ഉച്ചാടനം
ബാധയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മാന്ത്രികകർമ്മത്തെയാണ് ഉച്ചാടനം എന്ന് പറയുന്നത്. മറ്റുള്ള മനുഷ്യരെയോ ദേവതകളെയോ ജീവികളെയോ ഉപദ്രവിക്കുവാൻ കഴിയാത്ത സ്ഥാനത്തേക്ക് നീക്കിനിർത്തുന്ന മാന്ത്രിക കർമ്മമാണ് ഇത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.[1]
ചെയ്യുന്ന രീതി
[തിരുത്തുക]മന്തവാദക്കളങ്ങൾ വരയ്ക്കുന്നത് ഈ ക്രീയയുടെ ഭാഗമാണ്.[2] വീടിന്റെ വായൂകോണിൽ അതേ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുകൊണ്ടാണ് ഈ മാന്ത്രികകർമ്മം ചെയ്യേണ്ടത് എന്നാണ് വിശ്വാസം. കറുത്തപക്ഷത്തിലെ പതിനാലോ അഷ്ടമിയോ ശനിയോ ആണ് ക്രീയ നടത്താനുള്ള യോജിച്ച സമയം. ആട്ടിൻ തോലിൽ വജ്രാസനത്തിൽ ഇരുന്നാണ് ഇത് ചെയ്യേണ്ടത്. പച്ച നിറമുള്ള പുഷ്പം കൊണ്ട് ദുർഗ്ഗയെ പൂജിക്കുകയാണ് ഉച്ചാടനകർമ്മത്തിന്റെ പ്രധാന ഭാഗം. ജപിക്കാൻ ഉപയോഗിക്കേണ്ടത് കുതിരയുടെ പല്ലുകൾ കൊണ്ടുള്ള മാലയാണ്. ഹോമിക്കേണ്ടത് കടുകെണ്ണയിൽ മാവിൻ ചമത മുക്കിയാണെന്നാണ് വിശ്വാസം.
ആരെ ഉദ്ദേശിച്ചാണോ മന്ത്രവാദം നടത്തിയത്, അയാൾക്ക് നാടും വീടും ഉപേക്ഷിച്ച് ഓടിപ്പോകേണ്ട അവസ്ഥയുണ്ടാകുമെന്ന് ഇതിൽ വിശ്വസിക്കുന്നവർ കരുതുന്നു.
ബാധ ഒഴിപ്പിക്കൽ
[തിരുത്തുക]ബാധകളകറ്റുവാൻ ഭൂതപ്രതിരോധത്തിന് ജപം ഹോമം വ്രതം, ബലി, തപസ്സ്, വെളിച്ചപ്പെടൽ, മന്ത്രധ്യാനം, ദാനം തുടങ്ങിയ കർമ്മങ്ങൾ ചെയ്യണമെന്നാണ് വിധി. മാന്ത്രികകർമ്മങ്ങൾ ചെയ്യണമെന്നാണ് വിധി. മാന്ത്രിക കർമ്മങ്ങൾക്കൊണ്ട് ബാധോപദ്രവത്തെ അകറ്റാമെന്നാണ് വിശ്വാസം. ബലി കർമ്മങ്ങൾ, ദേവതാരൂപങ്ങൾ, കളമെഴുത്ത് പാട്ടുകൾ, പാടൽ, കോലങ്ങൾ, സ്തുതികൾ, ധ്യാനങ്ങൾ, ഗായത്രി തുടങ്ങിയവ ഇന്നും ബാധോച്ചാടനത്തിന് ചെയ്തു പോരുന്നുണ്ട്. മന്ത്രവാദികൾക്കെല്ലാം ദുർബാധകളെ കെട്ടിയാടൽ, മാന്ത്രികവാക്യങ്ങൾ ഉച്ചരിക്കൽ, ഭദ്രകാളി, ദുർഗ്ഗ മൂലമന്ത്ര അകറ്റാൻ കഴിയുമെങ്കിലും വണ്ണാൻ - കണിയാൻ - പാണൻ - വേലൻ - മൂന്തറ്റാൻ-കോപ്പളൻ-മണ്ണാൻ കണിയാൻ തുടങ്ങിയവർ മാന്ത്രികപാരമ്പര്യം ഉള്ളവരാണ്.
കേരളത്തിലെ വിഷ്ണുമായ ക്ഷേത്രങ്ങളിൽ ഉള്ള മൂർത്തികൾക്കു കോഴിയും, മദ്യവും, തവിടും നൽകി കലശ പൂജ ചെയ്യുന്നതും ബാധ ഒഴിപ്പിക്കുന്നതിനു തുല്യമായ പൂജയാണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "മന്ത്രജപവും പ്രയോജനങ്ങളും". ജന്മഭൂമിഡൈലി. Archived from the original on 2019-12-20. Retrieved 7 ഏപ്രിൽ 2013.
- ↑ പി., രഞ്ജിത്ത്കുമാർ. "കളം". പുഴ.കോം. Archived from the original on 2016-03-15. Retrieved 10 ഏപ്രിൽ 2013.