ഉത്തര ആശ കൂർളവാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉത്തര ആശ കൂർളവാല
ജനനം1945
ദേശീയതഇന്ത്യൻ
തൊഴിൽനർത്തകിയും കോറിയോഗ്രാഫറും

നർത്തകിയും കോറിയോഗ്രാഫറുമാണ് ഉത്തര ആശ കൂർലവാല (ജനനം : 1945). യോഗ, ഭരതനാട്യം എന്നിവയെ വിവിധ നൃത്ത രൂപങ്ങളുമായി കലർത്തി നിരവധി സർഗാത്മക പരീക്ഷണങ്ങൾ നടത്തി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ഹൈദരബാദിൽ ജനിച്ചു. ബി.കെ.എസ്. അയ്യങ്കാറുടെ പക്കൽ യോഗയിലും കതിർവേലു പിള്ളൈയുടെ പക്കൽ ഭരതനാട്യത്തിലും പരിശീലനം നേടി. അമേരിക്കയിലെ മസാച്ചുസെറ്റ്സ് സർവകലാശാലയിൽ നിന്ന് നൃത്തം പ്രധാന വിഷയമായി തീയേറ്റർ സ്റ്റഡീസിൽ ബിരുദം നേടി. ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് കോറിയോഗ്രാഫിയിലും അവതരണത്തിലും ബിരുദാനന്ദര ബിരുദവും പി.എച്ച്.ഡിയും നേടി. നൃത്ത അധ്യാപികയായി യൂറോപ്പിലെയും അമേരിക്കയിലെയും സർവകലാശാലകളിൽ പ്രവർത്തിച്ചു. അസ്താദ് ദേബു, ഷിയാമക് ധവാർ തുടങ്ങി നിരവധി പ്രമുഖ ശിഷ്യരുണ്ട്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം
  • സ്മിത്ത് കോളേജിന്റെ ഫി സിഗ്മ സൈ പുരസ്കാരം (1967),
  • ജോൺ ഹിഗ്ഗിൻസ് പുരസ്കാരം(1990)
  • ദാദാബായി നവറോജി അന്തർദേശീയ പുരസ്കാരം (2001).

അവലംബം[തിരുത്തുക]

  1. "UTTARA ASHA COORLAWALA". കേന്ദ്ര സംഗീത നാടക അക്കാദമി. ശേഖരിച്ചത് 2014 മാർച്ച് 18.
"https://ml.wikipedia.org/w/index.php?title=ഉത്തര_ആശ_കൂർളവാല&oldid=1934832" എന്ന താളിൽനിന്ന് ശേഖരിച്ചത്