വരട്ടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉത്തരപ്പള്ളിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിൽ മലയിൽ ഉത്ഭവിച്ച് ഒഴുകുന്ന അച്ചൻകോവിലാർ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെണ്മണി പഞ്ചായത്തിൽ ശാർങ്ങക്കാവ് ദേവീക്ഷേത്രത്തിന് സുമാർ ഒരു കിലോമീറ്റർ തെക്കുമാറി ആറ്‍വെട്ടിമാറ്റിയ പുത്താറ്റിൻകര ഭാഗത്തുനിന്നും പടിഞ്ഞാട്ടോഴുകി വെണ്മണി ആലാ ചെറിയനാട് ബുധനൂർ പുലിയൂർ എണ്ണക്കാട് പഞ്ചായത്തുകളിലൂടെ ഒഴുകി പമ്പാ നദിയിൽ ചേരുന്നു. റവന്യു രേഖകളിൽ ഈ ആറിൻറെ പേര് ഉത്തരപ്പള്ളിയാർ എന്നാണെങ്കിലും ആറുമാസം വരണ്ടു കിടക്കുന്നതിനാൽ ചിലസ്ഥലങ്ങളിൽ ഇതിനെ വരട്ടാർ എന്നും അറിയപ്പെടുന്നു.

ബുധനൂർ ദേശക്കാരോട് ഉള്ള പക മൂലം മാർത്താണ്ഡവർമ്മ മഹാരാജാവ് വെട്ടിയാർ വഴി അച്ഛൻകോവിലാർ വെട്ടി വഴിതിരിച്ച്[അവലംബം ആവശ്യമാണ്] വിട്ടപ്പോൾ ഉത്തരപ്പള്ളിയാറ്റിലെ സ്വാഭാവിക ഒഴുക്ക് നിലച്ചെങ്കിലും സ്വാതന്ത്ര്യാനന്തരം നടന്ന കയ്യേറ്റങ്ങൾ ആണ് ഈ ആറിന്റെ മരണത്തിൽ കലാശിച്ചത് .

ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം , നെടുവരംകോട് മഹാദേവക്ഷേത്രം , കുതിരവട്ടം ധർമ്മശാസ്താക്ഷേത്രം ഉൾപ്പടെ അഞ്ചോളം ക്ഷേത്രങ്ങളുടെ ആറാട്ട് ഇപ്പോളും നടക്കുന്നത് ആല പഞ്ചായത്തിൽ അവശേഷിക്കുന്ന ഉത്തരപ്പള്ളിയാറ്റിലെ നെടുവരംകോട് ആറ്റ് കടവിലാണ് . വെള്ളം കുറവാകുന്ന വേളയിൽ പുറത്ത് നിന്നും ജലം കടവിലേക്ക് എത്തിച്ചാണ് ഈ ക്ഷേത്രങ്ങളിലെ ആറാട്ട് നടത്തിപ്പോരുന്നത്. അഞ്ച് പഞ്ചായത്തുകളിലെ നൂറുകണക്കിന് പാടശേഖരങ്ങളുടെ ജലസ്രോതസ് എന്നതിന് ഒപ്പം മദ്ധ്യതിരുവിതാംകൂറിലെ പ്രശസ്ത ക്ഷേത്രങ്ങളുമായി ആറിന് ബന്ധം ഉള്ളതിനാൽ ഒരു പുണ്യനദി പരിവേഷവും ഉത്തതരപ്പള്ളിയാറിന് ഉണ്ട് .

"https://ml.wikipedia.org/w/index.php?title=വരട്ടാർ&oldid=3437617" എന്ന താളിൽനിന്ന് ശേഖരിച്ചത്