്തിന്റെ ഭാഗമാണ് ഇൻസ്ക്രിപ്ഷൻ ഇപ്പോൾ.

അദ്ദേഹത്തിന് ശേഷം ഇളയ സഹോദരൻ ഹർഷവർമൻ മൂന്നാമൻ ഖമർ രാജ്യത്തെ ഭരണം ഏറ്റെടുത്തു. [1] :139

  1. 1.0 1.1 1.2 1.3 Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
  2. 2.0 2.1 Higham, C., 2001, The Civilization of Angkor, London: Weidenfeld & Nicolson, ISBN 9781842125847 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Higham" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. Higham, C., 2014, Early Mainland Southeast Asia, Bangkok: River Books Co., Ltd., ISBN 9786167339443