ഉണ്ണിമായ പ്രസാദ്
ഉണ്ണിമായ പ്രസാദ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
കലാലയം | എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം (ആർക്കിടെക്ചർ) |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി, സഹസംവിധായിക |
സജീവ കാലം | 2013-ഇത് വരെ |
അറിയപ്പെടുന്നത് | മഹേഷിന്റെ പ്രതികാരം,അഞ്ചാം പാതിര |
ജീവിതപങ്കാളി(കൾ) | ശ്യാം പുഷ്ക്കരൻ (2012) |
പുരസ്കാരങ്ങൾ | മൂവി സ്ട്രീറ്റ് അവാർഡ് |
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, സഹസംവിധായികയുമാണ് ഉണ്ണിമായ പ്രസാദ്. കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായികയായി പ്രവർത്തിച്ച ഉണ്ണിമായ ആദ്യമായി അഭിനയിച്ചത് 2013-ൽ റിലീസ് ചെയ്ത അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലാണ്. പിന്നീട്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സാറ എന്ന കഥാപാത്രം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര യിലെ ഡിവൈഎസ്പി കാതറിൻ മരിയ എന്ന കഥാപാത്രം ഉണ്ണിമായയിലെ അഭിനയമികവ് തെളിയിക്കുന്നതായിരുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയാണ് ഉണ്ണിമായ പ്രസാദ്.[1]
കുടുംബം
[തിരുത്തുക]പള്ളുരുത്തിയിലാണ് ഉണ്ണിമായ പ്രസാദ് ജനിച്ചത്. 2012-ൽ ശ്യാം പുഷ്കരനെ വിവാഹം ചെയ്തു.
ചലച്ചിത്ര ജീവിതം
[തിരുത്തുക]അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ സേതുലക്ഷ്മി എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ഉണ്ണിമായ പിന്നീട് മഹേഷിന്റെ പ്രതികാരം, പറവ, മായാനദി, വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ, ഫ്രഞ്ച് വിപ്ലവം, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മായാനദി തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായികയായും ഉണ്ണിമായ പ്രവർത്തിച്ചിരുന്നു.
സഹസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- മഹേഷിന്റെ പ്രതികാരം (2016)
- തൊണ്ടിമുതലും ദൃൿസാക്ഷിയും (2017)
- മായാനദി (2017)
- കുമ്പളങ്ങി നൈറ്റ്സ് (2019)
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]ചലച്ചിത്രം | കഥാപാത്രം |
---|---|
അഞ്ച് സുന്ദരികൾ (2013) | സ്കൂൾ ടീച്ചർ |
മഹേഷിന്റെ പ്രതികാരം (2016) | സാറ |
അനുരാഗ കരിക്കിൻ വെള്ളം (2016) | |
തൊണ്ടിമുതലും ദൃക്സാക്ഷിയും (2017) | |
പറവ (2017) | മായ |
മായാനദി (2017) | |
വരത്തൻ (2018) | പ്രേമൻറ്റെ അമ്മ |
ഒരു കുപ്രസിദ്ധ പയ്യൻ (2018) | അഡ്വക്കേറ്റ് വനജ |
ഫ്രഞ്ച് വിപ്ലവം (2018) | |
വൈറസ് (2019) | ഡോക്ടർ നിർമ്മല |
അഞ്ചാം പാതിര (2020) | ഡിവൈഎസ്പി കാതറിൻ മരിയ |
ട്രാൻസ് (2020) | ഷാനി |
ഹലാൽ ലൗ സ്റ്റോറി (2020) | സഹ സംവിധായക |
ജോജി (2021) | ബിൻസി |
പട (2022) | മിനി |
ന്നാ താൻ കേസ് കൊട് (2022) | മുഖ്യമന്ത്രി |
പാൽത്തൂ ജാൻവർ (2022) | പ്രസൂണിൻറ്റെ സഹോദരി |
ശേഷം മൈക്കിൽ ഫാത്തിമ (2023) | ദീപിക |