ഉത്തരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉത്തരം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഉത്തരം
സംവിധാനംപവിത്രൻ
നിർമ്മാണംഅൿബർ
കഥഡാഫ്നെ ഡു മോറിയർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
ആസ്പദമാക്കിയത്നോ മോട്ടീവ് –
ഡാഫ്നെ ഡു മോറിയർ
അഭിനേതാക്കൾമമ്മൂട്ടി
സുകുമാരൻ
സുപർണ്ണ
പാർ‌വ്വതി
ഗാനരചനഒ.എൻ.വി. കുറുപ്പ്
സംഗീതംവിദ്യാധരൻ
ഛായാഗ്രഹണംരാ‍മചന്ദ്രബാബു
ചിത്രസംയോജനംരവി
വിതരണംഅരോമ റിലീസ്
സ്റ്റുഡിയോശ്രുതി കമ്പൈൻസ്
റിലീസിങ് തീയതി1989 മേയ് 4
രാജ്യംഇന്ത്യ
ഭാഷമലയാളം

മമ്മൂട്ടി, സുകുമാരൻ, സുപർണ്ണ, പാർ‌വ്വതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉത്തരം. ശ്രുതി കമ്പയിൻസ് ന്റെ ബാനറിൽ അൿബർ നിർമ്മിച്ച് പവിത്രൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. ഇംഗ്ലീഷ് സാഹിത്യകാരൻ ഡാഫ്നെ ഡു മോറിയറിന്റെ നോ മോട്ടീവ് എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കഥാതന്തു[തിരുത്തുക]

പത്രപ്രവർത്തകനായ ബാലചന്ദ്രൻ (മമ്മൂട്ടി) സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ (സുകുമാരൻ) ഭാര്യയും കവയിത്രിയുമായ സെലീനയുടെ (സുപർണ്ണ) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിക്കുന്നു. ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ (പാർ‌വ്വതി) കണ്ടുമുട്ടുന്നു. ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അന്വേഷണം തുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തിൽ എത്തിച്ചേരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഇതിലെ ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാധരൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിൽ – ജി. വേണുഗോപാൽ
  2. മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിൽ – അരുന്ധതി
  3. നിന്നിലസൂയയാർന്നെന്തിനോ ഞാൻ – അരുന്ധതി
  4. സ്വരമിടറാതെ മിഴി നനയാതെ – ജി. വേണുഗോപാൽ, അരുന്ധതി
  5. ആൾത്തിരക്കിലും ഏകാകിനിയായ് – അരുന്ധതി
  6. സ്നേഹിക്കുന്നു ഞാൻ ഈ ലിലാക് പൂക്കളെ – അരുന്ധതി
  7. തിബത്ത് നാടോടി ഗാനം – കോറസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉത്തരം_(ചലച്ചിത്രം)&oldid=3064282" എന്ന താളിൽനിന്ന് ശേഖരിച്ചത്