ഉണ്ണി അമ്മയമ്പലം
ദൃശ്യരൂപം
മലയാളത്തിലെ ഒരു ബാലസാഹിത്യകാരനാണ് ഉണ്ണി അമ്മയമ്പലം.[1][2] കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ 'ബാലസാഹിത്യ പുരസ്കാരം', അൽഗോരിതങ്ങളുടെ നാട് എന്ന നോവലിലൂടെ ഉണ്ണി അമ്മയമ്പലത്തിനു ലഭിച്ചു.[3][4][5] മുൻപ്, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരങ്ങൾ മൂന്ന് പ്രാവശ്യം ലഭിച്ചിട്ടുണ്ട്.[6]
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ ചോഴിയക്കോട് സ്വദേശിയായ ഉണ്ണി അമ്മയമ്പലം, കേന്ദ്ര ഗവ. പ്രോജക്ടായ 'ചൈൽഡ് ലൈനി' ന്റെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്ററും കോട്ടയത്തെ മാന്നാനത്തുള്ള കെ.ഇ.എച്ച്.എസ്. സ്കൂളിലും എറണാകുളത്തെ ഗ്ലോബൽ പബ്ലിക് സ്കൂളിലും തൊടുപുഴയിലെ ദി വില്ലേജ് ഇന്റർനാഷണൽ സ്കൂളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. കുട്ടികളുടെ രചനകൾ എഡിറ്റ് ചെയ്ത്, 'തോരണം', 'അക്ഷരക്കൂട്ടം' എന്നീ പുസ്തകങ്ങൾ ഇറക്കിയിട്ടുണ്ട്.[2]
കൃതികൾ
[തിരുത്തുക]- ആകാശവിളക്ക് ക്രിസ്തുമസ് കഥകളുടെ സമാഹാരം
- അക്ഷരവിദ്യ
- യേശുമാമന്
- നാട്ടറിവ് കുട്ടികൾക്ക്
- കവികളുടെ ജീവചരിത്രം
- അപ്പാച്ചിമടയിലെ അപ്പൂപ്പൻ താടികൾ
- വെണ്ണിലാവിന്റെ കരച്ചിൽ
- കേരളയാത്ര
- എന്തു നല്ല മലയാളം എന്റെ അമ്മ മലയാളം
- ദയാലു
- പരീക്ഷാപ്രധാനമായ ഉപന്യാസങ്ങൾ
- പറക്കും പാവ ചിരിക്കും കൂട്ടുക്കാർ
- ഹരിയും പോർട്ടറും
- സൂക്ഷ്മജീവി സൂപ്പർ ജീവി
- ആദ്യകാല സ്വാതന്ത്ര്യസമരപോരാളികൾ കുട്ടികൾക്ക്
- അക്ഷരപ്പെട്ടി
- ഊർജസംരക്ഷണ കഥകൾ
- കൂട്ടുകൂടാം യേശുവിനൊപ്പം
- വരൂ കുട്ടികളേ മാർ ഈവാനിയോസ് പിതാവ് വിളിക്കുന്നു
- വരൂ, കുട്ടികളെ ബാപ്പുജി വിളിക്കുന്നു(കവിതാക്കൂട്ട്)[7][6]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം
- കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം- 2024
അവലംബം
[തിരുത്തുക]- ↑ "തത്തമ്മക്കാട്ടിലെ ഉണ്ണിപ്പൂച്ച". indianexpress. 2021-12-14. Archived from the original on 2022-01-29. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 "Unni Ammayambalam". mathrubhumi. Archived from the original on 2023-05-31. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "കേന്ദ്ര ബാലസാഹിത്യ പുരസ്കാരം ഉണ്ണി അമ്മയമ്പലത്തിന്". 2024-06-15. Archived from the original on 2024-06-15. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "കേന്ദ്ര ബാലസാഹിത്യ പുരസ്കാരം ഉണ്ണി അമ്മയമ്പലത്തിന്; യുവ പുരസ്കാരം ആർ ശ്യാം കൃഷ്ണന്". 2024-06-15. Archived from the original on 2024-06-15. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "കേന്ദ്ര സാഹിത്യ യുവപുരസ്കാരം ശ്യാം കൃഷ്ണന്; ബാലസാഹിത്യ പുരസ്കാരം ഉണ്ണി അമ്മയമ്പലത്തിന്". samakalikamalayalam. 2024-06-15. Archived from the original on 2024-06-16. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 6.0 6.1 "വരൂ, കുട്ടികളെ ബാപ്പുജി വിളിക്കുന്നു". marunadanmalayalee. 2024-06-21. Archived from the original on 2022-09-21. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "വരൂ, കുട്ടികളെ ബാപ്പുജി വിളിക്കുന്നു". keralakaumudi. 2021-09-15. Archived from the original on 2024-06-16. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link)