ഈശോസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈശോസഭ
Ihs-logo.svg
ചുരുക്കപ്പേര് എസ്.ജെ, ജെസ്യൂട്ടുകൾ
ആപ്തവാക്യം "ദൈവത്തിന്റെ വലിയ മഹത്ത്വത്തിന്"
രൂപീകരണം 27 സെപ്റ്റംബർ 1540; 478 വർഷങ്ങൾക്ക് മുമ്പ് (1540-09-27)
തരം റോമൻ കാത്തോലിക്കാ ധാർമ്മിക സമൂഹം
ആസ്ഥാനം ചർച്ച് ഓഫ് ജേസു (മാതൃസഭ), General Curia (administration)
Location
  • റോം, ഇറ്റലി
അക്ഷരേഖാംശങ്ങൾ 41°54′4.9″N 12°27′38.2″E / 41.901361°N 12.460611°E / 41.901361; 12.460611Coordinates: 41°54′4.9″N 12°27′38.2″E / 41.901361°N 12.460611°E / 41.901361; 12.460611
സുപ്പീരിയർ ജനറൽ
അഡോൾഫോ നിക്കോളാസ്
പ്രധാന വ്യക്തികൾ
ഇഗ്നേഷ്യസ് ലൊയോള—സ്ഥാപകൻ
Main organ
ജനറൽ കൂരിയ
Staff
19,216[1]
വെബ്സൈറ്റ് www.sjweb.info

റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരുഷസന്യാസസമൂഹമാണ് ഈശോസഭ അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. ജെസ്യൂട്ടുകൾ എന്നും ഇവർ അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാരനായ ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ചതാണിത്. പാശ്ചാത്യക്രിസ്തീയതയിൽ വലിയ കോളിളക്കം സൃഷ്ടിച്ച പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്നുള്ള കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സമൂഹം, ലൂഥറുടേയും മറ്റും കലാപത്തിന് മറുപടിയായി കത്തോലിക്കാ സഭ സംഘടിപ്പിച്ച പ്രതിനവീകരണത്തിൽ (Catholic Counter reformation)വലിയ സംഭാവന നൽകി.[2]

വിദ്യാഭ്യാസത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും മേഖലകളിലെ സംഭാവനകളുടെ പേരിൽ ഇവർ പ്രത്യേകം അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിൽ, കത്തോലിക്കാ സഭ സംഘടിപ്പിച്ച നവീകരണസംരംഭമായ രണ്ടാം വത്തിക്കാൻ സൂനഹദോസിലും ഈ സഭാസമൂഹം വലിയ പങ്കു വഹിച്ചു.

അവലംബം[തിരുത്തുക]

  1. Curia Generalis, Society of Jesus (7 May 2007). "News from the Curia (Vol. 11, N. 9)". The Jesuit Portal – Society of Jesus Homepage. Archived from the original on 18 March 2010. The annual statistics of the Society for 2006 have been compiled and will be mailed to the Provinces within a few days. As of January 1, 2007 the number of Jesuits in the world was 19,216 (364 fewer than in 2005)... 
  2. വിൽ ഡുറാന്റ്, "ദ റിഫർമേഷൻ" സംസ്കാരത്തിന്റെ കഥ (ആറാം ഭാഗം - പുറങ്ങൾ 911-16)
"https://ml.wikipedia.org/w/index.php?title=ഈശോസഭ&oldid=1712517" എന്ന താളിൽനിന്നു ശേഖരിച്ചത്