ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു (നാടകം)
ദൃശ്യരൂപം
ഓംചേരി രചിച്ച മലയാള നാടകമാണ് ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു. 1956 ൽ കൊല്ലത്തെ ശ്രീരാമവിലാസം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.[1]
ചരിത്രം
[തിരുത്തുക]1952ൽ ആലപ്പുഴയിൽ നടന്ന ചരിത്ര പ്രസിദ്ധമായ കയർത്തൊഴിലാളി സമരത്തെ തുടർന്ന് പട്ടിണിയിലായ കുടുംബങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനായി ഏ.കെ.ജി യുടെ നിർദ്ദേശാനുസരണമാണ് ഈ നാടകം രചിക്കപ്പെട്ടത്.
ഇതിവൃത്തം
[തിരുത്തുക]ക്രിസ്തുവിനെ കൈയൊഴിയുന്ന പള്ളിവിട്ട്, തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വികാരിയുടെ കഥയാണ് നാടകം പറഞ്ഞത്.
അവതരണം
[തിരുത്തുക]കേരളത്തിൽനിന്നുള്ള മുതിർന്ന എംപിമാർ, അന്ന് ലോക്സഭ പ്രതിപക്ഷനേതാവായിരുന്ന എ.കെ.ജിയുടെ പ്രേരണയിൽ ഡൽഹിയിൽ ഈ നാടകം അവതരിപ്പിച്ചു. 'മലയാളി തൊഴിലാളി സംഘടന' എന്ന സംഘടനയുടെ പേരിലായിരുന്നു അവതരണം. കെ.സി. ജോർജ്, പി.ടി. പുന്നൂസ്, ഇമ്പിച്ചിബാവ, വി. പി. നായർ എന്നിവരോടൊപ്പം റോസ്കോട്ട് കൃഷ്ണപിള്ളയും നാടകത്തിൽ അഭിനയിച്ചു. [2]
അവലംബം
[തിരുത്തുക]- ↑ "ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു". grandham. Archived from the original on 2020-10-23.
- ↑ "എംപിമാരെ അരങ്ങിലെത്തിച്ച എ കെ ജി". jagrathablog.